പ്രണയം തകര്‍ന്നാല്‍ ഇങ്ങനെയാകുമോ?

Posted By:
Subscribe to Boldsky

പ്രണയം തകരുന്നതും പുതിയ പ്രണയങ്ങളുണ്ടാകുന്നതും നമ്മള്‍ സ്ഥിരം കാണാറുള്ള കാഴ്ചയാണ്. എന്നാല്‍ പലപ്പോഴും പ്രണയം തകര്‍ന്നാല്‍ നമ്മള്‍ അതില്‍ നിന്നും പഠിക്കേണ്ട ചില പാഠങ്ങളുണ്ട്. പങ്കാളിയുമായി എങ്ങനെ പങ്കു വയ്ക്കും??

ഒരു പ്രണയം തകര്‍ന്നാല്‍ പിന്നെ ജീവിതമില്ലെന്നും പറഞ്ഞ് ജീവിക്കുന്നവരും അതിനെത്തുടര്‍ന്ന് ജീവിതമവസാനിപ്പിക്കുന്നവരും നമുക്കിടയില്‍ നിരവധിയാണ്. എന്നാല്‍ പ്രണയത്തകര്‍ച്ചയല്ല ജീവിതത്തിന്റെ അവസാനം എന്ന കാര്യമാണ് നമ്മള്‍ ആദ്യം ഓര്‍ക്കേണ്ടത്. ഒരു പ്രണയം വരുത്തിയ മാറ്റങ്ങള്

ഒരു പ്രണയം തകരുമ്പോള്‍ ഒരു വ്യക്തി സ്വാഭാവികമായും മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

മറ്റുള്ളവര്‍ നല്‍കിയിരുന്ന പ്രാധാന്യം

മറ്റുള്ളവര്‍ നല്‍കിയിരുന്ന പ്രാധാന്യം

പലപ്പോഴും മറ്റുള്ളവര്‍ നിങ്ങള്‍ക്ക് അവരുടെ ജീവിതത്തില്‍ നല്‍കിയിരുന്ന പ്രാധാന്യം മനസ്സിലാക്കും. കൊടുക്കല്‍ വാങ്ങല്‍ പോളിസിയല്ല ജീവിതം എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്.

പിരിയുന്നത് വലിയ കാര്യമല്ല

പിരിയുന്നത് വലിയ കാര്യമല്ല

പലപ്പോഴും പ്രണയം പരാജയപ്പെട്ട പരസ്പരം പിരിയുന്നത് അത്ര വലിയ കാര്യമല്ല എന്നു മനസ്സിലാക്കും. അതിനേക്കാള്‍ വലിയ പ്രശ്‌നങ്ങള്‍ നമുക്ക് ചുറ്റിലും ഉണ്ടെന്ന ബോധം ഉണ്ടാകും.

 മാതാപിതാക്കള്‍ ഏറ്റവും വലുത്

മാതാപിതാക്കള്‍ ഏറ്റവും വലുത്

മാതാപിതാക്കളാണ് ജീവിതത്തില്‍ ഏറ്റവും വലുതെന്നത് നമ്മള്‍ മനസ്സിലാക്കും. പലപ്പോഴും ഇത്തരത്തില്‍ ജീവിതത്തിലുണ്ടാകുന്ന വീഴ്ചകള്‍ പലതും മനസ്സിലാക്കാന്‍ നമ്മളെ സഹായിക്കും.

മനസ്സ് ശൂന്യം

മനസ്സ് ശൂന്യം

മനസ്സ് ശൂന്യമാകുക എന്ന അവസ്ഥയിലേക്ക് നമ്മള്‍ എത്തുന്നുവെന്നതും പ്രത്യേകതയാണ്. എന്നാല്‍ ഇതില്‍ നിന്നെല്ലാം ഊര്‍ജ്ജമുള്‍ക്കൊള്ളണ്ട അവസ്ഥയാണ് നമ്മള്‍ ആര്‍ജ്ജിക്കേണ്ടതും.

സുഹൃത് ബന്ധം ദൃഡമാകും

സുഹൃത് ബന്ധം ദൃഡമാകും

സുഹൃത് ബന്ധം ദൃഡമാകും എന്നതാണ് പ്രണയ പരാജയത്തില്‍ നിന്നും നമുക്ക് ലഭിയ്ക്കുന്ന ഏറ്റവും വലിയ ഗുണം.

ആത്മവിശ്വാസം വര്‍ദ്ധിക്കും

ആത്മവിശ്വാസം വര്‍ദ്ധിക്കും

ഒരു വ്യക്തിക്കു ചുറ്റും കറങ്ങുന്നതല്ല തന്റെ ജീവിതമെന്ന് മനസ്സിലാക്കും. ജീവിതത്തില്‍ ആത്മവിശ്വാസം വര്‍ദ്ധിക്കാന്‍ ഇത് കാരണമാകും.

വീണ്ടുമൊരു പ്രണയം

വീണ്ടുമൊരു പ്രണയം

ഒരു ബന്ധം തകര്‍ന്നവര്‍ പെട്ടെന്ന് അടുത്ത ബന്ധത്തിലേക്ക് എത്താന്‍ എളുപ്പമാണ്. ഇത് പലപ്പോഴും മനസ്സിനെ പോസിറ്റീവ് ചിന്തകള്‍ കൊണ്ട് നിറയ്ക്കും.

English summary

Important Lessons You Learn From A Heartbreak In Your 20s

"It's been six months! Get over him. He has moved on and so must you!" This is what casual conversations with your best friend must sound like after heartbreak
Story first published: Friday, January 1, 2016, 10:43 [IST]