വാട്‌സ് ആപ്പ് പ്രണയം ആപ്പിലാക്കുമ്പോള്‍...

Posted By:
Subscribe to Boldsky

പ്രണയത്തിന് കണ്ണും മൂക്കും ഒന്നുമില്ലെന്നാണ് വിവരമുള്ളവര്‍ പറയുന്നത്. എന്നാല്‍ പലപ്പോഴും അതിനെ ചെവിക്കൊള്ളാന്‍ ആരും തയ്യാറാവില്ല പകരം മൂത്തവര്‍ പറയുന്ന പല കാര്യങ്ങളും ഒരു ചെവിയിലൂടെ കേട്ട് മറുചെവിയിലൂടെ അങ്ങോട്ട് കളയും. പ്രണയത്തിന്റെ കാര്യത്തിലും അങ്ങനെയൊക്കെ തന്നെയാണ് എന്നതാണ് സത്യം.

പണ്ടൊക്കെ പ്രണയം പറയാന്‍ ഭയമായിരുന്നെങ്കിലും മുഖത്ത് നോക്കി നേരിട്ട് പറയുന്നത് തന്നെയാണ് സ്റ്റൈല്‍. എന്നാല്‍ ഇന്നാകട്ടെ നമുക്കൊരാളഓട് ഇഷ്ടം തോന്നിയാല്‍ അത് പറയാന്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. വാട്‌സാപ്പും, ഫേസ്ബുക്കും തുടങ്ങി നിരവധി മാര്‍ഗ്ഗങ്ങള്‍. പുരുഷനെ ആകര്‍ഷിക്കുന്ന സ്ത്രീരഹസ്യങ്ങള്

എന്നാല്‍ പലര്‍ക്കും ഇന്നും പ്രണയം പറയാന്‍ മടിയായിരിക്കും. അതിന് എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ ഉണ്ടെങ്കില്‍ പോലും. എന്നാല്‍ പലരുടേയും മെസ്സേജുകളിലൂടെ നമുക്ക് പ്രണയം മനസ്സിലാക്കാന്‍ കഴിയും. വാട്‌സാപ്പ് മെസ്സേജുകളിലെ പ്രണയം മനസ്സിലാക്കാനുള്ള ചില വഴികള്‍ എന്തൊക്കെയെന്ന് നോക്കാം.

മെസ്സേജിന്റെ സ്വഭാവം

മെസ്സേജിന്റെ സ്വഭാവം

പ്രണയം തോന്നിത്തുടങ്ങിയാല്‍ പിന്നെ സന്ദേശങ്ങലുടെ പ്രവാഹമായിരിക്കും. എപ്പോഴും പ്രണയിക്കുന്ന വ്യക്തിയുമായി ചാറ്റ് ചെയ്‌തോണ്ടിരിക്കും. പലപ്പോഴും ചാറ്റ് ചെയ്യാന്‍ ആരംഭിയ്ക്കുന്നതും ഇവര്‍ തന്നെയായിരിക്കും.

എപ്പോഴും നിങ്ങളെക്കുറിച്ചുള്ള ചിന്ത

എപ്പോഴും നിങ്ങളെക്കുറിച്ചുള്ള ചിന്ത

പ്രണയിക്കുന്നയാളെക്കുറിച്ചുള്ള ചിന്തയായിരിക്കും എപ്പോഴും. അതുകൊണ്ട് തന്നെ അവരുടെ ദിനചര്യകള്‍ പോലും പലപ്പോഴും ചോദിച്ചു മനസ്സിലാക്കാന്‍ മെസ്സേജ് ചെയ്തു കൊണ്ടിരിക്കും.

 മറുപടി പെട്ടെന്ന്

മറുപടി പെട്ടെന്ന്

പ്രണയിക്കുന്നയാള്‍ സന്ദേശത്തിന് മറുപടി അയച്ചാല്‍ അതിനുള്ള മറുപടിയും നിരവധി ചോദ്യങ്ങളും പെട്ടെന്ന് പെട്ടെന്ന് തന്ന ആയിരിക്കും വരുന്നത്. എത്ര തിരക്കാണെങ്കില്‍ പോലും അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ പ്രണയിക്കുന്നവര്‍ ശ്രമിക്കും.

 സ്‌മൈലികള്‍ തന്നെ കൂടുതല്‍

സ്‌മൈലികള്‍ തന്നെ കൂടുതല്‍

പലപ്പോഴും വാക്കുകളേക്കാള്‍ സ്‌മൈലികളായിരിക്കും അയക്കുന്നത്. ഹൃദയത്തിന്റേയൊ പ്രണയത്തിന്റേയെ ചിഹ്നങ്ങള്‍ കൂടുതലായി ഉണ്ടെങ്കില്‍ ഉറപ്പിച്ചോളൂ അത് പ്രണയം തന്നെ.

 സന്ദേശങ്ങളുടെ വലിപ്പം

സന്ദേശങ്ങളുടെ വലിപ്പം

പലപ്പോഴും സന്ദേശങ്ങളുടെ നീളവും അവയിലടങ്ങിയിട്ടുള്ള ഉള്ളടക്കവും വളരെ വലുതായിരിക്കും. എന്ത് കാര്യത്തിനും വളരെ വിശാലമായ മറുപടിയായിരിക്കും ലഭിയ്ക്കുക.പലപ്പോഴും സന്ദേശങ്ങളുടെ നീളവും അവയിലടങ്ങിയിട്ടുള്ള ഉള്ളടക്കവും വളരെ വലുതായിരിക്കും. എന്ത് കാര്യത്തിനും വളരെ വിശാലമായ മറുപടിയായിരിക്കും ലഭിയ്ക്കുക.

അപ്‌ഡേറ്റുകള്‍ ശ്രദ്ധിക്കുന്നു

അപ്‌ഡേറ്റുകള്‍ ശ്രദ്ധിക്കുന്നു

നിങ്ങളുടെ അപ്‌ഡേറ്റുകളെക്കുറിച്ചും ഇവര്‍ക്ക് അറിയാമായിരിക്കും. എന്ത് അപ്‌ഡേറ്റാണെങ്കിലും അതിനെ ഇവര്‍ ശ്രദ്ധിക്കുന്നു.

 സന്ദേശങ്ങള്‍ക്ക് സമയമില്ല

സന്ദേശങ്ങള്‍ക്ക് സമയമില്ല

പലപ്പോഴും അയയ്ക്കുന്ന മെസ്സേജുകള്‍ക്ക് സമയവും കാലവും ഉണ്ടാവില്ല എന്നതാണ് സത്യം. അര്‍ദ്ധരാത്രിയും പുലര്‍ച്ചയും എല്ലാം ഇത്തരത്തില്‍ മെസ്സേജുകള്‍ വന്നു കൊണ്ടിരിയ്ക്കും.

English summary

Five ways his WhatsApp chats say he loves you

Do your whats app conversations convey what he feels for you? Find out 5 ways his Whats App chats say he loves you.
Story first published: Friday, July 22, 2016, 17:05 [IST]
Subscribe Newsletter