അറിഞ്ഞോ വാലന്റൈന്‍സ് വീക്കിന് തുടക്കമായി

Posted By:
Subscribe to Boldsky

ഫെബ്രുവരി 14, പ്രണയിക്കുന്നവര്‍ക്കും പ്രണയം പങ്കുവെയ്ക്കാന്‍ കാത്തിരിക്കുന്നവര്‍ക്കുമായി ഒരു ദിനം. എന്നാല്‍ ഫെബ്രുവരി 14 മാത്രമല്ല പ്രണയിതാക്കള്‍ക്കായി ഉള്ളത് ആ ദിവസത്തിലേക്കെത്തുന്നതിനു മുന്‍പ് തന്നെ ചില പ്രത്യേക ദിവസങ്ങള്‍ ഉണ്ട്. പൈങ്കിളി പ്രണയ ലേഖനമല്ലിത്

എന്നാല്‍ വാലന്റൈന്‍സ് ഡേയ്ക്കായി കാത്തിരിക്കുന്നവരില്‍ പലര്‍ക്കും ഈ ദിവസങ്ങള്‍ എന്തെന്നും ഇതിന്റെ പ്രത്യേകതകള്‍ എന്തെന്നും അറിയില്ല.

എന്നാല്‍ ഇനി നിങ്ങളുടെ കാമുകിയേയോ കാമുകനേയോ ഞെട്ടിക്കാന്‍ തയ്യാറായിക്കൊള്ളൂ. ഫെബ്രുവരി 14ലേക്ക് എത്തിക്കുന്ന ഓരോ ദിവസങ്ങള്‍ക്കുമുള്ള പ്രത്യേകതകള്‍ എന്തൊക്കെയെന്ന് നോക്കാം.

ഫെബ്രുവരി 7 റോസ് ഡേ

ഫെബ്രുവരി 7 റോസ് ഡേ

ഫെബ്രുവരി 7 റോസ് ഡേ എന്നാണ് അറിയപ്പെടുന്നത്. വാലന്റൈന്‍സ് വീക്കിന് തുടക്കം കുറിയ്ക്കുന്നത് റോസ് ഡേയിലൂടെയാണ്. നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് റോസ് നല്‍കിക്കൊണ്ട് തന്നെയാണകട്ടെ ഈ പ്രണയ ദിനത്തിലേക്കുള്ള തുടക്കവും.

ഫെബ്രുവരി 8 പ്രൊപ്പോസ് ഡേ

ഫെബ്രുവരി 8 പ്രൊപ്പോസ് ഡേ

ഫെബ്രുവരി 8 പ്രൊപ്പോസ് ഡെ എന്നാണ് പറയുന്നത്. നമുക്കിഷ്ടപ്പെട്ട വ്യക്തിയോട് നമ്മുടെ പ്രണയം തുറന്ന് പറഞ്ഞ് അയാളെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കാന്‍ പറ്റിയ ദിവസം.

 ഫെബ്രുവരി 9 ചോക്ലേറ്റ് ഡേ

ഫെബ്രുവരി 9 ചോക്ലേറ്റ് ഡേ

എന്തിനും ശുഭാരംഭം കുറിയ്ക്കാന്‍ മധുരം കഴിയ്ക്കുന്നത് നല്ലതാണ്. പ്രണയമാണെങ്കിലും മധുരമാണ് മുന്നില്‍ നില്‍ക്കുന്നതും. അതുകൊണ്ട് തന്നെ ചോക്ലേറ്റ് നല്‍കിക്കൊണ്ട് പ്രണയത്തെ വരവേല്‍ക്കാം.

ഫെബ്രുവരി 10 ടെഡി ഡേ

ഫെബ്രുവരി 10 ടെഡി ഡേ

ഫെബ്രുവരി 10 ടെഡി ഡെ എന്നാണ് അറിയപ്പെടുന്നത്. നമ്മളിഷ്ടപ്പെടുന്ന വ്യക്തിയ്ക്ക് ഗിഫ്റ്റ് കൊടുക്കുന്നതിലുള്ള കണ്‍ഫ്യൂഷന്‍ ഒഴിവാക്കാനാണ് ഇത്തരത്തിലൊരു ഡേ. സമ്മാനമായി ഒരു ടെഡി ബിയറിനെ തന്നെ നല്‍കാം.

ഫെബ്രുവരി 11 പ്രോമിസ് ഡേ

ഫെബ്രുവരി 11 പ്രോമിസ് ഡേ

വാഗ്ദാനങ്ങളില്‍ പലതും നമുക്ക് നിറവേറ്റാനാവില്ല. എന്നാല്‍ നിറവേറ്റാനാകുമോ ഇല്ലയോ എന്നറിഞ്ഞിട്ടല്ലല്ലോ പല വാഗ്ദാനങ്ങളും നമ്മള്‍ നല്‍കുന്നതും. അതുകൊണ്ട് അക്കാര്യത്തില്‍ ടെന്‍ഷന്‍ വേണ്ട.

ഫെബ്രുവരി 12 ഹഗ് ഡേ

ഫെബ്രുവരി 12 ഹഗ് ഡേ

ചിലപ്പോ ഒരു ഹഗ്ഗില്‍ എല്ലാ പ്രശ്‌നങ്ങളും തീരും. കാമുകീ കാമുകന്‍മാര്‍ തന്നെയായിരിക്കണമെന്നില്ല. സുഹൃത്തുക്കള്‍ തമ്മിലുള്ള ഒരു കെട്ടിപ്പിടുത്തം മതി പലപ്പോഴും വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പോലും ഇല്ലാതാവാന്‍.

ഫെബ്രുവരി 13 കിസ്സ് ഡേ

ഫെബ്രുവരി 13 കിസ്സ് ഡേ

വാലന്റൈന്‍സ് ദിനം വരുമ്പോള്‍ എല്ലാ ചുള്ളന്‍മാരും ചുള്ളത്തികളും കാത്തിരിയ്ക്കുന്നത് ഈ ദിവസത്തിനു വേണ്ടിയായിരിക്കും. പലപ്പോഴും ഒരു ചുംബനം കൊണ്ട് തീരാവുന്നതായിരിക്കും എത്ര വലിയ അന്താരാഷ്ട്ര പ്രശ്‌നവും.

ഫെബ്രുവരി 14 വാലന്റൈന്‍സ് ഡേ

ഫെബ്രുവരി 14 വാലന്റൈന്‍സ് ഡേ

അങ്ങനെ നാളുകളെണ്ണി കാത്തിരുന്ന ദിവസം വന്നെത്തി. പ്രണയം പറയാന്‍ കഴിയാതിരുന്നവര്‍ക്കും പ്രണയിക്കുന്നവര്‍ക്കും എല്ലാം തുറന്നു പറയാവുന്ന ദിവസം. എന്നാല്‍ ഇപ്രാവശ്യത്തെ വാലന്റൈന്‍സ് ഡേ ഞായറാഴ്ചയാണ് എന്നതാണ് ഏറ്റവും വലിയ രസം.

English summary

Days celebrate till Valentines day

Enjoy this lovely week with joy and romance, Browse this site for more articles and ideas about the Valentine Week List.
Subscribe Newsletter