For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു പ്രണയം വരുത്തിയ മാറ്റങ്ങള്‍

|

ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിക്കാത്തവരുണ്ടാവില്ല, അത് പരാജയമോ വിജയമോ എന്തുമായിക്കൊള്ളട്ടെ. പ്രണയം നല്‍കുന്ന അനുഭൂതി അത് പ്രണയിച്ചവര്‍ക്കു മാത്രമേ മനസ്സിലാക്കാന്‍ കഴിയൂ. പ്രണയം തുടങ്ങുമ്പോള്‍ പിന്നീട് മറ്റൊന്നിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കാനാവാതെ അവര്‍ അവരുടേതായ ലോകത്തിലേക്ക് ചേക്കേറുന്നു. പ്രണയം മാത്രമല്ല ജീവിതം

പ്രണയിക്കുമ്പോള്‍ മാനസികമായി മാറ്റങ്ങള്‍ ഉണ്ടാവുക സ്വാഭാവികം, എന്നാല്‍ മാനസികമായി മാത്രമല്ല ശാരീരികമായും പല മാറ്റങ്ങളും പ്രണയിക്കുന്നവര്‍ക്കുണ്ടാകും. മനസ്സിന് കൂടുതല്‍ ഉന്മേഷവും സന്തോഷവും ഇതിലൂടെ ലഭിയ്ക്കുന്നു. എന്തൊക്കെ ശാരീരിക മാറ്റങ്ങളാണ് ഇത്തരത്തില്‍ പ്രണയിക്കുന്നവര്‍ക്ക് ഉണ്ടാവുക എന്നു നോക്കാം. പ്രണയത്തകര്‍ച്ചയൊക്കെ ഇത്രേയുള്ളൂ....

ശരീരത്തിന് കരുത്ത് കൂടുതല്‍

ശരീരത്തിന് കരുത്ത് കൂടുതല്‍

എത്ര ദുര്‍ബലനായ ആളാണെങ്കിലും ശരീരത്തിന് കൂടുതല്‍ കരുത്ത് അനുഭവപ്പെടുന്നതു പോലെ തോന്നും. പ്രണയം മനസ്സിന് മാത്രമല്ല ശരീരത്തിനും കരുത്ത് നല്‍കും. ശരീരതത്തില്‍ ഓക്‌സിടോസിന്‍ ഹോര്‍മോണിന്റെ അളവ് വര്‍ദ്ധിക്കുന്നതാണ് ഇത്തര്തില്‍ കരുത്ത് വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നത്.

കണ്ണിലെ തിളക്കം

കണ്ണിലെ തിളക്കം

പ്രണയിച്ചു തുടങ്ങുമ്പോള്‍ ആദ്യം ആ ഭാവം പ്രകടമാകുന്നത് കണ്ണുകളിലാണ്. കണ്ണില്‍ നോക്കിയാല്‍ ആ പ്രണയത്തിന്റെ തീവ്രത മനസ്സിലാകും. നമ്മുടെ നാഡി വ്യവസ്ഥയിലുണ്ടാകുന്ന വ്യത്യാസങ്ങളാണ് ഇത്തരത്തില്‍ കണ്ണിലെ തിളക്കത്തിന്റെ പ്രധാന കാരണം.

പ്രണയമെന്ന രോഗം

പ്രണയമെന്ന രോഗം

പ്രണയം ഒരു രോഗമാണ്, അതുകൊണ്ടു തന്നെയാണ് പലരും പ്രേമപ്പനി എന്ന ഓമനപ്പേരിലൊക്കെ ഇതിനെ പറയുന്നത്. എന്നാല്‍ ശാരീരികമായി ഒരു അസ്വസ്ഥത എപ്പോഴും നമ്മളെ ചുറ്റിക്കൊണ്ടിരിക്കും.

ശബ്ദവ്യത്യാസം

ശബ്ദവ്യത്യാസം

പലപ്പോഴും പ്രണയിക്കുന്നവരില്‍ ശബ്ദവ്യത്യാസത്തിനു പോലും കാരണമാകുന്നു. എന്നാല്‍ പലപ്പോഴും ഇതിന്റെ കാരണം നമ്മുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതാണ് എന്നതാണ്.

ഹോര്‍മോണ്‍ വ്യത്യാസം

ഹോര്‍മോണ്‍ വ്യത്യാസം

പുരുഷനായാലും സ്ത്രീ ആയാലും ഹോര്‍മോണുകളില്‍ മാറ്റം സംഭവിക്കുന്നു. കോര്‍ട്ടിസോണ്‍ എന്ന ഹോര്‍മോണിലാണ് മാറ്റം സംഭവിക്കുന്നത്.

ടെന്‍ഷന്‍ വര്‍ദ്ധിക്കുന്നു

ടെന്‍ഷന്‍ വര്‍ദ്ധിക്കുന്നു

മാനസികമായി സന്തോഷം തരുന്ന അനുഭവം ആണെങ്കിലും ടെന്‍ഷന്‍ വര്‍ദ്ധിക്കാന്‍ പ്രണയിക്കുന്നത് കാരണമാകുന്നു.

ഉറക്കം നഷ്ടപ്പെടുന്നു

ഉറക്കം നഷ്ടപ്പെടുന്നു

ഉറക്കം നഷ്ടപ്പെടാന്‍ പ്രണയം കാരണമാകുന്നു. എന്നാല്‍ കൃത്യമായ ഉറക്കം ലഭിക്കാത്തതിന്റെ യാതൊരു വിധ പ്രശ്‌നങ്ങളും നിങ്ങള്‍ക്ക് ശാരീരികമായി അനുഭവപ്പെടില്ല എന്നതാണ് സത്യം.

 ക്രിയേറ്റിവിറ്റി വര്‍ദ്ധിക്കുന്നു

ക്രിയേറ്റിവിറ്റി വര്‍ദ്ധിക്കുന്നു

പ്രണയിക്കുമ്പോള്‍ നിങ്ങളുടെ ക്രിയേറ്റിവിറ്റി വര്‍ദ്ധിക്കുന്നു. കത്തെഴുതാനാവാത്ത ആളു പോലും കത്തെഴുതുകയും പാട്ടു പാടുകയും എല്ലാം ചെയ്യുന്നു.

English summary

Some Ways Your Body Changes When You Fall in Love

Those butterflies in your stomach aren't just in your head. Here are some of the ways falling in love can affect your body.
Story first published: Monday, December 14, 2015, 15:34 [IST]
X
Desktop Bottom Promotion