അവന് നിങ്ങളെ വേണ്ടാ.....

Posted By: Super
Subscribe to Boldsky

ഒരു പുരുഷന് നിങ്ങളിലുള്ള താല്പര്യം നഷ്ടപ്പെട്ടോയെന്ന് എങ്ങനെ കണ്ടെത്തും? താല്പര്യമില്ല എന്ന് വെളിപ്പെടുത്തുന്ന ചില ലക്ഷണങ്ങളുണ്ട്. നിങ്ങള്‍ ശ്രദ്ധയോടെ നിരീക്ഷിച്ചാല്‍ ഇവ കണ്ടെത്താനാവും.

എപ്പോഴാണ് ഒരു പുരുഷന്‍ തന്‍റെ താല്പര്യമില്ലായ്മ പ്രകടമാക്കുക? കാര്യങ്ങള്‍ നടക്കുന്ന രീതിയില്‍ സംതൃപ്തനല്ലെങ്കില്‍ മുന്നോട്ട് പോകാന്‍ താല്പര്യമില്ല എന്ന് അയാള്‍ സൂചിപ്പിച്ച് തുടങ്ങും. അത്തരം ചില ലക്ഷണങ്ങള്‍ മനസിലാക്കുക.

Couple

1. നിങ്ങളെ കാണുന്നില്ല - താല്പര്യമുള്ളപ്പോള്‍ ഇടക്കിടെ നോക്കുമെങ്കില്‍ താല്പര്യം നഷ്ടമായാല്‍ പിന്നെ നിങ്ങളെ അപൂര്‍വ്വമായോ നോക്കൂ.

2. സംസാരിക്കാനുള്ള ശ്രമങ്ങള്‍ അവസാനിപ്പിക്കുന്നു - ശരിക്ക് താല്പര്യമുണ്ടായിരുന്നപ്പോള്‍ നിങ്ങളോട് സംസാരിക്കാന്‍ ഏറെ താല്പര്യപ്പെട്ടിരുന്നെങ്കില്‍ ഇപ്പോള്‍ അത്തരം കാര്യങ്ങള്‍ക്ക് ശ്രമിക്കില്ല.

3. കാര്യമാത്ര പ്രസക്തമായ സംസാരം - സംസാരിക്കുമ്പോള്‍ സംഭാഷണം ദീര്‍ഘിപ്പിച്ച് കൊണ്ടുപോകാതെ പ്രധാന കാര്യങ്ങള്‍ മാത്രം സംസാരിക്കുന്നുവെങ്കില്‍ നിങ്ങളിലുള്ള താല്പര്യം നഷ്ടപ്പെട്ടു എന്നതിന്‍റെ സൂചനയാണ്.

4. മെസേജിങ്ങ് അപൂര്‍വ്വമാകുന്നു - നിങ്ങളില്‍ താല്പര്യമുണ്ടായിരുന്നപ്പോള്‍ ആവശ്യമില്ലാത്തപ്പോഴും സന്ദേശങ്ങള്‍ അയച്ചിരുന്നു. എന്നാലിപ്പോള്‍ ആവശ്യമുള്ളപ്പോള്‍ പോലും സന്ദേശങ്ങളയക്കില്ല. ഇത് നിങ്ങളിലുള്ള താല്പര്യം നഷ്ടമായതിന്‍റെ ഒരു പ്രധാന സൂചനയാണ്.

Read more about: love പ്രണയം
English summary

Signs He Is No More Interested In You

Here are a few signs to show that your man is no longer interested in you and the relationship. Take a look.