വിവാഹത്തിനു മുമ്പ് സെക്‌സ് ബന്ധത്തിനു ദോഷം

Posted By:
Subscribe to Boldsky

വിവാഹത്തിനു മുന്‍പുള്ള സെക്‌സ് പാപമാണെന്നു വിചാരിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഇത്തരം കാഴ്ചപ്പാടുകളെല്ലാം മാറി മറഞ്ഞു. പ്രണയിക്കുന്നവര്‍ വിവാഹത്തിനു മുന്‍പു തന്നെ സെക്‌സിലേര്‍പ്പെടുന്നത് ഇപ്പോള്‍ വലിയ കാര്യമായി പലരും കണക്കാക്കാറില്ല.

എന്നാല്‍ വിവാഹത്തിനു മുന്‍പുള്ള സെക്‌സ ബന്ധത്തിന്, പ്രണയത്തിനു ദോഷം വരുത്തുമെന്നാണ് വാസ്തവം. ഇതിനുള്ള കാരണങ്ങള്‍ പലതാണ്.

Couple 1

ഇത് ഇരുവരുടേയും സ്വഭാവത്തെ ചോദ്യം ചെയ്യുന്ന ഒന്നായിരിയ്ക്കും. കാമുകന് കാമുകിയെക്കുറിച്ചും മറിച്ചും മോശമായ കാഴ്ചപ്പാടുണ്ടാകാന്‍ ഇത് കാരണമായേക്കാം.

ചില സന്ദര്‍ഭങ്ങളില്‍ അപ്രതീക്ഷിത ഗര്‍ഭധാരണത്തിനും ഇതെത്തുടര്‍ന്നുള്ള അബോര്‍ഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് വഴി തെളിയ്ക്കും. ഇത് തീര്‍ച്ചയായും ബന്ധങ്ങളില്‍ അസ്വാരസ്യങ്ങള്‍ വീഴ്ത്തും.

വേണ്ട രീതിയില്‍ മുന്‍കരുതലുകളെടുത്തില്ലെങ്കില്‍ ലൈംഗിക ജന്യ രോഗങ്ങള്‍ പങ്കാളിയ്ക്കുണ്ടെങ്കില്‍ പകരാനും ഇത് കാരണമാകും. ഇത് ശരീരത്തെയും മനസിനെയും ഒരുപോലെ ബാധിയ്ക്കും.

വിവാഹത്തിനു മുന്‍പുള്ള സെക്‌സ് പങ്കാളികളില്‍ കുറ്റബോധം വരുത്തിയേക്കാം. ഇത് ചിലരില്‍ മാനസിക പ്രശ്‌നങ്ങളുണ്ടാക്കും.

Couple2

ഇതിനു ശേഷം കുടുംബത്തെ അഭിമുഖീകരിയ്ക്കാനുള്ള, അകലാനുള്ള ഒരു പ്രവണതയുണ്ടായേക്കാം. കുടുംബമൂല്യങ്ങള്‍ തകര്‍ത്തു, അവരെ വഞ്ചിച്ചു തുടങ്ങിയ തോന്നലുകളായിരിയ്ക്കും ഇതിനു കാരണം.

പ്രണയം വിവാഹത്തിലെത്താത്ത സന്ദര്‍ഭങ്ങളുണ്ടാകാം. ഇത്തരം ഘട്ടത്തില്‍ സെക്‌സ് ഇരുവരുടേയും ഭാവിയെക്കൂടി ബാധിച്ചേക്കാം.

Read more about: relationship ബന്ധം
English summary

Reasons Why Premarital Intercourse Is Bad For Relationship

Did you know that premarital intimacy is not good for your relationship. Take a look at some of the reasons why we think so.
Story first published: Friday, March 20, 2015, 14:09 [IST]