വഞ്ചി വാങ്ങി വഞ്ചിതനാവണോ?

Posted By:
Subscribe to Boldsky

ചെമ്മീന്‍ സിനിമ ഓര്‍ക്കുന്നുണ്ടോ? മലയാള സിനിമാ ചരിത്രത്തില്‍ തന്നെ നിരവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ഹിറ്റ് സിനിമ. എങ്കിലും സിനിമയിലെ നായകന്‍ വഞ്ചി വാങ്ങിയതിനെക്കുറിച്ച് ഇന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു കമന്റുണ്ട് കാമുകിക്കു വേണ്ടി വഞ്ചി വാങ്ങി വഞ്ചിതനായ ഒരേ ഒരു കാമുകന്‍ എന്ന്. വിവാഹം, ആരു പറയാത്ത രഹസ്യങ്ങള്

എന്നാല്‍ ഇന്നത്തെ തലമുറ ഇതെല്ലാം അതിന്റേതായ ഗൗരവത്തോടെ മാത്രമേ എടുക്കൂ എന്നുള്ളതാണ്. എങ്കിലും കുറച്ച് സ്മാര്‍ട്‌നസ്സ് അധികമുള്ള പെണ്‍കുട്ടികളെ ഒരകലത്തില്‍ നിര്‍ത്തണമെന്ന് പറഞ്ഞാല്‍ അതനുസരിക്കുന്നതല്ലേ നല്ലത് എന്ന് ഇത് വായിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ക്കും തോന്നിയേക്കാം.

പുരുഷന്മാര്‍ക്കെന്തേ വിവാഹഭയം??

നിങ്ങളുടെ കാമുകി അല്ലെങ്കില്‍ പെണ്‍സുഹൃത്ത് നിങ്ങളെ മുതലെടുക്കുന്നുണ്ടോ എന്ന് എങ്ങനെ മനസ്സിലാക്കാം. പല ആത്മാര്‍ത്ഥ സ്‌നേഹങ്ങളും തിരിച്ചറിയപ്പെടാതെയും എന്നാല്‍ പലതും ഇതുപോലുള്ള പ്രശ്‌നങ്ങള്‍ കാരണം മുന്നോട്ട് പോവാനാകാതെയും ഉള്ളതാണ്. എന്നാല്‍ തങ്ങളെ അതിരറ്റു സ്‌നേഹിക്കുന്നു എന്ന ധാരണയില്‍ പുരുഷന്‍മാര്‍ പലപ്പോഴും വഞ്ചിതരാവാറുണ്ട്. അതെങ്ങനെ തിരിച്ചറിയാം എന്ന്.......

ആദ്യ ചോദ്യം വരുമാനം

ആദ്യ ചോദ്യം വരുമാനം

കാമുകിയുടെ ആദ്യ ചോദ്യം തന്നെ നിങ്ങളുടെ വരുമാനത്തെക്കുറിച്ചാവുമ്പോള്‍ അത് നമ്മുടെ ബന്ധത്തിന്റെ അടിത്തറ തോണ്ടുമെന്നുള്ള കാര്യം നാം മനസ്സിലാക്കണം. അല്ലെങ്കില്‍ ആത്മാര്‍ത്ഥതയോടെ നാം സ്‌നേഹിക്കുന്നുണ്ടെങ്കിലും അതെല്ലാം വെള്ളത്തില്‍ വരച്ച വര പോലെ ആവുമെന്നതില്‍ സംശയമില്ല.

സിംമ്പതി പ്രശ്‌നമാകും

സിംമ്പതി പ്രശ്‌നമാകും

എന്തു കാര്യത്തിലും നിങ്ങളുടെ സിംമ്പതി നേടാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടിയാണോ നിങ്ങളുടെ പെണ്‍സുഹൃത്ത്. എങ്കില്‍ അതുണ്ടാക്കുന്ന പ്രശ്‌നം അത് വളരെ വലുതാണ്.

അനാവശ്യമായി ഒരു കലഹം

അനാവശ്യമായി ഒരു കലഹം

അനാവശ്യമായി കലഹമുണ്ടാക്കാന്‍ ശ്രമിക്കുന്ന കട്ടുകാരിയാണോ നിങ്ങളുടേത്? ചെറിയ കാര്യങ്ങള്‍ക്കു പോലും വലിയ പ്രശ്‌നമുണ്ടാക്കുന്നയാളാണെങ്കില്‍ അത് മനപ്പൂര്‍വ്വം നിങ്ങളെ മുതലെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.

ആവശ്യമുള്ളപ്പോള്‍ മാത്രം വിളി

ആവശ്യമുള്ളപ്പോള്‍ മാത്രം വിളി

അവര്‍ക്കാവശ്യമുള്ളപ്പോള്‍ മാത്രമാണോ അവര്‍ നിങ്ങളെ വിളിയ്ക്കുന്നത്. അല്ലെങ്കില്‍ ആവശ്യങ്ങള്‍ക്കു മാത്രം മെസ്സേജ് അയയ്ക്കുകയും ചെയ്യുന്ന പതിവാണോ? എങ്കില്‍ സംശയിക്കേണ്ടിയിരിക്കുന്നു.

പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സമയം

പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സമയം

അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ മാത്രം നിങ്ങളെ നിര്‍ബന്ധിക്കുകയും നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ഒരു തരിമ്പു പോലും വില നല്‍കാതിരിക്കുകയും ചെയ്താല്‍ ആ സ്‌നേഹത്തിന്റെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

സാമ്പത്തിക പ്രശ്‌നം ഒരു പ്രശ്‌നമല്ലേ?

സാമ്പത്തിക പ്രശ്‌നം ഒരു പ്രശ്‌നമല്ലേ?

നിങ്ങള്‍ സാമ്പത്തികമായി തകര്‍ന്നിരിക്കുന്ന സമയത്തും റീചാര്‍ജ് ചെയ്യാനും ഷോപ്പിംഗിനു പോകാനും നിര്‍ബന്ധിക്കുന്ന ഒരു ഗേള്‍ഫ്രണ്ടാണോ നിങ്ങളുടേത്?

വിളിയെല്ലാം വെറുതേ

വിളിയെല്ലാം വെറുതേ

നിങ്ങള്‍ വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കാതെയും പിന്നെ നിങ്ങളെ തിരിച്ചു വിളിക്കാതെയും ഉള്ള സംസ്‌കാരം പലരിലും നിങ്ങള്‍ കണ്ടിട്ടുണ്ടാവും. എന്നാല്‍ പലപ്പോഴും നിങ്ങളുടെ വികാരങ്ങള്‍ക്കു നേരെ മുഖം തിരിക്കുകയും ചെയ്യുന്നവരായിരുക്കും ഇത്തരക്കാര്‍.

ബന്ധങ്ങള്‍ക്ക് വിലയില്ല

ബന്ധങ്ങള്‍ക്ക് വിലയില്ല

നിങ്ങളുടെ സുഹൃത് ബന്ധമുള്‍പ്പടെയുള്ള പല ബന്ധങ്ങള്‍ക്കും നിങ്ങളുടെ പെണ്‍സുഹൃത്ത് വില നല്‍കില്ല. മാത്രമല്ല എപ്പോഴും അവരുടെ സുഹൃത്തുക്കളെക്കുറിച്ച് സംസാരിച്ചു കൊണ്ടേയിരിക്കും. അത് കേള്‍ക്കാന്‍ നിങ്ങള്‍ ബാധ്യസ്ഥനുമായിരിക്കും.

പദ്ധതികളെല്ലം പാളിപ്പോവുക

പദ്ധതികളെല്ലം പാളിപ്പോവുക

നിങ്ങള്‍ പ്ലാന്‍ ചെയ്ത ഡിന്നര്‍ അല്ലെങ്കില്‍ ഉച്ചഭക്ഷണം ഇതിനോടെല്ലാം നോ പറയുകയും എന്തെങ്കിലും ഒഴിവു കഴിവ് പറഞ്ഞ് നിങ്ങളേയും അതില്‍ നിന്ന് പിന്‍തിരിപ്പിക്കും.

അസൂയ കൂടപ്പിറപ്പ്

അസൂയ കൂടപ്പിറപ്പ്

യഥാര്‍ത്ഥ സേനേഹത്തിലും അസൂയ ഉണ്ടാവുമെങ്കിലും പല ബന്ധങ്ങളിലും സ്‌നേഹമാകും കൂടുതല്‍ മുന്നിട്ടു നില്‍ക്കുന്നത്. എന്നാല്‍ ഇവിടെ നിങ്ങളുടെ സുഹൃത്തുക്കളഓടു പോലും അസൂയ ഉണ്ടാകത്തക്ക രീതിയിലാകും നിങ്ങളുടെ പെണ്‍സുഹൃത്തിന്റെ പെരുമാറ്റം.

വാചാലത കൂടുതല്‍

വാചാലത കൂടുതല്‍

പഴയ പ്രണയബന്ധത്തെ കുറിച്ച് അവര്‍ വാചാലയാകുകയും നിങ്ങളുടെ ബന്ധത്തെ അംഗീകരിക്കാതിരിക്കുകയും ചെയ്യുക.

എല്ലാ ബന്ധങ്ങളും ഒരു പോലല്ല

എല്ലാ ബന്ധങ്ങളും ഒരു പോലല്ല

എന്നാല്‍ എല്ലാ ബന്ധങ്ങളും ഒരു പോലല്ല. എന്നാല്‍ അതില്‍ ആത്മാര്‍ത്ഥ സ്‌നേഹം തിരിച്ചറിയാന്‍ കഴിയണമെന്നു മാത്രം.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    Know When Your Girl Is Using You

    Reading women can be really tricky. While she is really into you, she might as well just be using you for her own benefits.
    Story first published: Tuesday, August 4, 2015, 14:29 [IST]
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more