ഗേള്‍ഫ്രണ്ടിനെ ആശ്വസിപ്പിക്കുന്നതെങ്ങനെ?

Posted By: Super
Subscribe to Boldsky

എല്ലാ മനുഷ്യരും വൈകാരികത കൂടിയവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിഞ്ഞിരിക്ക​​​ണം. ചില സ്ത്രീകള്‍ കാര്യങ്ങളെ വളരെ വൈകാരികമായി കാണുന്നവരാണ്. ചിലര്‍ ചില സാഹചര്യങ്ങളില്‍ വളരെ രൂക്ഷമായി പ്രതികരിക്കുന്നതിന് ഹോര്‍മോണിനെയോ, മൂഡിനെയോ ആവും കുറ്റപ്പെടുത്തുക. ഒരു പിണക്കമുണ്ടായാല്‍ ഗേള്‍ഫ്രണ്ടിനെ എങ്ങനെ തണുപ്പിക്കണം എന്ന് ഒരു പുരുഷനെന്ന നിലയില്‍ നിങ്ങള്‍ അറിഞ്ഞിരിക്കണം.

അത്തരം ഒരു വൈകാരിക വ്യായാമത്തിലൂടെ കടന്ന് പോകാന്‍ നിങ്ങള്‍ക്ക് സാധ്യമല്ലെങ്കില്‍ ഈ തരത്തിലുള്ള സ്ത്രീകളെ കൈകാര്യം ചെയ്യല്‍ പ്രയാസമായിരിക്കും. അവളെ വിധിക്കുകയോ ഒരു പ്രത്യേക ഗണത്തിലേക്ക് ചേര്‍ക്കുകയോ ചെയ്യരുത്. ചില സ്ത്രീകള്‍ വൈകാരികമായി വളരെ തീവ്രമായ രീതിയില്‍ പെരുമാറും. അവര്‍ അസ്വസ്ഥരാകുമ്പോള്‍‍ എന്ത് ചെയ്യണമെന്ന് അറിയാതെ വരും.

പുരുഷനെ സംബന്ധിച്ച് ഇത് താല്പര്യമുള്ള ഒരു കാര്യമായിരിക്കില്ല. എന്നാല്‍ ചിലര്‍ക്ക് ദുഖിതയായ സ്ത്രീയെ സംരക്ഷിക്കാന്‍ വേണ്ടി ആയുധമെടുക്കുന്ന പുരുഷന്‍റേത് പോലുള്ള വികാരം ആസ്വദിക്കാനാവും. ഇത്തരം സാഹചര്യങ്ങളില്‍ ചെയ്യേണ്ടുന്ന ചില കാര്യങ്ങള്‍ മനസിലാക്കുക.

girlfriend

1. സമനില പാലിക്കുക - പെട്ടന്ന് വികാരഭരിതരാകുന്ന സ്ത്രീകളെ കൈകാര്യം ചെയ്യുമ്പോള്‍ സമനില കൈവിടാതിരിക്കുക. വീണ്ടുവിചാരമില്ലാതെ പ്രതികരിക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും.

2. വിധിക്കരുത് - കൂടുതല്‍ കരയുന്നുവെങ്കിലും അവളെ വിധിക്കരുത്. സൗമ്യമായി എന്തെങ്കിലും പറയുകയോ, അല്ലെങ്കില്‍ അല്പസമയത്തേക്ക് നിശബ്ദത പാലിക്കുകയോ ചെയ്യുക.

3. ലേബല്‍ ചെയ്യരുത് - വൈകാരികത കൂടിയവളെന്നോ, തൊട്ടാവാടിയെന്നോ ഒക്കെ അവളെ വിളിക്കേണ്ടുന്ന കാര്യമില്ല. അവള്‍ അത് വെറുക്കും. അത് അവളെ നഷ്ടമാകാനും കാരണമാകും.

4. മനസിലാക്കുക - എല്ലാ പെണ്‍കുട്ടികളും ആഗ്രഹിക്കുന്നത് ഒരേ കാര്യമാണ് - പങ്കാളി തങ്ങളെ മനസിലാക്കണം. വികാരപ്രകടനങ്ങളിലൂടെ അവള്‍ പറയാനാഗ്രഹിക്കുന്നതെന്തെന്ന് മനസിലാക്കാന്‍ ശ്രമിക്കുക.

5. ആലിംഗനം - അവള്‍ കരയുമ്പോള്‍ ചേര്‍ത്തുനിര്‍ത്തി ഒരു ആലിംഗനം നല്കുന്നത് അത്ഭുതങ്ങള്‍ സൃഷ്ടിക്കും. നിങ്ങളുടെ ആലിംഗനം അവള്‍ക്ക് സുരക്ഷിതത്വബോധം നല്കും.

6. സംസാരിക്കാനനുവദിക്കുക - അവളെ കരയാനനുവദിക്കുകയും കഴിയുന്നിടത്തോളം സംസാരിക്കുകയും ചെയ്യുക. തടസ്സപ്പെടുത്തിയാല്‍ അത് പൊട്ടിത്തെറിയിലാവും അവസാനിക്കുക.

7. വിമര്‍ശനം വേണ്ട - കാര്യങ്ങള്‍ പ്രശ്നത്തിലായിരിക്കുന്ന സമയത്ത് അവളുടെ പ്രവൃത്തികളെ വിമര്‍ശിക്കാതിരിക്കുക.

8. സൗമ്യമായി സംസാരിക്കുക - ഒരു കുട്ടിയോടെന്ന പോലെ അവളോട് സംസാരിക്കുകയും തഴുകുകയും ചെയ്യുക. സൗമ്യമായി ചില കാര്യങ്ങള്‍ സംസാരിക്കുകയും അവളില്‍ മാറ്റമുണ്ടാകുന്നുണ്ടോയെന്ന് നീരീക്ഷിക്കുകയും ചെയ്യുക.

9. ചിരി - ചിരിപ്പിക്കാന്‍ ശ്രമിക്കുക. ഈ ശ്രമങ്ങള്‍ നിങ്ങള്‍ അവളെ ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസിലാക്കാന്‍ അവളെ സഹായിക്കും.

Read more about: love പ്രണയം
English summary

How To cool Your Sensitive Girlfriend

Here are some ways to cool your sensitive girlfriend. Read more to know about,