ദാമ്പത്യത്തിലെ സെക്‌സിന് പുതുവഴികള്‍!!

Posted By: Super
Subscribe to Boldsky

ദാമ്പത്യത്തില്‍ സെക്‌സിന് പ്രധാന സ്ഥാനമുണ്ട്. പങ്കാളികള്‍ തമ്മിലുള്ള മാനസിക അടുപ്പവും ഒപ്പം ശാരീരിക അടുപ്പവും ബന്ധത്തെ കൂടുതല്‍ ദൃഢമാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇതു കൊണ്ടുതന്നെ ഇവ രണ്ടും പരസ്പര പൂരകങ്ങളാണ്. ഒന്നിന്റെ കുറവ് മറ്റേതിനേയും ബാധിയ്ക്കുകയും ചെയ്യും.

ലൈംഗിക വിഷയത്തില്‍ അറിയാവുന്ന വിദ്യകളെല്ലാം പങ്കാളിക്കൊപ്പം പ്രയോഗിക്കുന്നുണ്ടോ? നിങ്ങളുടെ കാമത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന ഈ പറയുന്ന വിദ്യകള്‍ പ്രയോഗിച്ച് നോക്കൂ.

അടിവസ്ത്രങ്ങള്‍ ധരിക്കുക

അടിവസ്ത്രങ്ങള്‍ ധരിക്കുക

സെക്സിലേര്‍പ്പെടുന്ന അവസരത്തില്‍ അടിവസ്ത്രങ്ങള്‍ ധരിക്കുന്നത് കൂടുതല്‍ ഉണര്‍വ്വ് നല്കും. പരസ്പരം വസ്ത്രങ്ങള്‍ക്കിടയിലൂടെ അമര്‍ത്തുകയും ‍ഞെരിക്കുകയും ചെയ്യുന്നത് വളരെ സന്തോഷകരമായിരിക്കും. ഇത് ഒരു പൂര്‍വ്വകേളിക്ക് സമാനമായ അനുഭവം നല്കുകയും, നേരിട്ടുള്ള ശാരീരിക സ്പര്‍ശനം സാധ്യമാകുമ്പോള്‍ അത് വളരെ ആവേശവും ഉത്തേജനവും നിറഞ്ഞതായിരിക്കുകയും ചെയ്യും.

പിന്‍കഴുത്തിലെ നിശ്വാസം

പിന്‍കഴുത്തിലെ നിശ്വാസം

നിങ്ങളുടെ പിന്‍കഴുത്തിലേല്‍ക്കുന്ന പങ്കാളിയുടെ നിശ്വാസം പോലെ ഉണര്‍ച്ച നല്കുന്ന മറ്റൊന്നില്ല. മുറിയിലെ ലൈംഗിക ഉണര്‍വ്വ് നല്കുന്ന ഏക ശബ്ദം ഇതായിരിക്കും. പെട്ടന്ന് തന്നെ നിങ്ങള്‍ ലൈംഗിക ബന്ധത്തിന് തയ്യാറാകും.

സിനിമ സ്റ്റൈല്‍

സിനിമ സ്റ്റൈല്‍

ഏത് ഹോളിവുഡ് സിനിമയിലും ഇണകള്‍ ഭിത്തിയില്‍ ചേര്‍ന്ന് നിന്നോ, സ്റ്റെയര്‍ കേസില്‍ നിന്നോ, വാതിലിന് പുറകില്‍ നിന്നോ ഇടപഴകുന്ന സീനുണ്ടാകും. എന്ത് കൊണ്ട് നിങ്ങള്‍ക്കും ഇവ പരീക്ഷിച്ച് കൂടാ? അത്തരം പെട്ടന്നുള്ള പരിപാടികള്‍ നിങ്ങളുടെ അഡ്രിനാലിന്‍ ഉയര്‍ത്തുക മാത്രമല്ല നിങ്ങളെ അടിമുടി ഉണര്‍ത്തുകയും ചെയ്യും. ഇതേപ്പറ്റി പങ്കാളിയോട് പറയാതെ പെട്ടന്ന് നടപ്പിലാക്കുക. തിടുക്കത്തിലുള്ള ഒരു ഹോട്ട് ചുംബനം മുമ്പെങ്ങുമില്ലാത്ത തരത്തില്‍ അയാളെ പ്രതികരിപ്പിക്കും.

വേഗതയും തീവ്രതയും

വേഗതയും തീവ്രതയും

പെട്ടന്നുള്ള ഹോട്ടായ ഒരു അനുഭവത്തിനായി ഷവറിനടിയിലേക്ക് പങ്കാളിക്കൊപ്പം ചാടുക. കോട്ടണ്‍ പാന്‍റിക്ക് പകരം ലേസുള്ള അടിവസ്ത്രം ധരിക്കുക. അദ്ദേഹം പാചകം ചെയ്യുമ്പോള്‍ പുറകില്‍ നിന്ന് ആലിംഗനം ചെയ്യാം. അന്ന് രാത്രി ചെയ്യാന്‍ പോകുന്ന കാര്യത്തെ പറ്റി പടിപടിയായി കാതില്‍ മന്ത്രിക്കുക. നിങ്ങളുടെ സ്വപ്നമെന്തെന്ന് അദ്ദേഹത്തോട് പറയുക.

സെക്‌സ് മൂഡ്‌

സെക്‌സ് മൂഡ്‌

ഏത് കാര്യത്തിനും മൂഡിനെ സ്വാധീനിക്കാനാവും. പുറമേയുള്ള കളികളോ, അസ്വാദ്യകരമായ ഭക്ഷണമോ, കളിപ്പാട്ടങ്ങളോ ഒക്കെ ഇതിനായി ഉപയോഗിക്കാം.

ലജ്ജ

ലജ്ജ

ചില സ്ത്രീകള്‍ സെക്സിനിടെ ലജ്ജ കാണിക്കുന്നവരാകും. അവര്‍ക്കെന്താണ് ആഗ്രഹമെന്ന് ചോദിച്ചാല്‍ അവര്‍ ലജ്ജാലുക്കളാകും. ഈ സാഹചര്യത്തില്‍ മറ്റൊരു രീതിയില്‍ ഇടപെടുകയും അത് വഴി നിങ്ങളുടെ ആഗ്രഹം എളുപ്പത്തില്‍ വെളിപ്പെടുത്തുകയും ചെയ്യാം. ടെലിവിഷനില്‍ ഒരു സെക്സ് സീന്‍ കാണുമ്പോള്‍ അദ്ദേഹത്തെ ആലിംഗനം ചെയ്യുകയും ഇത് പരീക്ഷിച്ചാലോ എന്ന് ചോദിക്കുകയും ചെയ്യാം. നിങ്ങളുടെ പങ്കാളി ഇത് ഇഷ്ടപ്പെടുമെന്ന് തീര്‍ച്ച. ഇത് സംബന്ധിച്ച ആശങ്കപ്പെടേണ്ടതുമില്ല.

വെളിച്ചം

വെളിച്ചം

ലൈറ്റുകള്‍ ഓഫാക്കി ഒരു ചെറിയ ടോര്‍ച്ച് എടുക്കുക. പങ്കാളിയുടെ നാവുകൊണ്ട് സ്പര്‍ശിക്കാനോ, ലാളിക്കപ്പെടാനോ ഇഷ്ടപ്പെടുന്ന ഭാഗങ്ങളിലേക്ക് ടോര്‍ച്ചടിക്കുക. കഴുത്ത്, ചെവികള്‍, മുലക്കണ്ണുകള്‍ തുടങ്ങി നിങ്ങളാഗ്രഹിക്കുന്ന എവിടേക്കും വെളിച്ചം വീഴ്ത്തുക. അത് ലൈംഗിക പ്രധാന്യമില്ലാത്ത പുറം പോലെയുള്ള ഭാഗങ്ങളായാലും നിങ്ങള്‍ ലൈറ്റ് തെളിച്ചിരിക്കുന്നിടത്തോളം ആ ഭാഗത്ത് ശ്രദ്ധിക്കണം.

സ്ത്രീകള്‍ തങ്ങളുടെ ശരീരം ഇഷ്ടപ്പെടുന്നു

സ്ത്രീകള്‍ തങ്ങളുടെ ശരീരം ഇഷ്ടപ്പെടുന്നു

സെക്സ് ആസ്വദിക്കുന്ന സ്ത്രീകള്‍ സ്വന്തം ശരീരത്തില്‍ സ്പര്‍ശനം ആസ്വദിക്കുന്നവരാണ്. അങ്ങനെയാണ് അവര്‍ സ്വന്തം ശരീരത്തെ മനസിലാക്കുന്നത്. തങ്ങളെന്ത് ഇഷ്ടപ്പെടുന്നു, ഇഷ്ടപ്പെടുന്നില്ല, തങ്ങളുടെ മൂഡ് അനുസരിച്ച് വേഗത്തിലോ സാവധാനമോ എങ്ങനെ രതിമൂര്‍ച്ഛ നേടാം എന്നൊക്കെ അവര്‍ ഇത്തരത്തില്‍ മനസിലാക്കുന്നു. സ്ത്രീകളെ സംബന്ധിച്ച് സെക്സ് ഇല്ലാതെ തന്നെ രതിമൂര്‍ച്ഛ നേടാനാവും. അങ്ങനെ അവര്‍ തങ്ങളുടെ ലൈംഗികേച്ഛകളെ നിയന്ത്രിക്കുകയും ചെയ്യുന്നു. തങ്ങള്‍ ആഗ്രഹിക്കുമ്പോള്‍ രതിമൂര്‍ച്ഛ നേടാനാവും എന്നതിനാല്‍ അവര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസവും മാനസികായാസവും ലഭിക്കുന്നു.

ശീലങ്ങളോട് വിട

ശീലങ്ങളോട് വിട

രാവിലെ ജോലിക്ക് പോകുമ്പോള്‍ ടിവി റിമോട്ട് ഒളിച്ച് വെയ്ക്കുക. മടങ്ങിയെത്തുമ്പോള്‍‌ പങ്കാളിക്ക് അത് കണ്ടെത്താനാകില്ല. അത് വഴി ഒരുമിച്ച് ചെലവഴിക്കാന്‍ സമയം ലഭിക്കുകയും ചെയ്യും. പകല്‍ നടന്ന കാര്യങ്ങളെ സംബന്ധിച്ച് സംസാരിക്കുകയും, വളര്‍ത്ത് നായക്കൊപ്പം നടക്കാന്‍ പോവുകയുമൊക്കെ ചെയ്യുക. അത്താഴത്തിന് ശേഷം കുട്ടികള്‍ കിടക്കാന്‍ പോയ ശേഷം ഒരുമിച്ച് അല്പം ഡെസെര്‍ട്ട് കഴിക്കാം. എന്നാല്‍ ഇത് ഒരു സ്പൂണുപയോഗിച്ച് പരസ്പരം കോരിക്കഴിക്ക​ണം. ഇത്തരത്തിലുള്ള സമീപനം കൊണ്ട് നിങ്ങളുടെ ജീവിതത്തിലുണ്ടായ മാറ്റം നിരീക്ഷിക്കുക.

പഴയ ചിന്ത

പഴയ ചിന്ത

പങ്കാളികളിരുവരും ഒരേ പോലെ കിടക്കയില്‍ പ്രവര്‍ത്തിക്കണം. പുതിയ ചിന്ത - ഒരാള്‍ക്ക് പൂര്‍ണ്ണമായ മേധാവിത്വം നല്കുന്നതിലോ, ഏറ്റെടുക്കുന്നതിലോ തെറ്റില്ല. ഇതെല്ലാം ലൈംഗിക സംതൃപ്തിയെയും, സന്തോഷത്തെയും കുറിച്ചായതിനാല്‍ ഏത് തരത്തിലാണ് വേണ്ടതെന്ന് നിങ്ങള്‍ക്ക് നിശ്ചയിക്കാം. നിങ്ങള്‍ മേധിവിത്വം പുലര്‍ത്തുന്നത് നിങ്ങളുടെ പുരുഷന് ഇഷ്ടമായിരിക്കും. എല്ലായ്പോഴും തുല്യമായ പങ്കാളിത്തത്തോടെ ലൈംഗിക ബന്ധം സാധ്യമാകില്ല. നിങ്ങളുടെ കരുത്ത് കുറഞ്ഞിരിക്കുകയാണെങ്കില്‍ മേധിവിത്വം വിട്ട് കൊടുത്ത് അത് ആസ്വദിക്കാം.

ഉണര്‍വ്വ്

ഉണര്‍വ്വ്

മെഴുക് തിരികള്‍, സംഗീതം, വൈന്‍ എന്നിവയൊക്കെ കൊണ്ട് നിങ്ങള്‍ക്ക് കൂടുതല്‍ ഉണര്‍വ്വ് ലഭിക്കും. നിങ്ങളെ സ്പര്‍ശിക്കുന്നതിന് മുമ്പ് തന്നെ ലൈംഗികോര്‍ജ്ജം ശക്തമാണെങ്കില്‍, ഒന്നോ അതിലധികമോ രതിമൂര്‍ച്ഛകള്‍ സാധ്യമാകും.

കളികള്‍

കളികള്‍

നിങ്ങളുടെ നെഞ്ചില്‍ മുഖം ഉരുമ്മാനോ, ചുംബിക്കുകാനോ, അനുമതി ചോദിച്ചാല്‍ എന്ത് സംഭവിക്കും? എന്തിനാണ് അവള്‍ അതിന് അനുമതി ചോദിക്കുന്നത്. ശരിക്കും ഓരോ അനുമതി നല്കുമ്പോഴും നിങ്ങള്‍ക്ക് കൂടുതല്‍ ഉണര്‍വ്വ് ലഭിക്കുന്നുണ്ടോ? അവള്‍ അടുത്തതായി ചെയ്യുന്നതെന്താണ് എന്ന് കേള്‍ക്കുന്നതിനൊപ്പം, അവളുടെ ആഗ്രഹങ്ങള്‍ അനുവദിക്കുകയും, അത് എന്നെ കൂടുതല്‍ സന്തോഷവാനാക്കുകയും ചെയ്യുന്നു - മാധവ് പറയുന്നു.

തുറന്ന കണ്ണുകള്‍

തുറന്ന കണ്ണുകള്‍

രാത്രി ലൈറ്റ് ഓഫാക്കാതിരിക്കുക. അവിടെ കാണുന്നത് നിങ്ങളെ കാമാതുരനാക്കും. ഒരു ലൈംഗിക സ്വഭാവ പഠനമനുസരിച്ച് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ലൈംഗികമായ കാഴ്ചകള്‍ ഉദ്ദീപനം നല്കും. ലൈറ്റുകള്‍ തെളിച്ച്, കണ്ണ് തുറന്നിരിക്കുക. ഇത് നിങ്ങളുടെ പങ്കാളിയെ എന്താണ് സന്തോഷിപ്പിക്കുന്നത് എന്ന് മനസിലാക്കാന്‍ സഹായിക്കും. കണ്ണാടിക്ക് മുന്നില്‍ ഇണചേരുന്നതും, വീഡിയോ ക്യാമറ ഉപയോഗിക്കുന്നതും ഇതേ കാരണത്താലാണ്. ലൈംഗികബന്ധത്തിലെ ഒരു പ്രധാന ഘടകമായി രതിപൂര്‍വ്വലീലകളെ അംഗീകരിക്കാനാരംഭിച്ചാല്‍ വൈവാഹിക ബന്ധം ശക്തമാവുകയും ചെയ്യും.

അടുക്കളയും അരങ്ങ്

അടുക്കളയും അരങ്ങ്

ചിലപ്പോള്‍ ബെഡ്റൂം ബോറായി തോന്നാം. അപ്പോള്‍ സ്ഥലത്തിന് മാറ്റം വരുത്താം. അടുക്കളയും ലൈംഗിക ബന്ധത്തിന് അനുയോജ്യമായ ഇടമാണ്. എന്നാല്‍ അവിടെയുള്ള സാധനങ്ങള്‍ അപകടമുണ്ടാക്കാതെ ശ്രദ്ധിക്കുക.

ചുംബിക്കപ്പെടാന്‍

ചുംബിക്കപ്പെടാന്‍

സ്ത്രീകളും പരുഷന്മാരും കയ്യില്‍ ചുംബിക്കപ്പെടാന്‍ ഇഷ്ടപ്പെടുന്നവരാണ്. നിങ്ങളുടെ നാവിന്‍റെ അഗ്രം വിരലുകളുടെ ഇടയില്‍ വെച്ച് പതിയെ മുകളിലേക്ക് ഉയര്‍ത്തുക. ഇത് പുരുഷനെ ഉത്തേജിപ്പിക്കും. കാരണം ഈ ഭാഗം ചെവിയുടെ പുറക് വശം പോലെ സംവേദനത്വമുള്ളതാണ്. ഇത് അയാളില്‍ ഏറെ കാമാവേശം ജനിപ്പിക്കും.

തീവ്രത, നാടകീയത

തീവ്രത, നാടകീയത

നിങ്ങള്‍ വായിച്ച നോവലുകളിലേത് പോലെ തീവ്രത, നാടകീയത എന്നിവ കൊണ്ടുവരുക. സാധ്യമാകുന്നിടത്തോളം സമയമെടുക്കുക. ഇതില്‍ ഉള്‍ച്ചേരുകയും നൊസ്റ്റാള്‍ജിയയും വികാരവും ചേര്‍ക്കുകയും ചെയ്യുക. ഇത് നിങ്ങളുടെ ലൈംഗിക ജീവിതത്തിന് ഉണര്‍വ്വ് നല്കുക മാത്രമല്ല, വൈകാരികമായും മെച്ചപ്പെടുത്തും.

ഉറക്കം

ഉറക്കം

സില്‍ക്ക് അല്ലെങ്കില്‍ നല്ല കോട്ടണ്‍ രാത്രി വസ്ത്രത്തിന് അനുയോജ്യമാണ്. നിങ്ങളുടെ സ്വയം വിലക്കുകളെ മറികടക്കുകയും പടിപടിയായി വസ്ത്രങ്ങളില്ലാതെ ഉറങ്ങാന്‍ ശീലിക്കുകയും ചെയ്യുക. ആദ്യം ഇത് പ്രയാസമായി തോന്നാമെങ്കിലും, സെക്സിയായ സ്വപ്നങ്ങളിലേക്കും, ആലിംഗനങ്ങളിലേക്കും, അതില്‍ കൂടുതലായവയിലേക്കും ഇത് നയിക്കും.

സ്ഥലം, സമയം

സ്ഥലം, സമയം

സ്ഥലവും സമയവുമെല്ലാം മാറ്റുന്നത് സെക്‌സിന് ആസ്വാദ്യത നല്‍കും

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    Sizzling Intercourse Tips for Healthy Married Life

    Here are some of the Sizzling Intercourse Tips for Healthy Married Life. Try these and experience a different life,
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more