ഇതെല്ലാം പങ്കാളിയുടെ മതിപ്പു കുറയ്ക്കും!!

Posted By: Super
Subscribe to Boldsky

ഇഷ്ടപ്പെടുന്നവരില്‍ മതിപ്പുണ്ടാക്കാന്‍ നമ്മള്‍ എപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കും. എന്നാല്‍, പങ്കാളിക്ക്‌ നമ്മളോടുള്ള താല്‍പര്യം കുറയാനും അകന്നു പോകാനും ഉള്ള കാരണങ്ങള്‍ സ്വയം സൃഷ്ടിക്കാറുണ്ടെന്ന കാര്യം നമ്മള്‍ മറന്നു പോകാറുണ്ട്‌.

നിങ്ങള്‍ ഒരു ബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്‌.പങ്കാളിയുടെ താല്‍പര്യം കുറഞ്ഞത്‌ എന്താണന്ന്‌ ഓര്‍ത്ത്‌ ആത്ഭുതപ്പെടുന്നവരാണ്‌ നിങ്ങളെങ്കില്‍ ഇക്കാര്യങ്ങള്‍ നിങ്ങള്‍ക്ക്‌ വേണ്ടിയുള്ളതാണ്‌.

പങ്കാളിയുടെ താല്‍പര്യം കുറയ്‌ക്കുന്ന കാര്യങ്ങള്‍

അമിതമായ നിരാശ

അമിതമായ നിരാശ

സ്‌ത്രീകള്‍ എല്ലാത്തിനും മുന്‍കൈയെടുക്കുന്നത്‌ ഇഷ്ടപ്പെടുന്ന പുരുഷന്‍മാര്‍ വളരെ കുറവാണ്‌. എന്നാല്‍ പങ്കാളി എപ്പോഴും നിരാശപ്പെട്ടിരിക്കുന്നത്‌ അവര്‍ ഇഷ്ടപ്പെടില്ല. സ്വാതന്ത്ര്യത്തോടെയും സ്വയംപര്യാപ്‌തയോടെയും ജീവിക്കുന്ന സ്‌ത്രീകളെയാണ്‌ പുരുഷന്‍മാര്‍ പൊതുവെ ഇഷ്ടപ്പെടുക. എന്നാല്‍ എപ്പോഴും എല്ലാത്തിനും അവരെ ആശ്രയിക്കാന്‍ തുടങ്ങിയാല്‍ ക്രമേണ താല്‍പര്യം കുറഞ്ഞു എന്നു വരാം.

മാറ്റം വരുത്താന്‍ ശ്രമിക്കുക

മാറ്റം വരുത്താന്‍ ശ്രമിക്കുക

പരസ്‌പരം ഉള്ള ബന്ധം ഗൗരവമായിട്ടുള്ളതാണെങ്കില്‍ അവര്‍ എന്താണോ അങ്ങനെ തന്നെ നിങ്ങള്‍ അവരെ അംഗീകരിക്കണം

എന്നാഗ്രഹിക്കുന്നവരാണ്‌ പുരുഷന്‍മാര്‍. നിങ്ങളെ ഇഷ്ടപ്പെടുന്നു എന്ന്‌ കരുതി അവരെ പൂര്‍ണമായി മാറ്റാന്‍ ശ്രമിക്കരുത്‌.

പരുക്കന്‍ സ്വഭാവം

പരുക്കന്‍ സ്വഭാവം

പങ്കാളി പലപ്പോഴും നിങ്ങളെ നിശബ്ദമായി നിരീക്ഷിച്ച്‌ നിങ്ങളുടെ സ്വഭാവം ശരിക്കും മനസ്സിലാക്കിയതിന്‌ ശേഷം മാത്രമെ അന്തിമ തീരുമാനം എടുക്കു. നിങ്ങളുടെ പരുക്കന്‍ സ്വഭാവമാണന്ന്‌ മനസ്സിലാക്കുകയാണെങ്കില്‍ ചിലപ്പോള്‍ ക്രമേണ അകന്നു പോകാന്‍ ശ്രമിക്കും.

അസൂയ ഉണ്ടാക്കുക

അസൂയ ഉണ്ടാക്കുക

മറ്റുള്ളവരുമായി താരതമ്യം ചെയ്‌ത്‌ പങ്കാളിയില്‍ അസൂയ ജനിപ്പിക്കാന്‍ പെണ്‍കുട്ടികള്‍ പലപ്പോഴും ഇഷ്ടപ്പെടാറുണ്ട്‌. ഒരു പരിധി വരെ ഇത്‌ കൊണ്ട്‌ കുഴപ്പം ഇല്ല എന്നാല്‍ അമിതമായാല്‍ അവര്‍ക്ക്‌ അലോസരമാകും. പങ്കാളിക്ക്‌ നിങ്ങളോട്‌ ഉള്ള ഇഷ്ടം കുറയാന്‍ ഇത്‌ കാരണമാകും.

കഠിനമായ പെരുമാറ്റം

കഠിനമായ പെരുമാറ്റം

നിങ്ങളില്‍ താല്‍പര്യം തോന്നുന്ന പുരുഷന്‍ അവരുടെ സ്‌നേഹം നിങ്ങള്‍ക്ക്‌ നല്‍കാന്‍ ആഗ്രഹിക്കും. എന്നാല്‍ അതേ സ്‌നേഹം തിരിച്ച്‌ നല്‍കാതെ വളരെ പരുഷമായി പെരുമാറുകയാണെങ്കില്‍ അവര്‍ക്ക്‌ നിങ്ങളോടുള്ള താല്‍പര്യം കുറയും. നിങ്ങളില്‍ നിന്നും അവര്‍ അകന്നു പോവുകയും ചെയ്യും.

പരദൂഷണം

പരദൂഷണം

സ്‌ത്രീകള്‍ പരദൂഷണം പറയുന്നത്‌ പുരുഷന്‍മാര്‍ക്ക്‌ ഇഷ്ടമാണ്‌. എന്നാല്‍ എപ്പോഴും പരദൂഷണം പറയുകയും മറ്റുള്ളവരെ കുറിച്ച്‌ മോശമായി മാത്രം പറയുകയും ചെയ്‌തു കൊണ്ടിരുന്നാല്‍ പങ്കാളിയ്‌ക്ക്‌ നിങ്ങളോടുള്ള ഇഷ്ടം ഇല്ലാതായെന്നിരിക്കും.

വൈകുക

വൈകുക

സ്‌ത്രീകള്‍ ഒരിക്കലും സമയത്തിന്‌ എത്തില്ല എന്ന്‌ പുരുഷന്‍മാര്‍ക്കറിയാം. എന്നാല്‍ കൃത്യനിഷ്‌ഠപാലിക്കുന്ന സ്‌ത്രീകള്‍ക്ക്‌ അവരില്‍ മതിപ്പുളവാക്കാന്‍ കഴിയും.

ചെലവ്‌ ചെയ്യാതിരിക്കുക

ചെലവ്‌ ചെയ്യാതിരിക്കുക

ഒരുമിച്ച്‌ അഹാരം കഴിക്കാനും മറ്റും പോകുമ്പോള്‍ സ്‌ത്രീകള്‍ ചെലവ്‌ ചെയ്യാന്‍ താല്‍പര്യപ്പെടുന്നത്‌ പുരുഷന്‍മാര്‍ക്ക്‌ സന്തോഷം നല്‍കും. ചെലവ്‌ ചെയ്യാന്‍ താല്‍പര്യം ഇല്ലാത്ത സ്‌ത്രീകളെ അവര്‍ ഇഷ്ടപ്പെടില്ല. അവര്‍ ചെലവ്‌ ചെയ്യുമെങ്കിലും നിങ്ങള്‍ ചെലവ്‌ ചെയ്യാം എന്ന്‌ പറയുന്നത്‌ അവര്‍ക്ക്‌ ഇഷ്ടമാകും.

Read more about: relationship ബന്ധം
English summary

Things That Turn Off Your Partner

Here we are with 8 things that turn off your partner. Read onto know about the things that turn them off.