For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യഥാര്‍ത്ഥ പ്രണയം തിരിച്ചറിയൂ

By Super
|

ജീവിതത്തിന്റെ ചില ഘട്ടത്തില്‍ എല്ലാവരും സ്‌നേഹ ബന്ധത്തില്‍ ആവാറുണ്ട്‌. ഇത്തരം ബന്ധത്തിലായി കഴിയുമ്പോള്‍ നിങ്ങളെ പിന്തുടരുന്ന ഒരു വലിയ ചോദ്യം ആണ്‌ നിങ്ങളുടെ പങ്കാളി യഥാര്‍ത്ഥത്തില്‍ നിങ്ങളെ സ്‌നേഹിക്കുന്നുണ്ടോ ? എന്നത്‌. നിങ്ങള്‍ക്ക്‌ നിങ്ങളുടെ സ്‌നേഹത്തെയും പങ്കാളിയെയും ചോദ്യം ചെയ്യാം, എന്നാല്‍ ഈ ചോദ്യം എപ്പോഴും ഉണ്ടാവുകയാണെങ്കില്‍ ഇതിനെ കുറിച്ച്‌ ഉറപ്പായും നിങ്ങള്‍ അറിയേണ്ടതുണ്ട്‌. സ്‌നേഹമാണോ യഥാര്‍ത്ഥമാണന്ന്‌ മനസ്സിലാക്കി തരുന്ന നിരവധി ലക്ഷണങ്ങള്‍ ഉണ്ട്‌ . അതിനെകുറിച്ചാണ്‌ ഇവിടെ പറയുന്നത്‌.

ഒരു ബന്ധത്തിലെ യഥാര്‍ത്ഥ സ്‌നേഹത്തിന്റെ ലക്ഷണങ്ങള്‍

അഭിമാനവും അസൂയയും

അഭിമാനവും അസൂയയും

നിങ്ങളോടുള്ള പെരുമറ്റത്തില്‍ നിന്നും പങ്കാളിയുടെ സ്‌നേഹം അളക്കാന്‍ കഴിയും. മുന്‍ കാമുകരെ കുറിച്ചും മറ്റും പുകഴ്‌്‌ത്തി പറയുമ്പോള്‍ അവര്‍ അസൂയപ്പെടുകയാണെങ്കില്‍ നിങ്ങളോടുള്ള സ്‌നേഹമാണ്‌ അത്‌ സൂചിപ്പിക്കുന്നത്‌. അതു പോലെ നിങ്ങള്‍ ഒപ്പം ഉണ്ടായിരിക്കുന്നത്‌ അഭിമാനമായിട്ടാണ്‌ അവര്‍ കാണുന്നതെങ്കിലും യഥാര്‍ത്ഥ സ്‌നേഹത്തിന്റെ ലക്ഷണമാണ്‌. ഇനി ഇക്കാര്യങ്ങള്‍ നിരീക്ഷിച്ച്‌ നോക്കൂ.

 വിഷമങ്ങള്‍ പങ്കു വയ്‌ക്കുക

വിഷമങ്ങള്‍ പങ്കു വയ്‌ക്കുക

പരസ്‌പരം വിഷമങ്ങള്‍ പങ്കുവയ്‌ക്കാന്‍ നിങ്ങളെ ആരും നിര്‍ബന്ധിക്കില്ല എന്നാല്‍, അറിയാതെ അങ്ങനെ സംഭവിക്കുന്നത്‌ സ്‌നേഹത്തിന്റെ ലക്ഷണമാണ്‌. പങ്കാളി വേദനിക്കുന്നതും വിഷമിക്കുന്നതും കാണാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ല എന്നും ഇവ നീക്കാനായി നിങ്ങള്‍ എന്തും ചെയ്യുമെന്നുമാണ്‌ ഇതിനര്‍ത്ഥം. അവരുടെ വിഷമങ്ങള്‍ കേള്‍ക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുകയാണെങ്കില്‍ വേദനകളില്‍ ഒപ്പം ഉണ്ടാകുമെന്ന ഉറപ്പാണ്‌ നല്‍കുന്നത്‌.

 നമ്മള്‍ എന്ന ചിന്ത

നമ്മള്‍ എന്ന ചിന്ത

സ്‌നേഹബന്ധത്തില്‍ ഞാന്‍ എന്ന വാക്കിന്‌ സ്ഥാനമില്ല. എന്തും രണ്ടുപേരെയും സംബന്ധിക്കുന്നതാണ്‌. പങ്കാളിയെയും ബാധിക്കുന്നതാണന്ന്‌ ബോധത്തോടെ വേണം ഏത്‌ തീരുമാനവും എടുക്കാന്‍. ഞാന്‍ എന്ന ചിന്തയില്‍ നിന്നും ഞങ്ങള്‍ എന്ന ചിന്തയിലേക്ക്‌ എത്തിച്ചേരുന്നത്‌ യഥാര്‍ത്ഥ സ്‌നേഹത്തെയാണ്‌ സൂചിപ്പിക്കുന്നത്‌.

 വാഗ്‌ദാനങ്ങള്‍ ലംഘിക്കരുത്‌

വാഗ്‌ദാനങ്ങള്‍ ലംഘിക്കരുത്‌

നല്‍കിയ വാഗ്‌ദാനങ്ങളെ കുറിച്ച്‌ ബോധവാന്‍മാരാകാത്ത പലരും ഉണ്ട്‌ അവര്‍ ഈ വാഗ്‌ദാനങ്ങള്‍ ലംഘിക്കുകയും ചെയ്യും. എന്നാല്‍, വാഗ്‌ദാനങ്ങള്‍ പാലിക്കാന്‍ കഴിയാത്തവരാണെങ്കിലും പങ്കാളിക്ക്‌ നല്‍കുന്ന വാഗ്‌ദാനങ്ങള്‍ ലംഘിക്കുന്നത്‌ അവരെ വിഷമിപ്പിച്ചാലോ എന്ന്‌ കരുതുന്നുണ്ടെങ്കില്‍ അവരുടെ സ്‌നേഹത്തെയാണ്‌ അത്‌ സൂചിപ്പിക്കുന്നത്‌. വാഗ്‌്‌ദാനങ്ങള്‍ പരമാവധി പാലിക്കുന്നത്‌ സന്തോഷകരമായ ജീവിതം നല്‍കും. വിശ്വാസമാണ്‌ എല്ലാം.

 വേദനിപ്പിക്കരുത്‌

വേദനിപ്പിക്കരുത്‌

കാര്യമെന്തായിരുന്നാലും അവര്‍ക്ക്‌ വേദനിക്കുമെന്ന ചിന്ത നിങ്ങളെ വിഷമിപ്പിക്കും. അക്കാര്യം നിങ്ങള്‍ക്ക്‌ ചിന്തിക്കാന്‍ പോലും ആകില്ല. ശാരീരികമോ മാനസികമോ ആകാം വേദന എങ്കിലും ആക്കാര്യം നിങ്ങള്‍ക്ക്‌ ചിന്തിക്കാന്‍ കഴിയില്ല. സ്‌നേഹം എല്ലാത്തരത്തിലും നിങ്ങളെ നിസ്വാര്‍ത്ഥരാക്കും.

 പരിശ്രമം

പരിശ്രമം

പരസ്‌പരമുള്ള ബന്ധം മോശമാവുകയും കാര്യങ്ങള്‍ എല്ലാം തെറ്റായ വഴിക്ക്‌ പോവുകയും ചെയ്‌താല്‍ ഇത്‌ ശരിയാക്കാന്‍ ശ്രമിക്കേണ്ടതുണ്ട്‌. സാഹചര്യങ്ങള്‍ മെച്ചപ്പെടാന്‍ നിങ്ങള്‍ കഠിനമായി പരിശ്രമിക്കുന്നുണ്ട്‌ എങ്കില്‍ അത്‌ യഥാര്‍ത്ഥ സ്‌നേഹത്തിന്റെ ലക്ഷണമാണ്‌.

ത്യാഗം

ത്യാഗം

ജീവിക്കുന്നതിന്‌ പല ത്യാഗങ്ങളും ചെയ്യേണ്ടി വരും. ജീവിതത്തിന്റ ഓരോ വഴിത്തിരിവിലും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നമ്മള്‍ ത്യാഗങ്ങള്‍ ചെയ്യാറുണ്ട്‌. സ്‌നേഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ സന്തോഷത്തിലായിരിക്കും അത്‌ നിലനിര്‍ത്താന്‍ ആഗ്രഹിക്കുകയും ചെയ്യും. അതിനായി എന്ത്‌ ത്യാഗവും ചെയ്യാന്‍ തയ്യാറാകും അത്‌ ഒരിക്കലും നിങ്ങളെ വിഷമിപ്പിക്കില്ല.

വേദനയും ദേഷ്യവും

വേദനയും ദേഷ്യവും

പങ്കാളിയുടെ ചില പ്രവര്‍ത്തികള്‍ നിങ്ങളെ വേദനിപ്പിച്ചുവെന്ന്‌ വരാം. വിഷമിക്കുക സ്വാഭാവികമാണ്‌ എന്നാല്‍, നിങ്ങള്‍ക്കൊരിക്കലും അവരോട്‌ ദേഷ്യം തോന്നുകയില്ല. നിങ്ങള്‍ക്ക്‌ അസ്വസ്ഥതയും അസഹ്യതയും ഒക്കെ തോന്നിയാലും ഇത്‌ ഏറെ നേരം നീണ്ടു നില്‍ക്കില്ല. ഇവ മറന്നുകളയുക നിങ്ങളുടെ വിഷമങ്ങള്‍ അവരെ കൂടുതല്‍ വിഷമിപ്പിച്ചെന്നിരിക്കും.

 സന്തോഷം

സന്തോഷം

വളരെ ചീത്തയായ ഒരു ദിവസം പങ്കാളിയെ കാണുന്നതോടെ ചിരിക്കാനും അതുവരെ ഉള്ള എല്ലാ പ്രശ്‌നങ്ങളും മറക്കാനും കഴിയും . അവരുടെ സാന്നിദ്ധ്യം നിങ്ങള്‍ക്ക്‌ സന്തോഷം നല്‍കും അവരുടെ സന്തോഷം നിങ്ങളെയും സന്തോഷിപ്പിക്കും. അതിനര്‍ത്ഥം നിങ്ങള്‍ സ്‌നേഹത്തിലാണ്‌ എന്നാണ്‌.

നല്‍കുക, സ്വീകരിക്കുക

നല്‍കുക, സ്വീകരിക്കുക

സ്‌നേഹം അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ഒരു പാതയാണ്‌.നിങ്ങള്‍ സ്‌നേഹം സ്വീകരിച്ചാല്‍ മാത്രം പോരെ തിരികെ നല്‍കുകയും വേണം. സ്‌നേഹിക്കുന്നവര്‍ നിസ്വാര്‍ത്ഥരായിരിക്കണം. ഒന്നും പ്രതീക്ഷിക്കരുത്‌. മുന്‍വിധികള്‍ പാടില്ല.പ്രീതിപ്പെടുത്തേണ്ട ആവശ്യവുമില്ല നിങ്ങള്‍ കുറച്ച്‌ സ്‌നേഹം നല്‍കുക. നിങ്ങള്‍ക്ക്‌ ഭാഗ്യമുണ്ടെങ്കില്‍ അത്‌ ഇരട്ടിയായി തിരിച്ച്‌ ലഭിക്കും.

English summary

Ten Signs Of True Love In A Relationship

Here are some of the signs of true love in the relationship. Take a look at each sign and think again whether your investment is worth the risk.
Story first published: Saturday, November 29, 2014, 15:19 [IST]
X
Desktop Bottom Promotion