For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആത്മാര്‍ത്ഥ പ്രണയമാണോ തേടുന്നത്??

By Super
|

ഇരുപതിന്റെ പടിവാതില്‍ക്കല്‍ എത്തുമ്പോള്‍ ജീവിതത്തെ കുറിച്ചുള്ള കാഴ്‌ചപ്പാടുകളില്‍ മാറ്റം വരുന്നത്‌ സ്വാഭാവികമാണ്‌. പ്രണയബന്ധങ്ങളുടെ കാര്യത്തിലും ഈ വ്യത്യാസം പ്രകടമാകും. കോളേജ്‌ കാലത്ത്‌ പ്രണയം വെറും നേരമ്പോക്കായിരുന്നെങ്കില്‍ ഇനി മേലില്‍ അത്‌ അങ്ങനെയായിരിക്കില്ല.

ആത്മാര്‍ത്ഥതയുള്ള ഒരാളെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ അവരുമായി ബന്ധം സ്ഥാപിക്കാന്‍ നിങ്ങള്‍ ശ്രമിക്കും. ആതാമാര്‍ത്ഥ പ്രണയം ദീര്‍ഘനാള്‍ നിലനില്‍ക്കണമെങ്കില്‍ നമ്മള്‍ പല കാര്യങ്ങളിലും ശ്രദ്ധ വയ്‌ക്കേണ്ടതുണ്ട്‌. അത്തരത്തിലുള്ള ചില കാര്യങ്ങള്‍ പരിചയപ്പെടാം.

1. ബുദ്ധിപൂര്‍വ്വം തിരഞ്ഞെടുക്കുക


കോളേജ്‌ കാലം കഴിഞ്ഞതിനാല്‍ നിങ്ങള്‍ക്ക്‌ കുറച്ചൊക്കെ പക്വത വന്നുകാണും. അതിനാല്‍ ദീര്‍ഘകാലം നിലനില്‍ക്കുന്ന ആത്മാര്‍ത്ഥമായ ബന്ധങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുക. മുന്നോട്ട്‌ പോകുമെന്ന്‌ പ്രതീക്ഷ നല്‍കുന്ന ബന്ധങ്ങളാണ്‌ നല്ലത്‌. ബന്ധം തിരഞ്ഞെടുക്കുമ്പോള്‍ ജോലി, കുടുംബം, യോജിപ്പ്‌ തുടങ്ങിയ ഘടകങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കണം. ഇരുവര്‍ക്കും യോജിച്ച്‌ പോകാന്‍ കഴിയില്ലെന്ന്‌ തോന്നിയാല്‍ നേരത്തേ പിരിയുന്നതാണ്‌ നല്ലത്‌.

2. സമയം കണ്ടെത്തുക

മുതിര്‍ന്നവര്‍ തമ്മിലുള്ള ബന്ധം നല്ലരീതിയില്‍ മുന്നോട്ട്‌ കൊണ്ടുപോകണമെങ്കില്‍ സമയം ശരിയായി പ്രയോജനപ്പെടുത്താന്‍ കഴിയണം. രണ്ടുപേര്‍ക്കും തിരക്കുകള്‍ ഉണ്ടാകും. അതുകൊണ്ട്‌ തന്നെ പങ്കാളിയുടെ തിരക്കിനെ കുറിച്ചും അവരുടെ ചുമതലകളെ കുറിച്ചും പരസ്‌പരധാരണ ഉണ്ടായിരിക്കണം. അവര്‍ക്ക്‌ ഒഴിവുവേളകള്‍ മുഴുവന്‍ നിങ്ങള്‍ക്കായി മാറ്റിവയ്‌ക്കാന്‍ കഴിയണമെന്നില്ല. അത്‌ അംഗീകരിക്കാനുള്ള മനസ്സ്‌ നിങ്ങള്‍ക്കുണ്ടെങ്കില്‍ ബന്ധം നല്ലരീതിയില്‍ മുന്നോട്ടുപോകും. നിങ്ങള്‍ ആഗ്രഹിക്കുന്നത്ര സമയം രണ്ടുപേര്‍ക്കും ഒരുമിച്ച്‌ ചെലവഴിക്കാന്‍ കഴിയണമെന്നില്ല. പരസ്‌പര ധാരണയുണ്ടെങ്കില്‍ അത്‌ ഒരിക്കലും നിങ്ങളുടെ ബന്ധത്തെ ബാധിക്കില്ല.

3. പണവും പ്രധാനം


ആരോഗ്യകരമായ ബന്ധത്തില്‍ പണത്തിനും അതിന്റേതായ സ്ഥാനമുണ്ട്‌. പണത്തിലാണ്‌ ലോകം നിലനില്‍ക്കുന്നത്‌, അതുപോലെ തന്നെയാണ്‌ ബന്ധങ്ങളും. നിങ്ങള്‍ക്ക്‌ രണ്ടുപേര്‍ക്കും തുല്യമായി ചെലവഴിക്കുകയോ പണം കൂടുതലുള്ളയാളിന്‌ കൂടുതല്‍ ചെലവാക്കുകയോ ചെയ്യാം. പക്ഷെ എന്നും ഒരാള്‍ വലിയതുകയക്ക്‌ സാധനങ്ങള്‍ വാങ്ങിയാല്‍ എന്തുചെയ്യും? അവളുടെ ആഡംബര ജീവിതം നിങ്ങള്‍ക്ക്‌ താങ്ങാന്‍ കഴിയുമോ? നിങ്ങളെക്കാള്‍ ധനികയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയോ അവളുമായി പ്രണയത്തിലാവുകയോ ചെയ്‌താല്‍ അവള്‍ അധികാരഭാവം കാണിക്കാനുള്ള സാധ്യതയുണ്ട്‌. ഇത്തരത്തിലുള്ള സാമ്പത്തിക അസമത്വങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന്‌ നേരത്തേ ചിന്തിച്ചുറപ്പിക്കുക.

4. സൗന്ദര്യപിണക്കങ്ങള്‍


ആത്മാര്‍ത്ഥമായ ബന്ധത്തില്‍ സൗന്ദര്യപിണക്കങ്ങള്‍ ഉണ്ടാകും. പക്ഷെ എത്ര വലിയ വഴക്കുണ്ടായാലും കുറച്ചു കഴിയുമ്പോള്‍ രണ്ടുപേരും അതെല്ലാം മറന്ന്‌ സാധാരണ പോലെ പെരുമാറും. ആവശ്യമുള്ള കാര്യത്തിന്‌ മാത്രമേ വഴക്കിടാവൂ. പണത്തെ ചൊല്ലിയും വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാത്തതിന്‌ ചൊല്ലിയുമാണ്‌ പലപ്പോഴും വഴക്കുണ്ടാകുന്നത്‌. ഇത്‌ നിങ്ങള്‍ക്ക്‌ ചെറിയ മനോവിഷമം ഉണ്ടാക്കിയേക്കാം. അതിന്‌ വലിയ പ്രാധാന്യം നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കുക. ചെറിയ പ്രശ്‌നങ്ങള്‍ ഊതിവീര്‍പ്പിക്കരുതെന്ന്‌ അര്‍ത്ഥം.

5. മാറ്റം അംഗീകരിക്കുക

How To Maintain Your First Real Mature Relationship

ദീര്‍ഘകാല ബന്ധങ്ങളില്‍ പലപ്പോഴും മാറ്റങ്ങള്‍ പ്രകടമാകും. നിങ്ങള്‍ക്കും പങ്കാളിക്കും മാറ്റം സംഭവിക്കാം. നിങ്ങളുടെ ബന്ധത്തിലും പരസ്‌പര മനോഭാവത്തിലും മാറ്റം വരാം. ഈ മാറ്റങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാകണം. അ്‌ല്ലാത്തപക്ഷം അത്‌ നിങ്ങളുടെ ബന്ധത്തില്‍ കാര്യമായ വിള്ളലുകള്‍ വീഴ്‌ത്തും. അതുകൊണ്ട്‌ തന്നെ നിങ്ങളുടെ ബന്ധത്തില്‍ വരുന്ന മാറ്റങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറായിരിക്കുക.

English summary

How To Maintain Your First Real Mature Relationship

If you are lucky enough to find someone serious, your focus shifts to making it work. So, without further ado, here are a few tips, tricks, and things to look out for as you enter the big, scary world of serious, long-term relationships.
Story first published: Tuesday, November 11, 2014, 14:48 [IST]
X
Desktop Bottom Promotion