For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാത്രിയിലല്ല, പുലര്‍ച്ചെയാണ് ലൈംഗികബന്ധത്തിന്റെ ഗുണങ്ങളറിയുന്നത്‌

|

ഒരുപക്ഷെ മിക്കവരുടെയും പ്രഭാതങ്ങള്‍ ആരംഭിക്കുന്നത് ഒരുപോലെയായിരിക്കും. എഴുന്നേല്‍ക്കുക.. ഒരു കപ്പ് കാപ്പി അല്ലെങ്കില്‍ ചായ കുടിക്കുക, പത്രപ്പാരായണം,കുളിക്കുക പിന്നെ പാചകം അല്ലെങ്കില്‍ നേരിട്ട് ഓഫീസിലേക്ക്. ഇതായിരിക്കും മിക്കവരുടെയും പ്രഭാതചര്യ.പ്രഭാതത്തിലെ കാപ്പി നമുക്ക് ദിവസം മുഴുവന്‍ ഉന്മേഷം തരുമെന്ന് നാം വിചാരിക്കുന്നു പക്ഷെ അതിനേക്കാളേറെ ഉന്മേഷവും ഉണര്‍വ്വും നല്‍കുന്ന ഒന്നുണ്ട്.എന്താണെന്നല്ലേ, പ്രഭാതത്തിലെ ശരീരികബന്ധം. സത്യമാണ്. കൂടുതല്‍ അറിയേണ്ടേ?നിങ്ങള്‍ തുടര്‍ന്ന് വായിക്കൂ.

ദിവസവും രാവിലെ നിങ്ങള്‍ കുളിക്കാറുണ്ട് അല്ലേ? പ്രഭാതത്തില്‍ ശരീരികബന്ധത്തിന് ശേഷമുള്ള കുളി കഴിയുമ്പോള്‍ ഒരു പുത്തനുന്മേഷം കൈവന്ന പോലെ തോന്നും. ആ ഉന്മേഷവും ഉത്സാഹവും ദിവസം മുഴുവന്‍ കൂടെയുണ്ടാകുകയും ചെയ്യും .അടുത്തയിടെ നടന്ന ഒരു സര്‍വ്വേയില്‍ പ്രഭാതത്തിലെ ശരീരികബന്ധത്തിന് ശേഷം പുത്തനുണര്‍വ് കൈവന്നതായി 45ശതമാനത്തിലധികം സ്ത്രീകള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഇനിയും നിങ്ങള്‍ക്ക് വിശ്വാസം വന്നില്ലേ?എങ്കില്‍ തീര്‍ച്ചയായും തുടര്‍ന്ന് വായിക്കണം.പ്രഭാതത്തിലെ ശരീരികബന്ധം നമ്മില്‍ വരുത്തുന്ന മാറ്റങ്ങളെ പറ്റി വിദഗ്ധര്‍ നേരിട്ടു തരുന്ന അഭിപ്രായങ്ങള്‍.. കൂടാതെ നിങ്ങളുടെ പ്രഭാതങ്ങള്‍ അത്യന്തം വികാരോഷ്മളമാക്കാനുള്ള വിദ്യകളും നിങ്ങള്‍ക്കായി ഇതാ. പ്രഭാതം ആരംഭിക്കുന്നത് ലൈംഗികതയ്ക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് ആകട്ടെ എന്നിട്ട് നിങ്ങളുടെ ജീവിതത്തിലെ ആസ്വാദ്യകരമായ മാറ്റങ്ങള്‍ അനുഭവിച്ചറിയൂ.

നിങ്ങള്‍ ഇതിനകം തന്നെ കിടക്കയിലാണ് പ്രത്യേകിച്ചൊരു തയ്യാറെടുപ്പിന്റയോ ബദ്ധപ്പാടിന്റെയോ ആവശ്യമില്ല. വിവസ്ത്രയായിട്ടാണ് കിടന്നുറങ്ങുന്നതെങ്കില്‍ വളരെ നല്ലത്. നിങ്ങളുടെ ആഗ്രഹത്തെപറ്റി പങ്കാളിയോട് ഒരു സൂചന നല്‍കിയാല്‍ മാത്രം മതിയാകുമെന്നു പ്രമുഖ സെക്‌സോളജിസ്റ്റും സെക്‌സ് വിത്ത് എമിലി പോഡ്കാസ്റ്റിന്റെ അവതാരകയുമായ എമിലി മോര്‍സ് PhD അഭിപ്രായപ്പെടുന്നു. പങ്കാളി നിങ്ങളെ നിരാശപെടുത്താനുള്ള സാധ്യത വളരെ കുറവാണ് കാരണം അവരും അപ്പോള്‍ അത് ആഗ്രഹിക്കുന്ന സമയം ആയിരിക്കും. നിങ്ങള്‍ നിങ്ങളുടെ വസ്ത്രത്തില്‍ നിന്ന് മോചിക്കപ്പെടുക മാത്രമേ ചെയ്യേണ്ടതുള്ളു.

 ഉന്മേഷഭരിതരാക്കുന്നു

ഉന്മേഷഭരിതരാക്കുന്നു

വളരെ സജീവമായി നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ എന്തെങ്കിലും ചെയ്യുമ്പോള്‍ നിങ്ങളുടെ ശരീരത്തില്‍ ഉണ്ടാകുന്ന ki പറയാതെതന്നെ അനുഭവിച്ചറിഞ്ഞിട്ടുണ്ടാകുമല്ലോ അല്ലേ? നീങ്ങാനും എഴുന്നേല്‍ക്കാനും ബുദ്ധിമുട്ടായി തോന്നിയ നിങ്ങള്‍ക്ക് പെട്ടെന്ന് ഒരു സ്വര്‍ഗ്ഗീയ അനുഭൂതി കൈവരുന്നത് പോലെ തോന്നാം. അത് എന്‍ഡോര്‍ഫിന്‍ ഹോര്‍മോണുകളുടെ പ്രവര്‍ത്തന ഫലമാണ്.ശാരീരികബന്ധത്തിന് ഇടയ്ക്കും വ്യായാമത്തിനിടക്കും ഉല്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണ്‍ ആണ് വേദന സംഹാര ഹോര്‍മോണ്‍ ആയ എന്‍ഡോര്‍ഫിന്‍സ്. രതിമൂര്‍ച്ഛയ്ക്ക് ശേഷം വളരെയധികം സമയം എന്‍ഡോര്‍ഫിന്‍സ് സന്തോഷമുള്ള മാനസിക അവസ്ഥയില്‍ തുടരാന്‍ സഹായിക്കുന്നു. മാനസികവും ശാരീരികവുമായ വില വ്യത്യാസം നിങ്ങള്‍ക്ക് അനുഭവിച്ചറിയാന്‍ പറ്റും.

സ്വാഭാവികമായ വേദനസംഹാരി

സ്വാഭാവികമായ വേദനസംഹാരി

ചോദിക്കുന്നതില്‍ വിഷമമൊന്നും വിചാരിക്കരുത് നിങ്ങള്‍ പഴക്കം ചെന്ന മൈഗ്രേന്‍ മൂലം കഷ്ടപ്പെടുന്ന വ്യക്തിയാണോ? എങ്കില്‍ ഇതൊന്നു പരീക്ഷിച്ചു നോക്കൂ.രതിമൂര്‍ച്ഛ സമയത്ത് സ്വതന്ത്രമാക്കപ്പെടുന്ന എന്‍ഡോര്‍ഫിന്‍സ് വേദന കുറയ്ക്കാന്‍ സഹായിക്കുന്നു. പിന്നീട് തലയ്ക്ക് ഉണ്ടാവുന്ന വിങ്ങലും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. സത്യം പറഞ്ഞാല്‍ പ്രകൃതിയുടെ ഇബ്രുഫെന്‍ (വേദനസംഹാരി) ആണ് പ്രഭാതത്തിലെ ലൈംഗികബന്ധം.

പങ്കാളിയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നു

പങ്കാളിയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നു

പ്രഭാതത്തിന്‍ ഉള്ള ലൈംഗിക ബന്ധം ദിവസം മുഴുവന്‍ സുഖകരമായ അനുഭൂതി നല്‍കുന്നു.സുഖകരമായ ഓര്‍മകളും. അതു നിങ്ങളുടെ ബന്ധത്തെ ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്നു.ഏതുതരത്തിലുള്ള ലൈംഗികബന്ധത്തിനിടയിലും ഓക്‌സിടോസിന്‍ എന്നാ ഓര്‍മ്മ പുറത്തുവിടുന്നു. സ്‌നേഹത്തിന്റെ ഹോര്‍മോണ്‍ എന്ന് നമുക്ക് വേണമെങ്കില്‍ വിളിക്കാവുന്നതാണ്. എമിലി മോര്‍സ് അഭിപ്രായപ്പെടുന്നു ഓക്‌സിടോസിന്‍ സ്‌നേഹവും ബന്ധവും ഒന്നുകൂടി പരിപോഷിപ്പിക്കുന്നു. പ്രഭാതത്തിലെ ശാരീരികബന്ധം പങ്കാളികളെ കൂടുതല്‍ ചേര്‍ത്തുനിര്‍ത്തുന്നുവെന്നു എമിലി മോര്‍സ് കൂട്ടിച്ചേര്‍ക്കുന്നു. ദിവസം മുഴുവന്‍ രാവിലത്തെ ഓര്‍മ്മയില്‍ ജീവിക്കുകയായിരിക്കും നിങ്ങള്‍. പകല്‍ മുഴുവന്‍ പങ്കാളിയോട് അതേ പറ്റി പറയുവാന്‍ വെമ്പല്‍ കൊള്ളുകയായിരിക്കും നിങ്ങള്‍. ഇത് ഒരുപക്ഷേ രാത്രിയിലെ ഉല്ലാസത്തിന്റെ ഫോര്‍പ്ലേ ആകാനും വഴിയുണ്ട്.

സമ്മര്‍ദ്ദം കുറയ്ക്കുവാന്‍ സഹായിക്കുന്നു

സമ്മര്‍ദ്ദം കുറയ്ക്കുവാന്‍ സഹായിക്കുന്നു

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ നമ്മുടെയുള്ളില്‍ അന്ന് ചെയ്തു തീര്‍ക്കാനുള്ള പണികളെ ഓര്‍ത്തുള്ള ടെന്‍ഷന്‍ ആയിരിക്കും.ഓക്‌സിടോസിന്‍ അവിടെയും നമ്മുടെ രക്ഷക്ക് എത്തുന്നു. അത് സമ്മര്‍ദ്ദത്തെ അകറ്റി നിര്‍ത്തുന്നു. രതിമൂര്‍ച്ഛയില്‍ ഉല്പാദിപ്പിക്കപ്പെടുന്ന ഓക്‌സിടോസിന്‍ ഇനി ചെയ്യാനുള്ള ജോലികളെ കുറിച്ചുള്ള ചിന്തകളെ അകറ്റി നിര്‍ത്തി നമ്മള്‍ ആനന്ദഭരിതരാക്കുന്നു.

 പ്രഭാതവെളിച്ചം എല്ലാം അനാവൃതമാക്കുന്നു

പ്രഭാതവെളിച്ചം എല്ലാം അനാവൃതമാക്കുന്നു

ഇരുട്ടില്‍ അല്ലെങ്കില്‍ നേര്‍ത്ത വെളിച്ചത്തില്‍ മാത്രം വികാരങ്ങള്‍ക്ക് ഉത്തേജനം സംഭവിക്കുന്നു എന്ന് പറയുന്നത് വെറുതെയാണ് പകല്‍വെളിച്ചത്തില്‍ അനാവൃതമാക്കി പെട്ട പങ്കാളിയുടെ ശരീരം ദര്‍ശിക്കുമ്പോഴും അത് സ്വന്തമാക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന സുഖവും സന്തോഷവും ഒന്നു വേറെ തന്നെയാണ് മോര്‍സ് പറയുന്നു. ഒന്നും ഒളിച്ചു വെക്കാന്‍ ഇല്ലാതെ എല്ലാം പങ്കുവയ്ക്കുപ്പെടുമ്പോള്‍ ദമ്പതികള്‍ മാനസികമായി കൂടുതല്‍ അടുക്കുന്നു.

ദൃഢത ഉള്ളതാകുന്നു

ദൃഢത ഉള്ളതാകുന്നു

പ്രഭാതത്തില്‍ ഉള്ള ലൈംഗിക ബന്ധം വളരെ ദൃഢത ഉള്ളതാകുന്നു. പങ്കാളികളുടെ ശരീരം പൂര്‍ണ്ണ രീതിയില്‍ ആസ്വദിക്കാന്‍ ഉള്ള മികച്ച അവസരമാണ് പ്രഭാത ലൈംഗികതയിലൂടെ കൈവരിക്കാനാവുക.. രാത്രിയിലേതിനെക്കാള്‍ വളരെയധികം വേഗത്തില്‍ ശരീരവും മനസ്സും വഴങ്ങുന്നു. ഉദാഹരണത്തിന് നിങ്ങള്‍ മേക്കപ്പ് ഉപയോഗിക്കുന്നവരാണെങ്കില്‍ രാത്രിയില്‍ മേക്കപ്പ് മാറ്റിയതിനുശേഷം ആയിരിക്കുമല്ലോ കിടന്നുറങ്ങുക. രാവിലെ നിങ്ങളുടെ പങ്കാളിയുടെ മുന്നില്‍ തികച്ചും സ്വാഭാവികമായിത്തന്നെ നിങ്ങള്‍ കാണപ്പെടും.

കുട്ടികളെ കുറിച്ച് ഓര്‍ത്ത് വേവലാതിപ്പെടേണ്ടതില്ല

കുട്ടികളെ കുറിച്ച് ഓര്‍ത്ത് വേവലാതിപ്പെടേണ്ടതില്ല

പ്രഭാതത്തില്‍ കുട്ടികള്‍ ഉണരുന്നത്തിനു മുന്‍പ് യാതൊരുവിധത്തിലുള്ള തടസ്സങ്ങളില്ലാതെ ലഭിക്കുന്ന സ്വകാര്യ നിമിഷങ്ങള്‍ ആണ് ഇത്. നിങ്ങളുടെ സുഖത്തിനും സന്തോഷത്തിനും ലൈംഗികജീവിതത്തിനും മുന്‍ഗണന നല്‍കുവാന്‍ ഇതിലൂടെ കഴിയും. മോര്‍സ് അഭിപ്രായപ്പെടുന്നു. കാരണം രാത്രിയില്‍ കുട്ടികള്‍ പെട്ടെന്ന് വാതിലിനു മുട്ടുന്നതിന്റെയോ അല്ലെങ്കില്‍ മുറിയിലേക്ക് പെട്ടെന്ന് കടന്നുവരുന്നതിനെയും കുറിച്ചുള്ള ആശങ്ക ഒഴിവാകുന്നു. പ്രഭാതത്തിലെ ശരീരികബന്ധം നിങ്ങളെ ഊര്‍ജ്ജസ്വലരാക്കുന്നതിനാലും സമ്മര്‍ദ്ദമൊഴിവാക്കുന്നതിനാലും സ്‌കൂള്‍ ഡ്രോപ്പ്-ഓഫുകളും അവസാന നിമിഷത്തെ ഗൃഹപാഠ പരിശോധനകളും കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ക്ക് കൂടുതല്‍ സമയം ലഭിക്കും.

ക്ഷീണിതരാകുന്നില്ല

ക്ഷീണിതരാകുന്നില്ല

ദിവസത്തിന്റെ മുഴുവന്‍ അധ്വാനത്തിനും അലച്ചിലിനു ശേഷം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്. കൂടുതല്‍ സമ്മര്‍ദ്ധം നല്‍കുന്നു. രാത്രിയിലുള്ള സുഖകരമായ ഉറക്കത്തിന് ശേഷമുള്ള ശാരീരിക ബന്ധം ഊര്‍ജ്ജവും പ്രസരിപ്പും നിറഞ്ഞതായിരിക്കും. വളരെ വേഗത്തില്‍ രതിമൂര്‍ച്ഛ ഉണ്ടാകുന്നു.

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു

ശരീരത്തിന് രതിമൂര്‍ച്ഛയ്ക്ക് ശേഷം വളരെയധികം ഉന്മേഷം അനുഭവപ്പെടുന്നു. ഇത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ക്കറിയാമോ? നമുക്കു നോക്കാം. മോര്‍സിന്റെ അഭിപ്രായത്തിന് ഏതു സമയത്തുള്ള ശാരീരികബന്ധവും നിങ്ങളുടെ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നു. നിങ്ങളുടെ IgA ലെവലുകള്‍ ഉയര്‍ത്തുന്നു. അതായത് ഉമിനീരിലും വജൈനയിലുമുള്ള ആന്റി ബോഡികള്‍ വര്‍ദ്ധിക്കുന്നു. ഇവ നമ്മുടെ ശരീരത്തെ സംരക്ഷിക്കുന്നു ശാരീരികബന്ധത്തില്‍ പ്രത്യേകിച്ചും വദനസുരതത്തിലേര്‍പ്പെടുന്നവരാണ് എങ്കില്‍ പുറമേയുള്ള ബാക്ടീരിയയില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്നു. അവര്‍ വിശദീകരിക്കുന്നു.

ചര്‍മ്മത്തിന് സ്വാഭാവികമായി തിളക്കം കൈവരിക്കാനാകും

ചര്‍മ്മത്തിന് സ്വാഭാവികമായി തിളക്കം കൈവരിക്കാനാകും

നിങ്ങള്‍ പ്രഭാതത്തില്‍ ശാരീരിക ബന്ധത്തിലേര്‍പ്പെടുന്ന വരാണെങ്കില്‍ വളരെ കുറച്ച് സമയം മാത്രമേ ഇനി മേക്കപ്പിനായി നിങ്ങള്‍ക്ക് ചെലവഴിക്കേണ്ടി വരുകയുള്ളു. ചിലപ്പോള്‍ പൂര്‍ണമായും ഒഴിവാക്കാനും പറ്റും. നിങ്ങള്‍ പൂര്‍ണ്ണതയില്‍ എത്തുമ്പോള്‍ ഉണ്ടാകുന്ന രാസവസ്തുക്കള്‍ ഈസ്ട്രാജന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഈസ്ട്രജന്‍ നിങ്ങളുടെ മുടിയുടെയും ചര്‍മത്തിന്റെയും നിറവും ഘടനയും വര്‍ദ്ധിപ്പിക്കുന്നു.പ്രഭാതത്തില്‍ മേക്കപ്പ്‌നായുള്ള സമയം അങ്ങനെ വളരെയധികം കുറയ്ക്കാനാകും.

English summary

Reasons Why Morning Love Making Is Better Than Night

Here in this article we are discussing about some reasons why morning love making is better than night. Take a look
Story first published: Tuesday, December 15, 2020, 11:14 [IST]
X