For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രണയം നിരസിക്കാനുള്ള വഴികൾ

By VIJI JOSEPH
|

യൗവ്വനത്തിൽ പ്രണയാഭ്യർത്ഥനകൾ സാധാരണമാണ്. സ്‌കൂൾ -കോളേജ് ജീവിതത്ിതനിടയിൽ പ്രണയാഭ്യർത്ഥന കിട്ടാത്ത പെൺകുട്ടികൾ ചുരുക്കമാണ്. പനീർപ്പൂവുമായി ആൺകുട്ടികൾ പുറകെ നടക്കുന്നത് പെൺമനസ്സിനൊരു തമാശയാണ്. എല്ലാവർക്കും അവരുടേതായ ഇഷ്ടങ്ങളുണ്ട്. ചിലരെ ഇഷ്ടപ്പെടും. ചിലരെ ഇഷ്ടപ്പെടില്ല. എല്ലാവരുമായും പ്രണയത്തിലാവാനാവില്ലെന്നത് പ്രപഞ്ച സത്യമാണ്. ചിലർക്ക് നമ്മളെ അവരുടെ വ്യതിരിക്തമായ സ്വഭാവത്താൽ നമ്മെ ആകർഷിക്കുന്നതിനുള്ള കഴിവുണ്ടായിരിക്കും. എല്ലായ്‌പ്പോഴും അങ്ങിനെ ആവണമെന്നില്ല, ചില സന്ദർഭങ്ങൾ നേരിടുമ്പോൾ ബുദ്ധിമുട്ട് തോന്നിയേക്കാം.

കൗശലത്തോടെ വേണം ചില പ്രൊപ്പോസലുകൾ നേരിടുവാൻ. എല്ലാ ആലോചനകളും ഒരു പോലെ എളുപ്പത്തിൽ നിരാകരിക്കുവാൻ കഴിഞ്ഞെന്നുവരില്ല. കാരണം ഓരോ വ്യക്തിയും വ്യത്യസ്തരാണ്. അവരെ നേരിടാൻ വ്യത്യസ്ത വഴികളുണ്ട്. ചിലർക്ക് എളുപ്പത്തിൽ മനസ്സിലാവും നിങ്ങൾക്കവരെ ഇഷ്ടമല്ലെന്ന്. പക്ഷേ ചിലർക്കങ്ങനെയല്ല. നമുക്ക് അവരോട് ഒരു വികാരവുമില്ലെന്ന് എങ്ങനെ പെരുമാറിയാലും ഇക്കൂട്ടർക്ക് മനസ്സിലാവില്ല. വ്യക്തിയെ നന്നായി പഠിക്കണം. എന്നിട്ടു വേണം മറുപടി പറയുവാൻ

Ways To Reject A Proposal Effectively

1) തുറന്നടിക്കുക

ഇഷ്ടമില്ലാത്ത പ്രണയാഭ്യർത്ഥന നിരസിക്കുവാനുള്ള നല്ല മാർഗ്ഗം തുറന്നുപറച്ചിൽ തന്നെയാണ്. നേരെ ചൊവ്വേ അങ്ങ് പറയുക. എനിക്ക് നിങ്ങളെ ഇഷ്ടമില്ലെന്ന്. മര്യാദയോടെ വേണം കാര്യം പറയുവാനെന്ന് മാത്രം. എല്ലാറ്റിനും കാരണമുണ്ടാകണമെന്നില്ല. കാര്യം നേരെയങ്ങ് പറയുക. എന്ത് കൊണ്ട് ഇഷ്ടമായില്ലെന്ന് പറയുവാൻ ചിലപ്പോൾ കാരണങ്ങളുണ്ടാകും. അങ്ങിനെങ്കിൽ അത് പറയുക. കാര്യം എളുപ്പമാകും.

2)സൗഹൃദം തുറക്കുക

ചിലർ നമുക്ക് നല്ല സുഹൃത്തായിരിക്കും. പക്ഷേ ഒരു ജീവിതപങ്കാളിയായോ കാമുകനായോ കാണാനായെന്നു വരില്ല. അത്തരം സന്ദർഭങ്ങളിൽ സൗഹൃദമാണ് ആഗ്രഹിക്കുന്നതെന്ന് അവരോട് തുറന്നുപറയുക. ഒരു നല്ല സുഹൃത്ത് ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണ്. വളരെ എളുപ്പത്തിൽ പ്രണയം നിരസിക്കാനുള്ള വഴിയാണിത്.

3) ഉറച്ച് നിൽക്കുക

ചിലർ നോ എന്ന മറുപടി കേട്ടാൽ ഉടൻ തിരിച്ചുപോയെന്ന് വരില്ല, അത്തരംസന്ദർഭങ്ങളിൽ ഉറച്ച തീരുമാനത്തിലെത്തേണ്ടി വരും. ഇഷ്ടമില്ലെന്ന് ആവർത്തിക്കുക. ഇഷ്ടപ്പെടാൻ ഒരു സാധ്യതയുമില്ലെന്ന് ഉറപ്പിച്ചു പറയുക.

4)അനിഷ്ടം ആവർത്തിച്ച് പറയുക

ഇനിയും പ്രണയാഭ്യർത്ഥന തുടർന്നാൽ നിങ്ങളവരെ വെറുക്കുമെന്ന് പറയുക. പറച്ചിൽ അധികം ക്രൂരമാകരുത്. നല്ല ബന്ധത്തിൽ നിന്നു കൊണ്ടുതന്നെ പറയുക

5)നല്ല അഭിനേതാവാകുക

സൂത്രത്തിൽ പറയണമെന്നുണ്ടെങ്കിൽ അഭിനയമാണ് ഏറ്റവും നല്ലത്. ഇത്ര മാത്രം പറയുക: ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്ത് പ്രതീക്ഷിക്കാത്ത ആളിൽ നിന്നുമാണ് പ്രൊപ്പോസൽ വന്നത്.

6)അവഗണിക്കുക

ഇതൊന്നും ഫലിച്ചില്ലെങ്കിൽ ആ വ്യക്തിയെ അവഗണിക്കുക. അവഗണ തുടരുമ്പോൾ മനസ്സിലാവും നമ്മുടെ താത്പര്യം എന്തെന്ന്. ചിലർക്ക് അവഗണന ഒരു അവഹേളനം ആയി തോന്നും. അവർ അകന്നു പോയ്്‌ക്കൊളും.

7) സാമൂഹ്യബന്ധങ്ങളിൽ നിന്നും ഒഴിവാക്കുക.

ഒരിക്കൽ ഒരു ബന്ധം അറുത്തുമുറിച്ചാൽ ആ വ്യക്തിയുമായുള്ള എല്ലാ തരം സാമൂഹ്യബന്ധങ്ങളും ഒഴിവാക്കുക. ഒരിക്കലും സൗഹൃദം തുടരാനാവില്ലെന്ന് അവരെ അറിയിക്കുക.

English summary

Ways To Reject A Proposal Effectively

Proposals are common in young age! Schools, or college, this is something always round the corner, and if you are a beautiful lady, you can always have a fun time seeing guys come at the back of you with a rose.
Story first published: Tuesday, December 3, 2013, 14:45 [IST]
X
Desktop Bottom Promotion