സിനിമാ ദാമ്പത്യങ്ങളെന്തേ ശിഥിലമാകുന്നു?

Posted By:
Subscribe to Boldsky

വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നുവെന്നു പറയും. ഇതിന് ശേഷമുള്ള ജീവിതം ചിലര്‍ക്ക് സ്വര്‍ഗമായിരിക്കും. മറ്റു ചിലര്‍ക്ക് നരകവും.

ഉര്‍വശി

പങ്കാളികളെ സ്വന്തമായി തെരഞ്ഞടുക്കുന്നവരും മാതാപിതാക്കള്‍ക്ക് വിട്ടു കൊടുക്കുന്നവരുമുണ്ട്. വിവാഹ ജീവിതത്തിനും പലര്‍ക്കും പല കാഴ്ചപ്പാടുകളായിരിക്കും. ചിലര്‍ അതേ രംഗത്തു തന്നെയുള്ളവരെ സ്വീകരിക്കും. ചിലര്‍ പുറത്തു നിന്നും.

സിനിമാക്കാരുടെ കാര്യമെടുക്കാം. ഇതേ രംഗത്തു തന്നെയുള്ളവരില്‍ നിന്നും പങ്കാളികളെ തെരഞ്ഞെടുത്തവരുണ്ട്. ഇതില്‍ മിക്കവാറും പ്രണയവിവാഹങ്ങള്‍ തന്നെ.

പൊതുവെ കണ്ടുവരുന്ന ഒന്നുണ്ട്, പങ്കാളികള്‍ സിനിമാരംഗത്തു നിന്നു തന്നെയാകുമ്പോള്‍ വേര്‍പിരിയലുകളും കൂടുന്നു. ഇതിന് ഉദാഹരണമായി പറയാന്‍ പലരുടേയും പേരുകളുമുണ്ട്. മനോജ് കെ ജയന്‍-ഉര്‍വശി, കല്‍പന-അനില്‍, രേവതി-സുരേഷ്, മുകേഷ്-സരിത എന്നിങ്ങനെ പോകുന്നു മലയാളത്തിലെ ഈ ലിസ്റ്റ്. മറ്റു ഭാഷകളിലും സ്ഥിതി വിഭിന്നമല്ല.

രേവതി

രേവതി

ഇപ്പോള്‍ എല്ലാ വിഭാഗത്തിനിടയിലും വിവാഹമോചനങ്ങള്‍ പതിവാണെങ്കിലും സിനിമാക്കാര്‍ക്കിടയില്‍ ഇതിന് എണ്ണമേറുന്നതായി കണ്ടുവരുന്നുണ്ട്. ഇതിന് കാരണങ്ങളും പലതുണ്ട്.

ലൈംലൈറ്റില്‍ നിറഞ്ഞു ജീവിച്ചവരാണ് സിനിമാതാരങ്ങള്‍ പലരും. ദാമ്പത്യജീവിതത്തിന്റെ തിരക്കുകള്‍ കാരണം അല്‍പം വിട്ടു നിന്നാലും തിരിച്ചു വരണമെന്നായിരിക്കും ബഹുഭൂരിപക്ഷവും ആഗ്രഹിയ്ക്കുന്നത്. ആദ്യം ഇങ്ങനെ ചിന്തിക്കാത്തവര്‍ക്കു പോലും ഇത്തരം തോന്നല്‍ അടക്കാനായെന്നു വരില്ല.

മുകേഷ്

മുകേഷ്

ഇവിടെ പ്രശ്‌നവും തുടങ്ങും. തിരക്കുകള്‍ക്കിടയില്‍ പങ്കാളികളില്‍ ഒരാളെങ്കിലും കുടുംബത്തെ ശ്രദ്ധിക്കണമെന്ന് മറ്റേ പങ്കാളി ആഗ്രഹിക്കും. പ്രത്യേകിച്ച് ഭര്‍ത്താവും ഭാര്യയും സിനിമാലോകത്തുള്ളവരാണെങ്കില്‍ മിക്കവാറും ഭാര്യമാര്‍ക്കായിരിക്കും ഇതിന് നറുക്കു വീഴുക. എന്നാല്‍ ഇത് അംഗീകരിക്കാന്‍ തയ്യാറാകാത്ത പങ്കാളിയാണെങ്കില്‍ പ്രശ്‌നം തുടങ്ങും.

ഈഗോയും ഇവരുടെ ബന്ധത്തിന് പ്രശ്‌നമുണ്ടാക്കുന്ന മറ്റൊന്നാണ്. രണ്ടുപേരും തിളങ്ങിനില്‍ക്കുന്നവരാണെങ്കില്‍ വിട്ടുവീഴ്ചയ്ക്ക് ഇരുവിഭാഗവും തയ്യാറായില്ലെന്നു വരും.

കല്‍പന

കല്‍പന

വിവാഹേതര ബന്ധങ്ങളും ഒരു പരിധി വരെ ഇതിന് കാരണമാകുന്നുണ്ട്. സിനിമയിലാണെങ്കില്‍ ഇതിന് സാധ്യകള്‍ ഏറെയുമാണ്.

സിനിമാതാരങ്ങള്‍ക്കിടയില്‍ മാത്രമല്ല ഇത്തരം പ്രശ്‌നങ്ങളെന്നതും ഓര്‍ക്കണം. ഇപ്പോഴത്തെ ജീവിതസാഹചര്യങ്ങളില്‍ വിവാഹമോചനം നേടുന്നതവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു വരികയാണ്.

English summary

Relationship, Marriage, Couple, Divorce,Film, Revathi, Urvashi, Mukesh, ബന്ധം, സിനിമ, ദാമ്പത്യം, വിവാഹം, വിവാഹമോചനം, പങ്കാളി

Reasons are a lot for divorce, some may silly and others serious. But normally celebrity marriages are seems to be mostly affected,
Story first published: Tuesday, September 18, 2012, 15:17 [IST]
Subscribe Newsletter