For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭസ്ഥശിശുവിനും വരാം വൈറസ് ബാധ: ഐ.സി.എം.ആര്‍

|

കൊറോണവൈറസിനെ വില്ലനാക്കുന്നത് അത് മുന്‍കാലങ്ങളില്‍ ലോകത്തെ കുലുക്കിയ വൈറസുകളേക്കാള്‍ ശക്തനാണ് എന്നതിനാല്‍ തന്നെയാണ്. ഒരല്‍പം അശ്രദ്ധ നിങ്ങളെ വൈറസിന്റെ പിടിയില്‍പ്പെടുത്താം. ദിവസേന വൈറസിനെക്കുറിച്ചുള്ള പുതിയ പുതിയ വാര്‍ത്തകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) പുറത്തിറക്കിയ റിപ്പോര്‍ട്ടിലും പ്രതിപാതിക്കുന്നത് ആശങ്കയുണര്‍ത്തുന്ന വാര്‍ത്തയാണ്.

Msot read: മാസ്‌കിലും നില്‍ക്കും കൊറോണ, ഒരാഴ്ച!!Msot read: മാസ്‌കിലും നില്‍ക്കും കൊറോണ, ഒരാഴ്ച!!

ഗര്‍ഭസ്ഥശിശുവിനും വരാം വൈറസ് ബാധ

ഗര്‍ഭസ്ഥശിശുവിനും വരാം വൈറസ് ബാധ

ജനനത്തിനു മുമ്പോ പ്രസവത്തിനിടയിലോ അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് കൊറോണ വൈറസ് പകരുന്നതിനു സാധ്യമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) പറയുന്നു. എന്നാല്‍ മുലപ്പാല്‍ കോവിഡ് പോസിറ്റീവ് ആണെന്ന് പരിശോധിച്ച കേസുകളൊന്നും നിലവിലില്ലെന്നും കോവിഡ് രോഗവുമായി ബന്ധപ്പെട്ട് ഗര്‍ഭം അലസാനുള്ള സാധ്യതയോ ഇതുവരെ ഇല്ലെന്നും ആരോഗ്യ ഗവേഷണ സമിതി അറിയിച്ചിട്ടുണ്ട്.

ഗര്‍ഭസ്ഥശിശുവിനും വരാം വൈറസ് ബാധ

ഗര്‍ഭസ്ഥശിശുവിനും വരാം വൈറസ് ബാധ

ഇപ്പോള്‍ പുറത്തുവരുന്ന തെളിവുകള്‍ സൂചിപ്പിക്കുന്നത് അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് വൈറസ് ബാധ സംഭവിക്കാമെന്നാണ്. എന്നിരുന്നാലും, ഗര്‍ഭധാരണത്തിന്റെ അനുപാതവും നവജാതശിശുവിന്റെ പ്രാധാന്യവും ഇതുവരെ നിര്‍ണ്ണയിക്കപ്പെട്ടിട്ടില്ല. കോവിഡ് 19 ഉള്ള നവജാതശിശുക്കള്‍ക്ക് ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാകാമെന്നും ശ്വാസകോശ സ്രവങ്ങളുമായുള്ള സമ്പര്‍ക്കത്തിലൂടെ ജനനത്തിനു ശേഷം അസുഖം പകരുന്നത് ആശങ്കാജനകമാണെന്നും ഐ.സി.എം.ആര്‍ അറിയിച്ചു.

Most read:കോവിഡ് 19: ശ്വാസകോശം പൊന്നുപോലെ കാക്കേണ്ട സമയംMost read:കോവിഡ് 19: ശ്വാസകോശം പൊന്നുപോലെ കാക്കേണ്ട സമയം

ഗര്‍ഭസ്ഥശിശുവിനും വരാം വൈറസ് ബാധ

ഗര്‍ഭസ്ഥശിശുവിനും വരാം വൈറസ് ബാധ

കൊറോണ വൈറസ് കാലത്ത് ഗര്‍ഭിണികളെ കൈകാര്യം ചെയ്യുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നത് കോവിഡ് 19 സംശയിക്കുന്ന കേസുള്ള ഗര്‍ഭിണികളെ ആശുപത്രിയില്‍ പ്രത്യേക മുറികളില്‍ പരിഗണിക്കണമെന്നാണ്. അമ്മയ്ക്ക് രോഗം ഭേദമാകുന്നതു വരെ കുഞ്ഞിനെ താല്‍ക്കാലികമായി അകറ്റി നിര്‍ത്തണമെന്നും മുന്‍കരുതലുകള്‍ മുന്‍നിര്‍ത്തി പറയുന്നു. അന്താരാഷ്ട്ര രോഗ നിയന്ത്രണ ഏജന്‍സികളില്‍ നിന്നും പ്രസിദ്ധീകരണങ്ങളില്‍ നിന്നുമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഐ.സി.എം.ആര്‍ ശുപാര്‍ശകള്‍ പുറത്തിറക്കിയത്.

ഗര്‍ഭസ്ഥശിശുവിനും വരാം വൈറസ് ബാധ

ഗര്‍ഭസ്ഥശിശുവിനും വരാം വൈറസ് ബാധ

സാധാരണ ആളുകളേക്കാള്‍ കൂടുതലായി ഗര്‍ഭിണികള്‍ക്ക് അണുബാധയുണ്ടാകാനുള്ള സാധ്യതകളെക്കുറിച്ച് ശാസ്ത്രീയമായ തെളിവുകള്‍ നിലവിലില്ല. എന്നിരുന്നാലും, ഗര്‍ഭാവസ്ഥ തന്നെ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെയും പൊതുവെ വൈറല്‍ അണുബാധയ്ക്കുള്ള പ്രതികരണത്തെയും മാറ്റിമറിക്കുന്നതാണ്. അതിനാല്‍ ഗര്‍ഭിണികള്‍ കോവിഡ് 19നെതിരേ ഏറെ ജാഗ്രത പുലര്‍ത്തണമെന്നും പറയുന്നു.

ഗര്‍ഭസ്ഥശിശുവിനും വരാം വൈറസ് ബാധ

ഗര്‍ഭസ്ഥശിശുവിനും വരാം വൈറസ് ബാധ

സാര്‍സ്, മേര്‍സ് എന്നീ വൈറസുകള്‍, ഗര്‍ഭാവസ്ഥയിലുള്ള സ്ത്രീകളില്‍ അവസാന ത്രിമാസത്തില്‍ അമ്മയ്ക്കുള്ള അപകടസാധ്യതകള്‍ വര്‍ദ്ധിക്കുന്നതായി കാണിച്ചിരുന്നു. കോവിഡ് 19 ബാധിച്ച സ്ത്രീകളില്‍ മാസം തികയാതെയുള്ള പ്രസവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ കോവിഡ് 19 സ്ഥിരീകരിച്ച സ്ഥലങ്ങളിലുള്ള ഗര്‍ഭിണികളെ ആശുപത്രികളില്‍ പ്രസവ യൂണിറ്റുകളില്‍ ഉചിതമായ ചികിത്സ ഉറപ്പാക്കണമെന്നും മാര്‍ഗ്ഗനിര്‍ദ്ദേശം പറയുന്നു.

Most read:കോവിഡ് 19: ചെറുക്കാന്‍ ഈ ചെറുകാര്യങ്ങള്‍ മറക്കരുത്Most read:കോവിഡ് 19: ചെറുക്കാന്‍ ഈ ചെറുകാര്യങ്ങള്‍ മറക്കരുത്

ഗര്‍ഭസ്ഥശിശുവിനും വരാം വൈറസ് ബാധ

ഗര്‍ഭസ്ഥശിശുവിനും വരാം വൈറസ് ബാധ

ഹൃദയ രോഗാവസ്ഥകള്‍ ഉള്ള ഗര്‍ഭിണികള്‍ക്ക് വൈറസ് ബാധയുടെ ഉയര്‍ന്ന അപകടസാധ്യതയുണ്ട്. ഉത്കണ്ഠ, വിഷാദം എന്നിവയും വൈറസ് ബാധ വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നവയാണ്. സ്ത്രീകള്‍ക്കും കുടുംബങ്ങള്‍ക്കുമുള്ള പിന്തുണ കഴിയുന്നിടത്തോളം ശക്തിപ്പെടുത്തേണ്ടത് വളരെ പ്രധാനമാണെന്നും ഐ.സി.എം.ആര്‍ പറയുന്നു.

English summary

Transmission of Coronavirus From Mother to Baby Before Birth, During Delivery Possible: ICMR

The Indian Council of Medical Research said the emerging evidence suggests that transmission of coronavirus from mother to baby before birth or during delivery is possible. Read on to know more.
Story first published: Tuesday, April 14, 2020, 14:40 [IST]
X
Desktop Bottom Promotion