Just In
Don't Miss
- Movies
മമ്മൂക്കയാണ് എന്റെ രാശി; അദ്ദേഹത്തിന് വേണ്ടി നൂറ് കോടി മുടക്കിയാലും നഷ്ടമില്ലെന്ന് നിര്മാതാവ് ജോബി ജോര്ജ്
- News
സഭയില് ഏറ്റവും കൂടുതൽ സന്തോഷം നൽകിയിട്ടുള്ളത് ഇക്കാര്യങ്ങളില്: കുറിപ്പുമായി കെഎസ് ശബരീനാഥന്
- Sports
IPL 2021: ശ്രീശാന്ത് വീണ്ടും വരുന്നു! ലേലത്തില് രജിസ്റ്റര് ചെയ്യും- മടങ്ങിവരവ് ആര്ക്കൊപ്പം?
- Automobiles
മാരുതിക്ക് കരുത്തും താങ്ങുമായി സ്വിഫ്റ്റ്; നാളിതുവരെ വിറ്റത് 23 ലക്ഷം യൂണിറ്റ്
- Travel
ശരണം വിളി മുതല് റാഫേല് യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Finance
മൂന്നാം പാദത്തിലും കുതിപ്പ് തുടര്ന്ന് റിലയന്സ്; അറ്റാദായം 13,101 കോടി രൂപ
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഒരുമാസം ഗർഭധാരണ സാധ്യത ഉറപ്പ് പറയും ദിവസങ്ങൾ
വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും നിങ്ങൾക്ക് കുട്ടികളില്ലേ? അതിന് ചികിത്സയും മറ്റുമായി കഴിയുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ വിവാഹം കഴിയുമ്പോൾ ഉടനേ കുഞ്ഞ് വേണ്ട എന്ന തീരുമാനമെടുക്കുന്നവരാണ് പലരും. പക്ഷേ ഇത്തരം കാര്യങ്ങളില്‍ അല്‍പം സമയം വൈകിയാല്‍ അത് പലപ്പോഴും നിങ്ങളുടെ ജീവിതത്തെ വളരെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. എന്നാല്‍ എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് കുട്ടികൾ ഉണ്ടാവാത്തത് എന്നത് വളരെ ഗൗരവതരമായി കാണേണ്ട ഒന്നാണ്. പലപ്പോഴും കൃത്യമായ സമയത്ത് ശ്രദ്ധിക്കാത്തതും വിട്ടുപോയതുമായ കാരണങ്ങൾ കൊണ്ട് ഇത്തരം അവസ്ഥകൾ ഉണ്ടാവുന്നുണ്ട്.
Most read:അണ്ഡത്തിന്റെ ആരോഗ്യം പറയും ഗർഭത്തിന് ഉറപ്പ്
ഒരു മാസത്തിൽ ഏതൊക്കെ സമയത്ത് ബന്ധപ്പെട്ടാലാണ് കുട്ടികൾ ഉണ്ടാവുന്നത് എന്ന കാര്യം പലർക്കും അറിയുകയില്ല. ഗർഭധാരണ സാധ്യത കൂടിയ ദിവസങ്ങൾ നിങ്ങളുടെ ആർത്തവ ചക്രത്തിന് ശേഷം ഉണ്ടാവുന്നുണ്ട്. എന്നാൽ ഇതിനെക്കുറിച്ച് പലർക്കും വേണ്ടത്ര ധാരണയില്ല. ഇത് ഗർഭധാരണത്തിൽ വളരെയധികം പ്രധാനപ്പെട്ട ഒന്ന് തന്നെയാണ്. എന്നാൽ പലപ്പോഴും ഇത്തരം കാര്യങ്ങളെക്കുറിച്ച് നമുക്ക് അറിവില്ലാത്തത് ഗർഭധാരണ സാധ്യതയെ കുറക്കുന്നുണ്ട്. ഏതൊക്കെ സമയത്ത് ആണ് ഗർഭധാരണ സാധ്യത അല്ലെങ്കിൽ ഗർഭ ധാരണശേഷി കൂടുതലുള്ളത് എന്ന് നമുക്ക് നോക്കാം. ഇത് തിരിച്ചറിഞ്ഞാൽ ഗര്‍ഭധാരണ സാധ്യത വർദ്ധിക്കുന്നുണ്ട്.

ആർത്തവ സമയത്ത് ഗർഭധാരണ സാധ്യത
ആർത്തവ സമയത്ത് ഗർഭധാരണ സാധ്യതയുണ്ടോ എന്ന കാര്യം പലർക്കും അറിയുകയില്ല. എല്ലാ മാസവും എന്‍ഡോമെട്രിയം പൊഴിഞ്ഞ് പോവുന്നതാണ് ആർത്തവമായി മാറുന്നത്. നല്ലൊരു ശതമാനം സ്ത്രീകളിലും രണ്ട് മുതൽ ഏഴ് ദിവസം വരെ രക്തസ്രാവം ഉണ്ടാവുന്നുണ്ട്. മൂന്നാമത്തെ ദിവസം സ്ത്രീകളുടെ ശരീരത്തിലെ പ്രൊജസ്റ്റ്രോൺ ഈസ്ട്രജൻ അളവ് കൂടുന്നുണ്ട്. ഇത് ഗർഭധാരണത്തിന് യൂട്രസിനെ വീണ്ടും തയ്യാറാക്കുന്നു. ആർത്തവത്തിന്‍റെ നാലാമത്തെ ദിവസം മുതൽ ഓവറികൾ അണ്ഡ വിസര്‍ജനത്തിന് തയ്യാറാക്കുന്നു. സാധാരണ ആർത്തവ ചക്രത്തിൽ ആർത്തവം തുടങ്ങി പതിനാലാമത്തെ ദിവസമാണ് ഓവുലേഷൻ സംഭവിക്കുന്നത്.

ആര്‍ത്തവ സമയത്ത്
ആര്‍ത്തവ സമയത്ത് എന്തുകൊണ്ടും ഗര്‍ഭധാരണ സാധ്യത ഇല്ല എന്ന് തന്നെ പറയാവുന്നതാണ്. എങ്കിലും കുട്ടികൾ തൽക്കാലം വേണ്ട എന്ന് വിചാരിക്കുന്നവർ ആർത്തവ സമയത്താണെങ്കിലും മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. അനാവശ്യ ഗര്‍ഭധാരണം ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇത്. സാധാരണ അവസ്ഥയിൽ ഗർഭധാരണം സംഭവിക്കുന്നില്ലെങ്കിലും ചിലരിൽ ആർത്തവ സമയത്ത് ബന്ധപ്പെട്ടാൽ ചില അവസരങ്ങൾ ഗർഭധാരണ സാധ്യത ചെറുതായി ഉണ്ട്.

ആർത്തവത്തിന് ശേഷം ഉടനേ
ഏഴ് ദിവസം നീണ്ട് നിൽക്കുന്ന ആര്‍ത്തവത്തിന് ശേഷം ഗർഭധാരണ സാധ്യത എങ്ങനെയെന്ന് നോക്കാവുന്നതാണ്. ഗർഭം ധരിക്കണം എന്ന് അതിയായി ആഗ്രഹിക്കുന്നവർ ആർത്തവത്തിന് ശേഷമുള്ള രണ്ടോ മൂന്നോ ദിവസം ബന്ധപ്പെടാവുന്നതാണ്. ഇത് നിങ്ങളിൽ ഗർഭം ധരിക്കുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്. ഓവുലേഷന് മുന്നേയുള്ള രണ്ടോ മൂന്നോ ദിവസവും നിങ്ങളിൽ ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്. ആർത്തവം കഴിഞ്ഞ് അടുത്ത ദിവസം തന്നെ ബന്ധപ്പെട്ടാലും അത് ഗർഭധാരണത്തിന് സഹായിക്കുന്നുണ്ട്. ഈ സമയത്ത് നിങ്ങളുടെ വജൈനൽ ഡിസ്ചാർജ് അൽപം ക്രീമിയായി കാണപ്പെടുന്നുണ്ട്. ഇത് തന്നെയാണ് ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കുന്നതും.

ഓവുലേഷൻ സമയത്ത് ഗര്‍ഭധാരണ സാധ്യത
ഓവുലേഷൻ സമയത്താണ് സാധാരണ ഗർഭധാരണ സാധ്യത ഏറ്റവും കൂടുതലുള്ള സമയം. 28 ദിവസമുള്ള ആർത്തവ ചക്രത്തിൽ പതിനാലാമത്തെ ദിവസമാണ് ഓവുലേഷൻ പിരിയഡ് ആയി കണക്കാക്കുന്നത്. ഇതിൽ ചെറിയ വ്യത്യാസങ്ങൾ വന്നാലും 12-18 വരെയുള്ള ദിവസങ്ങളിൽ ഓവുലേഷൻ നടക്കുന്നുണ്ട്. ഈ സമയത്ത് നിങ്ങളുടെ സെർവ്വിക്കല്‍ മ്യൂക്കസ് മുട്ടയുടെ വെള്ള പോലെയാണ് കാണപ്പെടുന്നത്. അതിനർത്ഥം നിങ്ങളിൽ അണ്ഡവിസർജനം നടക്കുന്നുണ്ട് എന്നതിന്‍റെ സൂചനയാണ്. ഈ സമയത്ത് ബന്ധപ്പെട്ടാൽ ഗർഭധാരണ സാധ്യത 90 ശതമാനത്തിൽ അധികമാണ്. അണ്ഡവിസർജനം സംഭവിച്ച് 36 മണിക്കൂറിനുള്ളിൽ ബന്ധപ്പെട്ടാൽ ഗര്‍ഭം ധരിക്കുന്നുണ്ട്. പുരുഷ ബീജത്തിന് സ്ത്രീ ശരീരത്തിൽ അഞ്ച് ദിവസം വരേയും യാതൊരു പ്രശ്നവുമില്ലാതെ ഇരിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഗർഭധാരണത്തിനുള്ള സാധ്യത വളരെ കൂടുതലാണ്.

ഓവുലേഷന് ശേഷം ഗർഭധാരണ സാധ്യത
ഓവുലേഷന് ശേഷം ഗര്‍ഭധാരണ സാധ്യത കൂടുകയാണോ കുറയുകയാണോ എന്ന കാര്യം അറിഞ്ഞിരിക്കേണ്ടതാണ്. എന്നാൽ അണ്ഡവിസർജനത്തിന് ശേഷം ഗർഭധാരണ സാധ്യത വളരെയധികം കുറയുന്നുണ്ട്. ഓവുലേഷന് ശേഷം നിങ്ങളുടെ സെർവ്വിക്കൽ മ്യൂക്കസ് പതുക്കെ ഡ്രൈ ആവുന്നുണ്ട്. ഓവുലേഷൻ സമയത്ത് ഗർഭധാരണം സംഭവിച്ചിട്ടുണ്ടെങ്കിൽ ഏകദേശം ആറ് ദിവസം എടുക്കുന്നുണ്ട് അത് ഗർഭപാത്രത്തിൽ എത്തുന്നതിന്. ഇതിന് ശേഷം ഇത് ഗർഭപാത്രത്തിൽ സ്ഥാനമുറപ്പിച്ച് ഭ്രൂണമായി മാറുന്നു. ശരീരത്തിൽ എച്ച് സി ജി ലെവൽ ഹോർമോണിന്‍റെ അളവ് വർദ്ധിക്കുന്ന അവസ്ഥയിൽ പ്രഗ്നൻസി ടെസ്റ്റിൽ ഗർഭം ഉറപ്പിക്കപ്പെടുന്നു.