For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലം ചെയ്യരുത് ഈ യോഗപോസുകള്‍: അപകടം ഇതെല്ലാം

|

ഗര്‍ഭകാലം എന്നത് എപ്പോഴും അസ്വസ്ഥതകള്‍ നിറക്കുന്ന ഒന്നാണ്. മാനസികമായും ശാരീരികമായും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഈ സമയം സ്ത്രീകള്‍ നേരിടേണ്ടി വരുന്നു. ഇത് പലപ്പോഴും നിങ്ങളുടെ ഗര്‍ഭസ്ഥശിശുവിന്റെ കൂടി ആരോഗ്യത്തെ ബാധിക്കുന്നു. ഇതിനെയെല്ലാം മറികടക്കാനും ആരോഗ്യത്തിനും വേണ്ടി ചില കാര്യങ്ങള്‍ പലരും യോഗയിലേക്ക് തിരിയുന്നു. എന്നാല്‍ യോഗ ചെയ്യുന്നതിലൂടെ ആരോഗ്യം വര്‍ദ്ധിക്കുന്നുവെങ്കിലും ചില യോഗ പോസുകള്‍ അല്‍പം അപകടം കൊണ്ട് വരുന്നതാണ്. യോഗ ചെയ്യുന്നതിലൂടെ പലപ്പോഴും ഗര്‍ഭാവസ്ഥയില്‍ ധാരാളം ഗുണങ്ങള്‍ ഉണ്ട്. ഇത് നിങ്ങളുടെ പെല്‍വിക് ഏരിയയിലെ ബലം വര്‍ദ്ധിപ്പിക്കുന്നു. ഇത് കൂടാതെ ശരീരത്തെ പ്രസവത്തിനായി തയ്യാറാക്കുകയും ചെയ്യുന്നു.

Yoga Poses To Avoid While Pregnant

എന്നാല്‍ ഇത്രയൊക്കെയെങ്കിലും ചില പോസുകള്‍ നമ്മുടെ ആരോഗ്യത്തിന് വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. ഇത് ശാരീരികാരോഗ്യത്തിനും ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിനും വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. എന്നാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നാം അല്‍പം ശ്രദ്ധിക്കണം. ചില യോഗപോസുകള്‍ തുടക്കത്തില്‍ തന്നെ ഒഴിവാക്കേണ്ടതുണ്ട്. ഇവ ചെയ്യുമ്പോള്‍ വളരെയധികം ജാഗ്രത പാലിക്കേണ്ടി വരുന്നുണ്ട്. നിങ്ങള്‍ വളര്‍ന്ന് കൊണ്ടിരിക്കുന്ന ഒരു ഗര്‍ഭസ്ഥശിശുവിനേയും കൂട്ടിയാണ് യോഗ ചെയ്യുന്നത് എന്നത് ഓര്‍ക്കേണ്ടതാണ്. ഇത് പലപ്പോഴും നിങ്ങളുടെ ഹോര്‍മോണ്‍ മാറ്റങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഈ സമയം ഒഴിവാക്കേണ്ട ചില യോഗ പരിശീലനങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

 ഗര്‍ഭകാലവും യോഗയും

ഗര്‍ഭകാലവും യോഗയും

ഗര്‍ഭിണിയായിരിക്കുമ്പോള്‍ യോഗ പരിശീലിക്കുന്നത് സുരക്ഷിതമാണോ എന്നുള്ള ചോദ്യം പലരിലും കേട്ടിട്ടുണ്ടായിരിക്കും. എന്നാല്‍ ഇത് പൂര്‍ണമായും ഉപേക്ഷിക്കേണ്ടതില്ല എന്നത് മനസ്സിലാക്കണം. പല പോസുകളും നിങ്ങള്‍ക്ക് സുരക്ഷിതമെങ്കിലും ചിലതെങ്കിലും നിങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളും അപകടങ്ങളും ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഏതൊക്കെ പോസുകള്‍ ചെയ്യണം, ഏതൊക്കെ പോസുകള്‍ ചെയ്യരുത് എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. നിങ്ങള്‍ ഗര്‍ഭിണിയാണെന്ന് നിങ്ങളുടെ യോഗ മാസ്റ്ററെ അറിയിക്കുകയും ഒഴിവാക്കേണ്ട പോസുകള്‍ ഏതൊക്കെയെന്ന് മനസ്സിലാക്കുകയും വേണം. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കണം.

ഒഴിവാക്കേണ്ട യോഗാസനങ്ങള്‍

ഒഴിവാക്കേണ്ട യോഗാസനങ്ങള്‍

നിങ്ങള്‍ ഗര്‍ഭകാലത്ത് ഒഴിവാക്കേണ്ട യോഗ പോസുകള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. അധികം സമ്മര്‍ദ്ദം ശരീരത്തിനും മനസ്സിനും വയറിനും കൊടുക്കാത്ത രീതിയിലുള്ള പോസുകള്‍ ഒഴിവാക്കുന്നതിനാണ് ശ്രദ്ധിക്കണ്ടത്. വയറ്റില്‍ സമ്മര്‍ദ്ദം ചെലുത്തുന്ന പോസുകള്‍ എല്ലാം തന്നെ നിങ്ങളില്‍ പ്രശ്‌നമുണ്ടാക്കുന്നതാണ്. അത് കൂടാതെ മലര്‍ന്ന് കിടക്കുന്നത് അല്‍പം ശ്രദ്ധിക്കണം. ഇതെല്ലാം അല്‍പം ശ്രദ്ധിക്കണം. ഇത് കൂടാതെ ആഴത്തില്‍ വളയുന്ന തരത്തിലുള്ള യോഗ പോസുകള്‍, അടിവയറ്റില്‍ സമ്മര്‍ദ്ദം ചെലുത്തുന്ന പോസുകള്‍, വയറില്‍ കമിഴ്ന്ന് കിടന്ന് ചെയ്യുന്ന പോസുകള്‍ എന്നിവയെല്ലാം ശ്രദ്ധിക്കണം. ഇതെല്ലാം പലപ്പോഴും അടിവയറ്റിലും മറ്റും അനാവശ്യമായ സമ്മര്‍ദ്ദം ചെലുത്തുകയും ഇത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.

ഒഴിവാക്കേണ്ട യോഗാസനങ്ങള്‍

ഒഴിവാക്കേണ്ട യോഗാസനങ്ങള്‍

ക്രഞ്ചസുകള്‍ ചെയ്യുന്നത്, കാകാസനം, സൈക്കിള്‍ പോസുകള്‍, പ്ലാങ്കുകള്‍ എന്നിവയെല്ലാം പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അമിതമായി വളയുകയും മറ്റും ചെയ്യുന്ന പോസുകളും പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ ആദ്യത്തെ ട്രൈമസ്റ്ററില്‍ വരുന്ന ഓപ്പണ്‍ ട്വിസ്റ്റുകളും പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഇവയെല്ലാം അപകടകരമായ അവസ്ഥയാണ് നിങ്ങള്‍ക്ക് ഉണ്ടാക്കുന്നത്. ഇനി എന്തെങ്കിലും കാരണവശാല്‍ ഇവ ചെയ്യണം എന്നുണ്ടെങ്കില്‍ നിങ്ങളുടെ ഡോക്ടറുമായി സംസാരിച്ച് മാത്രം ഇത്തരം പോസുകള്‍ തുടര്‍ന്ന് പോരുന്നതിനെക്കുറിച്ച് ചിന്തിക്കുക. എന്നാല്‍ മാത്രമേ നിങ്ങള്‍ക്ക് ഈ യോഗ പോസുകള്‍ മുന്നോട്ട് കൊണ്ട് പോവാന്‍ സാധിക്കൂ. പ്രത്യേകിച്ച് ആദ്യത്തെ ട്രൈമസ്റ്ററില്‍ കൂടുതല്‍ തിരിയുന്നതും മറ്റും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. കാരണം ആദ്യ മൂന്ന് മാസങ്ങളില്‍ ഗര്‍ഭമലസുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.

മലര്‍ന്ന് കിടക്കുന്നതിന് അപകടം

മലര്‍ന്ന് കിടക്കുന്നതിന് അപകടം

മലര്‍ന്ന് കിടക്കുമ്പോള്‍ അത് നിങ്ങളില്‍ എത്രത്തോളം അപകട സാധ്യത ഉണ്ടാക്കുന്നു എന്നത് മനസ്സിലാക്കേണ്ടതാണ്. ഇത് നിങ്ങളുടെ ഗര്‍ഭാവസ്ഥയില്‍ നിങ്ങളുടെ പുറകില്‍ കിടക്കുന്നത് വെന കാവയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനുള്ള സാധ്യതയുണ്ട്. അതിലൂടെ അപകടമുണ്ടാവാം. ശരീരത്തിലെ ഏറ്റവും വലിയ സിരയാണ് വെന കാവയെന്ന് നമുക്കറിയാം. നിങ്ങളുടെ ശരീരത്തിന്റെ അഗ്രഭാഗങ്ങളില്‍ നിന്ന് രക്തം നിങ്ങളുടെ ഹൃദയത്തിലേക്ക് തിരികെ കൊണ്ടുപോകുക എന്നതാണ് വെന കാവയുടെ ലക്ഷ്യം. പലപ്പോഴും ഈ സമ്മര്‍ദ്ദം നിങ്ങളുടെ വെനകാവയുടെ പ്രവര്‍ത്തനത്തെ പ്രശ്‌നത്തിലാക്കുന്നു.

 സാധാരണ അവസ്ഥയില്‍

സാധാരണ അവസ്ഥയില്‍

എന്നാല്‍ സാധാരണ അവസ്ഥയില്‍ നിങ്ങള്‍ മലര്‍ന്ന് കിടക്കുന്നത് വെന കാവയില്‍ സമ്മര്‍ദ്ദം ഉണ്ടാക്കുന്നില്ല. എന്നാല്‍ ഗര്‍ഭിണികളില്‍ പലപ്പോഴും കുഞ്ഞിന്റെ ശരീരഭാരം, വലുതായി വരുന്ന വയറ്, ശരീരഭാരം, ഗര്‍ഭാശയ ദ്രാവകം എന്നിവയുടെ എല്ലാം ഭാരം പലപ്പോഴും വെന കാവക്ക് മുകളില്‍ ആയിരിക്കും. ഈ അളവിലുള്ള മര്‍ദ്ദം ഗര്‍ഭാശയത്തിലേക്കും തലച്ചോറിലേക്കും ഉള്ള രക്തയോട്ടത്തെ കുറക്കുകയും ഇത് വഴി നിങ്ങള്‍ക്ക് തലകറക്കം പോലുള്ള അവസ്ഥകള്‍ ഉണ്ടാവുകയോ ഇത് കുഞ്ഞിന് ദോഷകരമായി ബാധിക്കുകയും ചെയ്യാം. ഇത്തരം കാര്യങ്ങള്‍ ഓരോ സമയത്തും നിങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ഇതിലൂടെ നമുക്ക് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കും.

ആരംഭ ഘട്ടത്തില്‍

ആരംഭ ഘട്ടത്തില്‍

എന്നാല്‍ ഗര്‍ഭാവസ്ഥയുടെ ആരംഭ ഘട്ടത്തില്‍ പലപ്പോഴും ഇത്തരത്തില്‍ മലര്‍ന്ന് കിടക്കുന്നത് വലിയ പ്രശ്‌നമുണ്ടാക്കുന്നില്ല. എങ്കിലും നിങ്ങളുടെ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം വേണം ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന്. ഓരോ വ്യക്തിക്കും അവരുടെ ഗര്‍ഭകാലം വ്യത്യസ്തമായിരിക്കും. അതുകൊണ്ട് തന്നെ നിങ്ങളുടെ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം വേണം എന്തും ചെയ്യുന്നതിന്. എന്നാല്‍ എന്ത് തന്നെയായാലും 20 ആഴ്ചക്ക് ശേഷം ഒരിക്കലും ഇത്തരത്തില്‍ മലര്‍ന്ന് കിടക്കരുത്. ഇത് നിങ്ങളില്‍ മുകളില്‍ പറഞ്ഞ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത്തരത്തില്‍ തുടര്‍ന്ന് ചെയ്യുകയാണെങ്കില്‍ അതുണ്ടാക്കുന്ന തലകറക്കമോ അസ്വസ്ഥതകളോ എല്ലാം ഒഴിവാക്കുന്നതിന് വേണ്ടിയുള്ള മുന്‍കരുതലികള്‍ ഉപയോഗിക്കണം.

ബാലന്‍സ് പോസുകള്‍ ചെയ്യുമ്പോള്‍

ബാലന്‍സ് പോസുകള്‍ ചെയ്യുമ്പോള്‍

ഗര്‍ഭകാലത്ത് ബാലന്‍സ് പോസുകള്‍ ചെയ്യുന്നതിന് നിങ്ങള്‍ ശ്രമിക്കാറുണ്ടോ? ഇത് എത്രത്തോളം സുരക്ഷിതമാണ് എന്ന് ആദ്യം ഉറപ്പ് വരുത്തണം. നിങ്ങള്‍ക്ക് അത് ചെയ്യുമ്പോള്‍ സുരക്ഷിതമായി തോന്നുകയാണെങ്കില്‍ ഇത് ചെയ്യാവുന്നതാണ്. അല്ലാത്ത പക്ഷം വീഴാന്‍ പോവുന്നതിനുള്ള സാധ്യതയും ഇത് കൂടാതെ തലകറക്കം പോലുള്ള അസ്വസ്ഥതകളും ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. നിങ്ങളുടെ ഗര്‍ഭകാലം മുന്നോട്ട് പോവുന്തോറും അസ്വസ്ഥതകളും വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്.

ഏത് പഴകിയ കഫക്കെട്ടും മാറ്റി ശ്വാസകോശത്തിലെ അഴുക്കിനെ തുരത്താംഏത് പഴകിയ കഫക്കെട്ടും മാറ്റി ശ്വാസകോശത്തിലെ അഴുക്കിനെ തുരത്താം

ഗര്‍ഭിണികള്‍ക്ക് ഇനി ഉറക്കക്കുറവില്ല: കിടന്നപാടേ ഉറങ്ങാന്‍ അഞ്ച് യോഗപോസുകള്‍ഗര്‍ഭിണികള്‍ക്ക് ഇനി ഉറക്കക്കുറവില്ല: കിടന്നപാടേ ഉറങ്ങാന്‍ അഞ്ച് യോഗപോസുകള്‍

ശ്രദ്ധിക്കേണ്ടത്: ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ലേഖനം തയ്യാറാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ നിങ്ങള്‍ എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നതിന് മുന്‍പ് ഡോക്ടറെ കാണുന്നതിനോ വിദഗ്‌ധോപദേശം സ്വീകരിക്കുന്നതിനോ ശ്രമിക്കണം.

English summary

Yoga Poses To Avoid While Pregnant In Malayalam

Here in this article we are sharing some yoga poses to avoid while pregnant in malayalam. Take a look
Story first published: Saturday, October 29, 2022, 16:51 [IST]
X
Desktop Bottom Promotion