For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രായം സ്ത്രീയുടെ ഗര്‍ഭസാധ്യതയെ സ്വാധീനിയ്ക്കുന്നത

പ്രായം സ്ത്രീയുടെ ഗര്‍ഭസാധ്യതയെ സ്വാധീനിയ്ക്കുന്നത്....

|

ഗര്‍ഭധാരണത്തിന് അടിസ്ഥാനമായ ഘടകങ്ങള്‍ പലതുണ്ട്. ഇതില്‍ അനുകൂലവും പ്രതികൂലവുമായ പലതും വരുന്നു. ഇതു സ്ത്രീയുടെ കാര്യത്തിലെങ്കിലും പുരുഷന്റെ കാര്യത്തിലെങ്കിലും.

ഇതില്‍ ഒന്നാണ് ഗര്‍ഭധാരണത്തിന് അനുകൂലമായ പ്രായം. അതായത് സ്ത്രീയ്ക്കും പുരുഷനും ഈ കഴിവിന് അനുകൂലവും പ്രതികൂലവുമായ പ്രായം.

സ്വാഭാവികമായും ഒരു പ്രായം മുതല്‍ മാത്രമേ ഗര്‍ഭധാരണ സാധ്യതയുണ്ടാകുന്നുള്ളൂ. സ്ത്രീയില്‍ ഇത് ആര്‍ത്തവം ആരംഭിയ്ക്കുന്ന സമയമെന്നു പറയാം. ആര്‍ത്തവം ഗര്‍ഭധാരണത്തിന് വേണ്ടി ശരീരം തയ്യാറാണെന്ന സൂചന നല്‍കുന്ന ഒന്നാണ്. ഇതുപോലെ മെനോപോസ് അഥവാ ആര്‍ത്തവ വിരാമം ഈ സാധ്യത ഇല്ലാതായെന്ന സൂചന നല്‍കുന്ന ഒന്നും.

സ്ത്രീയില്‍ ഗര്‍ഭധാരണ സാധ്യത കൂടുതലുള്ളതും കുറയുന്നതുമായ പല സമയങ്ങളുമുണ്ട്. ഇതെക്കുറിച്ചു കൂടുതലറിയൂ.

20കളിലാണ്

20കളിലാണ്

20കളിലാണ് സ്ത്രീകള്‍ക്കു ഗര്‍ഭധാരണ സാധ്യത ഏറ്റവും കൂടുതലുള്ള സമയമെന്നു പറയാം. ഈ സമയത്ത് സ്ത്രീകളില്‍ കൂടുതല്‍ എണ്ണത്തില്‍ നല്ല ഗുണമുള്ള അണ്ഡങ്ങള്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. ഈ ഘട്ടത്തില്‍ ഗര്‍ഭധാരണം സംബന്ധിച്ച റിസ്‌കുകള്‍ ഏറെ കുറവുമാണ്. 25 വയസില്‍ മൂന്നു മാസം ശ്രമിച്ചാല്‍ 20 ശതമാനം ഗര്‍ഭധാരണ സാധ്യതയാണുള്ളത്.

30കളില്‍

30കളില്‍

30കളില്‍, അതായത് 32 വയസിനോട് അനുബന്ധിച്ച് ഗര്‍ഭധാരണ സാധ്യത മെല്ലെ കുറഞ്ഞു വരുന്നു.35 നു ശേഷം ഈ പ്രക്രിയ കൂടുതല്‍ വേഗത്തിലാകുന്നു. അതായത് ഗര്‍ഭധാരണ സാധ്യത കുറയുന്ന പ്രക്രിയ. സ്ത്രീകളില്‍ ജനന സമയത്തു തന്നെ എല്ലാ അണ്ഡങ്ങളുമുണ്ട്. ഏതാണ് 1 മില്യണ്‍ അണ്ഡങ്ങളാണ് ഇവരിലുണ്ടാകുക. ഈ നമ്പര്‍ പതുക്കെ കുറയുകയും ചെയ്യും. 37 വയസില്‍ ഈ അണ്ഡങ്ങളില്‍ 25,000 മാത്രമേ ബാക്കി വരികയുള്ളൂ. 35 വയസില്‍ മൂന്നു മാസം അടുപ്പിച്ചു ഗര്‍ഭധാരണത്തിനു ശ്രമിച്ചാലും 12 ശതമാനം സാധ്യത എന്നു പറയാം.

35 വയസിനു ശേഷം

35 വയസിനു ശേഷം

35 വയസിനു ശേഷം അബോര്‍ഷന്‍, ജെനറ്റിക് അബ്‌നോര്‍മാലിറ്റി സാധ്യതകള്‍ കൂടുതലാകും. ഗര്‍ഭധാരണത്തിലും പ്രസവത്തിലുമെല്ലാം പല പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്യും. ഇതിനാല്‍ കൂടുതല്‍ ശ്രദ്ധ ഈ പ്രായത്തില്‍ അത്യാവശ്യവുമാണ്.

40കളില്‍

40കളില്‍

40കളില്‍ സ്ത്രീകളിലെ ഗര്‍ഭധാരണ സാധ്യത ഏറെ കുറയുകയാണ് ചെയ്യുന്നത്. മൂന്നു മാസം ശ്രമിച്ചാലും ഗര്‍ഭധാരണ സാധ്യത 7 ശതമാനം വരെ മാത്രമാണ്. ഈ സമയത്ത് അണ്ഡത്തിന്റെ എണ്ണവും ഗുണവുമല്ലൊം കുറയുന്നു. പ്രായമേറിയ സമയത്തുണ്ടാകുന്ന ഇത്തരം അണ്ഡങ്ങള്‍ക്ക് ക്രോമസോം പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് കുട്ടികളില്‍ ജനന വൈകല്യങ്ങള്‍ക്കും സാധ്യത നല്‍കുന്നു.

സ്ത്രീകളില്‍

സ്ത്രീകളില്‍

40കളില്‍ സ്ത്രീകളില്‍ ഗര്‍ഭധാരണവും പ്രസവവുമെല്ലാം നടക്കാം. എന്നാല്‍ സിസേറിയന്‍, മാസം തികയാത്ത പ്രസവം, കുഞ്ഞിന് തൂക്കക്കുറവ്, കുഞ്ഞു മരിയ്ക്കുക, ജനന വൈകല്യങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയേറെയാണ്. ഈ പ്രായത്തില്‍ പല സ്ത്രീകളിലും ബിപി, പ്രമേഹം പോലുളള പ്രശ്‌നങ്ങളുമുണ്ടാകും. ഇതെല്ലാം കുഞ്ഞിനും അമ്മയ്ക്കും ദോഷം ചെയ്യുക തന്നെ ചെയ്യും.

English summary

Women Pregnancy And Age Facts

Women Pregnancy And Age Facts, Read more to know about,
Story first published: Wednesday, October 23, 2019, 12:57 [IST]
X
Desktop Bottom Promotion