For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെക്‌സ് ശേഷം ഗര്‍ഭനിരോധന ഗുളിക കഴിക്കാന്‍ മറന്നോ?

|

അനാവശ്യ ഗര്‍ഭധാരണം തടയുന്നതിന് വേണ്ടി പലരും ലൈംഗിക ബന്ധത്തിന് ശേഷം ഗര്‍ഭനിരോധ ഗുളികകള്‍ കഴിക്കുന്നതായി ഉണ്ട്. എന്നാല്‍ ഇത് ചില സ്ത്രീകളെങ്കിലും മറന്ന് പോവുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. സ്ത്രീകള്‍ ഉപയോഗിക്കുന്നതും പുരുഷന്‍മാര്‍ ഉപയോഗിക്കുന്നതും ആയി ഉള്ള ഗര്‍ഭനിരോധന ഗുളികകള്‍ ഉണ്ട്. സ്ഥിരം ഉപയോഗിക്കുന്നതും താല്‍ക്കാലികമായി ഉപയോഗിക്കുന്നതും ഉണ്ട്. എന്നാല്‍ ഇത്തരം ആവശ്യങ്ങള്‍ക്ക് വേണ്ടി മരുന്നുകള്‍ കഴിക്കുമ്പോള്‍ അത് ഒരു ഡോക്ടറുടെ ഉപദേശപ്രകാരം മാത്രമായിരിക്കണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. അല്ലെങ്കില്‍ പല വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാവുന്നുണ്ട്.

അബോര്‍ഷന്‍ പിന്നിലുണ്ട് അറിയാത്ത ചിലത്‌അബോര്‍ഷന്‍ പിന്നിലുണ്ട് അറിയാത്ത ചിലത്‌

എന്നാല്‍ ചില അവസരങ്ങളിലെങ്കിലും സ്ത്രീകള്‍ ഇത് കഴിക്കാന്‍ മറന്ന് പോവുന്നു. പിന്നീട് അത് അനാവശ്യമായ ആഗ്രഹിക്കാത്ത ഗര്‍ഭനിരോധനത്തിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്. അപ്രതീക്ഷിതമായി നടക്കുന്ന ഗര്‍ഭധാരണത്തിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് എമര്‍ജന്‍സി പില്‍സ് കഴിക്കുന്നത്. എന്നാല്‍ സ്ഥിരമായി കഴിക്കുന്ന ചില മരുന്നുകളും ഉണ്ട്. ഇത് ഒരു ദിവസം മുടങ്ങാതെ കഴിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചില അവസരങ്ങളില്‍ ഇത് മറക്കുന്നത് ഫലം നല്‍കാതിരിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്.

ഹോര്‍മോണുകള്‍ അടങ്ങിയിട്ടുള്ളവ

ഹോര്‍മോണുകള്‍ അടങ്ങിയിട്ടുള്ളവ

ഗര്‍ഭനിരോധന ഗുളികകള്‍ നമ്മുടെ ഹോര്‍മോണില്‍ ചില മാറ്റങ്ങള്‍ വരുത്തുകയാണ് ആദ്യം ചെയ്യുന്നത്. ഈ ഗുളികകളില്‍ അടങ്ങിയിട്ടുള്ളതും ഈസ്ട്രജന്‍ പ്രൊജസ്റ്റിറോണ്‍ എന്നീ ഹോര്‍മോണുകള്‍ ആണ്. ഇത്തരം ഗുളികകള്‍ ബീജത്തിനെ തടഞ്ഞും ഇവയെ നശിപ്പിച്ചും ഓവുലേഷന്‍ മാറ്റങ്ങള്‍ വരുത്തിയും എല്ലാമാണ് അനാവശ്യ ഗര്‍ഭധാരണത്തിനെ ഇല്ലാതാക്കുന്നത്. ഇത് കഴിക്കാന്‍ മറന്നു പോവുന്നവര്‍ നിരവധിയാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ ശ്രദ്ധിക്കണം എന്ന് നോക്കാവുന്നതാണ്.

അപ്രതീക്ഷിത ഗര്‍ഭധാരണം

അപ്രതീക്ഷിത ഗര്‍ഭധാരണം

സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ മറക്കുമ്പോള്‍ അത് അപ്രതീക്ഷിത ഗര്‍ഭധാരണത്തിന് കാരണമാകുന്നുണ്ട്. ഒരു ദിവസമാണെങ്കില്‍ പോലും ഗുളികകള്‍ കഴിക്കാന്‍ വിട്ടു പോയാല്‍ അത് അപ്രതീക്ഷിത ഗര്‍ഭധാരണത്തിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് ഗര്‍ഭധാരണം ആഗ്രഹിക്കാത്തവര്‍ക്ക് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എന്തൊക്കെയാണ് മരുന്ന് കഴിക്കാന്‍ വിട്ടാല്‍ ശ്രദ്ധിക്കേണ്ട കാര്യം എന്ന് നമുക്ക് നോക്കാം. ഇക്കാര്യത്തില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

ഗുളിക കഴിക്കാന്‍ വിട്ടു പോയാല്‍

ഗുളിക കഴിക്കാന്‍ വിട്ടു പോയാല്‍

എന്നാല്‍ സ്ഥിരമായി കഴിക്കുന്ന ഗുളിക വിട്ടുപോയാല്‍ എന്താണ് ചെയ്യേണ്ടത് എന്നുള്ളത് പലര്‍ക്കും അറിയില്ല. കാരണം ഇത് നിസ്സാരമായി കരുതി സാധാരണ കഴിക്കുന്ന തരത്തിലുള്ള മരുന്നുകള്‍ പലരും കഴിക്കുന്നു. എന്നാല്‍ ഒരു ദിവസം വിട്ടു പോയാല്‍ അടുത്ത ദിവസം രണ്ട് ഗുളിക കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ഗര്‍ഭധാരണത്തിന് തടസ്സം സൃഷ്ടിക്കുന്നു. എന്നാല്‍ സ്ഥിരമായി കഴിക്കുന്ന ഗുളികകള്‍ ആണെങ്കില്‍ പോലും ഒരുമിച്ച് കഴിക്കുന്നതിന് മുന്‍പ് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ കഴിക്കാന്‍ ശ്രദ്ധിക്കാവൂ.

രണ്ട് ദിവസം ഗുളിക കഴിക്കാന്‍ മറന്നാല്‍

രണ്ട് ദിവസം ഗുളിക കഴിക്കാന്‍ മറന്നാല്‍

രണ്ട് ദിവസം ഗുളിക കഴിക്കാന്‍ മറന്നാല്‍ അടുത്ത ദിവസം വിട്ടുപോയ ആ ഗുളികകള്‍ രണ്ട് ദിവസങ്ങളിലായി കഴിക്കാവുന്നതാണ്. അതായത് അടുത്ത ദിവസങ്ങളിലായി രണ്ട് ഗുളികകള്‍ വീതം കഴിക്കാന്‍ ശ്രമിക്കേണ്ടതാണ്. എന്നാല്‍ കൂടുതല്‍ ദിവസങ്ങള്‍ കഴിക്കാന്‍ മറന്ന് പോയാല്‍ ഡോക്ടറെ കണ്ട് മാത്രമേ പിന്നീട് ഗുളിക കഴിക്കാന്‍ ശ്രമിക്കാവൂ. അല്ലെങ്കില്‍ അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്.

പില്‍സ് കഴിക്കാത്ത ദിവസങ്ങളില്‍

പില്‍സ് കഴിക്കാത്ത ദിവസങ്ങളില്‍

ഗുളിക കഴിക്കാത്ത ദിവസങ്ങളില്‍ അണ്ഡവിസര്‍ജനം നടക്കുന്നതിനും ഗര്‍ഭധാരണം സംഭവിക്കുന്നതിനും എല്ലാം സാധ്യതയുണ്ട്. ഗുളിക കഴിക്കാന്‍ മറന്നാല്‍ അതോടൊപ്പം എന്തെങ്കിലും തരത്തിലുള്ള ഗര്‍ഭനിരോധന മാര്‍ഗ്ഗം ഉപയോഗിക്കുന്നതിന് ശ്രമിക്കണം. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും വെല്ലുവിൡഉയര്‍ത്തുന്നതല്ല എന്ന് ഉറപ്പാക്കേണ്ടതാണ്. ഓരോ അവസ്ഥയിലും നിങ്ങള്‍ കാണിക്കുന്ന അലംഭാവം പലപ്പോഴും ആവശ്യമില്ലാത്ത ഗര്‍ഭധാരണത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് ശ്രദ്ധിക്കണം.

മനം പിരട്ടല്‍

മനം പിരട്ടല്‍

പല സ്ത്രീകള്‍ക്കും ഇത്തരം മരുന്നുകള്‍ കഴിക്കുന്നതിലൂടെ മനം പിരട്ടല്‍ പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട്. ഇത് സ്ത്രീകളില്‍ അല്‍പം പ്രയാസമുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. എന്നാല്‍ അപകടമുണ്ടാക്കുന്ന തരത്തിലുള്ള ഒന്നല്ല എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ചില സ്ത്രീകള്‍ക്ക് ആര്‍ത്തവ സമയത്ത് ഇത്തരം ഗുളികകള്‍ കഴിക്കുന്നതിന്റെ ഫലമായി ബ്ലീഡിംഗ് കൂടുന്നതിനുള്ള സാധ്യതയുണ്ട്.

തലവേദന

തലവേദന

തലവേദന പോലുള്ള അസ്വസ്ഥതകളും ഇതിന്റെ ഫലമായി ഉണ്ടാവുന്നുണ്ട്. കോണ്‍ട്രാസെപ്റ്റീവ് പില്‍സ് കഴിക്കുന്നത് കൊണ്ടുള്ള ഏറ്റവും വലിയ അസ്വസ്ഥതകളില്‍ ഒന്നാണ് ഈ തലവേദന. ഇത് ചിലപ്പോള്‍ മൈഗ്രേയ്ന്‍ പോലുള്ള അവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. ചില സ്ത്രീകളില്‍ ഈ സമയത്ത് അതികഠിനമായ വയറു വേദനക്കുള്ള സാധ്യതയും ഉണ്ട്. ഇത്തരം കാര്യങ്ങള്‍ പില്‍സ് കഴിക്കുന്നതിന്റെ ഫലമായി ഉണ്ടാവുന്നതാണ്. ചിലരില്‍ ലൈംഗിക താല്‍പ്പര്യം കുറയുന്നതിനും ഉള്ള സാധ്യതയുണ്ട്.

English summary

What To Do If You Forget To Take Birth Control Pills

Here in this article we are discussing about what to do if you forget to take birth control pills. Read on
X
Desktop Bottom Promotion