For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവരക്തത്തിന്റെ നിറം പറയും ഗര്‍ഭം പെട്ടെന്നോ?

|

ഗര്‍ഭധാരണം സ്ത്രീകളില്‍ മാനസികമായും ശാരീരികമായും വളരെയധികം മാറ്റങ്ങള്‍ ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഇതിനെ തിരിച്ചറിഞ്ഞ് പലപ്പോഴും അത് നിങ്ങളുടെ ആരോഗ്യത്തിനെ എങ്ങനെ ബാധിക്കുന്നുണ്ട് എന്ന് കൂടി അറിഞ്ഞിരിക്കേണ്ടതാണ്. നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല ഗര്‍ഭകാലത്ത് മുഴുവന്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും പലലരും നെട്ടോട്ടമോടാറുണ്ട്. എന്നാല്‍ ഗര്‍ഭധാരണത്തിന് എങ്ങനെയാണ് ആര്‍ത്തവ രക്തം സഹായിക്കുന്നത് എന്ന് നോക്കാം.

ഗര്‍ഭധാരണ ശേഷിയില്ലാത്ത പെണ്ണിനെ നോക്കിയാലറിയാംഗര്‍ഭധാരണ ശേഷിയില്ലാത്ത പെണ്ണിനെ നോക്കിയാലറിയാം

നിങ്ങളുടെ ആര്‍ത്തവവും ആര്‍ത്തവ രക്തവും ഓവുലേഷനും എല്ലാം ഗര്‍ഭധാരണത്തെ സഹായിക്കുന്നുണ്ട്. എങ്ങനെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ആര്‍ത്തവ രക്തത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ആര്‍ത്തവ രക്തത്തിന്റെ നിറം ആര്‍ത്തവ രക്തത്തിന്റെ അളവ് എന്നിവ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇതിനെക്കുറിച്ച് ചില കാര്യങ്ങള്‍ നോക്കാവുന്നതാണ്.

ബ്രൈറ്റ് റെഡ് നിറം

ബ്രൈറ്റ് റെഡ് നിറം

ബ്രൈറ്റ് റെഡ് നിറമുള്ള ആര്‍ത്തവ രക്തമാണ് ആര്‍ത്തവ സമയത്ത് ഉണ്ടാവുന്നത് എന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം നിങ്ങളില്‍ പ്രത്യുത്പാദന ശേഷിയുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. നിങ്ങള്‍ക്ക് ആരോഗ്യകരമായ ആര്‍ത്തവമാണ് എന്നതാണ് ഇതിന്റെ അര്‍ത്ഥം. ഇവര്‍ കൃത്യമായി ആരോഗ്യകരമായ ജീവിതശൈലി പിന്തുടര്‍ന്നാല്‍ പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. ഇവരില്‍ പെട്ടെന്ന് ഗര്‍ഭധാരണം സംഭവിക്കുന്നുണ്ട്. മാത്രമല്ല ഓവുലേഷന്‍ കൃത്യമായിരിക്കുകയും ചെയ്യുന്നുണ്ട്. വന്ധ്യത പോലുള്ള പ്രശ്‌നങ്ങള്‍ ഇവരെ ബാധിക്കുന്നതിനുള്ള സാധ്യത വളരെ കൂറവായിരിക്കും. ഇവരില്‍ സാധാരണ അളവില്‍ ആര്‍ത്തവ സമയത്ത് രക്തം കാണുകയും ഇത് നാല് ദിവസത്തോളം നീണ്ട് നില്‍ക്കുകയും ചെയ്യുന്നുണ്ട്.

ബ്രൗണ്‍ നിറമുള്ള രക്തം

ബ്രൗണ്‍ നിറമുള്ള രക്തം

നിങ്ങളുടെ ആര്‍ത്തവ സമയത്തെ രക്തം ബ്രൗണ്‍ നിറമുള്ളതാണ് എന്നുണ്ടെങ്കില്‍ ഗര്‍ഭപാത്രത്തില്‍ ഉള്ള പഴയ രക്തമാണ് ഈ സമയത്ത് പുറത്തേക്ക് വരുന്നത് എന്നാണ് പറയുന്നത്. ഇവരില്‍ ചിലരിലെങ്കിലും ആര്‍ത്തവ ദിനങ്ങള്‍ വ്യത്യസ്തമായിരിക്കും. എന്നാല്‍ ആദ്യത്തെ ഒരു ദിവസത്തിന് ശേഷം ആര്‍ത്തവം സാധാരണ അവസ്ഥയിലേക്ക് എത്തുകയാണെങ്കില്‍ പ്രശ്‌നങ്ങളില്ല. എന്നാല്‍ രണ്ടാമത്തെ ദിവസവും ഇതേ ബ്രൗണ്‍ നിറത്തിലുള്ള രക്തമാണ് കാണുന്നത് എന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഇവരുടെ ശരീരത്തില്‍ പ്രൊജസ്റ്റിറോണ്‍ ലെവല്‍ കുറവായിരിക്കും എന്നാണ് സൂചിപ്പിക്കുന്നത്. ഇവരില്‍ പലപ്പോഴും ഓരോ മാസവും ഓവുലേഷന്‍ കണ്ട് പിടിക്കുന്നതിന് അല്‍പം ബുദ്ധിമുട്ടായിരിക്കും. ഇത് ഗര്‍ഭധാരണത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഇവര്‍ ഒരു ഡോക്ടറെ കാണുന്നത് എന്തുകൊണ്ടും നല്ലതായിരിക്കും.

വിളറിയ ചുവപ്പ് നിറം

വിളറിയ ചുവപ്പ് നിറം

വിളര്‍ച്ച സൂചിപ്പിക്കുന്ന ഒന്നാണ് വിളറിയ ചുവപ്പ് നിറത്തോടെയുള്ള ആര്‍ത്തവ രക്തം. ചിലരില്‍ ഇത് പുറത്തേക്ക് വരുന്നത് കട്ടയായിട്ടാണ്. പിന്നീട് ഇതിന്റെ ചുവപ്പ് നിറം മാറി അത് അത് പര്‍പ്പിള്‍ നിറത്തിലേക്ക് മാറുന്നതായി തോന്നുന്നുവെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. ഒരാഴ്ചയില്‍ കൂടുതല്‍ ആര്‍ത്തവ രക്തസ്രാവം ഉണ്ടെങ്കിലും അല്‍പം ശ്രദ്ധിക്കണം. ഇവരിലാകട്ടെ ആര്‍ത്തവ ദിവസത്തിന്റെ ഇടവേള വളരെയധികം വ്യത്യസ്തമായിരിക്കും. വന്ധ്യതയുടെ സൂചനകളില്‍ പ്രധാനപ്പെട്ടതാണ് ഇത്തരം ലക്ഷണങ്ങള്‍. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. മാത്രമല്ല എന്‍ഡോമെട്രിയോസിസ്, ഫൈബ്രോയ്ഡ് സാധ്യതയും വളരെ കൂടുതല്‍ ആയിരിക്കും ഇവരില്‍.

പിങ്ക് നിറത്തിലുള്ള ആര്‍ത്തവം

പിങ്ക് നിറത്തിലുള്ള ആര്‍ത്തവം

വളരെ അപൂര്‍വ്വമായി ചില സ്ത്രീകളെങ്കിലും അനുഭവിച്ചിട്ടുള്ളതാണ് പിങ്ക് നിറത്തിലുള്ള ആര്‍ത്തവം. ഇത് സൂചിപ്പിക്കുന്നത് നിങ്ങളില്‍ ഈസ്ട്രജന്‍ ലെവല്‍ വളരെ കുറവായിരിക്കും എന്നതാണ് സൂചിപ്പിക്കുന്നത്. ഇവരുടെ മറ്റൊരു പ്രശ്‌നം എന്ന് പറയുന്നത് ഇവരില്‍ ആര്‍ത്തവം മൂന്ന് ദിവസത്തില്‍ കുറവായാണ് നിലനില്‍ക്കുന്നത്. ഇത് കൂടാതെ ആര്‍ത്തവ ദിനങ്ങള്‍ വളരെയധികം വ്യത്യാസപ്പെട്ടിരിക്കുകയും ചെയ്യുന്നുണ്ട്. ഹോര്‍മോണ്‍ മാറ്റങ്ങള്‍ നിങ്ങളില്‍ പലപ്പോഴും ഭക്ഷണത്തിന്റെ അഭാവമാണ് കാണിക്കുന്നത്. വിറ്റാമിന്‍, ന്യൂട്രിയന്‍സ് ഡെഫിഷ്യന്‍സി എന്നിവയാണെങ്കില്‍ ഇത്തരം പ്രതിസന്ധികള്‍ ആര്‍ത്തവത്തില്‍ ഉണ്ടാവുന്നുണ്ട്. ഇവരില്‍ ഓവുലേഷന്‍ കൃത്യമാവാത്തത് കൊണ്ട് തന്നെ ഗര്‍ഭധാരണത്തിന് വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടതായി വരുന്നുണ്ട്.

ആര്‍ത്തവ പ്രശ്‌നങ്ങള്‍

ആര്‍ത്തവ പ്രശ്‌നങ്ങള്‍

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങളില്‍ നല്ലൊരു ശതമാനവും കൃത്യമായ ചികിത്സയിലൂടെ മാറ്റാവുന്നതേ ഉള്ളൂ. കാരണം ഇത്തരം കാര്യങ്ങളില്‍ ആദ്യം തന്നെ തിരിച്ചറിയുകയാണ് ചെയ്യേണ്ടത്. ഈ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് കൃത്യമായ ചികിത്സയും ആരോഗ്യശീലവും ആണ് ശ്രദ്ധിക്കേണ്ടത്. അത് മാത്രമല്ല ആര്‍ത്തവത്തിന്റെ നിറം, ആര്‍ത്തവ സമയത്ത് നേരിടുന്ന അസ്വസ്ഥതകള്‍, ആര്‍ത്തവ സമയത്തുണ്ടാവുന്ന രക്തസ്രാവം, ആര്‍ത്തവം കൃത്യമായി വരുന്ന സമയം എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം കൃത്യമാണ് എന്നുണ്ടെങ്കില്‍ നിങ്ങളില്‍ ഗര്‍ഭധാരണത്തിനുള്ള സാധ്യത വളരെ കൂടുതലാണ് എന്നുള്ളത് തന്നെയാണ് സൂചിപ്പിക്കുന്നത്.

സാധാരണ അവസ്ഥയില്‍

സാധാരണ അവസ്ഥയില്‍

പതിവായി അണ്ഡവിസര്‍ജ്ജനം നടത്തുന്ന സ്ത്രീകള്‍ പതിവായി ആര്‍ത്തവവും ഉണ്ടാവുന്നുണ്ട്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, അവരുടെ ആര്‍ത്തവം നിശ്ചിത ഇടവേളകളില്‍ സംഭവിക്കുന്നു, അവ സാധാരണയായി 26-30 ദിവസങ്ങള്‍ക്കിടയിലായിരിക്കും. പതിവായി ആര്‍ത്തവമുണ്ടെങ്കിലും 30 ദിവസത്തില്‍ കൂടുതല്‍ ഇടവേളകളുള്ള സ്ത്രീകള്‍ പലപ്പോഴും പ്രവര്‍ത്തനരഹിതമായ അണ്ഡോത്പാദനം അനുഭവിക്കുന്നു. ആര്‍ത്തവ ദിനങ്ങള്‍ തമ്മിലുള്ള ഇടവേളകള്‍ കൂടുന്തോറും ഇത് സംഭവിക്കും. ആര്‍ത്തവം സംഭവിക്കാത്ത സ്ത്രീകള്‍ (അമെനോറിയ) സാധാരണയായി അണ്ഡവിസര്‍ജ്ജനം നടത്താറില്ല. 45 ദിവസത്തില്‍ കൂടുതല്‍ ആര്‍ത്തവമുണ്ടാക്കുന്നവരും (ഒളിഗോഅമെനോറിയ) സ്ഥിരമായ ആര്‍ത്തവമില്ലാത്തവരും ഒന്നുകില്‍ അണ്ഡോത്പാദനം നടത്തുന്നില്ല, ക്രമരഹിതമായി അണ്ഡോത്പാദനം നടത്തുന്നു അല്ലെങ്കില്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമായ അണ്ഡോത്പാദനം നടത്തുന്നു.

 ആര്‍ത്തവത്തിന്റെ ദൈര്‍ഘ്യം

ആര്‍ത്തവത്തിന്റെ ദൈര്‍ഘ്യം

ആര്‍ത്തവത്തിന്റെ ദൈര്‍ഘ്യം ഒന്നോ രണ്ടോ ദിവസം മുതല്‍ ഒരാഴ്ച വരെ അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ദൈര്‍ഘ്യമുണ്ടാകാം. റെഗുലര്‍ ആര്‍ത്തവമുള്ള സ്ത്രീകളില്‍ ഉണ്ടാകുന്ന സാധാരണ രീതിയില്‍ ഉണ്ടാവുന്ന രക്തസ്രാവമേ അനുഭവപ്പെടുകയുള്ളൂ. അതേസമയം ക്രമരഹിതമായ ആര്‍ത്തവമുള്ള സ്ത്രീകളില്‍ കനത്ത രക്തസ്രാവം അഥവാ മെട്രോറാജിയ എന്നറിയപ്പെടുന്ന അവസ്ഥയിലേക്ക് നിങ്ങള്‍ എത്തുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതും കൂടുതല്‍ ചികിത്സ ആവശ്യമുള്ളതാവും ആണ്.

ആര്‍ത്തവ സമയത്തെ വേദന

ആര്‍ത്തവ സമയത്തെ വേദന

ആര്‍ത്തവ സമയത്ത് (ഡിസ്മനോറിയ) ഉള്ള വേദന നിങ്ങളുടെ പ്രത്യുത്പാദന ശേഷിയെ എങ്ങനെ ബാധിക്കുന്നു? അണ്ഡവിസര്‍ജ്ജനം നടത്താത്ത സ്ത്രീകള്‍, സ്തനാര്‍ബുദം, ശരീരവണ്ണം, മാനസികാവസ്ഥയിലെ മാറ്റങ്ങള്‍ എന്നിവയെല്ലാം പ്രോജസ്റ്ററോണ്‍ എന്ന ഹോര്‍മോണിന്റെ ഫലങ്ങള്‍ മൂലമാണ്. അണ്ഡോത്പാദനമില്ലാത്ത സ്്ത്രീകളിലാണ് മെട്രോറാജിയ കൂടുതലായി കണ്ടുവരുന്നത്. സാധാരണയായി വേദനയില്ലാത്തത്. ഇവരില്‍ അണ്ഡവിസര്‍ജനം നടക്കുന്നില്ല എന്ന് മാത്രമല്ല വേദനയും ഉണ്ടാവുന്നില്ല. അണ്ഡോത്പാദനം നടത്തുന്ന മിക്ക സ്ത്രീകളും അവരുടെ ആര്‍ത്തവല ചക്രത്തിന്റെ ആദ്യത്തെ ഒന്നോ രണ്ടോ ദിവസത്തില്‍ ആര്‍ത്തവവുമായി ബന്ധപ്പെട്ട് ഒരു പരിധിവരെ വേദന അനുഭവിക്കും. ''പ്രൈമറി അല്ലെങ്കില്‍ സ്പാസ്‌മോഡിക് ഡിസ്മനോറിയ'' എന്നാണ് സാധാരണ വേദനയെ അറിയപ്പെടുന്നത്.

വേദന കൂടുതലെങ്കില്‍

വേദന കൂടുതലെങ്കില്‍

കണ്‍ജസ്റ്റീവ് ഡിസ്മനോറിയ എന്നാണ്് ഇത് അറിയപ്പെടുന്നത്. ആര്‍ത്തവത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ആരംഭിക്കുന്ന വേദന ആര്‍ത്തവം ആരംഭിക്കുന്നതോടെയും അല്ലെങ്കില്‍ 48 മണിക്കൂറിലധികം തുടരുകയും ചെയ്യുന്നു. ഈ സമയം അതികഠിനമായ രക്തസ്രാവം വിട്ടുമാറാത്ത പെല്‍വിക് ഇന്‍ഫ്‌ളമേഷന്‍, പെല്‍വിക് അഡിഷനുകള്‍ അല്ലെങ്കില്‍ അഡെനോമിയോസിസ് എന്നിവയ്‌ക്കൊപ്പമാണ് സാധാരണയായി കാണപ്പെടുന്നത്. എന്‍ഡോമെട്രിയോസിസ് അല്ലെങ്കില്‍ ഒന്നിലധികം ഗര്‍ഭാശയ ഫൈബ്രോയിഡുകള്‍ എന്നിവയെല്ലാം ഇത്തരത്തിലുള്ള വേദനക്ക് കാരണമാകുന്നുണ്ട്.

English summary

What is the Pattern And Amount of Bleeding Tell Us About Fertility

Here in this article we are discussing about the period pattern and amount of bleeding tell us about the chances of getting pregnant. Take a look.
Story first published: Thursday, May 28, 2020, 10:23 [IST]
X
Desktop Bottom Promotion