For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ സമയം ശ്രമിച്ചാല്‍ ഗര്‍ഭധാരണം എളുപ്പം

ഈ സമയം ശ്രമിച്ചാല്‍ ഗര്‍ഭധാരണം എളുപ്പം

|

ഗര്‍ഭധാരണമെന്നത് പലര്‍ക്കും പല വിധത്തിലാകും. ചിലര്‍ക്കിത് എളുപ്പത്തില്‍, ചിലര്‍ക്കാകട്ടെ ബുദ്ധിമുട്ടും. ചിലര്‍ക്ക് ഏറെ ചികിത്സകളിലൂടെയേ ഗര്‍ഭധാരണം സാധ്യമാകുകയുള്ളൂതാനും.

ഗര്‍ഭധാരണം എളുപ്പമാക്കാന്‍ സഹായിക്കുന്ന ധാരാളം ഘടകങ്ങളുണ്ട്. ഇതില്‍ സ്ത്രീയുടെ അണ്ഡവിസര്‍ജനം അഥവാ ഓവുലേഷന്‍ മുതല്‍ ശരീരത്തിന് ആവശ്യമായ ചില ധാതുക്കള്‍ വരെ ഇതില്‍ പെടുന്നു. കാരണം പോഷകങ്ങളുടെ കുറവ്, എന്തിന് പുരുഷനും സ്ത്രീയും കഴിയ്ക്കുന്ന ഭക്ഷണങ്ങളുടെ പങ്കു വരെ ഇതില്‍ പ്രധാന ഘടകമായി വരുന്നുണ്ട്.

ഗര്‍ഭധാരണത്തിന് പറ്റിയ സമയം ഏതെന്നതാണെന്നു സംബന്ധിച്ചും പല പഠനങ്ങളും നടന്നിട്ടുണ്ട്. അതായത് സ്ത്രീ പുരുഷ ബന്ധപ്പെടല്‍ ഏതു സമയത്തു നടന്നാലാണ് ഗര്‍ഭധാരണ സാധ്യത കുടുതല്‍ എന്നതു സംബന്ധിച്ച പഠനങ്ങള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ പല കണ്ടെത്തലുകളും ഉണ്ടായിട്ടുമുണ്ട്. ഇതെക്കുറിച്ചു കൂടുതലറിയൂ. ഇതിനു കാരണമായി പറയുന്ന ചിലതിനെ കുറിച്ചറിയൂ.

രാവിലെ

രാവിലെ

രാവിലെ എഴരയ്ക്കു മുന്‍പായുളള സമയമാണ് ഗര്‍ഭധാരണം നടക്കാന്‍ സാധ്യതയേറെയുള്ള സമയമായി ഒരു പഠനം പറയുന്നു. അതായത് ഏഴരയ്ക്കു മുന്‍പായി സ്ത്രീ പുരുഷ ബന്ധം നടക്കുന്നതാണ് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നതായി ഈ പഠനം പറയുന്ന ഒന്ന്. പുരുഷന്റെ ശുക്‌ള ഗുണം ഈ സമയത്ത് വര്‍ദ്ധിച്ചിരിയ്ക്കുന്നതായി പഠനങ്ങള്‍ പറയുന്നു. പ്രത്യേകിച്ചും മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങൡ ഈ സമയം ഏറെ നല്ലതാണെന്നാണ് പഠനം പറയുന്നത്.

വൈകീട്ടോടെ

വൈകീട്ടോടെ

യൂണിവേഴ്‌സിറ്റി ഓഫ് മോഡീനയിലെ ഒരു വിഭാഗം ഗവേഷകര്‍ പറയുന്നത് പുരുഷ ബീജത്തിന്റെ ഗുണവും ചലന ശേഷിയും വൈകീട്ടോടെ, അതായത് ലേറ്റ് ആഫ്റ്റര്‍ നൂണ്‍ എന്ന സമയത്താണ് കൂടിയിരിയ്ക്കുന്നതെന്നാണ്. അതായത് ഈ സമയം ഗര്‍ഭധാരണത്തിനു ശ്രമിയ്ക്കുവാന്‍ മികച്ചതാണെന്നര്‍ത്ഥം. പുരുഷന്റെ ബീജത്തിന്റെ എണ്ണവും ഗുണവും ചലന ശേഷിയുമെല്ലാം തന്നെ ഗര്‍ഭധാരണം പെട്ടെന്നു നടക്കുവാന്‍ പ്രധാനപ്പെട്ട ഘടകങ്ങളാണ്.

സ്ത്രീകളെ സംബന്ധിച്ചു നടത്തിയ പഠന ഫലം

സ്ത്രീകളെ സംബന്ധിച്ചു നടത്തിയ പഠന ഫലം

സ്ത്രീകളെ സംബന്ധിച്ചു നടത്തിയ പഠന ഫലം പ്രകാരം അര്‍ദ്ധരാത്രിയ്ക്കടുത്ത സമയമാണ് ഗര്‍ഭധാരണ സാധ്യത കൂടിയതെന്നു പറയപ്പെടുന്നു. കാരണം ആ സമയത്താണ് സ്ത്രീകളില്‍ ഓവുലേഷന്‍ നടക്കാറ്. ഓവുലേഷന്‍ അഥവാ അണ്ഡവിസര്‍ജനം ഗര്‍ഭധാരണത്തിന് പ്രധാനപ്പെട്ട ഒരു ഘടകമാണ്. ഈ സമയത്തുള്ള ബന്ധം ഇതു കൊണ്ടു തന്നെ ഗര്‍ഭധാരണ സാധ്യത ഉയര്‍ത്തുകയും ചെയ്യുന്നു.

രാവിലെ ആറു മണി മുതല്‍ ഒന്‍പതു മണി വരെയുളള സമയവും

രാവിലെ ആറു മണി മുതല്‍ ഒന്‍പതു മണി വരെയുളള സമയവും

രാവിലെ ആറു മണി മുതല്‍ ഒന്‍പതു മണി വരെയുളള സമയവും രാത്രി 10 മുതല്‍ അര്‍ദ്ധരാത്രി കഴിഞ്ഞ് 1 മണി, അതായത് 1 എഎം വരയെുളള സമയവും ഗര്‍ഭധാരണത്തിന് ചേര്‍ന്ന സമയമാണെന്നാണ് പറയപ്പെടുന്നത്. രാവിലെ ആറു മുതല്‍ ഒന്‍പതു വരെയുളള സമയത്ത് പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ വര്‍ദ്ധിയ്ക്കും. ഇതാണ് ഈ സമയം കണക്കാക്കുന്നതിന് ഒരു കാരണം. 10-1 വരെയുളള സമയത്ത് ഇവര്‍ക്ക് താല്‍പര്യമേറുന്ന സമയമാണ്. ഇതാണ് ഇത്തരം സമയങ്ങള്‍ കണക്കിലെടുക്കുന്നതിന് കാരണമാകുന്നത്.

കൃത്യമായ ഓവുലേഷന്‍ സമയം

കൃത്യമായ ഓവുലേഷന്‍ സമയം

കൃത്യമായ ഓവുലേഷന്‍ സമയം അറിയാന്‍ പല സ്ത്രീകള്‍ക്കും കഴിയാറില്ല. ഇത് പലപ്പോഴും ഗര്‍ഭധാരണത്തിന് തടസമായി നില്‍ക്കുന്നു. കൃത്യമായ ഓവുലേഷന്‍ സമയം അറിയുന്ന, ഗര്‍ഭധാരണം നടക്കുവാന്‍ ഏറെ പ്രധാനമാണ്. ബീജവും അണ്ഡവുമായി സംയോഗം നടക്കുന്ന സമയം എന്നു വേണം, പറയുവാന്‍. ഓവുലേഷന്‍ കൃത്യമായി അറിയാത്ത സ്ത്രീകള്‍ ഒന്നരാടം ദിവസം ബന്ധപ്പെടുന്നത് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്.

സമയം മാത്രമല്

സമയം മാത്രമല്

സമയം മാത്രമല്ല, പ്രധാനം. സ്ത്രീ പുരുഷന്മാരുടെ ആരോഗ്യം, ശീലങ്ങള്‍ എന്നിവയെല്ലാം തന്നെ ഗര്‍ഭധാരണം നടക്കുന്നതിന് പ്രധാനമാണ്. ഇവയെല്ലാം ഗര്‍ഭധാരണം എളുപ്പമാക്കുന്നു. ഇതിനാല്‍ തന്നെ കുട്ടികള്‍ക്കായി ശ്രമിയ്ക്കുന്ന ദമ്പതിമാര്‍ ഇത്തരം കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ വയ്‌ക്കേണ്ടത് അത്യാവശ്യമാണ്.

English summary

What Is The Best Time Of The Day To Get Pregnant Faster

What Is The Best Time Of The Day To Get Pregnant Faster, Read more to know about,
X
Desktop Bottom Promotion