For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭം ധരിക്കാന്‍ ഒരുദിവസം ഏറ്റവും പറ്റിയ സമയം ഇതാ

|

ഗര്‍ഭധാരണം എല്ലാവരെ സംബന്ധിച്ചിടത്തോളം വളരെയധികം സന്തോഷമുണ്ടാക്കുന്ന ഒന്ന് തന്നെയാണ്. എന്നാല്‍ പലപ്പോഴും ചിലരിലെങ്കിലും അതൊരു വെല്ലുവിളിയായി മാറുന്നുണ്ട്. ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ഗൈനക്കോളജിസ്റ്റിനേയും ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകളും കയറിയിറങ്ങുന്നവര്‍ ധാരാളമാണ്. എന്നാല്‍ ഇവയിലേക്ക് കടക്കുന്നതിന് മുന്‍പ് സ്വാഭാവിക വഴികള്‍ ധാരാളമുണ്ട്. കൃത്യമായ രീതിയില്‍ പ്ലാന്‍ ചെയ്താല്‍ അത് നിങ്ങളുടെ ഗര്‍ഭധാരണം പെട്ടെന്നാക്കുന്നുണ്ട്.

ഇതിന് വേണ്ടി അണ്ഡോത്പാദനം ട്രാക്കുചെയ്യുന്നത് മുതല്‍ ശരിയായ സപ്ലിമെന്റുകള്‍ എടുക്കുന്നതുവരെ വരുന്നുണ്ട്. ഓവുലേഷന്‍ സമയത്ത് മൂന്ന് മുതല്‍ അഞ്ച് വരെയുള്ള ദിവസം ഗര്‍ഭിണിയാകാനുള്ള സാധ്യത വളരെ കൂടുതലുള്ള സമയമാണ്. എന്നാല്‍ ഇതില്‍ ഏറ്റവും അധികം സാധ്യതയുള്ള സമയം ഏതാണെന്ന് അറിയുന്നത് എന്തുകൊണ്ടും നല്ലതാണ്.

What is The Best Time of the day To Get Conceive: Morning, afternoon or Night

ഗര്‍ഭധാരണത്തിന് സഹായിക്കുന്ന തരത്തില്‍ എന്തൊക്കെ കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് നമുക്ക്‌നോക്കാം. സ്വാഭാവിക ഗര്‍ഭധാരണം എളുപ്പത്തില്‍ നടക്കുന്നതിന് വേണ്ടി രാത്രിയാണോ പകലാണോ കൃത്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടേണ്ടത് എന്നുള്ളത് പലര്‍ക്കും അറിയാത്ത കാര്യമാണ്. എന്നാല്‍ ഗര്‍ഭധാരണത്തിന് വേണ്ടി ശ്രമിക്കുന്ന ദമ്പതികള്‍ ഇനി ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാവുന്നതാണ്. ഇത്തരം മാര്‍ഗ്ഗങ്ങള്‍ പരാജയപ്പെട്ടാല്‍ മാത്രം നിങ്ങള്‍ വന്ധ്യത ചികിത്സക്ക് ശ്രമിച്ചാല്‍ മതി. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

രണ്ട് മാസം ഇങ്ങനെ ശ്രമിച്ചാല്‍ ഗര്‍ഭധാരണം ഈസിരണ്ട് മാസം ഇങ്ങനെ ശ്രമിച്ചാല്‍ ഗര്‍ഭധാരണം ഈസി

 രാവിലെയുള്ള സമയം

രാവിലെയുള്ള സമയം

രാവിലെയുള്ള സമയം ഗര്‍ഭധാരണത്തിന് അനുയോജ്യമായ സമയമാണ് എന്നുള്ളതാണ് പഠനങ്ങള്‍ പറയുന്നത്. രാവിലെ 7.30 ന് മുമ്പായി ബന്ധപ്പെടുന്നത് ഗര്‍ഭിണിയാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ഒരു പഠനം കണ്ടെത്തിയിട്ടുണ്ട്. ഈ സമയത്ത് ശുക്ലത്തിന്റെ ഗുണനിലവാരം മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. ഇത് കൂടാതെ മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ ഈ സമയത്ത് ബന്ധപ്പെടുന്നത് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട് എന്നതാണ് പഠനങ്ങള്‍ പറയുന്നത്.

 മറ്റൊരു പഠനം

മറ്റൊരു പഠനം

എന്നാല്‍ മറ്റൊരു സര്‍വ്വകലാശാല നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച വിവരം ആദ്യത്തേതില്‍ നിന്ന് തികച്ചും വിഭിന്നമാണ്. മൊഡെന സര്‍വകലാശാലയിലെ ഒരു സംഘം പുരുഷന്മാരുടെ ശുക്ല ചലനവും അളവും ഉച്ചതിരിഞ്ഞാണ് ഏറ്റവും ഉയര്‍ന്നതെന്ന് കണ്ടെത്തി. എന്നാല്‍ സ്ത്രീകളുടെ ധാരണ അനുസരിച്ച് മിക്ക സ്ത്രീകളും അര്‍ദ്ധരാത്രിയിലാണ് അണ്ഡോത്പാദനം നടത്തുന്നത് എന്നാണ് ചിന്തിക്കുന്നത്. എന്നാല്‍ നിങ്ങള്‍ ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നവരാണെങ്കില്‍ ഗര്‍ഭിണിയാകാന്‍ നിങ്ങള്‍ക്ക് ഏറ്റവും നല്ല സമയം പകലാണ്.

 രാത്രിയില്‍ ആണെങ്കില്‍

രാത്രിയില്‍ ആണെങ്കില്‍

ഇനി ഗര്‍ഭധാരണത്തിന് ശ്രമിക്കുന്ന സമയം രാത്രിയില്‍ ആണെങ്കില്‍ അതും ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. കാരണം പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍ അളവ് രാവിലെ 6 മുതല്‍ 9 വരെ സാധാരണ നിലയിലും പിന്നീട് ഗണ്യമായ വര്‍ദ്ധനവ് രാത്രി 10 മുതല്‍ 1 വരെയുള്ള സമയത്തും ആയിരിക്കും. എങ്കിലും ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നവരാണെങ്കില്‍ രാവിലെ പുലര്‍ച്ചെയുള്ള സമയത്ത് ബന്ധപ്പെടുന്നതാണ് ഏറ്റവും ഉത്തമം. കാരണം ഈ സമയത്ത് സ്ത്രീയുടേയും പുരുഷന്റേയും ഹോര്‍മോണിന്റെ അളവ് വളരെയധികം കൂടുതലായിരിക്കും. ഇത് ഗര്‍ഭധാരണത്തിന് സഹായിക്കുന്നുണ്ട്.

 ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങള്‍

എന്നാല്‍ ഇത് കൂടാതെ ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങള്‍ ഉണ്ട്. ഗര്‍ഭധാരണത്തിന് അനുയോജ്യമായ സമയമാണ് എന്നുണ്ടെങ്കില്‍ പോലും ഈ കാര്യങ്ങള്‍ കൂടി അനുയോജ്യമായി വന്നാലേ ഗര്‍ഭധാരണം സംഭവിക്കുകയുള്ളൂ. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഗര്‍ഭധാരണത്തിന് അനുയോജ്യമായ ഓവുലേഷന്‍ സമയവും ആര്‍ത്തവ ചക്രവും. ഇത് കൂടാതെ മാനസിക സമ്മര്‍ദ്ദം ഒഴിവാക്കുകയും കൃത്യമായ ആരോഗ്യവും ശരീരഭാരവും നിലനിര്‍ത്തുകയും വേണം. ഇത് കൂടാതെ മറ്റ് പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്.

 കൃത്യമല്ലാത്ത ആര്‍ത്തവ ചക്രം

കൃത്യമല്ലാത്ത ആര്‍ത്തവ ചക്രം

കൃത്യമല്ലാത്ത ആര്‍ത്തവ ചക്രമാണ് നിങ്ങളില്‍ ഉള്ളത് എന്നുണ്ടെങ്കില്‍ അതും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇവരില്‍ ഓവുലേഷന്‍ കണ്ടെത്തുക എന്നുള്ളത് പ്രയാസകരമായ ഒരു കാര്യമാണ്. അതുകൊണ്ട് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കുന്നതിന് ആദ്യം ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. അതുകൊണ്ട് ആര്‍ത്തവ ദിനം കഴിഞ്ഞ് അടുത്ത ദിവസങ്ങള്‍ മുതല്‍ തന്നെ ദിവസവും പങ്കാളിയുമായി ഗര്‍ഭധാരണത്തിന് വേണ്ടി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടേണ്ടതുണ്ട്. ഇത് നിങ്ങളുടെ ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം.

പുരുഷന്‍മാര്‍ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങള്‍

പുരുഷന്‍മാര്‍ ശ്രദ്ധിക്കേണ്ടതായ കാര്യങ്ങള്‍

ഇത് കൂടാതെ പുരുഷന്‍മാര്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ഇവ എന്തൊക്കെയെന്ന് ആദ്യം തിരിച്ചറിഞ്ഞ് അതിനെ ഉപേക്ഷിക്കാന്‍ ശ്രദ്ധിക്കണം. ആരോഗ്യമുള്ള ശരീരം തന്നെയാണ് അവിടേയും അനുയോജ്യമായിട്ടുള്ളത്. ഓര്‍മിക്കുക, ശുക്ലം ആരോഗ്യകരമായ ശരീരത്തില്‍ വളരുന്നു, അതിനാല്‍ നിങ്ങള്‍ പുകവലിയും മദ്യപാനവും ഉപേക്ഷിക്കേണ്ടതുണ്ട് ഇത് കൂടാതെ പങ്കാളികള്‍ ഇരുവരുംആരോഗ്യകരമായ ഭക്ഷണസാധനങ്ങള്‍ കഴിക്കണം. ഇതെല്ലാം പെട്ടെന്ന് ഗര്‍ഭധാരണത്തിന് സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

English summary

What is The Best Time of the day To Get Conceive: Morning, afternoon or Night

Here in this article we are discussing about the best time of the day to get conceive? morning, afternoon or night. Read on.
X
Desktop Bottom Promotion