For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭധാരണത്തിന് അനുയോജ്യമല്ലാത്ത ഗര്‍ഭപാത്രം: സെര്‍വ്വിക്കല്‍ മ്യൂക്കസ് ശ്രദ്ധിക്കണം

|

ഗര്‍ഭധാരണം ആഗ്രഹിക്കുന്നവര്‍ക്ക് അത് നടക്കാതിരിക്കുമ്പോള്‍ വളരെയധികം മാനസിക സമ്മര്‍ദ്ദം ഉണ്ടാവുന്നുണ്ട്. എന്തുകൊണ്ടാണ് ഗര്‍ഭധാരണം സംഭവിക്കാത്തത്, എന്താണ് ഗര്‍ഭധാരണത്തിന് തടസ്സം നില്‍ക്കുന്നത് എന്നുള്ളതെല്ലാം നേരത്തേ തന്നെ ചികിത്സ നടത്തി പരിഹാരം കാണേണ്ട കാര്യങ്ങളാണ്. സ്ത്രീകളും പുരുഷന്‍മാരും ഒരുപോലെ അഭിമുഖീകരിക്കുന്ന ഒന്നാണ് പലപ്പോഴും വന്ധ്യത. സ്ത്രീകളെയാണ് ഇത് കൂടുതല്‍ മാനസികമായി തളര്‍ത്തുന്നത്. ഇന്നത്തെ കാലത്ത് ഉണ്ടാവുന്ന ഇത്തരം വന്ധ്യത പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ നിരവധി കാരണങ്ങള്‍ ഉണ്ട്. പ്രായം, ആര്‍ത്തവ പ്രശ്‌നങ്ങള്‍, ജീവിത ശൈലിയിലെ മാറ്റങ്ങള്‍, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം പലരിലും വന്ധ്യതയെന്ന പ്രശ്‌നത്തിലേക്ക് എത്തുന്നതിന് കാരണമാവുന്നതാണ്. ഗര്‍ഭധാരണത്തിന് സ്ത്രീയും പുരുഷനും മാനസികമായും ശാരീരികമായും തയ്യാറെടുക്കുന്ന സമയത്ത് മാത്രമേ ഗര്‍ഭധാരണത്തിന് ശ്രമിക്കാവൂ എന്നുള്ളതാണ് ഏതൊരു ദമ്പതികളും ഓര്‍മ്മയില്‍ വെക്കേണ്ട കാര്യം.

What is a Hostile Uterusv

സ്ത്രീകളില്‍ ഗര്‍ഭപാത്രത്തിനുള്ളിലുണ്ടാവുന്ന പ്രശ്‌നങ്ങളും അല്‍പം ശ്രദ്ധിക്കണം. അതില്‍ ഒന്നാണ് ഗര്‍ഭധാരണത്തിന് അനുകൂലമായ സാഹചര്യം ഒരുക്കാത്ത ഗര്‍ഭപാത്രങ്ങള്‍. ഇത് പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടും സംഭവിക്കാം. സെര്‍വ്വിക്കല്‍ മ്യൂക്കസിന്റെ അപര്യാപ്തത, അല്ലെങ്കില്‍ ഗുണനിലവാരമില്ലാത്ത സെര്‍വ്വിക്കല്‍ മ്യൂക്കസ് എന്നിവയുണ്ടാവുന്ന ഹോസ്‌റ്റൈല്‍ യൂട്രസ് എന്ന അവസ്ഥ. ഇത് പലപ്പോഴും ബീജത്തിന് കൃത്യമായി ചലിക്കുന്നതില്‍ പ്രശ്‌നമുണ്ടാക്കുന്നു. ഇത്തരം സാഹചര്യങ്ങളെ എങ്ങനെ തിരിച്ചറിയാം എങ്ങനെ അതിനെ പ്രതിരോധിക്കാം എന്ന് നമുക്ക് നോക്കാം.

വന്ധ്യതയിലേക്ക്

വന്ധ്യതയിലേക്ക്

വന്ധ്യത എന്ന പദം ഇന്നത്തെ കാലത്ത് എല്ലാവര്‍ക്കും പരിചയമുള്ള ഒന്നാണ്. ഗര്‍ഭധാരണത്തിന്റെ ആദ്യത്തെ കടമ്പ എന്ന് പറയുന്നത് ബീജം സെര്‍വ്വിക്കല്‍ മ്യൂക്കസിലൂടെ ചലിച്ച് കൃത്യമായ ലക്ഷ്യസ്ഥാനത്ത് എത്തണം എന്നുള്ളതാണ്. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ഇതിന് സാധിക്കാതെ വരുന്നു. ലൈംഗിക ബന്ധത്തിന് ശേഷം ദശലക്ഷക്കണക്കിന് ബീജം സ്ത്രീ ശരീരത്തില്‍ എത്തുന്നു. എന്നാല്‍ ഇതില്‍ ആരോഗ്യകരമായതും അല്ലെങ്കില്‍ നല്ല ചലനശേഷിയുള്ളതുമായ ബീജങ്ങള്‍ മാത്രമാണ് അണ്ഡോത്പാദനത്തിന് ശേഷം ഫലോപിയന്‍ ട്യൂബിലെ അണ്ഡത്തിനടുത്തേക്ക് എത്തുന്നുള്ളൂ. ദുര്‍ബലവും അസാധാരണവുമായ ബീജങ്ങള്‍ യോനി, സെര്‍വിക്‌സ്, ഗര്‍ഭപാത്രം, ഫാലോപ്യന്‍ ട്യൂബുകള്‍ എന്നിവയിലൂടെ കടന്നുപോകുമ്പോള്‍ പല ഘടകങ്ങളുടെയും സാന്നിധ്യം മൂലം ഫില്‍ട്ടര്‍ ചെയ്യപ്പെടുന്നു. ഇതില്‍ ഏറ്റവും മികച്ച ബീജം മാത്രം അകത്തേക്ക് എത്തുന്നു. എന്നാല്‍ സ്ത്രീ ശരീരത്തിലെ ചെറിയ മാറ്റങ്ങള്‍ പോലും പലപ്പോഴും ബീജത്തെ അകത്തേക്ക് കടക്കുന്നതില്‍ വിലക്കുന്നു.

വന്ധ്യതയിലേക്ക്

വന്ധ്യതയിലേക്ക്

ഇതില്‍ പ്രധാനപ്പെട്ടതാണ് സെര്‍വ്വിക്കല്‍ മ്യൂക്കസിന്റെ അഭാവം. ഇത് ബീജത്തിന് അനുകൂലമായ അന്തരീക്ഷം ഒരുക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അത് പലപ്പോഴും നിങ്ങളില്‍ ഗര്‍ഭധാരണ സാധ്യത കുറക്കുകയാണ് ചെയ്യുന്നത്. ഇത് പല ദമ്പതികളില്‍ ഗര്‍ഭധാരണത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു. പലര്‍ക്കും ഈ പ്രശ്‌നത്തെക്കുറിച്ച് മുന്‍പ് അറിയാന്‍ സാധിക്കുന്നില്ല എന്നതാണ് സത്യം. പലപ്പോഴും സെര്‍വ്വിക്കല്‍ മ്യൂക്കസിന്റെ അഭാവം അഥവാ പ്രതികൂല സാഹചര്യം ഒരുക്കുന്നു. ഇതെല്ലാം ഗര്‍ഭധാരണത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു. ഇത്തരം അവസ്ഥകളെ നേരത്തെ കണ്ടെത്തുകയും ചികിത്സിക്കുകയും വേണം. ബീജസങ്കലനത്തിന് ശേഷം ഭ്രൂണം ഫലോപിയന്‍ ട്യൂബില്‍ നിന്ന് ഗര്‍ഭപാത്രത്തില്‍ പറ്റിപ്പിടിച്ച് ഇംപ്ലാന്റേഷന് ശേഷം കുഞ്ഞായി വളര്‍ന്ന് വരുകയാണ് ചെയ്യുന്നത്.

എന്താണ് സെര്‍വിക്കല്‍ മ്യൂക്കസ്?

എന്താണ് സെര്‍വിക്കല്‍ മ്യൂക്കസ്?

സെര്‍വ്വിക്കല്‍ മ്യൂക്കസിന്റെ അഭാവം എന്ന് പറയുമ്പോള്‍ എന്താണ് സെര്‍വ്വിക്കല്‍ മ്യൂക്കസ് എന്നുള്ളത് നിങ്ങള്‍ അറിഞ്ഞിരിക്കണം. ഗര്‍ഭാശയത്തെ സ്ത്രീ പ്രത്യുത്പാദന അവയവുമായി ബാധിക്കുന്ന ഏറ്റവും താഴെയുള്ള ഭാഗമാണ് സെര്‍വിക്‌സ് എന്ന് പറയുന്നത്. സെര്‍വിക്‌സ് ആണ് സെര്‍വ്വിക്കല്‍ മ്യൂക്കസ് അഥവാ യോനീ സ്രവം എന്ന് പറയപ്പെടുന്നു. ഇത് പലപ്പോഴും ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ അല്ലെങ്കില്‍ ആര്‍ത്തവ ചക്രത്തിന്റെ ഓരോ ദിവസങ്ങള്‍ അനുസരിച്ച് വ്യത്യാസപ്പെടുന്നു. നിങ്ങളില്‍ അണ്ഡോത്പാദന സമയത്ത്, സെര്‍വിക്കല്‍ മ്യൂക്കസ് മുട്ടയുടെ വെള്ളപോലെ ധാരാളം കാണപ്പെടുന്നു. ഇത് നിങ്ങളുടെ ഗര്‍ഭാശയത്തിലൂടെയുള്ള ബീജത്തിന്റെ ചലനശേഷി വര്‍ദ്ധിപ്പിക്കുകയും അനുകൂല സാഹചര്യം ഒരുക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഗര്‍ഭധാരണം ആഗ്രഹിക്കുന്നവര്‍ അണ്ഡോത്പാദന സമയത്ത് വേണം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്. ഇത് നിങ്ങളുടെ ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

സെര്‍വിക്കല്‍ മ്യൂക്കസിന്റെ കുറവിന് കാരണം

സെര്‍വിക്കല്‍ മ്യൂക്കസിന്റെ കുറവിന് കാരണം

എന്നാല്‍ നിങ്ങളില്‍ സെര്‍വ്വിക്കല്‍ മ്യൂക്കസിന്റെ കുറവിന്റെ കാരണം എന്താണെന്നത് ആദ്യം മനസ്സിലാക്കണം. അമിതമായ സമ്മര്‍ദ്ദം, പോഷകാഹാരക്കുറവ്, കാപ്പി കൂടുതല്‍ കുടിക്കുന്നത്, നിക്കോട്ടിന്റെ ഉപയോഗം, ജനനേന്ദ്രിയ അണുബാധകള്‍ എന്നിവയെല്ലാം സെര്‍വ്വിക്കല്‍ മ്യൂക്കസ് ഉത്പാദനത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. ഇത് മാത്രമല്ല സെര്‍വ്വിക്കല്‍ മ്യൂക്കസില്‍ ഉണ്ടാവുന്ന ബീജത്തിനെതിരേയുള്ള ആന്റിബഡികളും ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ലൂബ്രിക്കന്റുകള്‍ ഉപയോഗിക്കുന്നവരില്‍ ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇതിന്റെ ഫലമായി പലപ്പോഴും ഏറ്റവും ആരോഗ്യമുള്ള ബീജത്തിന് പോലും അണ്ഡത്തിലെത്തി ബീജസങ്കലനം നടത്താന്‍ സാധിക്കാത്ത അവസ്ഥയുണ്ടാവുന്നു.

ഇതെങ്ങനെ മനസ്സിലാക്കാം?

ഇതെങ്ങനെ മനസ്സിലാക്കാം?

നിങ്ങളില്‍ ഗര്‍ഭപാത്രം ഹോസ്‌റ്റൈല്‍ ഗര്‍ഭപാത്രമാണെങ്കില്‍ അത് എങ്ങനെ മനസ്സിലാക്കാന്‍ സാധിക്കും എന്ന് നോക്കാം. ദമ്പതികള്‍ക്ക് വിവാഹത്തിന് ശേഷം ഗര്‍ഭധാരണത്തിന് ശ്രമിച്ചിട്ടും നടക്കുന്നില്ലെങ്കില്‍ നല്ലൊരു ഡോക്ടറെ കാണുവന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ കൃത്യമായ മെഡിക്കല്‍ പരിശോധന നടത്തുകയും പരിഹാരം കാണുകയും വേണം. ഇവരില്‍ പലപ്പോഴും ഡോക്ടര്‍മാര്‍ ഗര്‍ഭാശയ ബീജസങ്കലനവും (IUI) ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷനും (IVF) ഏറ്റവും ഫലപ്രദമായ ചികിത്സാ മാര്‍ഗ്ഗങ്ങളായി കണക്കാക്കുന്നു. എന്നാല്‍ നിങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ കണ്ടതിന് ശേഷം മാത്രമേ കാര്യങ്ങള്‍ ചെയ്യാന്‍ പാടുകയുള്ളൂ. ഒരു കാര്യത്തിനും സ്വയം ചികിത്സ നടത്തരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

ബീജത്തിന് അണ്ഡവുമായി സംയോജിക്കാന്‍ എത്ര സമയം: ഗര്‍ഭധാരണം നടക്കുന്നതെപ്പോള്‍?ബീജത്തിന് അണ്ഡവുമായി സംയോജിക്കാന്‍ എത്ര സമയം: ഗര്‍ഭധാരണം നടക്കുന്നതെപ്പോള്‍?

English summary

What is a Hostile Uterus: Symptoms And Treatment In Malayalam

Here in this article we are discussing about what is hostile uterus symptoms and treatment in malayalam. Take a look.
X
Desktop Bottom Promotion