Just In
Don't Miss
- Finance
2021ല് ഇന്ത്യയിലെ കമ്പനികളില് 7.7 ശതമാനം ശമ്പള വര്ധനവ്, ഏതൊക്കെ മേഖലകളെന്ന് അറിയാം
- News
വയലാറില് ആര്എസ്എസ് പ്രവര്ത്തകന് വെട്ടേറ്റ് മരിച്ചു, കൊല്ലപ്പെട്ടത് എസ്ഡിപിഐ സംഘര്ഷത്തില്!!
- Movies
സൂര്യ ചേച്ചി എന്ന ഗെയിമര് വീക്ക് ആണ്; ക്യാപ്റ്റന് കിട്ടുന്ന വോയിസ് പിന്നീടും ഉണ്ടാവണം, തുറന്നടിച്ച് അഡോണി
- Sports
IND vs ENG: കരഞ്ഞുകൊണ്ടേയിരിക്കൂ, ഓസ്കര് നിങ്ങള്ക്കു തന്നെ- സ്റ്റോക്സിന് ട്രോള്
- Travel
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി നരേന്ദ്ര മോഡി സ്റ്റേഡിയം
- Automobiles
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്; പ്രഖ്യാപനവുമായി ഫ്ലിപ്കാര്ട്ട്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ആദ്യ അബോർഷന്‍ പിന്നീട് ഗർഭിണിയാവാൻ വെല്ലുവിളിയോ?
അബോര്‍ഷൻ എന്ന് പറയുന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ അവസ്ഥയാണ്. ഗർഭിണിയാണെന്ന് തിരിച്ചറിയുന്ന നിമിഷം മുതൽ തന്നെ കുഞ്ഞിനെ ലാളിച്ചും കൊഞ്ചിച്ചും ദിവസങ്ങൾ എണ്ണി വെക്കുന്നവരാണ് പല അമ്മമാരും. എന്നാൽ അത് അബോർഷനിലേക്കാണ് എത്തുന്നത് എന്ന ചിന്ത പലപ്പോഴും നിങ്ങളുടെ മാനസിക നില വരെ തെറ്റിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു.
ഗർഭാവസ്ഥയിൽ ആദ്യ മൂന്ന് മാസത്തിൽ നടക്കുന്ന അബോർഷൻ പലപ്പോഴു ക്രോമസോം തകരാറുകൾ കൊണ്ട് സംഭവിക്കുന്നതായിരിക്കും. ഇതിനെ ഒരു കാരണവശാലും തടയാൻ സാധിക്കുകയില്ല. എന്നാൽ അബോർഷന് ശേഷം സ്ത്രീകളുടെ ജീവിതത്തിൽ പല വിധത്തിലുള്ള ആശങ്കകളും പ്രതിസന്ധികളും എല്ലാം ഉണ്ടാവുന്നുണ്ട്.
Most read: ഒഴിവാക്കാനാവാത്ത ആദ്യമാസ അബോർഷന്‍റെ കാരണം
അബോർഷന് ശേഷം ഒരു സ്ത്രീയുടെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. അതിലുപരി അടുത്ത ഗർഭധാരണത്തിന് ശ്രമിക്കും മുൻപ് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നുള്ളതും ശ്രദ്ധേയമാണ്. അബോർഷന് ശേഷം സ്ത്രീകളിൽ ശാരീരികമായും മാനസികമായും പിന്തുണ വളരെ അത്യാവശ്യമാണ്. അല്ലെങ്കിൽ അത് കൂടുതൽ പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. എന്തൊക്കെയാണ് അബോർഷന് ശേഷം ശ്രദ്ധിക്കേണ്ടതും അറിയേണ്ടതുമായ കാര്യങ്ങൾ എന്ന് നമുക്ക് നോക്കാം.

അബോർഷന് ശേഷമുണ്ടാവുന്ന മാറ്റം
ഗർഭാവസ്ഥയിൽ സ്ത്രീകളിൽ ശാരീരികമായും മാനസികമായും പല വിധത്തിലുള്ള മാറ്റങ്ങൾ ഉണ്ടാവുന്നുണ്ട്. എന്നാൽ പലപ്പോഴും ഇതിനെക്കാൾ ഭീകരമായിരിക്കും അബോർഷന് ശേഷമുള്ള സ്ത്രീ ശരീരത്തിൽ ഉണ്ടാവുന്ന മാറ്റങ്ങൾ. പല വിധത്തിലുള്ള ശാരീരിക മാനസിക മാറ്റങ്ങൾ അബോർഷന്‍റെ ഫലമായി നിങ്ങളിൽ ഉണ്ടാവുന്നുണ്ട്. ഹോർമോൺ മാറ്റങ്ങൾ തന്നെയാണ് ഇതിൻറെ പ്രധാന കാരണം. എന്തൊക്കെയാണ് ഇത്തരം മാറ്റങ്ങൾ എന്ന് കൂടെ നിൽക്കുന്നവരും ഒന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ അത് കൂടുതല്‍ പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. ആദ്യം അബോർഷൻ ലക്ഷണങ്ങൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

അബോർഷൻ ലക്ഷണങ്ങൾ
അബോർഷൻ ലക്ഷണങ്ങളിൽ പ്രധാനപ്പെട്ടതാണ് സ്പോട്ടിംങ്. പിന്നീടത് ബ്ലീഡിംങ് ആയി മാറുന്നുണ്ട്. ഇതോടൊപ്പം തന്നെ ബാക്ക്പെയിൻ നിങ്ങളെ വല്ലാതെ വലക്കുന്നുണ്ട്. ബ്ലീഡിംങിനോടൊപ്പം തന്നെ ചെറിയ രീതിയിൽ ക്ലോട്ട് ആയി രക്തസ്രാവവും ഉണ്ടാവുന്നുണ്ട്. പിന്നീട് ഇത് വർദ്ധിക്കുന്നു. ഇത് കൂടാതെ ഗർഭധാരണ സമയത്തുണ്ടാവുന്ന എല്ലാ വിധത്തിലുള്ള ലക്ഷണങ്ങളും ഇല്ലാതാവുന്നു ഇതോടൊപ്പം തന്നെ അടിവയറ്റിലെ വേദനയും വളരെയധികം കൂടുതലാവുന്നു. ഗർഭകാലത്ത് ഇതിൽ ഏതെങ്കിലും ലക്ഷണങ്ങളിൽ ഒന്നാണെങ്കിൽ തന്നെ ഡോക്ടറെ സമീപിക്കാൻ ശ്രദ്ധിക്കണം.

അബോര്‍ഷന് ശേഷം
മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ എല്ലാം തന്നെ അബോർഷൻ ലക്ഷണങ്ങളാണ്. അബോര്‍ഷൻ സംഭവിച്ച് കഴിഞ്ഞാൽ അതിന് ശേഷം ഒരു മാസത്തേക്കെങ്കിലും ശാരീരികമായി പല വിധത്തിലുള്ള മാറ്റങ്ങൾ ഉണ്ടാവുന്നുണ്ട്. ചെറിയ രീതിയിൽ ഉള്ള സ്പോട്ടിംങ്, അമിതക്ഷീണം, ഇടക്കിടെയുള്ള വയറു വേദന, സ്തനങ്ങളിൽ അസ്വസ്ഥത തുടങ്ങിയ മാറ്റങ്ങൾ എല്ലാം തന്നെ നിങ്ങളുടെ ആരോഗ്യത്തിൽ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. ഇതെല്ലാം അബോർഷന് ശേഷം ഒരു മാസത്തോളം നിങ്ങളിൽ തന്നെ ഉണ്ടാവുന്ന ലക്ഷണങ്ങളാണ്.

ഗർഭപാത്രം ക്ലീൻ ചെയ്യുന്നു
ഗർഭപാത്രം ക്ലീൻ ചെയ്യുക എന്നുള്ളതാണ് അബോർഷന്‍റെ ആദ്യ പടി. അത് ഭ്രൂണത്തിന്‍റെ വളർച്ചയോ അല്ലെങ്കിൽ എത്ര ആഴ്ചയായി എന്നുള്ളതോ കണക്കാക്കിയാണ് ചെയ്യേണ്ടത്. സർജിക്കൽ അബോർഷൻ ആണെങ്കിൽ അത് പലപ്പോഴും നിങ്ങളിൽ അധികം പ്രയാസം ഉണ്ടാക്കാത്ത തരത്തിലാണ് കടന്നു പോവുന്നത്. എന്നാൽ ഇവിടെ ശ്രദ്ധിക്കേണ്ടത് എന്താണെന്ന് വെച്ചാൽ ഗർഭത്തിന്‍റെ അവശിഷ്ടങ്ങൾ ഒന്നും യൂട്രസിനകത്ത് ഇല്ല എന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. മാത്രമല്ല ഇത്തരത്തിൽ ഉണ്ടെങ്കിൽ അത് പലപ്പോഴും നിങ്ങളിൽ അണുബാധക്ക് സാധ്യതയുള്ളതായി വിലയിരുത്തേണ്ടതാണ്. ഇതിനായി അൾട്രാസൗണ്ട് ചെക്കപ് ചെയ്യേണ്ടത് അത്യാവശ്യമാണ്.

മാനസിക ആരോഗ്യം
അബോർഷന് ശേഷം ഏതൊരു സ്ത്രീയും മാനസികമായി വളരെയധികം പ്രതിസന്ധികൾ നേരിടുന്ന ഒരു അവസ്ഥയിലേക്കാണ് എത്തുന്നത്. ഒരു അമ്മയെ സംബന്ധിച്ചിടത്തോളം വളരെയധികം മാനസിക പ്രതിസന്ധികൾ ഉണ്ടാക്കുന്ന അവസ്ഥയിലൂടെയാണ് ഓരോ സ്ത്രീയും കടന്നു പോവുന്നത്. ഇത് തിരിച്ചറിഞ്ഞ് അവരെ ചേർത്ത് പിടിക്കുകയാണ് കൂടെ നിൽക്കുന്നവർ ചെയ്യേണ്ടത്. നഷ്ടബോധം, ദേഷ്യം, മാനസികസമ്മർദ്ദം, ഡിപ്രഷൻ, തനിക്ക് സംഭവിച്ചത് അംഗീകരിക്കുന്നതിനുള്ള സമയം എന്നീ വിവിധ ഘട്ടങ്ങളിലൂടെയാണ് ഓരോ സ്ത്രീയും അബോർഷന് ശേഷം കടന്നു പോവുന്നത്.

വീണ്ടുമൊരു ഗർഭധാരണം
എന്നാൽ വീണ്ടും ഗർഭം ധരിക്കുന്നതിന് ഒരു അവസരം നിങ്ങളെ കാത്തിരിക്കുന്നുണ്ട് എന്ന കാര്യം തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. എന്നാൽ പലരിലും മുന്‍ അബോർഷൻ ഉണ്ടാക്കിയ ആഘാതം പലപ്പോഴും നെഗറ്റീവ് ആയി ബാധിക്കുന്നുണ്ട്. എങ്കിലും പെട്ടെന്ന് തന്നെ ഗർഭധാരണം നടക്കണം എന്നായിരിക്കും എല്ലാ സ്ത്രീകളുടേയും അഗ്രഹം. പ്രത്യേകിച്ച് അബോർഷന് ശേഷം. അതുകൊണ്ട് അബോര്‍ഷന് ശേഷം ഒരു ആർത്തവ ചക്രമെങ്കിലും കൃത്യമായി വന്നതിന് ശേഷം മാത്രം ഗർഭധാരണത്തിന് ശ്രമിക്കുക. ഇത് നിങ്ങളിൽ പിന്നീടുണ്ടാവുന്ന അബോർഷന്‍റെ സാധ്യതയെ കുറക്കുകയാണ് ചെയ്യുന്നതും.

ശ്രദ്ധിക്കേണ്ടത്
വീണ്ടുമൊരു ഗര്‍ഭധാരണത്തിന് ശ്രമിക്കുമ്പോൾ ഒരു നല്ല ഡോക്ടറെ കണ്ട് ചെക്കപ് നടത്തുന്നത് പിന്നീടും അബോർഷൻ ഉണ്ടാവുന്നതിനുള്ള സാധ്യതയെ വളരെയധികം കുറക്കുകയാണ് ചെയ്യുന്നത്. പിസിഓഎസ്, പ്രമേഹം, രോഗപ്രതിരോധശേഷി ഇല്ലാത്തവര്‍,യൂട്രസിലെ പ്രശ്നങ്ങൾ, ഹോർമോണൽ പ്രശ്നങ്ങൾ എന്നിവയെ ഒക്കെ നേരത്തെ കണ്ടെത്തുന്നതിനും അതിനെ പ്രതിരോധിക്കുന്നതിനും ഈ പരിശോധന സഹായിക്കുന്നുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

അബോർഷൻ കഴിഞ്ഞാൽ പ്രത്യുത്പാദന ശേഷി
പലരുടേയും സംശയമാണ് അബോർഷന് ശേഷം നിങ്ങളുടെ പ്രത്യുത്പാദന ശേഷി കുറയുമോ എന്നത്. എന്നാൽ ഒരിക്കലും ഇത്തരത്തിൽ സംഭവിക്കുന്നില്ല. എന്ന് മാത്രമല്ല നിങ്ങൾക്ക് സ്വാഭാവികമായി ഗർഭം ധരിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ് എന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. അതുകൊണ്ട് ഒരു കാരണവശാലും വീണ്ടും ഗർഭ ധാരണത്തിനുള്ള സാധ്യത ഇല്ല എന്ന് തള്ളിക്കളയേണ്ടതില്ല. ഇതെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങൾ കൊണ്ട് ഒരു കാരണവശാലും ടെൻഷനാവേണ്ടതില്ല.