For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യോനീസ്രവം; ഓവുലേഷന് മുന്‍പും ശേഷവും ഇങ്ങനെയാവണം

|

യോനീസ്രവം അഥവാ സെര്‍വ്വിക്കല്‍ മ്യൂക്കസ് ആരോഗ്യത്തിന് വളരെയധികം പ്രധാനപ്പെട്ടതാണ്. ഓരോ അവസ്ഥയിലും നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്നും ഓവുലേഷന്‍ സമയത്ത് സ്ത്രീ ശരീരത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട് എന്നോ പലര്‍ക്കും അറിയില്ല. സ്ത്രീകളുടെ പ്രത്യുത്പാദന ശേഷിയെ വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ് ഓവുലേഷന്‍. ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവരാണെങ്കില്‍ പലപ്പോഴും ഇവരില്‍ ഓവുലേഷന്‍ നടക്കാതികരിക്കുകയോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടുകയോ ചെയ്യുന്നുണ്ട്. ഗര്‍ഭധാരണത്തിന് തല്‍ക്കാലത്തേക്ക് താല്‍പ്പര്യമില്ലാത്തവരും ഗര്‍ഭധാരണത്തെക്കുറിച്ച് ചിന്തിക്കാത്തവരും ഓവുലേഷനെക്കുറിച്ചും ഓവുലേഷന്‍ സമയത്ത് ഉണ്ടാവുന്ന ശാരീരിക മാറ്റങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്‌

 Cervical Mucus Looks Like

സെര്‍വ്വിക്കല്‍ മ്യൂക്കസ് അളവ് കൂട്ടണം ഗര്‍ഭത്തിന്സെര്‍വ്വിക്കല്‍ മ്യൂക്കസ് അളവ് കൂട്ടണം ഗര്‍ഭത്തിന്

എന്നാല്‍ ഓവുലേഷന്‍ സമയത്ത് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് എന്തുകൊണ്ടും ഗര്‍ഭധാരണത്തിന് സഹായിക്കുന്നുണ്ട്. അതിന് സഹായിക്കുന്നത് എന്തൊക്കെയെന്ന് നമുക്ക് നോക്കാം. അതിലുപരി ഓവുലേഷന്‍ സമയത്തും അതിന് മുന്‍പും അതിന് ശേഷവും നിങ്ങളുടെ ആര്‍ത്തവം ഏത് തരത്തിലായിരിക്കും എന്നുള്ളതാണ് അറിഞ്ഞിരിക്കേണ്ടത്. ഇതിനെക്കുറിച്ച് അറിയുന്നതിന് വേണ്ടി വായിക്കൂ.

എന്താണ് സെര്‍വിക്കല്‍ മ്യൂക്കസ് മോണിറ്ററിംഗ്?

എന്താണ് സെര്‍വിക്കല്‍ മ്യൂക്കസ് മോണിറ്ററിംഗ്?

സെര്‍വിക്കല്‍ മ്യൂക്കസ് രീതി എന്നറിയപ്പെടുന്ന നിങ്ങളുടെ സെര്‍വിക്കല്‍ മ്യൂക്കസ് നിരീക്ഷിക്കുന്നത് ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നവര്‍ക്ക് സഹായകമാവുന്ന ഒരു രീതിയാണ്. അണ്ഡോത്പാദന പരിശോധനകള്‍ ഒഴികെ, സെര്‍വ്വിക്കല്‍ മ്യൂക്കസ് നിരീക്ഷണം അണ്ഡോത്പാദനം പ്രവചിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ്. ഈ സമയത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ എന്തുകൊണ്ടും മറ്റ് പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ ഗര്‍ഭധാരണം സംഭവിക്കുന്നു. എന്നാല്‍ നിങ്ങള്‍ തല്‍ക്കാലം ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നില്ലെങ്കില്‍ ഇവര്‍ക്ക് ഓവുലേഷന്‍ സമത്ത് സെര്‍വ്വിക്കല്‍ മ്യൂക്കസ് നോക്കി ഗര്‍ഭധാരണത്തിനുള്ള സാധ്യത ഒഴിവാക്കുന്നതിന് സാധിക്കുന്നുണ്ട്.

 നിങ്ങളുടെ ആര്‍ത്തവത്തിന് മുമ്പ് യോനീ സ്രവം

നിങ്ങളുടെ ആര്‍ത്തവത്തിന് മുമ്പ് യോനീ സ്രവം

നിങ്ങളുടെ ആര്‍ത്തവത്തിന് മുമ്പുള്ള ദിവസങ്ങളില്‍, പലപ്പോഴും സെര്‍വ്വിക്കല്‍ മ്യൂക്കസ് പരിശോധിക്കുന്നതിന് ഇടയില്ല. നിങ്ങളുടെ അടിവസ്ത്രത്തില്‍ നിങ്ങള്‍ ഒന്നും ശ്രദ്ധിക്കാനിടയില്ലെങ്കിലും, നിങ്ങള്‍ തുടയ്ക്കുമ്പോള്‍ ടോയ്ലറ്റ് പേപ്പറില്‍ എന്തെങ്കിലും കാണപ്പെടുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് ആര്‍ത്തവത്തിന് മുന്‍പുള്ള സെര്‍വ്വിക്കല്‍ മ്യൂക്കസ് ആയിരിക്കും. ഇത്തരത്തിലുള്ള സെര്‍വിക്കല്‍ മ്യൂക്കസ് എപ്പോഴും വരണ്ടതായിരിക്കും. നിങ്ങളുടെ ആര്‍ത്തവം ആരംഭിച്ചുകഴിഞ്ഞാല്‍, നിങ്ങളുടെ ശരീരം ഉത്പാദിപ്പിക്കുന്ന ഏതെങ്കിലും സെര്‍വിക്കല്‍ മ്യൂക്കസ് പലപ്പോഴും ആര്‍ത്തവ രക്തവുമായി കലര്‍ന്ന് പോവുന്നുണ്ട്. എന്നാല്‍ ആര്‍ത്തവം അവസാനിച്ചുകഴിഞ്ഞാല്‍, ശരീരം വീണ്ടും സെര്‍വ്വിക്കല്‍ മ്യൂക്കസ് ഉത്പാദനം തുടങ്ങുന്നുണ്ട്.

ആര്‍ത്തവത്തിന് ശേഷമുള്ള മ്യൂക്കസ്

ആര്‍ത്തവത്തിന് ശേഷമുള്ള മ്യൂക്കസ്

നിങ്ങളുടെ ആര്‍ത്തവത്തിന് ശേഷമുള്ള ആദ്യ മൂന്നോ നാലോ ദിവസങ്ങളില്‍ പലപ്പോഴും മ്യൂക്കസ് കാണില്ല. എന്നാല്‍ പലപ്പോഴും നിങ്ങളില്‍ സ്വകാര്യഭാഗത്ത് ചെറിയ അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നുണ്ട്. നിങ്ങളുടെ സൈക്കിളിന്റെ ഈ ഘട്ടത്തില്‍ നിങ്ങളുടെ ശരീരത്തിലെ ഈസ്ട്രജന്റെ അളവ് വര്‍ദ്ധിക്കുന്നതിനാല്‍ ഇത് കൂടുതല്‍ ഈര്‍പ്പമുള്ളതായി മാറുന്നുണ്ട്. എന്നിരുന്നാലും, ഈ ഘട്ടത്തില്‍ നിങ്ങളുടെ ഫെര്‍ട്ടിലിറ്റി കുറവായി കണക്കാക്കപ്പെടുന്നുണ്ട്. അതുകൊണ്ട് ഈ സമയം ഗര്‍ഭധാരണത്തിന് ശ്രമിക്കാവുന്നതായിരിക്കും.

ഓവുലേഷന് മുമ്പ് സെര്‍വിക്കല്‍ മ്യൂക്കസ്ഷന് മുമ്പ് സെര്‍വിക്കല്‍ മ്യൂക്കസ്

ഓവുലേഷന് മുമ്പ് സെര്‍വിക്കല്‍ മ്യൂക്കസ്ഷന് മുമ്പ് സെര്‍വിക്കല്‍ മ്യൂക്കസ്

നിങ്ങളുടെ ആര്‍ത്തവത്തിന് ശേഷവും അണ്ഡോത്പാദനത്തിന് മുമ്പും, അണ്ഡാശയ ഫോളിക്കിള്‍ പൂര്‍ണ്ണമായി വികസിപ്പിച്ച അണ്ഡത്തെ പാകപ്പെടുത്തുന്നു. നിങ്ങള്‍ക്ക് 28 ദിവസ ചക്രം ഉണ്ടെങ്കില്‍, ഇത് ഏകദേശം 10 ആം ദിവസമാണ് സംഭവിക്കുന്നുണ്ട്. ഏതാണ്ട് അതേ സമയം, നിങ്ങളുടെ സ്വകാര്യഭാഗത്തിന് ചുറ്റും ഈര്‍പ്പം അനുഭവപ്പെടുന്നുണ്ട്. വഴുക്കലുള്ള വസ്തു പോലെ നിങ്ങള്‍ക്ക് അനുഭവപ്പെട്ടേക്കാം. ഈ പദാര്‍ത്ഥം കട്ടിയുള്ളതും വെളുത്തതോ മഞ്ഞനിറമുള്ളതോ ആയ നിറത്തില്‍ കാണപ്പെടുന്നു, നിങ്ങള്‍ സ്പര്‍ശിക്കുമ്പോള്‍ ഇപ്പോഴും സ്റ്റിക്കി ആയി തോന്നുന്നു. ഈ സമയത്ത് ഗര്‍ഭധാരണ സാധ്യത വളരെ കുറവായിരിക്കും.

ഓവുലേഷന്‍ സമയത്തെ സെര്‍വ്വിക്കല്‍ മ്യൂക്കസ്

ഓവുലേഷന്‍ സമയത്തെ സെര്‍വ്വിക്കല്‍ മ്യൂക്കസ്

അണ്ഡോത്പാദനത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, നിങ്ങളുടെ സ്വകാര്യഭാഗത്ത് അല്‍പം കൂടുതല്‍ ഈര്‍പ്പം അനുഭവപ്പെടാന്‍ തുടങ്ങും. നിങ്ങളുടെ സ്വകാര്യഭാഗത്ത് നിന്ന് പല വിധത്തിലുള്ള അസ്വസ്ഥതകളും ഈര്‍പ്പം കൂടുതല്‍ ഉള്ളത് പോലെയും നിങ്ങള്‍ക്ക് തോന്നിയേക്കാം. 28 ദിവസം കൃത്യം ആര്‍ത്തവം ഉള്ളവര്‍ക്ക് പലപ്പോഴും അവരുടെ 14 -ആം ദിവസം അണ്ഡോത്പാദനം നടക്കുന്നു. ഈ സെര്‍വ്വിക്കല്‍ മ്യൂക്കസിനെക്കുറിച്ച് നിങ്ങള്‍ക്ക് പെട്ടെന്ന് തന്നെ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.

അനാവശ്യ ഗര്‍ഭധാരണം തടയാന്‍ ഫലപ്രദം 6 വഴികള്‍അനാവശ്യ ഗര്‍ഭധാരണം തടയാന്‍ ഫലപ്രദം 6 വഴികള്‍

ഓവുലേഷന്‍ സമയത്തെ സെര്‍വ്വിക്കല്‍ മ്യൂക്കസ്

ഓവുലേഷന്‍ സമയത്തെ സെര്‍വ്വിക്കല്‍ മ്യൂക്കസ്

നിങ്ങളുടെ വിരലുകള്‍ കൊണ്ട് സ്പര്‍ശിക്കുമ്പോള്‍ തന്നെ ഇത് മനസ്സിലാക്കാം. നിങ്ങളുടെ വിരലുകളില്‍ തൊടുമ്പോള്‍ അത് ബാഷ്പീകരിക്കപ്പെടുകയില്ല. നിങ്ങളുടെ വിരലുകള്‍ക്കിടയില്‍ ഇത് മുട്ടയുടെ വെള്ള പോലെ കാണപ്പെടുന്നു. സെര്‍വിക്കല്‍ മ്യൂക്കസിന്റെ ഏറ്റവും ഫലഭൂയിഷ്ഠമായ തരം ഇതാണ്. ഇത് ക്രീം പോലെ കാണപ്പെടുന്നു. ഈ സമയത്ത് ഗര്‍ഭധാരണം നടക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ് എന്നുള്ളതാണ് സത്യം.

അണ്ഡോത്പാദനത്തിനു ശേഷമുള്ള സെര്‍വിക്കല്‍ മ്യൂക്കസ്

അണ്ഡോത്പാദനത്തിനു ശേഷമുള്ള സെര്‍വിക്കല്‍ മ്യൂക്കസ്

അണ്ഡോത്പാദനത്തിനുശേഷം, നിങ്ങളുടെ ശരീരം കുറച്ചുകൂടി സെര്‍വിക്കല്‍ മ്യൂക്കസ് ഉത്പാദിപ്പിക്കാന്‍ തുടങ്ങും. അണ്ഡവിസര്‍ജനത്തിനുശേഷം നിങ്ങള്‍ കാണുന്ന മ്യൂക്കസ് നിങ്ങളുടെ അടിവസ്ത്രത്തിലായാലും വിരലുകളിലായാലും പറ്റിപ്പിടിക്കുന്നു. നിങ്ങളുടെ സൈക്കിളിന്റെ ഈ ഘട്ടത്തില്‍ നിങ്ങള്‍ ഗര്‍ഭിണിയല്ലെങ്കില്‍, നിങ്ങള്‍ക്ക് ഡ്രൈ ആയ സെര്‍വ്വിക്കല്‍ മ്യൂക്കസ് കാണാം. എന്നാല്‍ നിങ്ങള്‍ ഗര്‍ഭധാരണത്തിന്റെ ആദ്യ ഘട്ടത്തിലെങ്കില്‍ വജൈനല്‍ ഡിസ്ചാര്‍ജ് മറ്റൊരു തരത്തില്‍ കാണപ്പെടുന്നു.

ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നവര്‍

ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നവര്‍

28 ദിവസമുള്ള ഒരാളുടെ ആര്‍ത്തവ ചക്രത്തില്‍ ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിക്കുന്നത് പലപ്പോഴും ആര്‍ത്തവത്തിന്റം പതിനാലാമത്തെ ദിവസമാണ്. ഈ സമയത്ത് സ്ത്രീകളില്‍ വളരെയധികം ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിക്കുകയും അതിന് സെര്‍വ്വിക്കല്‍ മ്യൂക്കസ് സഹായിക്കുകയും ചെയ്യുന്നുണ്ട്. ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ ബീജത്തെ പെട്ടെന്ന് തന്നെ ഉള്ളിലേക്കെത്തുന്നതിന് സെര്‍വ്വിക്കല്‍ മ്യൂക്കസ് സഹായിക്കുന്നുണ്ട്. ഇതിലൂടെ ഗര്‍ഭധാരണം പെട്ടെന്ന് തന്നെ സംഭവിക്കുന്നു.

English summary

What Cervical Mucus Looks Like Before, During, And After Ovulation In Malayalam

Here in this article we are discussing about what cervical mucus looks like before, during and after ovulation. Take a look.
X
Desktop Bottom Promotion