For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗർഭധാരണം ഉറപ്പ് നല്‍കും അണ്ഡത്തിന് വേണ്ടി

|

ഗർഭധാരണം ചില സ്ത്രീകളിൽ എങ്കിലും വളരെയധികം വെല്ലുവിളി ഉയർത്തുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. എന്നാൽ എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് ഗർഭധാരണം നടക്കാത്തത് എന്നത് വെല്ലുവിളി തന്നെയാണ്. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ചികിത്സയും കാരണങ്ങളും എല്ലാം തേടി നടക്കുന്നവരാണ് പലരും. സ്ത്രീകളിൽ ഓവുലേഷൻ നടക്കാത്തതും അണ്ഡത്തിന്‍റെ ആരോഗ്യമില്ലായ്മയും എല്ലാം പലപ്പോഴും നിങ്ങളില്‍ ഗർഭധാരണത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഇതെല്ലാം വന്ധ്യതയെന്ന അവസ്ഥയിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ഓവറി സംബന്ധമായ പ്രശ്നങ്ങൾ, സിസ്റ്റ് പോലുള്ള പല പ്രശ്നങ്ങളും അണ്ഡാരോഗ്യത്തിന് പ്രശ്നമുണ്ടാക്കുന്നതാണ്.

ഗർഭധാരണത്തിന് വേണ്ടി ശ്രമിക്കുമ്പോൾ എന്തുകൊണ്ടാണ് ഇത് നടക്കാത്തത് എന്നുള്ളത് വളരെയധികം വെല്ലുവിളി ഉയർത്തുന്ന ചോദ്യങ്ങളിൽ ഒന്നാണ്.സ്ത്രീകളിൽ ഗർഭാശയം, അണ്ഡാശയം, അണ്ഡവാഹിനിക്കുഴൽ എന്നിവയെല്ലാം പ്രവർത്തന ക്ഷമമായാൽ മാത്രമേ അത് ഗർഭധാരണത്തിന് സഹായിക്കുകയുള്ളൂ, എന്നാൽ ഇവയിലെല്ലാം പ്രധാനപ്പെട്ടതാണ് അണ്ഡത്തിന്‍റെ ആരോഗ്യം. ആരോഗ്യമുള്ള അണ്ഡത്തിന് വേണ്ടി ചില കാര്യങ്ങൾ ശ്രദ്ധിക്കാവുന്നതാണ്.

Ways to Improve Your Egg Quality for Fertility

കുഞ്ഞിന്‍റെ ഹൃദയസ്പന്ദനം പറയുന്നുവോ ആണോ പെണ്ണോ?കുഞ്ഞിന്‍റെ ഹൃദയസ്പന്ദനം പറയുന്നുവോ ആണോ പെണ്ണോ?

സ്ത്രീകളിൽ ഉണ്ടാവുന്ന അണ്ഡവളർച്ചയെക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. ഒരു പെണ്‍കുട്ടിയുടെ ജനന ശേഷം ഏകദേശം പത്ത് ലക്ഷമായി ഇത് കുറയുന്നുണ്ട്. എന്നാൽ പ്രായപൂർത്തിയാവുന്നതിലൂടെ ഇതിൻറെ എണ്ണം വീണ്ടും കുറയുന്നുണ്ട്. പിന്നീട് പ്രായം വർദ്ധിക്കുന്നതിലൂടെ വീണ്ടും എണ്ണം കുറയുകയാണ് ചെയ്യുന്നത്. ആർത്തവാരംഭം മുതൽ ആർത്തവ വിരാമം വരെയുള്ള കാലഘട്ടത്തിൽ വെറും 400 അണ്ഡം മാത്രമേ ഗർഭധാരണ ശേഷിയുമായി നിലനിൽക്കുന്നുള്ളൂ. അണ്ഡത്തിന്‍റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം.

മാനസിക സമ്മർദ്ദം കുറക്കുക

മാനസിക സമ്മർദ്ദം കുറക്കുക

മാനസിക സമ്മർദ്ദം കുറക്കുകയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ഇത് അണ്ഡത്തിന്‍റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. പലപ്പോഴും മാനസിക സമ്മർദ്ദം വർദ്ധിക്കുമ്പോൾ കോർട്ടിസോൾ, പ്രോലാക്റ്റിൻ തുടങ്ങിയ ഹോർമോണുകൾ കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇത് അണ്ഡോത്പാദനത്തെ തടസ്സപ്പെടുത്താനോ ആരോഗ്യം കുറക്കുന്നതിനോ ശ്രമിക്കും. അതുകൊണ്ട് മാനസിക സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ കൃത്യമായ ചെയ്താൽ മതി. അതിന് വേണ്ടി യോഗ, ധ്യാനം, വ്യായാമം ചൂടുവെള്ളത്തിലെ കുളി എന്നിവ ശീലമാക്കുക.

ആരോഗ്യകരമായ ഭക്ഷണം

ആരോഗ്യകരമായ ഭക്ഷണം

ആരോഗ്യകരമായ ഭക്ഷണം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് ഗുണനിലവാരമുള്ള അണ്ഡം ഉത്പാദിപ്പിക്കുന്നതിനും അണ്ഡത്തിന്‍റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. ധാന്യങ്ങളും മുട്ട, പച്ചക്കറികൾ, പഴങ്ങൾ, പച്ചനിറത്തിലുള്ള ഇലക്കറികൾ എന്നിവയെല്ലാം വളരെയധികം കഴിക്കാൻ ശ്രദ്ധിക്കാവുന്നതാണ്. ആരോഗ്യകരമായ ഭക്ഷണം ഏത് പ്രായത്തിലും നിങ്ങളുടെ അണ്ഡത്തിന്‍റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് ആരോഗ്യകരമായ ഡയറ്റ് ഫോളോ ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

ബോഡിമാസ് ഇൻഡക്സ്

ബോഡിമാസ് ഇൻഡക്സ്

കൃത്യമായ ബോഡിമാസ് ഇൻഡക്സ് ഫോളോ ചെയ്യാന്‍ ശ്രദ്ധിക്കേണ്ടതാണ്. അമിതവണ്ണം പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിനും വന്ധ്യതക്കും പ്രത്യുത്പാദന ശേഷിക്കും വളരെയധികം വെല്ലുവിളിയായി മാറുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ പൂർണമായും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് അമിതവണ്ണത്തെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. കൃത്യമായ ബോഡി മാസ് ഇൻഡക്സ് ആണെങ്കിൽ അത് നിങ്ങളുടെ ആരോഗ്യത്തിനും അണ്ഡത്തിന്‍റെ ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. ഇത് വന്ധ്യതയെ ഇല്ലാതാക്കി ഗർഭധാരണത്തിന് സഹായിക്കുന്നുണ്ട്.

രക്തയോട്ടം വർദ്ധിപ്പിക്കുക

രക്തയോട്ടം വർദ്ധിപ്പിക്കുക

അണ്ഡാശയത്തിലേക്കുള്ള ഓക്സിജൻ അടങ്ങിയ രക്തപ്രവാഹമാണ് നല്ല അണ്ഡത്തിന്‍റെ ആരോഗ്യത്തെ സഹായിക്കുന്നത്. ശരീരത്തിൽ നിർജ്ജലീകരണം സംഭവിക്കുമ്പോൾ പലപ്പോഴും ശരീരത്തിലെ രക്തയോട്ടം പെട്ടെന്ന് കുറയുന്നു, ഓരോ ദിവസവും വെള്ളം ധാരാളം കുടിക്കാൻ ശ്രദ്ധിക്കുക. ഇത് കൂടാതെ യോഗ ചെയ്യുന്നതിനും ശ്രദ്ധിക്കണം. താമരയുടെ പോസ്, കുട്ടികളുടെ പോസ്, ചാരിയിരിക്കുന്ന ഹീറോ, ഇരിക്കുന്ന ഫോർവേഡ് ബെൻഡ് എന്നിവ പോലുള്ള പോസുകൾ ഉപയോഗിച്ച് പെൽവിക് ഭാഗത്തേക്ക് രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കുക.

സപ്ലിമെന്‍റുകൾ കഴിക്കുക

സപ്ലിമെന്‍റുകൾ കഴിക്കുക

ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ ഒരു തരത്തിലുള്ള മരുന്നുകളും കഴിക്കരുത്. ഡോക്ടറുടെ നിർദ്ദേശപ്രകാരം തന്നെ ആരോഗ്യത്തെ സഹായിക്കുന്ന പല വിധത്തിലുള്ള ഓപ്ഷനുകൾ ഉണ്ട് . ഇതിൽ അണ്ഡത്തിന്‍റെ ആരോഗ്യത്തിന് ഡോക്ടർ തരുന്ന മരുന്നുകൾ കഴിക്കാൻ ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ആരോഗ്യത്തിനും ഭാവിയില്‍ ഉണ്ടാവുന്ന കുഞ്ഞിന്‍റെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. ഒരിക്കലും മോശം ശീലങ്ങളിലേക്ക് പോവാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇതെല്ലാം നിങ്ങളുടെ അണ്ഡാരോഗ്യത്തെ വളരെയധികം പ്രതികൂലമായി ബാധിക്കുന്നുണ്ട്.

പ്രിനറ്റാൽ വിറ്റാമിനുകൾ

പ്രിനറ്റാൽ വിറ്റാമിനുകൾ

പ്രിനറ്റാൽ വൈറ്റമിൻസ് കഴിക്കാൻ ശ്രദ്ധിക്കുകയാണ് മറ്റൊരു വഴി. ഇത് അണ്ഡത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നുണ്ട്. പ്രിനറ്റാൽ വൈറ്റമിൻസ് കഴിക്കും മുൻപ് ഡോക്ടറെ കണ്ട് വേണം കഴിക്കാൻ. പ്രത്യേകിച്ച് ആദ്യ ഗർഭത്തിൽ അബോർഷൻ സംഭവിച്ചവർ അല്ലെങ്കിൽ വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും കുട്ടികളുണ്ടാവാത്തവർ എന്നിവരെല്ലാം ഇത്തരം മരുന്നുകൾ കഴിക്കുന്നത് നല്ലതാണ്. ഇതെല്ലാം നിങ്ങളുടെ അണ്ഡത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നു എന്ന് മാത്രമല്ല ഓവുലേഷൻ കൃത്യമാക്കുകയും ചെയ്യുന്നുണ്ട്.

കഴിക്കേണ്ടതും ഒഴിവാക്കേണ്ടതും ഇതെല്ലാം

കഴിക്കേണ്ടതും ഒഴിവാക്കേണ്ടതും ഇതെല്ലാം

അണ്ഡാരോഗ്യത്തിന് വേണ്ടി സ്ത്രീകൾ എന്തൊക്കെ കഴിക്കണം എന്നുള്ളത് പലർക്കും അറിയാത്ത കാര്യമാണ്. അതുകൊണ്ട് പ്രത്യുത്പാദന ശേഷി വർദ്ധിപ്പിക്കുന്നതിനും ആരോഗ്യമുള്ള അണ്ഡത്തിനും സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഉണ്ട്. ബെറികൾ, മത്സ്യം, മത്തൻകുരു, മഞ്ഞൾ, ഇഞ്ചി, ബ്രോക്കോളി, കാരറ്റ്, തക്കാളി എന്നിവയെല്ലാം ഇത്തരത്തിൽ അണ്ഡത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് കൂടാതെ അനാരോഗ്യം നൽകുന്ന പ്രോസസ്ഡ് ഫുഡുകൾ, ജങ്ക്ഫുഡുകൾ എന്നിവയെല്ലാം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കാവുന്നതാണ്.

English summary

Ways to Improve Your Egg Quality for Fertility

Here in this article we are discussing about easy ways to improve your egg quality and boost fertility.
X
Desktop Bottom Promotion