For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമ്മ വാള്‍നട്‌സ് കഴിച്ചാല്‍ കുഞ്ഞുബുദ്ധി തെളിയും

അമ്മ വാള്‍നട്‌സ് കഴിച്ചാല്‍ കുഞ്ഞുബുദ്ധി തെളിയും

|

ഗര്‍ഭകാലത്ത് ഭക്ഷണ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിയ്ക്കണമെന്നു പറയും. കാരണം അമ്മ കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ ഗുണവും ദോഷവുമെല്ലാം ലഭിയ്ക്കുന്നതു കുഞ്ഞിനും കൂടിയാണ്. അമ്മ കഴിയ്ക്കുന്ന ഭക്ഷണവും ആരോഗ്യവുമാണ് വയറ്റിലെ പൊന്നോമനയ്ക്കും ആരോഗ്യം.

ഗര്‍ഭകാലത്തു കഴിയ്‌ക്കേണ്ടുന്ന പ്രധാനപ്പെട്ട ഭക്ഷണങ്ങളില്‍ ഡ്രൈ നട്‌സിന് പ്രധാനപ്പെട്ട സ്ഥാനമുണ്ട്. കാരണം ആരോഗ്യപരമായ ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ് ഡ്രൈ നട്‌സ്. ഇതു ഗര്‍ഭകാലത്തെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം മാത്രമല്ല, കുഞ്ഞിന് ബുദ്ധിയ്ക്കും ആരോഗ്യത്തിനുമെല്ലാം മികച്ചതും കൂടിയാണ്.

തലേന്നു പുതിനയിട്ടവെള്ളം മതി തടി പോകാന്‍...തലേന്നു പുതിനയിട്ടവെള്ളം മതി തടി പോകാന്‍...

ഡ്രൈ നട്‌സില്‍ തന്നെ മികച്ച ഒന്നാണ് വാള്‍നട്‌സ്. ആരോഗ്യപരമായ ഗുണങ്ങള്‍ എറെ നല്‍കുന്ന ഒന്നാണിത്. വൈറ്റമിനുകള്‍, നാരുകള്‍, മഗ്നീഷ്യം, കോപ്പര്‍, മാംഗനീസ് എന്നിവയെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. അമ്മയ്ക്കും കുഞ്ഞിനും വേണ്ട ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ ഇതു നല്‍കുന്നുമുണ്ട്. ഗര്‍ഭകാലത്ത് വാള്‍നട്‌സ് കഴിച്ചാല്‍ ഇതിന്റെ ഗുണം ഏതുപ്രകാരമാണ് കുട്ടിയ്ക്കു ലഭിയ്ക്കുകയെന്നറിയൂ,

ബ്രെയിന്‍

ബ്രെയിന്‍

ബ്രെയിന്‍ ആകൃതിയിലാണ് വാള്‍നട്‌സ്. ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കുഞ്ഞില്‍ നാഡികളുടേയും തലച്ചോറിന്റേയും ശരിയായ വളര്‍ച്ചയ്ക്ക് ഇതു സഹായിക്കും. കുഞ്ഞിന് ബുദ്ധിശക്തിയുണ്ടാകാനും ഇത് ഏറെ നല്ലതാണ്. ഗര്‍ഭിണികള്‍ വാള്‍നട്‌സ് കഴിച്ചാല്‍ കുഞ്ഞിന് തലച്ചോര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സാധിയ്ക്കും. ഇത് ഒമേഗ ത്രീ ഫാറ്റി ആസിഡിനാല്‍ സമ്പുഷ്ടമാണ്. ഇതും തലച്ചോറിന്റെ വളര്‍ച്ചയെ സഹായിക്കുന്നു.

ഗാമാ ടോകോഫിറോള്‍

ഗാമാ ടോകോഫിറോള്‍

ഇതില്‍ ഗാമാ ടോകോഫിറോള്‍ എന്ന രൂപത്തില്‍ വൈറ്റമിന്‍ ഇ അടങ്ങിയിട്ടുണ്ട്. ഇത് നല്ലൊന്നാന്തരം ആന്റി ഓക്‌സിഡന്റാണ്. ഇതിന് ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നു കൂടിയാണ്. ഫ്രീ റാഡിക്കലുകളെ ചെറുത്തു നില്‍ക്കാന്‍ ഇതു സഹായിക്കും. കുട്ടികള്‍ ക്യാന്‍സര്‍ പോലുള്ള പല അസുഖങ്ങള്‍ക്കും കീഴ്‌പ്പെടുന്നതു തടയാന്‍ ഇതു സഹായിക്കും. ഇപ്പോള്‍ ചെറിയ കുട്ടികള്‍ക്കു പോലും ക്യാന്‍സര്‍ പോലുള്ള പല രോഗങ്ങള്‍ക്കും കീഴ്‌പ്പെടുന്നുണ്ട്.

തൈറോയ്ഡ്

തൈറോയ്ഡ്

ഇന്നു വലിയൊരു വിഭാഗം ആളുകളെ ബാധിയ്ക്കുന്ന ഒന്നാണ് തൈറോയ്ഡ്. തൈറോയ്ഡിനുള്ള നല്ലൊരു പ്രതിവിധിയാണ് വാള്‍നട്‌സ്. ഭാവിയില്‍ കുട്ടികള്‍ക്കു വരാനിടയുള്ള തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്ക് ഇതു നല്ലൊരു പരിഹാരമാണ്. വാള്‍നട്‌സിലെ ആല്‍ഫ ലിനോലെനിക് ആസിഡ് കുട്ടികളുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമായ ഒരു ഘടകമാണ്.

ഇതില്‍

ഇതില്‍

ഇതില്‍ കാല്‍സ്യം, സിങ്ക്, സെലേനിയം എന്നിവ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം കുട്ടികളുടെ എല്ലിന്റെ വളര്‍ച്ചയ്ക്കും ഏറെ നല്ലതാണ്. അയേണ്‍ സമ്പുഷ്ടമായ ഇത് ഗര്‍ഭകാലത്ത് കുഞ്ഞിന് ആവശ്യമായ രക്തോല്‍പാദനത്തിനും സഹായിക്കുന്നു. കുഞ്ഞിന് അനീമിയ പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഇതു പ്രധാനപ്പെട്ട ഒന്നാണ്. ഗര്‍ഭിണികളിലെ അനീമിയ ഒഴിവാക്കാനും ഇതു നല്ലതാണ്. കുഞ്ഞിനുണ്ടാകാന്‍ ഇടയുള്ള ജനിതിക വൈകല്യങ്ങള്‍ ഒഴിവാക്കാന്‍ ഇതു സഹായിക്കുന്നു.

കുഞ്ഞിനുണ്ടാകാന്‍

കുഞ്ഞിനുണ്ടാകാന്‍

കുഞ്ഞു ഹൃദയത്തിന് കരുത്തേകുന്ന ഒന്നാണ് ഇത്. പല കുഞ്ഞുങ്ങളും ഹൃദയ വൈകല്യത്തോടെ പിറന്നു വീഴുന്നുണ്ട്. ഇതിനുളള നല്ലൊരു പ്രതിവിധിയാണ് ഗര്‍ഭിണി വാള്‍നട്‌സ് കഴിയ്ക്കുന്നത്. ഇത് കൊളസ്‌ട്രോള്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നു. കുഞ്ഞിനുണ്ടാകാന്‍ ഇടയുള്ള ഹൃദയ സംബന്ധമായ തകരാറുകള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് വാള്‍നട്‌സ് കഴിയ്ക്കുന്നത്.

തൂക്കം

തൂക്കം

കുഞ്ഞിന് ആരോഗ്യകരമായ തൂക്കം നല്‍കാന്‍ ഗര്‍ഭകാലത്ത് അമ്മ വാള്‍നട്‌സ് കഴിയ്ക്കുന്നതിനാല്‍ സാധിയ്ക്കും. തൂക്കക്കുറവ് പല നവജാത ശിശുക്കള്‍ക്കും വരുന്ന പ്രശ്‌നമാണ്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ഗര്‍ഭകാലത്ത് അമ്മ വാള്‍നട്‌സ് കഴിയ്ക്കുന്നത്. കുഞ്ഞിന് ആവശ്യത്തിനു തൂക്കം പ്രതിരോധ ശേഷിയ്ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാതിരിയ്ക്കാനും പ്രധാനപ്പെട്ടതാണ്.

English summary

Walnuts During Pregnancy Helps Baby In Future

Walnuts During Pregnancy Helps Baby In Future, Read more to know about,
X
Desktop Bottom Promotion