For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭധാരണത്തിന് പെട്ടെന്ന് സഹായിക്കും വിറ്റാമിനുകള്‍

|

ഗര്‍ഭധാരണം സ്ത്രീകളില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ മികച്ച ഗര്‍ഭകാലത്തിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. കഴിക്കുന്ന ഭക്ഷണവും വിറ്റാമിനുകളും എല്ലാം തന്നെയാണ് ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിനും സഹായിക്കുന്നത്. എന്നാല്‍ എന്തൊക്കെ ഭക്ഷണങ്ങള്‍ കഴിക്കണം, എന്തൊക്കെ വിറ്റാമിനുകള്‍ വേണം ശരീരത്തിന് എന്നിവയെല്ലാം അറിഞ്ഞിരിക്കേണ്ടതാണ്.

Vital Vitamins You Should Take While Conceiving

ഗര്‍ഭധാരണത്തിന് സഹായിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ വിറ്റാമിനുകള്‍ വളരെയധികം പങ്ക് വഹിക്കുന്നതാണ്. എന്തൊക്കെ വിറ്റാമിനുകളാണ് നിങ്ങള്‍ കഴിക്കേണ്ടത്, എന്തൊക്കെയാണ് ഒഴിവാക്കേണ്ടത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഗര്‍ഭധാരണത്തിന് സഹായിക്കുന്നതും ഗര്‍ഭകാലത്ത് കഴിക്കേണ്ടതുമായ വിറ്റാമിനുകള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

ഫോളിക് ആസിഡ്

ഫോളിക് ആസിഡ്

കുഞ്ഞിന് ന്യൂറല്‍ ട്യൂബ് വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിന് ഗര്‍ഭകാലത്ത് സ്ത്രീകള്‍ ഫോളിക് ആസിഡ് (എകെഎ വിറ്റാമിന്‍ ബി9) കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ ഇത് യഥാര്‍ത്ഥത്തില്‍ ഫെര്‍ട്ടിലിറ്റി നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. അതിനാല്‍ പല കാരണങ്ങളാല്‍ ഫോളിക് ആസിഡ് ഗര്‍ഭധാരണത്തിന് സഹായിക്കുന്നുണ്ട്. ഫോളിക് ആസിഡ് വെവ്വേറെയോ അല്ലെങ്കില്‍ പ്രസവത്തിനു മുമ്പുള്ള വിറ്റാമിന്റെ ഭാഗമായോ കഴിക്കാവുന്നതാണ്. ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നില്ലെങ്കില്‍ പോലും ഫോളിക് ആസിഡ് എന്തുകൊണ്ടും മികച്ചതാണ്. പ്രതിദിനം 400 മൈക്രോഗ്രാം ഫോളിക് ആസിഡ് കഴിക്കണം.' എന്നിരുന്നാലും, ഗര്‍ഭിണികള്‍ക്കും ഗര്‍ഭം ധരിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും പ്രതിദിനം 1 മില്ലിഗ്രാം വരെ എടുക്കാം.

വിറ്റാമിന്‍ ഇ

വിറ്റാമിന്‍ ഇ

ചുളിവുകള്‍ കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്യുന്ന ചര്‍മ്മസംരക്ഷണ ഉല്‍പ്പന്നങ്ങളില്‍ നിന്ന് വിറ്റാമിന്‍ ഇ മികച്ചതാണ് എന്ന് നമുക്കെല്ലാം അറിയാവുന്നതാണ്. കോശങ്ങളെ മികച്ചതാക്കുന്നതിന് ഇത് സഹായിക്കുന്നു. ഇത് ഒരു ഫെര്‍ട്ടിലിറ്റി വൈറ്റമിന്‍ എന്ന നിലയില്‍ വളരെയധികം മികച്ചതാണ്. വിറ്റാമിന്‍ ഇ അണ്ഡാശയത്തിന് അത്യന്താപേക്ഷിതമായ പോഷകമാണ്, കൂടാതെ പ്രായമാകല്‍ തടയുന്ന ആന്റിഓക്സിഡന്റായും പ്രവര്‍ത്തിക്കുന്നു. ഭാവിയില്‍ ഗര്‍ഭം ധരിക്കാന്‍ ശ്രമിക്കുന്ന സ്ത്രീകള്‍ക്ക്, വിറ്റാമിന്‍ ഇ സപ്ലിമെന്റ് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അതുവഴി അവര്‍ക്ക് അണ്ഡത്തിന്റെ ഗുണനിലവാരത്തെ സഹായിക്കുന്നു. ഇത് ഗര്‍ഭം ധരിക്കാനും കാലാവധി വരെ ആരോഗ്യമുള്ള ഗര്‍ഭധാരണത്തിനും സഹായിക്കുന്നുണ്ട്.

വിറ്റാമിന്‍ ഡി

വിറ്റാമിന്‍ ഡി

വിറ്റാമിന്‍ ഡി ലഭിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം സൂര്യപ്രകാശം കൊള്ളുക എന്നതാണ്. ഈ ദിവസങ്ങളില്‍ ആരോഗ്യം മികച്ചതായി മാറുന്നു. ഇത് ഗര്‍ഭിണിയാകാന്‍ ശ്രമിക്കുന്നവര്‍ക്ക് മികച്ചതാണ്. കാരണം ആരോഗ്യകരമായ ഹോര്‍മോണുകളുടെ വികാസത്തിന് വിറ്റാമിന്‍ ഡി അത്യന്താപേക്ഷിതമാണ്. ഹോര്‍മോണുകള്‍ ശരീരത്തിലെ പ്രധാന ആശയവിനിമയം അല്ലെങ്കില്‍ സിഗ്‌നലിംഗ് സംയുക്തങ്ങളാണ്, മാസത്തിലുടനീളമുള്ള ആ സിഗ്‌നലുകള്‍ ഒരു സ്ത്രീയുടെ ആര്‍ത്തവചക്രത്തിനും ഗര്‍ഭാവസ്ഥയിലൂടെയുള്ള സന്തുലിതാവസ്ഥയ്ക്കും മികച്ച ഗുണങ്ങള്‍ നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും മികച്ച ഗര്‍ഭകാലത്തിനും സഹായിക്കുന്നുണ്ട്.

മത്സ്യം എണ്ണ

മത്സ്യം എണ്ണ

കുഞ്ഞിന്റെ മസ്തിഷ്‌ക വളര്‍ച്ചയില്‍ നല്ല സ്വാധീനം ചെലുത്തുന്നതിനാല്‍ മത്സ്യ എണ്ണ പലപ്പോഴും പ്രസവത്തിനു മുമ്പുള്ള വിറ്റാമിന്‍ ഘടകങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. എന്നാല്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ സ്ത്രീകളുടെ പ്രത്യുല്‍പാദനക്ഷമത മെച്ചപ്പെടുത്തുന്നുണ്ട്. ഇത് അണ്ഡത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുന്നു. ഇത് ഗര്‍ഭധാരണത്തിന് പ്രധാനപ്പെട്ടതാണ്. ഗര്‍ഭധാരണം ആഗ്രഹിക്കുന്ന സ്ത്രീകള്‍ പ്രതിദിനം 300 മില്ലിഗ്രാം എങ്കിലും മത്സ്യ എണ്ണ കഴിക്കണം.

സെലിനിയം

സെലിനിയം

ആന്റി ഓക്സിഡന്റ് ആയ സെലനിയം എന്തുകൊണ്ടും മികച്ചതാണ്. സെലിനിയത്തെ 'ഫെര്‍ട്ടിലിറ്റിക്കും ഗര്‍ഭധാരണത്തിനുമുള്ള ഒരു സൂപ്പര്‍ വൈറ്റമിന്‍' എന്നാണ് പറയുന്നത്. ആരോഗ്യകരമായ ഗര്‍ഭാശയ ഫോളിക്കിളുകളെ പ്രോത്സാഹിപ്പിക്കാന്‍ മൈക്രോ ന്യൂട്രിയന്റിന് കഴിയും, അവിടെയാണ് അണ്ഡം വികസിപ്പിക്കുകയും പുറത്തുവിടുകയും ചെയ്യുന്നത്. സെലിനിയം കുറയുന്നത് ഗര്‍ഭാവസ്ഥയിലെ സങ്കീര്‍ണതകള്‍ക്കും ഗര്‍ഭം അലസലുകള്‍ക്കും കാരണമായേക്കാം, വളരുന്ന ഗര്‍ഭസ്ഥശിശുവിന്റെ നാഡീവ്യവസ്ഥയെ തകരാറിലാക്കിയേക്കാം. അതുകൊണ്ട് തന്നെ ഗര്‍ഭിണികള്‍ പ്രതിദിനം 60 എംസിജി സെലനിയം കഴിക്കേണ്ടതാണ്.

ആഗ്രഹിക്കുമ്പോള്‍ ഗര്‍ഭം ധരിക്കാന്‍ ഈ ഒറ്റമൂലിആഗ്രഹിക്കുമ്പോള്‍ ഗര്‍ഭം ധരിക്കാന്‍ ഈ ഒറ്റമൂലി

ഓവുലേഷന്‍ ഒരു മാസം എത്ര ദിവസം നീണ്ട് നില്‍ക്കും, അറിയാം എല്ലാംഓവുലേഷന്‍ ഒരു മാസം എത്ര ദിവസം നീണ്ട് നില്‍ക്കും, അറിയാം എല്ലാം

English summary

Vital Vitamins You Should Take While Conceiving In Malayalam

Here in this article we are sharing some vital vitamins you should take while conceiving in malayalam. Take a look.
Story first published: Tuesday, December 28, 2021, 16:56 [IST]
X
Desktop Bottom Promotion