For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇരട്ടകളിലൊന്ന് മറ്റൊരാളിൽ ചേരുന്ന അപൂർവ്വാവസ്ഥ

|

ഗർഭകാലം എപ്പോഴും അസ്വസ്ഥതകളും കൂടി നിറഞ്ഞതാണ് എന്നുള്ളതാണ് സത്യം. എങ്കിലും എത്ര അസ്വസ്ഥതകളോടെയാണെങ്കിൽ പോലും പലപ്പോഴും കുഞ്ഞിന്‍റെ മുഖം കാണുമ്പോൾ ഇത്തരം അസ്വസ്ഥതകൾ എല്ലാം തന്നെ ഇല്ലാതാവുന്നുണ്ട്. ഗർഭത്തിലുള്ളത് ഇരട്ടക്കുട്ടികൾ ആണെങ്കിൽ അൽപം ശ്രദ്ധിക്കണം. കാരണം രണ്ട് കുഞ്ഞുങ്ങളുടേയും ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ വളരെ അപൂർവ്വമാണെങ്കില്‍ പോലും കുഞ്ഞിന്‍റെ ആരോഗ്യത്തിന് വെല്ലുവിളി ഉയർത്തുന്ന ഒന്നാണ് വാനിഷിംഗ് ട്വിന്‍ സിൻഡ്രോം എന്ന് പറയുന്നത്. ഇത് പലപ്പോഴും നിങ്ങളുടെ ഇരട്ടക്കുട്ടികളുടെ ആരോഗ്യത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

Most read: കുഞ്ഞിന്‍റെ അനക്കം നിലച്ചാൽ ഭയക്കേണ്ട കാരണങ്ങൾMost read: കുഞ്ഞിന്‍റെ അനക്കം നിലച്ചാൽ ഭയക്കേണ്ട കാരണങ്ങൾ

വാനിഷിംഗ് ട്വിൻ സിന്‍ഡ്രോം എന്ന അവസ്ഥയിൽ പലപ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ ഒന്നാണ് അതിന്‍റെ ലക്ഷണങ്ങള്‍. ഇത്തരം കാര്യങ്ങൾ തിരിച്ചറിഞ്ഞ് അതിനെ പ്രതിരോധിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. ഇരട്ടകളിൽ ഒന്ന് മറ്റേ കുഞ്ഞിന്‍റെ ശരീരത്തോട് ചേരുന്ന അവസ്ഥയാണ് ഇത്. ഇത് പലപ്പോഴും മറുക് രൂപത്തില്‍ മറ്റേ കുഞ്ഞിന്‍റെ ശരീരത്തിൽ എവിടെയെങ്കിലും കാണപ്പെടുന്നുണ്ട്. ഒരു അപൂർവ്വ പ്രതിഭാസമായാണ് ഇത് കണക്കാക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വേണ്ടി വായിക്കൂ.

എന്തുകൊണ്ട് സംഭവിക്കുന്നു?

എന്തുകൊണ്ട് സംഭവിക്കുന്നു?

എന്തുകൊണ്ട് ഇത്തരത്തിൽ സംഭവിക്കുന്നു എന്നുള്ളത് ശ്രദ്ധേയമായ ഒരു കാര്യമാണ്. ഗർഭധാരണത്തിന് ശേഷമുള്ള ആദ്യകാല അൾട്രാസൗണ്ടിൽ ഇരട്ടകളെ കാണുമ്പോഴാണ് ഇത്തരത്തിലുള്ള ട്വിൻസ് സിൻഡ്രോം പ്രത്യക്ഷമാകുന്നത്. എന്നാൽ പിന്നീടുള്ള അൾട്രാസൗണ്ടിൽ ഗർഭാവസ്ഥയിലുള്ള സഞ്ചി അല്ലെങ്കിൽ ഗർഭപിണ്ഡങ്ങളിലൊന്ന് അപ്രത്യക്ഷമായി അത് മറ്റേ കുഞ്ഞിനോട് ചേരുന്ന അവസ്ഥയുണ്ടാവുന്നു. അപ്രത്യക്ഷമാകുന്ന ഇരട്ടകളില്‍ ഒന്ന് സാധാരണയായി അതിന്‍റെ വളർച്ച നിര്‍ത്തുകയും ഗർഭാശയത്തിലേക്ക് തിരികെ ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്നു. എന്നാല്‍ ചില അവസരങ്ങളിൽ ഇത് മറ്റേ ഇരട്ടയുടെ ശരീരത്തോട് ചേർന്ന് ഒരു സിസ്റ്റ് ആയോ മറുകായോ കാണപ്പെടുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്.

എത്രത്തോളം ഇത് ബാധിക്കുന്നു?

എത്രത്തോളം ഇത് ബാധിക്കുന്നു?

എത്രത്തോളം ഇത് ഇരട്ടക്കുട്ടികളുടെ ഗര്‍ഭത്തിൽ ബാധിക്കുന്നു എന്ന കാര്യം അറിഞ്ഞിരിക്കേണ്ടതാണ്. പലപ്പോഴും ഇരട്ടക്കുട്ടികളെയാണ് ഗർഭം ധരിച്ചിരിക്കുന്നത് എന്ന് ആദ്യകാലത്ത് മനസ്സിലാക്കാൻ സാധിക്കാത്ത അവസ്ഥയിൽ പിന്നീട് നടത്തുന്ന അൾട്രാ സൗണ്ട് പരിശോധനയിലാണ് ഇത് കണ്ടെത്തുന്നത്. ഗര്‍ഭധാരണം സംഭവിച്ച 30% ഇരട്ടകളിലും ഇത്തരത്തിൽ വാനിഷിംഗ് ട്വിൻ സിൻഡ്രോം നടക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

അപകട ഘട്ടങ്ങൾ ഇങ്ങനെ

അപകട ഘട്ടങ്ങൾ ഇങ്ങനെ

നിങ്ങൾക്ക് ഗർഭധാരണത്തിൽ വാനിഷിംങ് ട്വിന്‍സ് സിൻഡ്രോം ഉണ്ടാവുന്നതിനുള്ള സാധ്യത എത്രത്തോളം എന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്. നിങ്ങൾ ഇരട്ടക്കുഞ്ഞുങ്ങളെ ഗർഭിണിയാണെങ്കിൽ വാനിഷിംഗ് ട്വിൻസ് സിൻഡ്രോമിന്റെ സ്ഥിതിവിവരക്കണക്കുകൾ നിങ്ങളെ അല്‍പം ഭയപ്പെടുത്തുന്നതാണ്. എന്നാൽ 80 ശതമാനം മിസ്കാര്യേജും സംഭവിക്കുന്നത് ഡോക്ടർക്ക് ഭ്രൂണത്തിന്‍റെ ഹൃദയമിടിപ്പ് കേൾക്കുന്നതിന് മുമ്പാണ്. നിങ്ങൾ സെക്കന്‍റ് ട്രൈമസ്റ്ററിലെത്തിക്കഴിഞ്ഞാൽ, അപകടസാധ്യത ഗണ്യമായി കുറയുന്നു. 20 ആഴ്ച ഗർഭാവസ്ഥയ്ക്ക് ശേഷം, ഇരട്ടകളെ നഷ്ടപ്പെടാനുള്ള സാധ്യത ഏകദേശം 3 ശതമാനം മാത്രമാണെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്. എന്നാല്‍ മാസങ്ങൾ കഴിയുന്നതോടെ അത് നിങ്ങളുടെ കുഞ്ഞുങ്ങളെ നഷ്ടപ്പെടുന്നതിനുള്ള സാധ്യത വളരെ കുറവാണ്.

 ലക്ഷണങ്ങള്‍ ഇങ്ങനെ

ലക്ഷണങ്ങള്‍ ഇങ്ങനെ

എന്തൊക്കെയാണ് നിങ്ങളുടെ വാനിഷിംഗ് ട്വിൻസ് സിൻഡ്രോം മൂലം നിങ്ങളുടെ ഗർഭകാലത്തുണ്ടാവുന്ന ചില ലക്ഷണങ്ങൾ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ അൽപം ശ്രദ്ധിച്ചാൽ നിങ്ങൾക്ക് ഈ പ്രശ്നങ്ങളെ പൂര്‍ണമായും തടയാൻ സാധിക്കുന്നുണ്ട്. നിങ്ങൾ ഇരട്ടകളെ ഗർഭധാരണം സംഭവിച്ചതിന് പുറമേ ഈ പ്രശ്നം ഇല്ലാതാക്കുന്നതിന് വേണ്ടി ചില ഘടകങ്ങൾ സഹായിക്കുന്നുണ്ട്. അതിന് വേണ്ടി ആരോഗ്യകരമായ ഭക്ഷണ ശീലവും ആരോഗ്യകരമായ ശീലങ്ങളും എന്തുകൊണ്ടും നല്ലതാണ്. നിങ്ങൾ ആരോഗ്യകരമായ ഒരു ജീവിതരീതി നിലനിർത്തുകയും മദ്യവും പുകയിലയും ഒഴിവാക്കുകയും ചെയ്യുന്നിടത്തോളം കാലം, നിങ്ങളുടെ ഇരട്ടകളെ സംരക്ഷിക്കാൻ നിങ്ങൾക്ക് സാധിക്കുന്നുണ്ട്.

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍

ഇത്തരത്തിലുള്ള ഗർഭാവസ്ഥക്ക് പിന്നിൽ ചില ലക്ഷണങ്ങൾ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. നിങ്ങളിൽ വാനിഷിംഗ് ട്വിൻസ് സിൻഡ്രോം ഉണ്ടെങ്കിൽ അതിന് മുന്‍പ് തന്നെ നിങ്ങളിൽ ഉണ്ടാവുന്ന ഗർഭാവസ്ഥയുടെ ലക്ഷണങ്ങളിൽ പലതും ഇല്ലാതാവുന്നുണ്ട്. അതിൽ ഓക്കാനം, ഛര്‍ദ്ദി, മനം പിരട്ടൽ എന്നിവയെല്ലാം കുറയുന്നുണ്ട്. ഇത്തരം ഘടകങ്ങൾ എല്ലാം വളരെയധികം ശ്രദ്ധേയമായി കാണേണ്ട ഒന്ന് തന്നെയാണ്. എന്നാൽ ഇത്തരം അവസ്ഥകളിൽ ശ്രദ്ധിക്കേണ്ട ചിലതുണ്ട്. ഇത്തരത്തിൽ സംഭവിക്കുന്നതിന് മുൻപ് ഇത് സംഭവിക്കുന്നതിന് പിന്നില്‍ എന്തൊക്കെ കാരണങ്ങൾ ഉണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്. ക്രോമസോം തകരാറുകൾ പലപ്പോഴും നിങ്ങളുടെ ഗർഭാവസ്ഥക്ക് വില്ലനായി മാറുന്നുണ്ട്.

English summary

Vanishing Twin Syndrome: Causes, Symptoms and Treatment

Here in this article we are discussing about the causes, symptoms and treatment of vanishing twin syndrome. Read on.
Story first published: Monday, February 24, 2020, 13:31 [IST]
X
Desktop Bottom Promotion