For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗർഭകാലം; സ്വകാര്യഭാഗത്തെ ദുർഗന്ധവും നിമിഷപരിഹാരവും

|

ഗർഭകാലം പലപ്പോഴും അസ്വസ്ഥതകളുടേയും അതോടൊപ്പം തന്നെ സന്തോഷത്തിന്‍റേയും കൂടി സമയമാണ്. എന്നാൽ സാധാരണ ഉണ്ടാവുന്ന അസ്വസ്ഥതകളിൽ നിന്ന് അൽപം ശ്രദ്ധിച്ചാൽ നമുക്ക് തന്നെ അത് മാറ്റിയെടുക്കാവുന്നതാണ്. എന്തൊക്കെയാണ് ഇത്തരത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന് ഗർഭാരംഭം മുതൽ തന്നെ പലരും കേട്ട് മനസ്സിലാക്കിയിട്ടുണ്ടാവും. എന്നാൽ പലരും പുറത്ത് പറയാൻ മടിക്കുന്ന ഒന്നാണ് പലപ്പോഴും സ്വകാര്യഭാഗത്തുണ്ടാവുന്ന അസഹനീയമായ ചൊറിച്ചിലും ദുർഗന്ധവും. ഇത് രണ്ടും പല കാരണങ്ങൾ കൊണ്ടും ഉണ്ടാവുന്നുണ്ട്.

Most read: ആർത്തവചക്രം 21-ൽതാഴെ; ഗർഭധാരണം ബുദ്ധിമുട്ട് ,കാരണംMost read: ആർത്തവചക്രം 21-ൽതാഴെ; ഗർഭധാരണം ബുദ്ധിമുട്ട് ,കാരണം

എന്നാല്‍ എന്തൊക്കെയാണ് ഇത്തരം ഒരു അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങൾ എന്ന് നോക്കാം. ഗർഭകാലത്ത് എന്തൊക്ക അസ്വസ്ഥതകൾ ഉണ്ടെങ്കിലും അതിനെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. ഒരിക്കലും നിങ്ങളുടെ ആരോഗ്യപ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് വേണ്ടി ഒരു കാരണവശാലും വൈകിക്കരുത്. ഇത് കൂടുതൽ പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഗർഭകാലത്തുണ്ടാവുന്ന സ്വകാര്യഭാഗത്തെ ദുർഗന്ധത്തിനും ചൊറിച്ചിലിനും പരിഹാരം കാണുന്നതിന് ഉള്ള മാർഗ്ഗങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

സാധാരണമാണോ?

സാധാരണമാണോ?

ഇത്തരത്തിൽ വജൈനൽ ദുർഗന്ധം ഗർഭകാലത്ത് സാധാരണമാണ്. എന്നാൽ അത് അത്രയും പ്രശ്നമുണ്ടാക്കുന്ന ഒന്നല്ല, പക്ഷേ അതിൽ അൽപം കൂടുതലായാൽ ശ്രദ്ധ വേണ്ടതാണ്. കാരണം പലപ്പോഴും മൂത്രത്തിൽ ഉണ്ടാവുന്ന അമോണിയയാണ് ഇത്തരം അസ്വസ്ഥതകളെ വർദ്ധിപ്പിക്കുന്നത്. എന്നാൽ ഇത് വർദ്ധിക്കുമ്പോഴാണ് ഇത്തരം അവസ്ഥക്ക് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കേണ്ടത്. എന്തൊക്കെയാണ് ഇത്തരത്തിൽ നിങ്ങളെ വലക്കുന്ന പ്രതിസന്ധിക്ക് കാരണവും പരിഹാരവും എന്ന് നോക്കാം.

ബാക്ടീരിയൽ വജൈനോസിസ്

ബാക്ടീരിയൽ വജൈനോസിസ്

ബാക്ടീരിയല്‍ വജൈനോസിസ് ആണ് ഇതിനുള്ള ഒരു കാരണം. ഇത് അണുബാധയുടെ ആദ്യ ലക്ഷണമായാണ് കണക്കാക്കുന്നത്. ഇതിന്‍റെ ഫലമായി ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ഡോക്ടറെ കാണേണ്ടത്. ഒരിക്കലും ഡോക്ടറെ കാണുന്ന കാര്യം മറക്കേണ്ടതില്ല. അല്ലെങ്കിൽ അത് കാര്യങ്ങൾ കൂടുതൽ വഷശാക്കുകയാണ് ചെയ്യുന്നത്. സ്വകാര്യഭാഗത്തെ ദുർഗന്ധവും ചൊറിച്ചിലും ആണ് ഇതിന്‍റെ പ്രധാന ലക്ഷണം,

യീസ്റ്റ് ഇൻഫെക്ഷൻ

യീസ്റ്റ് ഇൻഫെക്ഷൻ

യീസ്റ്റ് ഇന്‍ഫെക്ഷൻ പലപ്പോഴും നിങ്ങളുടെ ഉറക്കം കളയുന്നതാണ്. ഇത് പലപ്പോഴും ഹോർമോണൽ ചേഞ്ച് കൊണ്ട് ഉണ്ടാവുന്നതാണ്. ഉറക്കമില്ലായ്മ, പ്രമേഹം, അടിവസ്ത്രം ഇറുകിയത് ഇടുന്നത് എന്നിവയെല്ലാം ഇത്തരത്തിൽ നിങ്ങളിൽ യീസ്റ്റ് ഇൻഫെക്ഷൻ ഉണ്ടാക്കുന്നതാണ്. ഇതിന്‍റെ ഫലമായി പലപ്പോഴും നിങ്ങളിൽ ദുർഗന്ധവും അതികഠിനമായ ചൊറിച്ചിലും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

 വജൈനൽ ഡിസ്ചാർജ്

വജൈനൽ ഡിസ്ചാർജ്

ഗർഭകാലത്ത് വജൈനൽ ഡിസ്ചാർജ് ഉണ്ടാവുന്നുണ്ട്. ഇത് സാധാരണമായ അവസ്ഥയാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാൽ അതിന്‍റെ അളവ് വർദ്ധിക്കുമ്പോഴാണ് ഇത്തരം അവസ്ഥകൾക്ക് കാരണമാകുന്നത്. വജൈനൽ ഡിസ്ചാർജിൽ മാറ്റം ഉണ്ടാവുമ്പോൾ അത് ദുർഗന്ധത്തിനും ചൊറിച്ചിലിനും കാരണമാകുന്നുണ്ട്. ഇത്തരം കാര്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ അത് കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്.

വൃത്തിയില്ലായ്മ

വൃത്തിയില്ലായ്മ

വൃത്തിയില്ലായ്മയാണ് എന്തുകൊണ്ടും ഇത്തരം അവസ്ഥകളെ നിങ്ങളിലേക്ക് ക്ഷണിക്കുന്നത്. കെമിക്കൽ ബേസ്ഡ് ആയിട്ടുള്ള ഉത്പ്പന്നങ്ങൾ ഉപയോഗിക്കുന്നത്, സ്പ്രേ ഉപയോഗിക്കുന്നത്, സുഗന്ധം ഉണ്ടാക്കുന്ന വസ്തുക്കൾ ഉപയോഗിക്കുന്നത് എല്ലാം പല വിധത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങൾക്ക് അത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്.

ഹോർമോൺ മാറ്റങ്ങൾ

ഹോർമോൺ മാറ്റങ്ങൾ

ഹോർമോൺ മാറ്റങ്ങള്‍ ഡയറ്റ് എന്നിവയിൽ മാറ്റം വരുമ്പോൾ അത് പലപ്പോഴും ഇത്തരം അവസ്ഥകൾ വർദ്ധിപ്പിക്കുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഭക്ഷണ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും നിങ്ങളുടെ ആരോഗ്യത്തിന്‍റെ കാര്യത്തിൽ അൽപം ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് ഗർഭകാലത്ത്. ഇത് നിങ്ങളുടെ സ്വകാര്യഭാഗത്ത് ദുർഗന്ധം ഉണ്ടാവുന്നതിനും ചൊറിച്ചിലും ഉണ്ടാവുന്നതിന് കാരണമാകുന്നുണ്ട്. പരിഹാരങ്ങൾ ഇതെല്ലാമാണ്.

 വൃത്തിയായി സൂക്ഷിക്കുക

വൃത്തിയായി സൂക്ഷിക്കുക

വൃത്തിയായി ഇരിക്കുന്നതിനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. വിയർപ്പും മറ്റും സ്വകാര്യഭാഗത്ത് ഉണ്ടാവുന്നത് അത് നിങ്ങളുടെ ദുർഗന്ധത്തിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് കോട്ടൺ കൊണ്ടുള്ള അടിവസ്ത്രങ്ങൾ ഉപയോഗിക്കാനാണ് ശ്രദ്ധിക്കേണ്ടത്. മാത്രമല്ല രാവിലേയും വൈകുന്നേരവും കുളിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും മുകളിൽ പറഞ്ഞ അസ്വസ്ഥതക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

ഡയറ്റിൽ ശ്രദ്ധിക്കാം

ഡയറ്റിൽ ശ്രദ്ധിക്കാം

ഡയറ്റിൽ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. പെട്ടെന്ന് ഡയറ്റിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ നിങ്ങളിൽ സ്വകാര്യഭാഗത്ത് ദുര്‍ഗന്ധവും ചൊറിച്ചിലും ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. കൂടുതൽ പച്ചക്കറികളും ഫ്രൂട്സും എല്ലാം കഴിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ഗർഭകാല ആരോഗ്യം നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. മാത്രമല്ല ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം.

 കെമിക്കൽ ഉത്പ്പന്നങ്ങൾ ഉപയോഗിക്കരുത്

കെമിക്കൽ ഉത്പ്പന്നങ്ങൾ ഉപയോഗിക്കരുത്

പലരും ഇത്തരം ദുർഗന്ധത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി പല വിധത്തിലുള്ള കെമിക്കൽ ഉത്പ്പന്നങ്ങൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഇളം ചൂടുള്ള വെള്ളത്തിൽ കഴുകുകയാണ് ചെയ്യേണ്ടത്. എന്നാൽ വെള്ളത്തിന്‍റെ കാര്യത്തിൽ അൽപം ശ്രദ്ധിക്കേണ്ടതാണ്. ഇളം ചൂടുവെള്ളം മാത്രമേ ഉപയോഗിക്കാൻ പാടുകയുള്ളൂ. ഇതൊന്നും കൂടാതെ ഡോക്ടറെ കാണുന്നതിനും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

English summary

Vaginal Odor During Pregnancy causes and treatment

Here in this article we are discussing about the causes and treatment of vaginal odor during pregnancy. Read on.
Story first published: Saturday, January 18, 2020, 12:48 [IST]
X
Desktop Bottom Promotion