For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ തൈറോയ്ഡ് ഗര്‍ഭധാരണത്തിന് എപ്പോഴും തടസ്സം

|

വന്ധ്യത പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്ന് തന്നെയാണ്. ഗര്‍ഭധാരണം ആഗ്രഹിക്കുന്നവരില്‍ അത് നടക്കാതിരിക്കുമ്പോള്‍ അതുണ്ടാക്കുന്ന അസ്വസ്ഥതകളു പ്രശ്‌നങ്ങളും ചില്ലറയല്ല. ഈ പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിനും രോഗനിര്‍ണയവും കൃത്യമായ ചികിത്സയും എടുക്കുന്നതിനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. രോഗനിര്‍ണയം ചെയ്യാത്തതും ചികിത്സയില്ലാത്തതുമായ തൈറോയ്ഡ് അവസ്ഥകള്‍ പ്രത്യുല്‍പാദന പ്രായത്തിലുള്ള സ്ത്രീകള്‍ക്കിടയില്‍ വന്ധ്യതയ്ക്ക് ഒരു പ്രധാന കാരണമായി മാറുന്നുണ്ട് എന്ന് തന്നെയാണ് കണക്കുകളും പഠനങ്ങളും സൂചിപ്പിക്കുന്നത്. കണക്കനുസരിച്ച്, ഇന്ത്യയില്‍ 20 ശതമാനത്തിലധികം സ്ത്രീകള്‍ രോഗനിര്‍ണയം ചെയ്യാത്ത തൈറോയ്ഡിന് നടുവിലാണ് ജീവിക്കുന്നത്.

മുലപ്പാല്‍ കൂട്ടും ചെറുപയര്‍ കരുപ്പെട്ടി ഒറ്റമൂലിമുലപ്പാല്‍ കൂട്ടും ചെറുപയര്‍ കരുപ്പെട്ടി ഒറ്റമൂലി

നിങ്ങളുടെ ശരീരത്തിലെ മെറ്റബോളിസത്തെ നിയന്ത്രിക്കുന്ന തൈറോയ്ഡ് ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിക്കുന്ന കഴുത്തിലെ ചെറിയ ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഗ്രന്ഥിയാണ് തൈറോയ്ഡ്. ഈ ഗ്രന്ഥി വളരെയധികം (ഹൈപ്പര്‍തൈറോയിഡിസം) അല്ലെങ്കില്‍ ഈ ഹോര്‍മോണുകളുടെ കുറവ് (ഹൈപ്പോതൈറോയിഡിസം) ഉല്‍പാദിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥകളാണ് തൈറോയ്ഡ് തകരാറുകള്‍. പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്ക് തൈറോയ്ഡ് തകരാറുകള്‍ വരാനുള്ള സാധ്യത നാലിരട്ടിയാണ്. അതുകൊണ്ട് തന്നെ ഇത് ആരോഗ്യത്തെ എത്രത്തോളം ബാധിക്കുന്നുണ്ട് എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല അവസ്ഥകളും ഇതിലുണ്ടാവുന്നുണ്ട്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

തൈറോയ്ഡ് പ്രശ്‌നവും വന്ധ്യതയും

തൈറോയ്ഡ് പ്രശ്‌നവും വന്ധ്യതയും

വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍, കുറഞ്ഞ അളവിലുള്ള തൈറോയ്ഡ് ഹോര്‍മോണ്‍ അണ്ഡോത്പാദനത്തെ തടസ്സപ്പെടുത്തുകയും സ്ത്രീകളിലെ പ്രത്യുല്‍പാദനശേഷിയെ തടസ്സപ്പെടുത്തുകയും ചെയ്യും. ചില സ്വയം രോഗപ്രതിരോധ അല്ലെങ്കില്‍ പിറ്റിയൂട്ടറി തകരാറുകള്‍ മൂലം ഹൈപ്പോതൈറോയിഡിസം ഉണ്ടാകാം, ഇത് പ്രത്യുത്രാദന ശേഷിയെ ബാധിക്കും. രോഗനിര്‍ണയം ചെയ്യാത്തതും ചികിത്സയില്ലാത്തതുമായ ഹൈപ്പോതൈറോയിഡിസവും പലപ്പോഴും ഗര്‍ഭം അലസലിന് കാരണമാകും. കൂടാതെ, കുറഞ്ഞ തൈറോയ്ഡ് അളവ് അണ്ഡാശയത്തെ പ്രോജസ്റ്ററോണ്‍ കുറക്കുകയും ഇത് സ്ത്രീ ഹോര്‍മോണായ ആര്‍ത്തവചക്രത്തെ നിയന്ത്രിക്കുകയും ഗര്‍ഭധാരണത്തിന് നിര്‍ണ്ണായകമായ പങ്ക് വഹിക്കുന്നതും ആണ്. ഇത് 70 ശതമാനം സ്ത്രീകളെയും ബാധിക്കുന്ന പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം (പിഎംഎസ്) ലക്ഷണങ്ങളിലേക്ക് നയിച്ചേക്കാം

ഗര്‍ഭധാരണത്തിന് തടസ്സം

ഗര്‍ഭധാരണത്തിന് തടസ്സം

നിങ്ങളുടെ രോഗപ്രതിരോധ ശേഷി തൈറോയിഡിനെ ആക്രമിക്കാനും കൂടുതല്‍ തൈറോയ്ഡ് ഹോര്‍മോണ്‍ ഉണ്ടാക്കാനും കാരണമാകുന്ന ഒരു സ്വയം രോഗപ്രതിരോധ രോഗമാണ് ഗ്രേവ്‌സ് രോഗം. ചികിത്സയില്ലാത്ത ഹൈപ്പര്‍തൈറോയിഡിസം ക്രമരഹിതമായ ആര്‍ത്തവത്തിലേക്ക് നയിക്കുകയും നിങ്ങള്‍ക്ക് ഗര്‍ഭം ധരിക്കാന്‍ പ്രയാസമുണ്ടാക്കുകയും ചെയ്യും. ഹൈപ്പര്‍തൈറോയിഡിസം നിയന്ത്രണത്തിലല്ലെങ്കില്‍, ഇത് ഗര്‍ഭത്തിന്റെ ആദ്യഘട്ടത്തില്‍ ഗര്‍ഭം അലസാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ഗര്‍ഭാവസ്ഥയില്‍ ഹൈപ്പര്‍തൈറോയിഡിസം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കുഞ്ഞിന്റെ മോശം വളര്‍ച്ച, അകാല പ്രസവം തുടങ്ങിയ സങ്കീര്‍ണതകള്‍ക്കും കാരണമാകും. പുരുഷന്മാരില്‍, ഹൈപ്പര്‍തൈറോയിഡിസം ബീജങ്ങളുടെ എണ്ണത്തെ ബാധിക്കുകയും പ്രത്യുത്പാദന ശേഷി കുറക്കുകയും ചെയ്യും.

നിങ്ങള്‍ അവഗണിക്കരുതാത്ത ലക്ഷണങ്ങള്‍

നിങ്ങള്‍ അവഗണിക്കരുതാത്ത ലക്ഷണങ്ങള്‍

തൈറോയ്ഡ് പ്രശ്‌നങ്ങള്‍ നേരത്തേ കണ്ടുപിടിക്കുകയും ചികിത്സിക്കുകയും ചെയ്താല്‍, സാധ്യമായ സങ്കീര്‍ണതകള്‍ ഒഴിവാക്കാനും ഗര്‍ഭധാരണത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കാനും നിങ്ങള്‍ക്ക് കഴിയും. ഈ ലക്ഷണങ്ങളില്‍ എന്തെങ്കിലും അനുഭവപ്പെടുകയാണെങ്കില്‍ ഉടന്‍ ഒരു ഡോക്ടറെ സമീപിക്കുക. അവ എന്തൊക്കെയാണ് എന്ന് തിരിച്ചറിഞ്ഞ് അതിനെതിരെ ചികിത്സ തേടുകയാണ് ചെയ്യേണ്ടത്. ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിക്കണം.

ലക്ഷണങ്ങള്‍ ഇവയെല്ലാമാണ്

ലക്ഷണങ്ങള്‍ ഇവയെല്ലാമാണ്

ക്ഷീണം, ഏകാഗ്രതയില്ലായ്മ, ചര്‍മ്മത്തിന്റെ വരള്‍ച്ച, മലബന്ധം, അമിത തണുപ്പ്, ശരീരം നീര് വെക്കുന്നത്, പേശി, സന്ധി വേദന, വിഷാദം, നീണ്ടുനില്‍ക്കുന്ന അല്ലെങ്കില്‍ അമിതമായ ആര്‍ത്തവ രക്തസ്രാവം എന്നിവയാണ് ആദ്യം ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍. ഇത് കൂടാതെ വേഗത്തിലുള്ള ഹൃദയമിടിപ്പ്, ക്ഷീണം

ചൂടിനുള്ള അസഹിഷ്ണുത, മലബന്ധം, അമിതമായ വിയര്‍പ്പ്, ശരീര ഭാരം കുറയുക, ഏകാഗ്രത പ്രശ്‌നങ്ങള്‍ എന്നിവയും വളരെയധികം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ എല്ലാം കണ്ടാല്‍ ഉടനേ തന്നെ ലക്ഷണങ്ങളായി കണക്കാക്കേണ്ടതാണ്. അതിലുപരി അത് ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തുന്നതിന് മുന്‍പ് ചികിത്സിക്കേണ്ടതാണ്.

 രോഗനിര്‍ണയവും ചികിത്സയും

രോഗനിര്‍ണയവും ചികിത്സയും

നിങ്ങളുടെ മെഡിക്കല്‍ ഹിസ്റ്ററി വളരെയധികം പ്രധാനപ്പെട്ടതാണ്. അതിന് പുറമേ ശാരീരിക പരിശോധനയ്ക്കും പുറമെ, ടിഎസ്എച്ച് (തൈറോയ്ഡ് ഉത്തേജിപ്പിക്കുന്ന ഹോര്‍മോണ്‍) പരിശോധന, നെഞ്ച് എക്‌സ്-റേ, ടി 4 അല്ലെങ്കില്‍ തൈറോക്‌സിന്‍ പരിശോധന എന്നിവ പോലുള്ള തൈറോയ്ഡ് തകരാറുകള്‍ നിര്‍ണ്ണയിക്കാന്‍ ഡോക്ടര്‍ക്ക് പ്രത്യേക പരിശോധനകള്‍ നടത്താം. തൈറോയ്ഡ് ഹോര്‍മോണുകള്‍ അളക്കുന്നതിനാണ് സാധാരണയായി രക്തപരിശോധന നടത്തുന്നത്. തൈറോയ്ഡ് തകരാറുകള്‍ സ്ത്രീകള്‍ക്കിടയില്‍ കൂടുതലായി കണ്ടുവരുന്നു. ഭാഗ്യവശാല്‍, മിക്ക കേസുകളും ജീവന് ഭീഷണിയല്ല. എന്നാല്‍ തൈറോയ്ഡ് ക്യാന്‍സറിലേക്ക് എത്തുമ്പോള്‍ അത് കൂടുതല്‍ അപകടം ഉണ്ടാക്കുന്നുണ്ട് എന്നുള്ളതാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ക്ക് അതിന്റേതായ ഗൗരവം നല്‍കേണ്ടതാണ്.

കൃത്യമായ രോഗനിര്‍ണയം

കൃത്യമായ രോഗനിര്‍ണയം

ശരിയായ രോഗനിര്‍ണയവും ചികിത്സയും, ആരോഗ്യകരമായ ജീവിതശൈലി, ശരീരഭാരം കുറയ്ക്കല്‍, മതിയായ ഉറക്കം, പതിവ് വ്യായാമം, സമീകൃതാഹാരം എന്നിവയിലൂടെ ഈ പ്രശ്‌നത്തെ നന്നായി കൈകാര്യം ചെയ്യാന്‍ കഴിയും. നിങ്ങളുടെ തൈറോയ്ഡ് പ്രശ്‌നത്തിന്റെ അടിസ്ഥാന കാരണം, പ്രായം, തൈറോയ്ഡ് ഗ്രന്ഥിയുടെ വലുപ്പം, ഒപ്പം നിലനില്‍ക്കുന്ന മെഡിക്കല്‍ രോഗങ്ങളുടെ സാന്നിധ്യം എന്നിങ്ങനെയുള്ള നിരവധി വേരിയബിളുകളെ ചികിത്സ ആശ്രയിച്ചിരിക്കും. ചില സാഹചര്യങ്ങളില്‍, നിങ്ങള്‍ക്ക് ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്. ഇത് കൂടുതല്‍ അവസ്ഥകളിലേക്ക് എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ഗര്‍ഭധാരണത്തിന് ശ്രമിക്കുമ്പോള്‍

ഗര്‍ഭധാരണത്തിന് ശ്രമിക്കുമ്പോള്‍

ഗര്‍ഭധാരണത്തിന് ശ്രമിക്കുമ്പോള്‍ അത് കൂടുതല്‍ ശ്രദ്ധിക്കേണ്ടതായി ഉണ്ട്. നിങ്ങള്‍ ഒരു കുഞ്ഞിന് വേണ്ടി ആസൂത്രണം ചെയ്യുകയാണെങ്കില്‍, നിങ്ങള്‍ക്ക് എന്തെങ്കിലും തൈറോയ്ഡ് പ്രശ്നങ്ങളുണ്ടോ എന്ന് ഗര്‍ഭം ധരിക്കുന്നതിനുമുമ്പ് രക്തപരിശോധന നടത്തുക. ഇതില്‍ അല്‍പം കൂടുതലാണെങ്കിലും കുറവാണെങ്കിലും അതില്‍ ടെന്‍ഷനടിക്കേണ്ട ആവശ്യമില്ല. അതുകൊണ്ട് തന്നെ നിങ്ങളുടെ തൈറോയ്ഡ് ഹോര്‍മോണ്‍ അളവ് സാധാരണ നിലയിലായിക്കഴിഞ്ഞാല്‍ ഗര്‍ഭിണിയാകാനുള്ള സാധ്യത ഗണ്യമായി മെച്ചപ്പെടും. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഓരോ അവസ്ഥയും നിങ്ങളില്‍ ഗര്‍ഭധാരണ സാധ്യതക്ക് വെല്ലുവിളി ഉയര്‍ത്തുന്നവയാണ്.

English summary

Undiagnosed Thyroid Problem Can Increase Infertility Risk: Experts

Here in this article we are discussing about the undiagnosed thyroid problem can increase the risk of infertility. Read on.
X
Desktop Bottom Promotion