For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അബോർഷനെ തടയുന്നതിന് ഈ ഒരു കാര്യം ശ്രദ്ധിക്കണം

|

ഗർഭിണിയാണ് എന്നറിയുന്ന നിമിഷം മുതൽ ഏതൊരു സ്ത്രീയും അമ്മയായി കഴിഞ്ഞു. പത്ത് മാസത്തിന് ശേഷം നല്ലൊരു കുഞ്ഞോമനയെ കൈയ്യിൽ കിട്ടുന്നതിനെക്കുറിച്ച് ആലോചിച്ച് നോക്കുമ്പോൾ അനുഭവിച്ച് വേദനയും പ്രശ്നങ്ങളും എല്ലാം എല്ലാ സ്ത്രീകളും മറക്കുന്നുണ്ട്. എന്നാൽ അബോർഷൻ എന്ന് പറയുന്നത് ഒരു സ്ത്രീക്ക് ജീവിതകാലം മുഴുവൻ മാനസിക പ്രശ്നങ്ങള്‍ സമ്മാനിക്കുന്ന ഒന്നാണ്. കാരണം ആശിച്ച് കിട്ടിയ കുഞ്ഞാവയെ പലപ്പോഴും നഷ്ടപ്പെടുന്നത് ഒരമ്മക്കും സഹിക്കാൻ പറ്റുന്നതല്ല. എന്നാൽ എന്താണ് പലപ്പോഴും അബോര്‍ഷന്‍റെ പ്രധാന കാരണം എന്നത് പലർക്കും അറിയുകയില്ല.

Most read: പ്രമേഹം ഗർഭകാലത്തോ; ഫലം കുഞ്ഞിന് അമിതഭാരംMost read: പ്രമേഹം ഗർഭകാലത്തോ; ഫലം കുഞ്ഞിന് അമിതഭാരം

നമ്മൾ എത്രയൊക്കെ തടഞ്ഞാലും പലപ്പോഴും അബോർഷൻ സംഭവിക്കുന്നു. എന്നാൽ നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. ഇവയൊക്കെ ശ്രദ്ധിച്ചാൽ നമുക്ക് അബോർഷനെ ഒരു പരിധി വരെ ഇല്ലാതാക്കാൻ സഹായിക്കുന്നുണ്ട്. എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നത് പല സ്ത്രീകൾക്കും അറിയുന്നതല്ല. ഒരു തവണ അബോർഷൻ സംഭവിച്ചാലും ഇനി പറയുന്ന കാര്യങ്ങൾ എല്ലാം ശ്രദ്ധിച്ചാൽ അത് അടുത്ത ഗർഭത്തിൽ ഉണ്ടാവുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അബോർഷനെ തടയുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ കാര്യങ്ങൾ ചെയ്യാം എന്ന് നോക്കാവുന്നതാണ്.

ആരോഗ്യകരമായ ഭക്ഷണ ശീലം

ആരോഗ്യകരമായ ഭക്ഷണ ശീലം

ആരോഗ്യകരമായ ഭക്ഷണ ശീലമാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. നല്ല ഹെൽത്തി ഡയറ്റ് പിന്തുടരുന്നവരിൽ പലപ്പോഴും അബോര്‍ഷനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. നല്ല പ്രോട്ടീൻ അടങ്ങിയ ഭക്ഷണവും പച്ചക്കറികൾ എല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. അതിലുപരി അത് അബോര്‍ഷൻ പോലെയുള്ള അവസ്ഥകൾക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. ഗർഭം ധരിക്കുന്നതിന് മുന്‍പ് തന്നെ നല്ല ഹെൽത്തി ഡയറ്റ് ഫോളോ ചെയ്യാൻ ശ്രമിക്കുക. ഇത് കുഞ്ഞിന് ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്.

അണുബാധ ശ്രദ്ധിക്കുക

അണുബാധ ശ്രദ്ധിക്കുക

അണുബാധ പോലുള്ള അസ്വസ്ഥതകൾ പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന ഒന്നാണ്. ഇത് ഗർഭകാലത്താണെങ്കിൽ അല്‍പം പ്രശ്നം കൂടുതൽ ഉണ്ടാക്കുന്ന ഒന്നാണ്. റുബെല്ല, വിവിധ തരത്തിലുള്ള പനികൾ, ചിക്കൻ പോക്സ് എന്നിവയെല്ലാം അണുബാധ മൂലം ഉണ്ടാവുന്നതാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോൾ അത് പലപ്പോഴും അബോര്‍ഷനിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ അണുബാധ പോലുള്ള പ്രശ്നങ്ങൾ നിങ്ങളെ ബാധിക്കാതിരിക്കുന്നതിന് വേണ്ടിയുള്ള മുൻകരുതലുകൾ എടുക്കുക.

ഭക്ഷണം കഴിക്കുമ്പോൾ

ഭക്ഷണം കഴിക്കുമ്പോൾ

ഭക്ഷണം കഴിക്കുമ്പോഴും വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. ഇല്ലെങ്കില്‍ അത് അബോര്‍ഷനിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കില്‍ അതിലുള്ള എന്സൈമുകളും മറ്റും ആരോഗ്യത്തിന് എത്രത്തോളം പ്രശ്നമുണ്ടാക്കുന്നതാണ് എന്നും ഇത് ഗർഭസ്ഥശിശുവിനെ എങ്ങനെയെല്ലാം ബാധിക്കുന്നുണ്ട് എന്നും പറയാൻ സാധിക്കുകയില്ല. അതുകൊണ്ട് കഴിക്കുമ്പോൾ ശ്രദ്ധ അഥ്യാവശ്യമാണ്.

 ശരീരഭാരം

ശരീരഭാരം

ഇത് ഗർഭം ധരിക്കുന്നതിന് മുന്‍പേ ശ്രദ്ധിക്കേണ്ട ഒന്നാണ്. അമിതവണ്ണം പോലുള്ള അസ്വസ്ഥതകള്‍ പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്. ഇത് ഗർഭധാരണത്തിനും വില്ലനായി മാറുന്നുണ്ട്. ശരീരഭാരം കൃത്യമായി നിലനിർത്തുന്നതിന് ഗർഭിണിയാവുന്നതിന് മുൻപേ തന്നെ ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് പലപ്പോഴും അബോർഷൻ പോലുള്ള പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ശരീരഭാരം തീരെക്കുറഞ്ഞ് പോവുന്നതും ഇത്തരം അവസ്ഥകൾ ഉണ്ടാക്കുന്നുണ്ട്.

 സെർവിക്സ് ബലമില്ലാത്തത്

സെർവിക്സ് ബലമില്ലാത്തത്

സെർവിക്സ് ബലമില്ലാത്തതാണെങ്കിൽ അത് പലപ്പോഴും നിങ്ങളിൽ അബോര്‍ഷൻ പോലുളള അവസ്ഥകളിലേക്ക് എത്തിക്കുന്നുണ്ട്. സെർവിക്സിൽ ഉണ്ടാവുന്ന ഇത്തരം അസ്വസ്ഥതകൾ ഗർഭത്തിന് പ്രശ്നമുണ്ടാക്കുന്നവയാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾ അൽപം ശ്രദ്ധിക്കേണ്ടതായുണ്ട്. ആരോഗ്യപരമായ ആരോഗ്യമുള്ള സെർവിക്സ് അബോർഷനെ തടയുന്നുണ്ട് എന്ന കാര്യത്തിൽ സംശയം വേണ്ട.

English summary

Things You Can Do to Reduce Risk of Pregnancy Loss

In many case the real cause of miscarriage is unknown. How ever in article we are discussing about things you can do to reduce risk of pregnancy loss. Read on.
Story first published: Friday, September 27, 2019, 15:32 [IST]
X
Desktop Bottom Promotion