For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭമായാല്‍ വായില്‍ നാണയമിട്ട പോലെ.....

ഗര്‍ഭമായാല്‍ വായില്‍ നാണയമിട്ട പോലെ

|

ഒരു സ്ത്രീ ഗര്‍ഭിണിയാണെന്ന് അറിയാന്‍ പല വഴികളുമുണ്ട്. ഇതില്‍ സയന്‍സ് അടിസ്ഥാനമാക്കിയതും അല്ലാത്തതുമെല്ലാമുണ്ട്. പഴമക്കാര്‍ ഉപയോഗിച്ചിരുന്ന, കൈ മാറി വന്നിരുന്ന പല വഴികളും അവരറിയാതെ ചെയ്യുന്നതെങ്കിലും സയന്‍സ് അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു.

ഒരു പെണ്‍കുട്ടി, സ്ത്രീ ഗര്‍ഭിണിയാണെന്നു സൂചന നല്‍കുന്ന പല മാറ്റങ്ങളും അവളിലുണ്ടാകും. ആര്‍ത്തവം തെറ്റുന്നത് ഗര്‍ഭധാരണത്തിന്റെ ആദ്യ സൂചനയാണ്. ഇതിനു പുറമേ ഛര്‍ദി, മനം പിരട്ടല്‍, പൊതുവേ മോണിംഗ് സിക്‌നസ് എന്നറിയപ്പെടുന്ന ഒന്ന്, തല ചുറ്റുക, ചില ഭക്ഷണങ്ങളുടെ മണം തന്നെ പിടിയ്ക്കാതിരിയ്ക്കുക, ശരീരത്തില്‍ വരുന്ന മാററങ്ങള്‍ എന്നിവയെല്ലാം ഇതില്‍ പെടുന്നു.

ഇത്തരം പ്രാരംഭ ലക്ഷണങ്ങളെങ്കില്‍ മൂത്ര പരിശോധന വഴിയാണ് ഗര്‍ഭിണിയാണോ അല്ലയോ എന്നു കണ്ടെത്തുക. ഇതിനായി നമുക്കു വീട്ടില്‍ തന്നെ ടെസ്റ്റ് ചെയ്യാവുന്ന പ്രഗ്നന്‍സി കിററ് അടക്കം പല ശാസ്ത്രീയ വഴികളുമുണ്ട്.

കുഞ്ഞിന് ആദ്യത്തെ കട്ടിയാഹാരം റാഗി (പഞ്ഞപ്പുല്ല്)കുഞ്ഞിന് ആദ്യത്തെ കട്ടിയാഹാരം റാഗി (പഞ്ഞപ്പുല്ല്)

എന്നാല്‍ മുകളില്‍ പറഞ്ഞ സ്വാഭാവിക ലക്ഷണങ്ങളല്ലാതെ ചില ലക്ഷണങ്ങള്‍ ഗര്‍ഭിണികള്‍ക്കു കണ്ടു വരാറുണ്ട്. എന്നാല്‍ ഇതു ചില വിചിത്ര ലക്ഷണങ്ങളാണ്. വളരെ ചുരുക്കം പേരില്‍ കണ്ടു വരുന്ന ചില ലക്ഷണങ്ങള്‍ എന്നു വേണം, പറയുവാന്‍.

കോള്‍ഡും ചുമയും

കോള്‍ഡും ചുമയും

കോള്‍ഡും ചുമയും സാധാരണ രോഗങ്ങള്‍ തന്നെയാണ്. മരുന്നു കഴിച്ചാല്‍ മാറുകയും ചെയ്യും. എന്നാല്‍ മരുന്നു കഴിച്ചിട്ടും മാറിയില്ലെങ്കില്‍, മറ്റു കാരണങ്ങള്‍ കൊണ്ടല്ലാതെയുള്ള കോള്‍ഡും ചുമയുമെങ്കില്‍ ഇത് ഗര്‍ഭലക്ഷണമാകാം. കാരണം ഗര്‍ഭകാലത്ത് ഹോര്‍മോണുകളും രക്തത്തിന്റെ അളവുമല്ലൊം വര്‍ദ്ധിയ്ക്കുന്നതു സ്വാഭാവികമാണ്. ഇത് മ്യൂകസ് മെംമ്പ്രേയ്‌നെ വരണ്ടതാക്കുന്നു. അപ്പോള്‍ ശരീരം കൂടുതല്‍ മ്യൂകസ് ഉല്‍പാദിപ്പിയ്ക്കുന്നു. ഇതിനുപയോഗിയ്ക്കുന്ന ഒരു വഴിയാണ് കോള്‍ഡും ചുമയുമെല്ലാം.

കൂടുതല്‍ തവണ ബാത്‌റൂമില്‍

കൂടുതല്‍ തവണ ബാത്‌റൂമില്‍

കൂടുതല്‍ തവണ ബാത്‌റൂമില്‍ പോകാന്‍ തോന്നുന്നതും ഗര്‍ഭത്തിന്റെ ഒരു പ്രാരംഭ ലക്ഷണം കൂടിയാണ്. ഗര്‍ഭിണിയാകുമ്പോള്‍ ശരീരത്തില്‍ ഏറെ ഹോര്‍മോണ്‍ മാറ്റങ്ങള്‍ സംഭവിയ്ക്കും. രക്തോല്‍പാദനം കൂടും. ദ്രാവകങ്ങള്‍ വര്‍ദ്ധിയ്ക്കും. സാധാരണത്തേക്കാള്‍ കൂടുതല്‍ ഇടയ്ക്കിടെ, ചിലപ്പോള്‍ രണ്ടു മണിക്കൂര്‍ ഇടവേളയില്‍ ബാത്‌റൂമില്‍ പോകുവാന്‍ തോന്നുന്നത് ഗര്‍ഭത്തിന്റെ പ്രാരംഭ ലക്ഷണങ്ങളില്‍ ഒന്നാണെന്നു വേണം, പറയുവാന്‍യ

വയററില്‍ എരിച്ചിലും

വയററില്‍ എരിച്ചിലും

ഗര്‍ഭത്തിന്റെ പ്രാരംഭമായി വയററില്‍ എരിച്ചിലും അനുഭവപ്പെടാം. ഗര്‍ഭധാരണം ദഹനത്തേയും സ്വാധീനിയ്ക്കുന്നു. വയറ്റില്‍ കൂടുതല്‍ സമയം ഭക്ഷണം തങ്ങി നില്‍ക്കുന്നു. ഇത് നെഞ്ചെരിച്ചില്‍, വയറെരിച്ചില്‍ പോലുള്ള തോന്നലുകള്‍ക്കു കാരണമാകും. വയറ്റിലെ ആസിഡ് ഫുഡ് പൈപ്പ് വരെയെത്തുന്നതാണ് ഈ തോന്നലുണ്ടാക്കുന്നത്. മറ്റു കാരണങ്ങള്‍ ഇല്ലാതെ പെട്ടെന്നുണ്ടാക്കുന്ന എരിച്ചില്‍ ഗര്‍ഭധാരണത്തിന്റെ ലക്ഷണം കൂടിയാണ്.

ബായ്ക്ക് പെയിന്‍

ബായ്ക്ക് പെയിന്‍

ബായ്ക്ക് പെയിന്‍ അഥവാ ഇടുപ്പു വേദന പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടുമുണ്ടാകാം. ഗര്‍ഭകാലത്ത് ഇത് സാധാരണവുമാണ്. പ്രത്യേകിച്ചും വയര്‍ വലുതാകുമ്പോള്‍. ഗര്‍ഭത്തിന്റെ പ്രാരംഭ ലക്ഷണം കൂടിയാണ് ബായ്ക്ക് പെയിന്‍ എന്നു പറയാം. പ്രത്യേകിച്ചും നടുവിന് താഴെയായി ഇടുപ്പിലായി തോന്നുന്ന വേദന.

വായില്‍ ലോഹരുചി

വായില്‍ ലോഹരുചി

വായില്‍ ലോഹരുചി ഗര്‍ഭത്തിന്റെ പ്രാരംഭ ഘട്ടത്തിലെ ലക്ഷണം കൂടിയാണ്. ഈസ്ട്രജന്‍, പ്രൊജസ്‌ട്രോള്‍ ഹോര്‍മോണുകളുടെ വര്‍ദ്ധനവാണ് ഈ കണ്ടീഷനു കാരണമാകുന്നത്. ഡൈസെഗ്യൂഷ്യ എന്നതാണ് ഈ പ്രത്യേക അവസ്ഥയ്ക്കു പറയുന്നത്.

മൂഡുകളിലേയ്ക്കും

മൂഡുകളിലേയ്ക്കും

ഹോര്‍മോണുകളാണ് ഗര്‍ഭകാലത്ത് കളിക്കാരെന്നു പറയണം. ഇതു ഗര്‍ഭകാലത്ത് പല മൂഡുകളിലേയ്ക്കും ഗര്‍ഭിണിയെ എത്തിയ്ക്കും. പ്രത്യേക കാരണമില്ലാതെ മൂഡു മാറുന്ന അവസ്ഥ, സന്തോഷം തോന്നി ഉടന്‍ സങ്കടം, നേരെ മറിച്ച്. ആവശ്യമില്ലാതെ ദേഷ്യവും കരച്ചിലും വരിക. മൂഡോഫ് തോന്നുക തുടങ്ങിയവയെല്ലാം ഗര്‍ഭകാലത്തുണ്ടാകുന്ന വ്യത്യാസങ്ങളാണ്.

അമിത വിയര്‍പ്പാണ്

അമിത വിയര്‍പ്പാണ്

ചിലരില്‍ അമിത വിയര്‍പ്പാണ് ഒരു ഗര്‍ഭ ലക്ഷണം. ഗര്‍ഭകാലത്ത് ഒരു ഗര്‍ഭിണിയില്‍ പല മാറ്റങ്ങളും വരും. ശരീരത്തില്‍ ധാരാളം രക്തം ഉല്‍പാദിപ്പിയ്ക്കപ്പെടും. അപചയ പ്രക്രിയ വര്‍ദ്ധിയ്ക്കും. വിശപ്പു വര്‍ദ്ധിയ്ക്കും. ഇതിനൊപ്പം വിയര്‍പ്പും വര്‍ദ്ധിയ്ക്കും. അപചയ പ്രക്രിയ വര്‍ദ്ധിയ്ക്കുന്നതാണ് കാരണമെന്നു വേണം, പറയുവാന്‍. ചിലപ്പോള്‍ തണുത്ത അന്തരീക്ഷമെങ്കില്‍ പോലും ഇത്തരത്തില്‍ വിയര്‍ക്കുന്നതായി അനുഭവപ്പെടും. ഇതും ഗര്‍ഭത്തിന്റെ പ്രാരംഭ ലക്ഷണങ്ങളില്‍ ഒന്നാണ്. വിയര്‍ക്കാന്‍ കാരണങ്ങള്‍ വേറെയുണ്ടെങ്കില്‍ പോലും.

English summary

Strange Pregnancy Symptoms Woman Experiences

Strange Pregnancy Symptoms Woman Experiences, Read more to know a bout,
Story first published: Monday, July 29, 2019, 12:38 [IST]
X
Desktop Bottom Promotion