For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭനിരോധനമെങ്കിലും ആര്‍ത്തവം വന്നില്ലെങ്കില്‍

ഗര്‍ഭനിരോധനമെങ്കിലും ആര്‍ത്തവം വന്നില്ലെങ്കില്‍

|

ഗര്‍ഭധാരണം തടയുവാന്‍ പല തരം വഴികളും ഇന്ന് നിലവിലുണ്ട്. ഹോര്‍മോണ്‍ പില്‍സ്, ഐയുഡി പോലുള്ളവ, കോണ്ടംസ്, ചില കുത്തിവയ്പ്പുകള്‍ എന്നിവയ്ക്കു പുറമേ സ്വാഭാവികമായ ഗര്‍ഭനിരോധന വഴികളുമുണ്ട്.

സാധാരണ ഗതിയില്‍ ആര്‍ത്തവം മുടങ്ങുന്നത്, പ്രത്യേകിച്ചും കൃത്യമായ ആര്‍ത്തവ ചക്രമുള്ളവര്‍ക്ക് ആര്‍ത്തവം പെട്ടെന്നു വരാതിരിയ്ക്കുന്നത് ഗര്‍ഭധാരണ സാധ്യതയെ കാണിയ്ക്കുന്ന ഒന്നാണ്.

എന്നാല്‍ ചിലപ്പോഴെങ്കിലും ഗര്‍ഭനിരോധനോപാധികള്‍ ഉപയോഗിയ്ക്കുമ്പോഴും സ്ത്രീകളില്‍ ആര്‍ത്തവം മുടങ്ങുന്നതായി വരാറുണ്ട്. പലരും ഇത് ഗര്‍ഭധാരണം നടന്നുവോ എന്ന തോന്നലോടെയായിരിയ്ക്കും സമീപിയ്ക്കുക. കാരണം ആഗ്രഹിയ്ക്കാത്ത ഗര്‍ഭധാരണം തടയുവാന്‍ ഉപാധികള്‍ സ്വീകരിച്ചിട്ടും ഫലം ലഭിയ്ക്കാതെ പോകുന്നത് താല്‍ക്കാലികമായെങ്കിലും പങ്കാളികളില്‍ അങ്കലാപ്പുണ്ടാക്കിയേക്കാം.

എന്നാല്‍ ഗര്‍ഭനിരോധന വഴികള്‍ ഉപയോഗിച്ചിട്ടും ആര്‍ത്തവം വരാതിരിയ്ക്കുന്നത് എല്ലായ്‌പ്പോഴും ഗര്‍ഭധാരണം നടന്നുവെന്നതിന്റെ സൂചനയല്ല. ഇതല്ലാതെ ചില കാരണങ്ങള്‍ കൊണ്ടും ഇത്തരം പ്രശ്‌നമുണ്ടാകാം. ഇതെക്കുറിച്ചറിയൂ

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് അധികമാകുന്നത് ഇത്തരത്തില്‍ ആര്‍ത്തവം വരാതെയിരിയ്ക്കാന്‍ കാരണമാകാം. ഇത് നിങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ, അതായത് ഹൈപ്പോതലാമസിനെ ബാധിയ്ക്കുന്നു. ഈ ഭാഗമാണ് ഹോര്‍മോണ്‍ പ്രക്രിയകളെ സ്വാധീനിയ്ക്കുന്നത്. ഇത് ഹോര്‍്‌മോണ്‍ പ്രശ്‌നങ്ങളുണ്ടാക്കുകയും ഇതിന്റെ ഫലമായി ആര്‍ത്തവം വരാതിരിയ്ക്കുകയും ചെയ്യുന്നു.

ഭക്ഷണ ശീലങ്ങള്‍

ഭക്ഷണ ശീലങ്ങള്‍

ഭക്ഷണ ശീലങ്ങള്‍ മാററുന്നതും പെട്ടെന്നു ഭാരം കുറയുന്നതുമെല്ലാം മാസമുറ സംബന്ധമായ പ്രശ്‌നങ്ങ്ള്‍ക്കും മാസമുറ വരാതിരിയ്ക്കുവാനുമെല്ലാം കാരണമാകാറുണ്ട്. പ്രത്യേകിച്ചും വേണ്ട തൂക്കത്തിനേക്കാള്‍ 10 ശതമാനം അണ്ടര്‍വെയ്റ്റും കൂടുതലുമെങ്കില്‍. ഇത് ആര്‍ത്തവത്തേയും ഓവുലേഷനേയുമെല്ലാം ബാധിയ്ക്കുകയും ചെയ്യും. അനോറെക്‌സിയ, ബൊളീമിയ തുടങ്ങിയ രോഗങ്ങളുള്ള സ്ത്രീകളെങ്കില്‍ ഇവര്‍ക്കും ഈ പ്രശ്‌നമുണ്ടാകാം.

അമിതമായ വ്യായാമവും

അമിതമായ വ്യായാമവും

അമിതമായ വ്യായാമവും പല സ്ത്രീകളിലും ആര്‍ത്തവം വരാതിരിയ്ക്കുന്നതിന് കാരണമാകാറുണ്ട്. പ്രത്യേകിച്ചും സ്‌പോട്‌സ് പോലുള്ളവയിലും അധികം ശാരീരികി അധ്വാനമുള്ള ജോലികളിലും പങ്കെടുക്കുന്നവരില്‍. ഇത്തരം വ്യായാമങ്ങള്‍ ശരീരത്തില്‍ ഹോര്‍മോണ്‍ മാറ്റങ്ങളുണ്ടാക്കുന്നു. പ്രത്യേകിച്ചും പെട്ടെന്നു തന്നെ ഇത്തരം വ്യായാമങ്ങള്‍ കൂടുതല്‍ ചെയ്യുകയെങ്കില്‍.

ഗര്‍ഭനിരോധന ഗുളികകള്‍

ഗര്‍ഭനിരോധന ഗുളികകള്‍

തുടര്‍ച്ചയായി ചില പ്രത്യേക ഗര്‍ഭനിരോധന ഗുളികകള്‍ കഴിയ്ക്കുന്ന സ്ത്രീക്‌ളില്‍ ആര്‍ത്തവം ചിലപ്പോള്‍ മുടങ്ങുവാന്‍ സാധ്യതയുണ്ട്. സീസണോറ്റ് പോലുള്ള ചില പ്രത്യേക ബ്രാന്റ് ഗുളികകള്‍ മൂന്നു മാസം അടുപ്പിച്ച ഉപയോഗിച്ച് പിന്നീട് ഒരാഴ്ച ഉപയോഗിയ്‌ക്കേണ്ടാത്ത വിധത്തിലുള്ളതാണ്. ഇത് ഉപയോഗിയ്ക്കാതിരിയ്ക്കുന്ന ഒരാഴ്ചയിലാണ് ആര്‍ത്തവമുണ്ടാകുക. ഇത്തരം പില്‍സ് തുടര്‍ച്ചായായി ഉപയോഗിയ്ക്കുമ്പോള്‍ വര്‍ഷത്തില്‍ നാലു തവണ മാത്രമേ ആര്‍ത്തവം വരാന്‍ സാധ്യതയുള്ളൂ.

ഇതിന്

ഇതിന്

ഇതിന് ഒരു മറുവശവുമുണ്ട്. കാരണം യാതൊരു തരത്തിലെ ഗര്‍ഭനിരോധനോപാധിയും നൂറു ശതമാനം വിജയകരമല്ല. പരാജയ സാധ്യതകളുണ്ടെന്നര്‍ത്ഥം. കൃത്യമായി ഉപയോഗിച്ചാല്‍ പോലും സാധ്യത കുറവെങ്കിലും ഇതു സംഭവിച്ചു കൂടാ എന്നു പറയുവാന്‍ പറ്റില്ല. ഏത്ര കൃത്യമായി ഉപയോഗിച്ചാലും ഒരു ശതമാനം പരാജയ സാധ്യത ഇവയക്കുണ്ടെന്നു വേണം, പറയുവാന്‍.

English summary

Reasons For Missed Periods While On Birth Control

Reasons For Missed Periods While On Birth Control, Read more to know about,
Story first published: Friday, October 18, 2019, 14:11 [IST]
X
Desktop Bottom Promotion