For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹം ഗർഭകാലത്തോ; ഫലം കുഞ്ഞിന് അമിതഭാരം

|

ഗർഭിണിയാണ് എന്ന് അറിയുന്ന നിമിഷം മുതൽ തന്നെ പലരും ഉപദേശങ്ങളുമായി നമ്മുടെ കൂടെ കൂടും. സ്ത്രീയെ സംബന്ധിച്ചിടത്തോളം വളരെയധികം നിർണായകമായ ഒരു ഘട്ടം തന്നെയാണ് ഗർഭകാലം. ഗർഭത്തിന്‍റെ ആരംഭം മുതൽ തന്നെ അമ്മമാർ ആധിയെടുത്ത് കൊണ്ടേ ഇരിക്കും. ഓരോ ദിവസം കഴിയുന്തോറും ഉപദേശങ്ങളും മറ്റും കൂടുന്നതിലൂടെ അത് നിങ്ങളുടെ ആധി പലപ്പോഴും വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഗർഭകാലത്തുണ്ടാവുന്ന പല വിധത്തിലുള്ള പ്രതിസന്ധികൾ പലപ്പോഴും ഗർഭസ്ഥശിശുവിന്‍റെ വലിപ്പം സാധാരണയിൽ കവിഞ്ഞതായി മാറുന്നു.

ഗർഭാവസ്ഥയിൽ കുഞ്ഞിന് ഭാരം കുറയുന്നതിനെക്കുറിച്ച് നമ്മൾ വായിച്ചിട്ടുണ്ട്. എന്നാൽ കുഞ്ഞിന്റെ കാര്യത്തിൽ ഭാരക്കുറവ് മാത്രമല്ല പ്രശ്നമാകുന്നത് ഭാരം കൂടുന്നതും പ്രശ്നമാകുന്ന ഒരു വിഷയം തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ പ്രസവ സമയത്തും സങ്കീർണതകൾ വർദ്ധിപ്പിക്കുന്നുണ്ട്. എന്തൊക്കെയെന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

Most read: കുഞ്ഞിന് രാത്രി കടുത്ത ചുമയോ, ഒറ്റമൂലികൾ ഇതാMost read: കുഞ്ഞിന് രാത്രി കടുത്ത ചുമയോ, ഒറ്റമൂലികൾ ഇതാ

കാരണം ഗർഭകാലത്ത് ഉണ്ടാവുന്ന പ്രശ്നങ്ങളാണ് പലപ്പോഴും കുഞ്ഞിന് ഗർഭത്തിൽ വലിപ്പവും ഭാരവും അമിതമായി വർദ്ധിപ്പിക്കുന്നത്. ഉപദേശങ്ങൾ കേട്ട് അമിത ഭക്ഷണം കഴിക്കുന്നതും ആരോഗ്യകരമല്ലാത്ത ഭക്ഷണങ്ങൾ കഴിക്കുന്നതും കുഞ്ഞിന് വലിപ്പം വർദ്ധിപ്പിക്കുന്നതിന് വേണ്ടി ചില പ്രത്യേക ഭക്ഷണങ്ങൾ കഴിക്കുന്നതും എല്ലാം കുഞ്ഞിന്റെ വലിപ്പം വർദ്ധിപ്പിക്കുന്നുണ്ട്.

കുഞ്ഞിന് എത്ര വലിപ്പം ഉണ്ടാവണം?

കുഞ്ഞിന് എത്ര വലിപ്പം ഉണ്ടാവണം?

കുഞ്ഞിന് എത്ര വലിപ്പം ഉണ്ടാവണം എന്ന കാര്യം അമ്മമാർ അറിയേണ്ടതാണ്. കുഞ്ഞിന് 2.5 കിലോഗ്രാം എങ്കിലും തൂക്കം ഉണ്ടാവണം. എന്നാൽ ആ കുഞ്ഞ് ആരോഗ്യമുള്ള ഒരു കുഞ്ഞായി കണക്കാക്കുന്നുണ്ട്. എന്നാല്‍ ചില കുട്ടികള്‍ 3.5 കിലോയില്‍ അധികം തൂക്കം ഉണ്ടെങ്കിൽ അത് അമിതഭാരമുള്ള കുഞ്ഞായി മാറുന്നുണ്ട്. ചിലപ്പോൾ നവജാത ശിശുവിൻറെ ഭാരം 4-5 വരെ ആവാറുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്.

ഗർഭകാലത്തെ അമ്മയുടെ ഭാരം

ഗർഭകാലത്തെ അമ്മയുടെ ഭാരം

ഗർഭകാലത്തെ അമ്മയുടെ ഭാരം 24 കിലോയെങ്കിലും കൂടിയാൽ ഉറപ്പിച്ചോളൂ നിങ്ങളുടെ കുഞ്ഞിന് അമിതഭാരമുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സാധാരണ അവസ്ഥയിൽ ഗർഭകാലത്ത് 8-12 കിലോ വരെ ഭാരം കൂടാറുണ്ട്. എന്നാൽ ഇതിൽഅധികമായാൽ അത് കുഞ്ഞിന്റെ വലിപ്പത്തേയും ബാധിക്കുന്നുണ്ട്. മാത്രമല്ല പല വിധത്തിലുള്ള അപകടങ്ങളും സാധാരണ പ്രസവം നടക്കാത്ത അവസ്ഥയും ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. അതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്ന് നോക്കാവുന്നതാണ്. ഇത് മാത്രമല്ല ആദ്യത്തെ പ്രഗ്നൻസിയിൽ അമിതവണ്ണം ഉള്ളവർക്ക് അടുത്ത ഗർഭത്തിൽ സാധാരണ ആരോഗ്യകരമായ തൂക്കമുള്ള കുഞ്ഞിനെ ലഭിക്കുന്നതിനുള്ള സാധ്യത വർദ്ധിക്കുന്നുണ്ട്.

 പ്രമേഹത്തിന്‍റെ അളവ്

പ്രമേഹത്തിന്‍റെ അളവ്

പ്രമേഹത്തിന്‍റെ അളവ് വളരെയധികം ഗർഭകാലത്ത് ശ്രദ്ധിക്കേണ്ട ഒന്നാണ്. ഉയർന്ന ബോഡി മാസ് ഇൻഡക്സ് ഉള്ളവരിൽ പലപ്പോഴും രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെയധികം കൂടുതലായിരിക്കും. ഇത് തന്നെയാണ് പലപ്പോഴും ഗര്‍ഭത്തിലെ കുഞ്ഞിന്‍റെ വലിപ്പം കൂടുന്നതിനുള്ള പ്രധാന കാരണമായി കണക്കാക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇൻസുലിന്‍റെ ഉത്പ്പാദത്തിന്‍റെ അളവ് വർദ്ധിക്കുന്നുണ്ട്. ഇത് ഗ്രോത്ത് ഹോർമോൺ ആയി പ്രവർത്തിക്കുന്നുണ്ട്. ടൈപ്പ് 1 ഡയബറ്റിസ് ഉള്ളവരിൽ കുഞ്ഞിന്‍റെ വലിപ്പം വർദ്ധിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ ടൈപ്പ് 2 ഡയബറ്റിസ് ഉള്ളവരില്‍ ചെറിയ വ്യായാമം ചെയ്തും ലൈഫ്സ്റ്റൈലിലും ഡയറ്റിലും മാറ്റം വരുത്തിയും ഈ പ്രശ്നത്തെ പ്രതിരോധിക്കാൻ സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം.

ഗർഭിണിയുടെ പ്രായം

ഗർഭിണിയുടെ പ്രായം

ഗർഭം ധരിക്കുന്നത് 35 വയസ്സിന് ശേഷമാണോ, എന്നാൽ ഇവരിൽ വലിയ കുഞ്ഞ് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പല വിധത്തിലുള്ള മെഡിക്കൽ കണ്ടീഷൻ ആണ് ഇത്തരം അവസ്ഥകൾക്ക് കാരണമാകുന്നത്. എന്നാൽ പ്രായം വളരെ കുറവുള്ള അതായത് 18 വയസ്സിനു താഴെയുള്ള പെൺകുട്ടികൾ ഗർഭം ധരിച്ചാൽ ഇവരിൽ കുഞ്ഞിന്റെ വലിപ്പം വളരെ കുറവായിരിക്കും എന്നാണ് പറയുന്നത്. ഗർഭിണിയുടെ പ്രായം കുഞ്ഞിന്റെ വലിപ്പം നിർണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഇത് പല വിധത്തിലുള്ള കോംപ്ലിക്കേഷനുകളും പ്രസവ സമയത്ത് ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് എല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

മുൻപുണ്ടായിട്ടുള്ള ആരോഗ്യ പ്രശ്നങ്ങൾ

മുൻപുണ്ടായിട്ടുള്ള ആരോഗ്യ പ്രശ്നങ്ങൾ

ഗർഭം ധരിക്കുന്നതിന് മുൻപ് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ പല സ്ത്രീകളിലും ഉണ്ടാവുന്നുണ്ട്. ചിലരിൽ പ്രമേഹം, രക്തസമ്മർദ്ദം, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, അനീമിയ എന്നിവയെല്ലാം കുഞ്ഞിന്‍റെ വലിപ്പം നിര്‍ണയിക്കുന്ന ഘടകങ്ങളിൽ പ്രധാനപ്പെട്ടതാണ്. ഇതിന് വേണ്ടി കഴിക്കുന്ന മരുന്നുകൾ എല്ലാം പലപ്പോഴും കുഞ്ഞിന്റെ വലിപ്പം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ വളരെയധികം കാരണമാകുന്നുണ്ട്. എന്നാൽ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഗർഭം ധരിക്കുന്നതിന് മുൻപ് തന്നെ ഡോക്ടറെ കണ്ട് കൃത്യമായ പരിശോധനകൾ നടത്തേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെല്ലാം കുഞ്ഞിന്‍റെ വലിപ്പം വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.

 ഗർഭത്തിന് മുൻപുള്ള ശരീരഭാരം

ഗർഭത്തിന് മുൻപുള്ള ശരീരഭാരം

ഗർഭം ധരിക്കുന്നതിന് മുൻപുള്ള ശരീരഭാരം വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. ഭാരക്കുളവുള്ള സ്ത്രീകളിൽ പലപ്പോഴും വലിപ്പവും ഭാരവും കുറവുള്ള കുഞ്ഞുങ്ങൾ ജനിക്കുന്നതിനുള്ള സാധ്യതയുണ്ട്. എന്നാൽ ബോഡി മാസ് ഇൻഡക്സ് കൂടുതലുള്ള സ്ത്രീകളിൽ അത് പലപ്പോഴും നേരെ വിപരീതമായാണ് സംഭവിക്കുന്നത്. ഇതിന്‍റെ ഫലമായി ഗർഭത്തിന് മുൻപുള്ള ശരീരഭാരം കുറവാണെങ്കിൽ അത് വർദ്ധിപ്പിക്കാൻ ശ്രദ്ധിക്കണം. എന്നാൽ അമിതഭാരം ഉണ്ടെങ്കിൽ അത് കൃത്യമായി നിലനിർത്തുന്നതിനും ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് നിങ്ങളുടെ കുഞ്ഞിൻറെ ഭാരത്തിൽ പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്.

പാരമ്പര്യം

പാരമ്പര്യം

പാരമ്പര്യം പലപ്പോഴും കുഞ്ഞിന്‍റെ ശരീരഭാരത്തെ വളരെയധികം ബാധിക്കുന്നതാണ്. പലപ്പോഴും അച്ഛന്‍റെ ശരീരഭാരമാണ് പാരമ്പര്യത്തില്‍ പലപ്പോഴും കുഞ്ഞിനെ ബാധിക്കുന്നത്. അച്ഛന്റെ മാത്രമല്ല അമ്മയുടെ ശരീരഭാരവും പാരമ്പര്യവും കുഞ്ഞിന്റെ ശരീരഭാരത്തെ ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഗർഭകാലത്ത് മുകളിൽ പറഞ്ഞ കാര്യങ്ങളിൽ അതീവശ്രദ്ധ ചെലുത്തിയില്ലെങ്കിൽ അത് കുഞ്ഞിന്‍റെ ആരോഗ്യത്തെ വളരെയധികം പ്രതിസന്ധിയിൽ ആക്കുന്നുണ്ട്.

English summary

pregnancy conditions that lead to big babies

Here in this article we explain some special pregnancy conditions that result in big babies. Read on.
Story first published: Thursday, September 26, 2019, 13:37 [IST]
X
Desktop Bottom Promotion