For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐ വി എഫിന് ശേഷം കാത്തിരിപ്പിന്റെ രണ്ടാഴ്ച: പോസിറ്റീവ് ലക്ഷണങ്ങള്‍ ഇതാ

|

അമ്മയാവുക എന്നത് പല സ്ത്രീകളും വളരെയധികം ആഗ്രഹിക്കുന്നതാണ്. എന്നാല്‍ പലപ്പോഴും വന്ധ്യത ഇതിന് വില്ലനാവുന്നു. എന്നാല്‍ എന്താണ് ഇതിന് പിന്നിലെ കാരണം എന്ന് കൃത്യമായി നാം മനസ്സിലാക്കി എടുക്കേണ്ടതാണ്. ഐവിഎഫ് എന്ന ചികിത്സ വന്ധ്യതയുള്ളവര്‍ക്ക് ഗര്‍ഭധാരണത്തിന് സഹായിക്കുന്നതാണ്. ഐവിഎഫ് ചികിത്സ നടത്തുന്നവരില്‍ അണ്ഡവും ബീജവും ശേഖരിച്ച് ലാബില്‍ വെച്ച് നടന്ന ബീജസങ്കലനത്തിന് ശേഷം ഭ്രൂണം സ്ത്രീയുടെ ശരീരത്തിലേക്ക് മാറ്റുന്നു. ഇതിനെയാണ് ഐവിഎഫ് എന്ന് പറയുന്നത്. എന്നാല്‍ ഭ്രൂണത്തിന് കൃത്യമായ വളര്‍ച്ചയുണ്ടോ ഗര്‍ഭധാരണത്തിന് സാധ്യതയുണ്ടോ എന്ന് മനസ്സിലാക്കാന്‍ നാം എപ്പോഴും രണ്ടാഴ്ചയോളം കാത്തിരുന്നേ പറ്റൂ. ഈ അവസ്ഥയില്‍ രണ്ടാഴ്ചത്തെ കാത്തിരിപ്പ് എന്നത് പല സ്ത്രീകള്‍ക്കും അല്‍പം പ്രശ്‌നമുണ്ടാക്കുന്നത് തന്നെയാണ്.

Positive Pregnancy Signs

ഭ്രൂണത്തിന്റെ ഗുണനിലവാരം അനുസരിച്ച്, സ്ത്രീയുടെ ഗര്‍ഭപാത്രത്തിലേക്ക് മാറ്റുന്ന സമയം ഇതിന്റെ സാധ്യത 28% മുതല്‍ 79% വരെയാണ്. മാതാപിതാക്കളുടെ പ്രായം, അണ്ഡത്തിന്റേയും ബീജത്തിന്റേയും ആരോഗ്യം എന്നിവയെല്ലാം ഈ സമയം വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ രണ്ടാഴ്ചക്ക് ശേഷം മാത്രമേ ഗര്‍ഭധാരണം സംഭവിച്ചോ പോസിറ്റീവ് ആണോ എന്നതിന്റെ ലക്ഷണം മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. ഭ്രൂണം കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ ചിലരില്‍ രണ്ടാഴ്ചകളില്‍ ഗര്‍ഭാവസ്ഥയുടെ ആദ്യകാല ലക്ഷണങ്ങളില്‍ ചിലത് അനുഭവപ്പെടുന്നുണ്ട്. എന്നാല്‍ ഇംപ്ലാന്റേഷന്‍ വിജയകരമായി പൂര്‍ത്തിയായി എന്നതിന് ഒരിക്കലും നൂറ് ശതമാനം ലക്ഷണങ്ങള്‍ ഉറപ്പ് പറയുന്നില്ല. എങ്കിലും ചില ലക്ഷണങ്ങള്‍ ശരീരം കാണിക്കുന്നു. അത് എന്തൊക്കെയെന്ന് നോക്കാം.

 സ്തനങ്ങളിലെ ആര്‍ദ്രത

സ്തനങ്ങളിലെ ആര്‍ദ്രത

പലപ്പോഴും സ്തനങ്ങളിലാണ് ആദ്യ ലക്ഷണം കാണിക്കുന്നത്. അത് നിങ്ങളുടെ ആദ്യ ഗര്‍ഭമാണെങ്കില്‍ പ്രകടമായ ലക്ഷണം കാണിക്കുന്നു. ചില സ്ത്രീകളില്‍ സ്തനങ്ങളില്‍ വീക്കവും വലുപ്പവും ചൊറിച്ചിലും ഗര്‍ഭലക്ഷണമായി കണക്കാക്കപ്പെടുന്നു. എന്നാല്‍ ആര്‍ത്തവം ആരംഭിക്കാന്‍ പോവുന്ന സമയങ്ങളിലും പലപ്പോഴും ഇതേ ലക്ഷണങ്ങള്‍ സ്ത്രീകളില്‍ ഉണ്ടാവുന്നു. ശരീരത്തില്‍ ഈസ്ട്രജന്റെ അളവ് വര്‍ദ്ധിക്കുന്നതാണ് ഇതിന് പിന്നിലെ പ്രധാന കാരണം. എന്നാല്‍ ഇത് നൂറ് ശതമാനം വിശ്വസിക്കാവുന്ന ഒരു ലക്ഷണമായി കണക്കാക്കാന്‍ ആവില്ല.

സ്‌പോട്ടിംഗ്

സ്‌പോട്ടിംഗ്

സ്‌പോട്ടിംങ് ശ്രദ്ധിക്കണം. സാധാരണ ആര്‍ത്തവത്തിന് മുന്‍പ് ഒരിക്കലും സ്‌പോട്ടിംങ് ഉണ്ടാവുകയില്ല. എന്നാല്‍ നിങ്ങളില്‍ ഇംപ്ലാന്റേഷന്‍ വിജയകരമായി നടക്കുന്നുണ്ട് എന്നതിന്റെ ലക്ഷണമാണ് സ്‌പോട്ടിംങ്. ഇംപ്ലാന്റേഷന്‍ നിങ്ങളില്‍ നടക്കുമ്പോള്‍ ഭ്രൂണം ഗര്ഭപാത്രത്തിന്റെ ഭിത്തിയിലേക്ക് പറ്റിപ്പിടിച്ച് വളരാന്‍ ആരംഭിക്കുന്നു. ഈ സമയം ഗര്‍ഭപാത്രത്തിന് ഭിത്തിയിലുള്ള ചെറിയ ചില സിരകള്‍ പൊട്ടുന്നതിന്റെ ഫലമായാണ് ഇത്തരം അവസ്ഥയുണ്ടാവുന്നത്. ഭ്രൂണം ഇംപ്ലാന്റ് ചെയ്യപ്പെട്ട് ഒരാഴ്ചക്ക് ശേഷം സ്‌പോട്ടിംങ് ഉണ്ടാവാം. എന്നാല്‍ ഇതെപ്പോഴും ഒരു പോസിറ്റീവ് ലക്ഷണം ആയിരിക്കണം എന്നില്ല. കാരണം ഐവിഎഫ് ആയതുകൊണ്ട് തന്നെ ഇത്തരം ലക്ഷണങ്ങള്‍ അല്‍പം ശ്രദ്ധിക്കണം.

അടിവയറ് വീര്‍ക്കുന്നത് പോലെ

അടിവയറ് വീര്‍ക്കുന്നത് പോലെ

നിങ്ങളുടെ അടിവയര്‍ വീര്‍ക്കുന്നത് പോലെ തോന്നുന്നുവെങ്കില്‍ അതും ഒരു പോസിറ്റീവ് ലക്ഷണമായാണ് കണക്കാക്കുന്നത്. എന്നാല്‍ ഇത് പലപ്പോഴും പലരിലും ആര്‍ത്തവത്തിന്റെ ലക്ഷണവുമായി കണക്കാക്കുന്നുണ്ട്. എന്നാല്‍ ഐവിഎഫിന് ശേഷം ഉണ്ടാവുന്ന ആദ്യത്തെ രണ്ടാഴ്ചയില്‍ ഇത്തരം ലക്ഷണം കാണപ്പെടുകയാണെങ്കില്‍ അത് അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. പ്രോജസ്റ്റിറോണ്‍ അളവ് വര്‍ദ്ധിക്കുന്നതിന്റെ ഫലമായാണ് ഇത് സംഭവിക്കകുന്നത്. എന്നാല്‍ ഇതിന്റെ ഫലമായി ഉണ്ടാവുന്ന വയറ് വേദന നിസ്സാരമാക്കി വിടരുത്. അത് അല്‍പം ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളില്‍ ഒന്ന് തന്നെയാണ്.

മലബന്ധം

മലബന്ധം

നിങ്ങളുടെ ആര്‍ത്തവം അടുത്തെത്തി എന്നതാണ് മലബന്ധം സൂചിപ്പിക്കുന്നത്. ഇത് ആര്‍ത്തവത്തിന് മുന്നോടിയായി ഉണ്ടാവുന്ന ലക്ഷണമെങ്കിലും ഗര്‍ഭധാരണത്തിന്റെ ലക്ഷണമായും ഇതിനെ കണക്കാക്കാവുന്നതാണ്. ചില ആളുകള്‍ക്ക് ഗര്‍ഭാവസ്ഥയുടെ തുടക്കത്തില്‍ തന്നെ മലബന്ധം അനുഭവപ്പെടുന്നു, കാരണം പ്രോജസ്റ്ററോണ്‍ പേശികളും ലിഗമെന്റുകളും അയവുള്ളതും കുഞ്ഞിനെ ഉള്‍ക്കൊള്ളാന്‍ കൂടുതല്‍ വഴക്കമുള്ളതുമാക്കുന്ന അവസ്ഥയിലാണ് പലപ്പോഴും മലബന്ധം സംഭവിക്കുന്നത്.

മോണിംഗ് സിക്‌നസ്

മോണിംഗ് സിക്‌നസ്

മോണിംഗ് സിക്‌നസ് എന്ന അവസ്ഥ ഗര്‍ഭത്തിന്റെ ആദ്യലക്ഷണങ്ങളില്‍ ഒന്നാണ്. അതുകൊണ്ട് തന്നെ മോണിംഗ് സിക്‌ന്‌സ് ഉണ്ടെങ്കില്‍ അതിനര്‍ത്ഥം നിങ്ങളില്‍ ഗര്‍ഭലക്ഷണം ഉണ്ട് എന്നത് തന്നെയാണ്. നിങ്ങൡ ഉണ്ടാവുന്ന ഹോര്‍മോണ്‍ മാറ്റങ്ങളുടെ ഫലമായാണ് പലപ്പോഴും ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടാവുന്നത്. എന്നാല്‍ ആര്‍ത്തവത്തിന് മുന്‍പ് ഒരിക്കലും സാധാരണ അവസ്ഥയില്‍ നിങ്ങളില്‍ ഛര്‍ദ്ദി ഉണ്ടായിരിക്കണം എന്നില്ല. എന്നാല്‍ സാധാരണ അവസ്ഥയില്‍ ഗര്‍ഭലക്ഷണം ആദ്യത്തെ നാലോ ആറോ ആഴ്ചയില്‍ സംഭവിക്കണം എന്നില്ല.

വജൈനല്‍ ഡിസ്ചാര്‍ജ്

വജൈനല്‍ ഡിസ്ചാര്‍ജ്

വജൈനല്‍ ഡിസ്ചാര്‍ജ് ആണ് അടുത്തത്. സ്ത്രീകളില്‍ പല വിധത്തിലുള്ള വജൈനല്‍ ഡിസ്ചാര്‍ജ് ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇത് ഗര്‍ഭത്തിന്റെ ആദ്യ ഘട്ടത്തില്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. നിങ്ങളില്‍ ഐവിഎഫ് വിജയത്തിലേക്ക് എത്തി എന്നതിന്റെ സൂചനയാണ് പലപ്പോഴും വര്‍ദ്ധിച്ച് കാണുന്ന വജൈനല്‍ ഡിസ്ചാര്‍ജ്. ഇത് ഗര്‍ഭത്തിന്റെ ഓരോ സമയത്തും വര്‍ദ്ധിച്ച് വരുകയും ചെയ്യുന്നു. ലിക്കോറിയ എന്നാണ് ഇതിനെ അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ഐവിഎഫ് ശേഷം ആദ്യ രണ്ടാഴ്ചയില്‍ സംഭവിക്കുന്നു.

 അമിത ക്ഷീണം

അമിത ക്ഷീണം

അമിത ക്ഷീണം പലപ്പോഴും ആര്‍ത്തവത്തിന് മുന്‍പ് ഉണ്ടായിരിക്കും. എന്നാല്‍ ഗര്‍ഭാവസ്ഥയുടെ തുടക്കത്തിലും ഇത് ഉണ്ടാവുന്നു. ഇത് ആ്ദ്യ ദിനം മുതല്‍ തന്നെ ആരംഭിക്കുന്നു. അതിന് കാരണം ശരീരത്തില്‍ പ്രോജസ്റ്ററോണ്‍ അളവ് കുത്തനെ ഉയരുന്നതാണ്. അതുകൊണ്ട് ആദ്യ രണ്ടാഴ്ചയില്‍ ഈ പ്രശ്‌നം ഉണ്ടായാല്‍ പ്രഗ്നന്‍സി ടെസ്റ്റ് നടത്തി നോക്കുന്നത് നല്ലതാണ്. കാരണം ഈ ലക്ഷണം വിജയകരമായ ഭ്രൂണ കൈമാറ്റത്തിന്റെ ഒരു ലക്ഷണമാണ് എന്നതാണ്. എന്നാല്‍ ഈ ലക്ഷണങ്ങള്‍ ഒന്നും ഇല്ലെങ്കിലും നിങ്ങളില്‍ ഗര്‍ഭധാരണം ഐവിഎഫിന് ശേഷം പോസിറ്റീവ് ആവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് രണ്ടാഴ്ച വളരെ ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്.

ഗര്‍ഭപരിശോധന എപ്പോള്‍

ഗര്‍ഭപരിശോധന എപ്പോള്‍

എന്നാല്‍ ഐവിഎഫില്‍ ഭ്രൂണം കൈമാറ്റം ചെയ്യപ്പെട്ടതിന് ശേഷം എപ്പോഴാണ് ഗര്‍ഭപരിശോധന നടത്തേണ്ടത് എന്ന് നമുക്ക് നോക്കാം. എന്തായാലും ഐവിഎഫ് ചെയ്തതിന് ശേഷം രണ്ടാഴ്ച കാത്തിരിക്കേണ്ടതാണ്. അതിന് ശേഷം ആര്‍ത്തവ തീയ്യതി കഴിഞ്ഞ് ഒരാഴ്ചക്ക് ശേഷം മാത്രമേ നിങ്ങള്‍ ടെസ്റ്റ് നടത്തേണ്ടതായുള്ളൂ. എന്നാല്‍ മാത്രമേ നിങ്ങള്‍ക്ക് പോസിറ്റീവ് ഫലം ലഭിക്കുകയുള്ളൂ. അല്ലാത്ത പക്ഷം അത് പലപ്പോഴും നിങ്ങളില്‍ നെഗറ്റീവ് ഫലം ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്.

ഗര്‍ഭകാലത്തെ ഡിസ്ചാര്‍ജ് ഭയപ്പെടുത്തുന്നതോ, ശ്രദ്ധിക്കേണ്ടത്ഗര്‍ഭകാലത്തെ ഡിസ്ചാര്‍ജ് ഭയപ്പെടുത്തുന്നതോ, ശ്രദ്ധിക്കേണ്ടത്

ഗര്‍ഭധാരണം ആഗ്രഹിക്കുന്നവര്‍ ഓവുലേഷന്‍ ശേഷം കൂടുതല്‍ ശ്രദ്ധിക്കണംഗര്‍ഭധാരണം ആഗ്രഹിക്കുന്നവര്‍ ഓവുലേഷന്‍ ശേഷം കൂടുതല്‍ ശ്രദ്ധിക്കണം

English summary

Positive Pregnancy Signs After Embryo Transfer In Malayalam

Here in this article we have listed some positive pregnancy signs after embryo transfer in malayalam. Take a look.
Story first published: Thursday, July 7, 2022, 16:59 [IST]
X
Desktop Bottom Promotion