Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 25-ന് തുടങ്ങുന്ന അപൂർവ്വ മുഹൂർത്തം, പുതിയ കാര്യങ്ങൾ തുടങ്ങാൻ ഇത്രയും അനുകൂല സമയം വേറെയുണ്ടോ? -
ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ്; മഴയും ഉപ്പുകാറ്റും ചർമ്മത്തെ നശിപ്പിക്കാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
വീടിനുള്ളിൽ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും വായു ശുദ്ധീകരണവും അറിയാം -
ശരദ് പൗർണമി 2026: ചന്ദ്രോദയ സമയം അറിയാം; പായസം വെക്കാനും പൂജയ്ക്കും തയ്യാറെടുക്കൂ -
അതിതീവ്ര മഴയിൽ കേരളവും തമിഴ്നാടും; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രത വേണം -
ഡൽഹിയിലെ വായുമലിനീകരണം: ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
ധൈര്യമായി ഒസെംപിക് കഴിച്ചോളൂ; തടി കുറയ്ക്കാൻ റാം കപൂർ പറയുന്ന ആ രഹസ്യം ഇതാണ് -
ഇന്ത്യ-ന്യൂസിലാൻഡ് രണ്ടാം ടി20: പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; സഞ്ജു സാംസണിൽ പ്രതീക്ഷയർപ്പിച്ച് ആരാധകർ -
പഞ്ചക് കാലം അവസാനിക്കുന്നു: ഒക്ടോബർ 25-ന് ശേഷം ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ശുക്രാസ്തമയം അവസാനിക്കുന്നു; ഒക്ടോബർ 29-ന് ശേഷം വിവാഹങ്ങൾക്കും ശുഭകാര്യങ്ങൾക്കും തുടക്കമിടാമോ?
കുഞ്ഞിനെ മാത്രമല്ല പ്ലാസന്റയും ശ്രദ്ധിക്കണം, കാരണം
ഗര്‍ഭാവസ്ഥയില്‍ രൂപം കൊള്ളുന്ന ഒരു അവയവമാണ് മറുപിള്ള അഥവാ പ്ലാസന്റ . ഇത് ഗര്‍ഭപാത്രത്തിന്റെ ഭിത്തിയില്‍ വളരുകയും ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയിലും വികാസത്തിലും നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്യുന്നുണ്ട്. ഈ സുപ്രധാന ഗര്‍ഭധാരണ അവയവത്തെക്കുറിച്ചും അതിന്റെ ശരിയായ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാവുന്ന ഘടകങ്ങളെക്കുറിച്ചും കൂടുതലറിയാന്‍ നിങ്ങള്‍ക്ക് വായിക്കാവുന്നതാണ്. എന്തുകൊണ്ടാണ് മറുപിള്ള പ്രധാനമാണ് എന്ന് പറയുന്നതെന്ന് നമുക്ക് നോക്കാം.
മറുപിള്ള നിങ്ങളുടെ കുഞ്ഞിന്റെ ലൈഫ് സപ്പോര്‍ട്ട് സിസ്റ്റമാണ്, മാത്രമല്ല അതിന്റെ വികസനത്തില്‍ പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു. ഇത് അമ്മയെ കുടലിലൂടെ ബന്ധിപ്പിക്കുകയും നിങ്ങളുടെ ഭ്രൂണത്തിന് സ്വയം ചെയ്യാന്‍ കഴിയാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നു. ഓരോ കുഞ്ഞിന്റെ വളര്‍ച്ചയിലും മറുപിള്ള വഹിക്കുന്ന പങ്ക് ചില്ലറയല്ല. ഇത് നിങ്ങളുടെ കുഞ്ഞിന്റെ ശരിയായ വളര്‍ച്ചക്കും ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. ഓരോ അവസ്ഥയിലും നിങ്ങള്‍ക്ക് ഉണ്ടാവുന്ന അസ്വസ്ഥതകളെ പരിഹരിക്കുന്നതിനും മറുപിള്ളയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുന്നതിനും വായിക്കൂ.

പ്ലാസന്റയുടെ പ്രവര്‍ത്തനങ്ങള്‍
നിങ്ങളുടെ ഭ്രൂണം വികസിക്കുന്നതുവരെ മറുപിള്ള ശ്വാസകോശം, വൃക്ക, കരള്‍ തുടങ്ങിയ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നു. മറുപിള്ള നിര്‍വഹിക്കുന്ന പ്രധാന പ്രവര്‍ത്തനങ്ങളില്‍ ചിലത് നമുക്ക് നോക്കാവുന്നതാണ്. ശ്വസനം, വിസര്‍ജ്ജനം, പോഷകാഹാരം, എന്‍ഡോക്രൈന്‍, ബാരിയര്‍ ഫംഗ്ഷന്, ഇമ്യൂണോളജിക്കല്‍ ഫംഗ്ഷന് എന്നിവയാണ് പ്രധാനമായും മറുപിള്ളയിലൂടെ സംഭവിക്കുന്ന കാര്യങ്ങള്‍. കുഞ്ഞിന്റെ ശ്വസനത്തിന് സഹായിക്കുന്നതും മറുപിള്ള തന്നെയാണ്. ഇത് കൂടാതെ പോഷകങ്ങള്‍ കുടലിലൂടെയും മറ്റും എത്തിക്കുന്നതിന് മറുപിള്ള വഹിക്കുന്ന പങ്ക് ചില്ലറയല്ല.

മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നു
കുഞ്ഞില്‍ നിന്നുള്ള യൂറിയ, ക്രിയേറ്റിനിന്‍, യൂറിക് ആസിഡ് (വിസര്‍ജ്ജനം) പോലുള്ള മാലിന്യ ഉല്പന്നങ്ങള് നീക്കംചെയ്യുന്നതിന് സഹായിക്കുന്നു പ്ലാസന്റ. അമ്മക്കും കുഞഅഞിനും രക്തചംക്രമണത്തിലേക്ക് ഭക്ഷ്യവസ്തുക്കളും ആവശ്യമായ ഉല്പന്നങ്ങളും മെറ്റബോളിസീകരിക്കുകയും പുറത്തുവിടുകയും ചെയ്യുന്നതിനും മറുപിള്ള തന്നെയാണ് മികച്ചത്. ഭ്രൂണത്തെ സെനോബയോട്ടിക്സില് നിന്ന് സംരക്ഷിക്കുന്നു (ഭക്ഷ്യ അഡിറ്റീവുകള്‍, മരുന്നുകള്‍, പരിസ്ഥിതി മലിനീകരണം എന്നിവയുള്‍പ്പെടെയുള്ള സംയുക്തങ്ങള്‍). കുഞ്ഞിന്റെ (എന്‍ഡോക്രൈന്‍) വളര്‍ച്ചയ്ക്കും വികാസത്തിനും സഹായിക്കുന്ന സ്റ്റിറോയിഡ്, പെപ്റ്റൈഡ് ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്നതും മറുപിള്ള തന്നെയാണ്.

ഭ്രൂണത്തിന്റെ ആരോഗ്യം
അണുബാധകളില്‍ നിന്നും (ബാക്ടീരിയ), അമ്മമാര്‍ക്കുണ്ടാവുന്ന മറ്റ് രോഗങ്ങളില്‍ നിന്നും കുഞ്ഞിനെ സംരക്ഷിക്കുന്നതിന് മറുപിള്ള സഹായിക്കുന്നുണ്ട്. ഡയമൈന് ഓക്സിഡേസ്, ഓക്സിടോസിനാസ് (എന്‍സൈമാറ്റിക്) പോലുള്ള വ്യത്യസ്ത എന്‍സൈമുകള്‍ ഉത്പാദിപ്പിക്കുന്നതും റുപിള്ളയാണ്. അതുകൊണ്ട് തന്നെ അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് മറുപിള്ളയുടെ ആരോഗ്യമില്ലായ്മ. ഇത് അല്പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കുഞ്ഞിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും മറുപിള്ള വളരെയധികം പങ്ക് വഹിക്കുന്നുണ്ട്.

അപകട സാധ്യതകള്‍
ഗര്‍ഭാവസ്ഥയില്‍ മറുപിള്ളയുടെ പ്രവര്‍ത്തനത്തെ വിവിധ ഘടകങ്ങള്‍ ബാധിക്കുകയും അമ്മയെ ചില അപകടസാധ്യതകള്‍ക്ക് വിധേയമാക്കുകയും ചെയ്യും. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. അമ്മയുടെ പ്രായം വളരെയധികം പ്രധാനപ്പെട്ടതാണ്. 35 വയസ്സിനു ശേഷം ഗര്‍ഭം ധരിക്കുന്ന അമ്മമാര്‍ക്ക് മറുപിള്ള പ്രശ്നങ്ങള്‍ അനുഭവപ്പെടാം. അല്ലെങ്കില്‍ ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിക്കുന്നവരിലും ഇതേ പ്രശ്നം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഒന്നില്‍ കൂടുതല്‍ കുഞ്ഞുങ്ങളെ വഹിക്കുന്ന അമ്മമാര്‍ക്ക് ദുര്‍ബലമായ മറുപിള്ള ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത് ആദ്യകാല മറുപിള്ള വേര്‍പെടുത്തുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.

രക്തം കട്ടപിടിക്കുന്ന തകരാറുകള്‍
ജനിതക സ്വാധീനം, അമിതവണ്ണം, അമ്മയുടെ പ്രായം വര്‍ദ്ധിക്കുന്നത്, മറ്റ് ആരോഗ്യപ്രതിസന്ധികള്‍ തുടങ്ങിയവയുടെ ഫലമായി രക്തം കട്ടപിടിക്കുന്നത് മറുപിള്ളയ്ക്കുള്ളിലും രൂപം കൊള്ളാന്‍ സാധ്യതയുണ്ട്. ഇത് ചിലപ്പോള്‍ രക്ത വിതരണം നിര്‍ത്തിവയ്ക്കുകയും കുഞ്ഞിന് അപകടമുണ്ടാക്കുകയും ചെയ്യും. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ക്ക് മുന്‍പ് ശരീരം പല വിധത്തിലുള്ള ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. ഗര്‍ഭാവസ്ഥയില്‍ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ തോന്നിയാല്‍ ഉടനേ തന്നെ ഡോക്ടറെ സമീപിക്കുന്നതിന് മടിക്കേണ്ടതില്ല.

വയറുവേദന
വയറുവേദനയ്ക്ക് കാരണമാകുന്ന വീഴ്ചയോ ഏതെങ്കിലും തരത്തിലുള്ള പ്രഹരമോ മറുപിള്ള തടസ്സപ്പെടുത്താനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇത് കൂടാതെ നിങ്ങളുടെ മുന്‍പുണ്ടായ ഗര്‍ഭകാലത്ത് എന്തെങ്കിലും മറുപിള്ള പ്രശ്നങ്ങള്‍ അനുഭവപ്പെട്ടിട്ടുണ്ടെങ്കില്‍, നിങ്ങള്‍ക്കത് വീണ്ടും വരുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ക്കും പ്രാധാന്യം നല്‍കേണ്ടതാണ്. സിസേറിയന് അല്ലെങ്കില്‍ ഗര്‍ഭപാത്രത്തിലെ ഫൈബ്രോയിഡ് നീക്കം ചെയ്യല്‍ ശസ്ത്രക്രിയ പോലുള്ള നിങ്ങളുടെ മുമ്പത്തെ ശസ്ത്രക്രിയ, മറുപിള്ളയുടെ അപകടസാധ്യത വര്‍ദ്ധിപ്പിക്കും

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ രക്താതിമര്‍ദ്ദം നിങ്ങളുടെ പ്ലാസന്റല്‍ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം. ഇത് കൂടാതെ ലഹരിവസ്തുക്കളുടെ ദുരുപയോഗം പലപ്പോഴും നിങ്ങള്‍ക്ക് മറുപിള്ളയുടെ അപകടസാധ്യത ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ നിസ്സാരമാക്കി വിടുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ കൂടുതല്‍ അപകടത്തിലേക്ക് നിങ്ങള്‍ എത്തുന്നു. മറുപിള്ള പ്രശ്നങ്ങളുടെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ് എന്നുള്ളത് ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടതാണ്.

ലക്ഷണങ്ങള്‍ ഇവയെല്ലാം
യോനിയില്‍ രക്തസ്രാവം, പുറം വേദന, വയറുവേദന, സ്ഥിരമായ ഗര്‍ഭാശയ സങ്കോചങ്ങള്‍
കുഞ്ഞിന്റെ അനക്കം കുറയുന്നത്, പെട്ടെന്നുള്ളതും പലപ്പോഴും ഈ ലക്ഷണങ്ങള്‍ അനുഭവപ്പെടാന്‍ തുടങ്ങിയാല്‍ നിങ്ങള്‍ ഡോക്ടറെ കാണണം. വേണ്ടത്ര പ്രാധാന്യത്തോടെ നിങ്ങള്‍ അതിനെ സമീപിച്ചാല്‍ പ്രശ്നങ്ങളുടെ അപകടസാധ്യത കുറയ്ക്കാന്‍ നിങ്ങള്‍ക്ക് കഴിയും. എന്നാല്‍ പലപ്പോഴും നല്ലൊരു ശതമാനം ആളുകളിലും മറുപിള്ള പ്രശ്നങ്ങള്‍ തടയാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞേക്കില്ല. അതുകൊണ്ട് തന്നെ ആരോഗ്യകരമായ ഗര്‍ഭധാരണത്തിനായി നിങ്ങള്‍ക്ക് കുറച്ച് മുന്‍കരുതലുകള്‍ കൈക്കൊള്ളാം.

പതിവ് പരിശോധനയ്ക്കായി പോകുക
രക്തസമ്മര്‍ദ്ദം, ഗര്‍ഭകാല പ്രമേഹം പോലുള്ള ആരോഗ്യ അവസ്ഥകള്‍ കൈകാര്യം ചെയ്യുക.
പുകവലി ഉപേക്ഷിക്കുക. ഇത് കൂടാതെ നിങ്ങളുടെ മുന്‍ ഗര്‍ഭാവസ്ഥയില്‍ എന്തെങ്കിലും മറുപിള്ള പ്രശ്നമുണ്ടെങ്കില്‍ അല്ലെങ്കില്‍ ഗര്‍ഭാശയത്തിന് എന്തെങ്കിലും ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെങ്കില്‍ ഡോക്ടറെ അറിയിക്കുക. ഒരു സ്വാഭാവിക പ്രസവത്തില്‍ പ്രസവത്തിന്റെ മൂന്നാം ഘട്ടം പ്രസവത്തോടെ ആരംഭിച്ച് മറുപിള്ള പ്രസവത്തോടെ അവസാനിക്കുന്നു. ഗര്‍ഭാശയ സങ്കോചം സൃഷ്ടിക്കുന്നതിനും മറുപിള്ള പുറന്തള്ളല്‍ വേഗത്തിലാക്കുന്നതിനും ഡോക്ടര്‍ നിങ്ങളുടെ ശരീരത്തില്‍ പിറ്റോസിന്‍ (ഓക്സിടോസിന്‍) കുത്തിവയ്ക്കാം.



Click it and Unblock the Notifications
