For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണികളിലെ മലബന്ധം പരിഹാരം കാണും മാര്‍ഗ്ഗങ്ങള്‍

|

മലബന്ധം പലരേയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും ഇത് ഗര്‍ഭകാലത്താണെങ്കില്‍ അത് നിങ്ങളില്‍ ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഗര്‍ഭകാലത്തുണ്ടാവുന്ന മലബന്ധത്തെ വളരെയധികം ശ്രദ്ധിക്കണം. ഗര്‍ഭാവസ്ഥയില്‍ ആയതു കൊണ്ട് തന്നെ അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഒരു തരത്തിലുള്ള മരുന്നുകളും കഴിക്കാന്‍ പാടില്ല എന്നത് അവസ്ഥ വളരെ മോശമാക്കുന്നു. എന്നാല്‍ എന്താണ് ഗര്‍ഭകാലത്തെ മലബന്ധത്തിന് കാരണമെന്നും എന്താണ് ഇതിന് പരിഹാരം എന്നും അറിയാന്‍ എല്ലാവര്‍ക്കും ആഗ്രഹമില്ലേ? ഗര്‍ഭകാലത്ത് സാധാരണമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ പലപ്പോഴും ഇതുണ്ടാക്കുന്ന അവസ്ഥകളില്‍ നിന്ന് രക്ഷിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. ഇത് ശ്രദ്ധിച്ചാല്‍ ഗര്‍ഭകാലത്തെ മലബന്ധത്തെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു.

അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് പ്രതിസന്ധികള്‍ ഒന്നും തന്നെ ഉണ്ടാക്കാതെ തന്നെ മലബന്ധം എന്ന പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഇനി പറയുന്ന നാടന്‍ വഴികള്‍. ഇത് ഒരിക്കലും മലബന്ധം എന്ന പ്രതിസന്ധിക്ക് കാരണമാകുന്നില്ല. ഗര്‍ഭകാല ആരോഗ്യ പ്രതിസന്ധികളില്‍ പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ താഴെ പറയുന്നു.

ഹോര്‍മോണ്‍ മാറ്റങ്ങള്‍

ഹോര്‍മോണ്‍ മാറ്റങ്ങള്‍

ഗര്‍ഭിണികളില്‍ പല വിധത്തിലുള്ള ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഗര്‍ഭകാലത്തുണ്ടാകുന്ന ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ ദഹനത്തെ ബാധിക്കുമ്പോള്‍ അത് മലബന്ധത്തിന് കാരണമാകുന്നു. എന്തൊക്കെയാണ് ഇതിന്റെ കാരണം എന്ന് നോക്കാം.

കുടലിലുണ്ടാവുന്ന സമ്മര്‍ദ്ദം

കുടലിലുണ്ടാവുന്ന സമ്മര്‍ദ്ദം

ഗര്‍ഭിണികളില്‍ മലബന്ധമുണ്ടാവുന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ് കുടലിലെ സമ്മര്‍ദ്ദം. ഗര്‍ഭകാലത്തെ പല വിധത്തിലുള്ള മരുന്നുകള്‍ നമ്മള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഈ അവസരത്തില്‍ പലപ്പോഴും അത് മലബന്ധത്തിലേക്ക് നയിക്കുന്നു. അയേണ്‍ സപ്ലിമെന്റ് അടങ്ങിയ പല മരുന്നുകളും ഗര്‍ഭാവസ്ഥയില്‍ കഴിക്കുന്നുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ശ്രദ്ധിച്ചില്ലെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. പരിഹാരങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

പരിഹാരങ്ങള്‍

പരിഹാരങ്ങള്‍

ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണത്തിന്റെ കാര്യം തന്നെയാണ്. അതിന് വേണ്ടി ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കാവുന്നതാണ്. ഗര്‍ഭകാലത്താണെങ്കില്‍ പോലും നാരുകളടങ്ങിയ ഭക്ഷണം കഴിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. ഇത് ദഹനവ്യവസ്ഥയെ വളരെയധികം സഹായിക്കുന്നുണ്ട് എന്ന് മാത്രമല്ല ഇത്തരം ഭക്ഷണത്തിന്റെ അഭാവം പലപ്പോഴും മലബന്ധത്തിലേക്ക് നയിക്കുന്നുണ്ട്. ഒരിക്കലും ഭക്ഷണം കഴിക്കാതിരിക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

നാരുകളടങ്ങിയ ഭക്ഷണം

നാരുകളടങ്ങിയ ഭക്ഷണം

ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണത്തിന്റെ കാര്യം തന്നെയാണ്. അതിന് വേണ്ടി ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കാവുന്നതാണ്. ഗര്‍ഭകാലത്താണെങ്കില്‍ പോലും നാരുകളടങ്ങിയ ഭക്ഷണം കഴിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. ഇത് ദഹനവ്യവസ്ഥയെ വളരെയധികം സഹായിക്കുന്നുണ്ട് എന്ന് മാത്രമല്ല ഇത്തരം ഭക്ഷണത്തിന്റെ അഭാവം പലപ്പോഴും മലബന്ധത്തിലേക്ക് നയിക്കുന്നുണ്ട്. ഒരിക്കലും ഭക്ഷണം കഴിക്കാതിരിക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

നാരങ്ങ വെള്ളം

നാരങ്ങ വെള്ളം

ദിവസവും അല്‍പം നാരങ്ങ വെള്ളം കുടിക്കുന്നത് നല്ലതാണ്. വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമാണ് നാരങ്ങ. ഇതിലൂടെ മലബന്ധം എന്ന പ്രശ്‌നത്തെ പരിഹരിക്കുന്നതിന് നമുക്ക് സാധിക്കുന്നുണ്ട്. ഒരു നാരങ്ങ പകുതി മുറിച്ച് ശുദ്ധമായ വെള്ളത്തില്‍ മിക്‌സ് ചെയ്ത് അല്‍പം ഉപ്പ് ചേര്‍ത്ത് ദിവസവും കഴിക്കാവുന്നതാണ്. ഇത് മലബന്ധത്തെ ഇല്ലാതാക്കുന്നു. മോണിംഗ് സിക്‌നസിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

തണ്ണിമത്തന്‍

തണ്ണിമത്തന്‍

ആരോഗ്യഗുണങ്ങള്‍ ധാരാളമുള്ള പഴമാണ് തണ്ണിമത്തന്‍. ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കാതിരിക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും മികച്ചതാണ് തണ്ണിമത്തന്‍. മലബന്ധത്തിന് തണ്ണിമത്തന്‍ ദിവസവും കഴിക്കുന്നത് നല്ല മാര്‍ഗ്ഗമാണ്. ഇത് വയറിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. മാത്രമല്ല ദഹനം പെട്ടെന്നാക്കുകയും ആരോഗ്യ പ്രതിസന്ധികള്‍ ഇല്ലാതാക്കുന്നതിനും മികച്ചതാണ്.

ഡ്രൈഫ്രൂട്‌സ്

ഡ്രൈഫ്രൂട്‌സ്

ആരോഗ്യസംരക്ഷണത്തിന് ഡ്രൈഫ്രൂട്സ് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. പ്രത്യേകിച്ച് ഗര്‍ഭകാലത്ത്. ഇത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല എന്നത് തന്നെയാണ് ഇതിനെ പ്രിയങ്കരമാക്കുന്നത്. ഡ്രൈഫ്രൂട്‌സ് കഴിക്കുന്നത് ഗര്‍ഭിണികള്‍ക്ക് ശീലമാക്കണം. ഇതെല്ലാം ആരോഗ്യത്തിന് മികച്ചതാണ്. എല്ലാ ദിവസവും അല്‍പം ഡ്രൈഫ്രൂട്‌സ് കഴിക്കാവുന്നതാണ്.

തൈര്

തൈര്

തൈരിലടങ്ങിയിട്ടുള്ള പ്രൊബയോട്ടിക് ബാക്ടീരിയ നിങ്ങളുടെ ദഹനത്തിന് മികച്ചതാണ്. മാത്രമല്ല ഇതിലൂടെ ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് മലബന്ധം എന്ന പ്രതിസന്ധിയെ ഇല്ലാതാക്കി ആരോഗ്യത്തിന് സഹായിക്കുന്നു. തൈര് ആരോഗ്യത്തിന് മികച്ചതാണ്. എല്ലാ വിധത്തിലും ആരോഗ്യ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് ദിവസവും അല്‍പം തൈര് കഴിക്കാം.

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ എന്തൊക്കെ പ്രതിസന്ധികള്‍ ഉണ്ടാകുന്നുണ്ടെങ്കിലും ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. പ്രത്യേകിച്ച് പുതിയ ഭക്ഷണശീലങ്ങള്‍ തുടങ്ങുമ്പോള്‍. എന്തൊക്കെ ഭക്ഷണമാണ് കഴിക്കേണ്ടത് എന്താണ് കഴിക്കാന്‍ പാടില്ലാത്തത് എന്നെല്ലാം ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് ശ്രദ്ധിക്കേണ്ടത്. അല്ലെങ്കില്‍ അത് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

English summary

Natural Remedies for Treating Constipation in Pregnancy in Malayalam

Here in this article we are discussing about some natural remedies for treating constipation during pregnancy. Take a look
X
Desktop Bottom Promotion