For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭസാധ്യത കുറയ്ക്കും ഈ തെറ്റുകള്‍

ഗര്‍ഭസാധ്യത കുറയ്ക്കും ഈ തെറ്റുകള്‍

|

ഗര്‍ഭധാരണം ചിലരില്‍ വളരെ ബുദ്ധിമുട്ടേറിയ ഒന്നായിരിയ്ക്കും. ചിലപ്പോള്‍ ആരോഗ്യപരമായ ചില പ്രശ്‌നങ്ങള്‍ കൊണ്ടാകാം. ചിലപ്പോള്‍ അജ്ഞത കൊണ്ടാകാം. സ്ത്രീ പുരുഷന്മാര്‍ക്കു യാതൊരു പ്രശ്‌നമില്ലെങ്കിലും ഇവര്‍ വരുത്തുന്ന ചില തെറ്റുകള്‍ ഗര്‍ഭധാരണം വൈകുവാന്‍, ഇതിനു ബുദ്ധിമുട്ടുണ്ടാകുവാന്‍ കാരണമാകാറുണ്ട്.

പൊതുവേ ഗര്‍ഭധാരണം വൈകിപ്പിയ്ക്കുന്ന ചില തെറ്റുകള്‍ സ്ത്രീ പുരുഷന്മാരില്‍ നിന്നുണ്ടാകാറുണ്ട്. മിക്കവാറും അജ്ഞതയില്‍ നിന്ന്. ഇത് ആവശ്യമായ ചികിത്സ തേടുന്നതിനു തടസമായി നില്‍ക്കുകയും ചെയ്യുന്നു. ഇത്തരം ചില പ്രശ്‌നങ്ങളെക്കുറിച്ചറിയൂ,

സ്ത്രീ പുരുഷ ബന്ധത്തിലെ ചില ക്രമക്കേടുകള്‍

സ്ത്രീ പുരുഷ ബന്ധത്തിലെ ചില ക്രമക്കേടുകള്‍

സ്ത്രീ പുരുഷ ബന്ധത്തിലെ ചില ക്രമക്കേടുകള്‍ ഗര്‍ഭധാരണത്തിനു തടസമാകുന്നു. ചിലപ്പോള്‍ സ്ത്രീ പുരുഷന്മാര്‍ക്ക് യാതൊരു വിധ പ്രശ്‌നമില്ലെങ്കിലും ഇത്തരം ചില പ്രശ്‌നങ്ങളാകും ഗര്‍ഭധാരണം വൈകിപ്പിയ്ക്കുന്നത്. ഗര്‍ഭധാരണംയി പ്ലാന്‍ ചെയ്യുന്നുവെങ്കില്‍ ഓവുലേഷനു മുന്‍പുള്ള നാലഞ്ചു ദിവസങ്ങളിലും അന്നേ ദിവസവും ബന്ധപ്പെടുന്നത് ഗര്‍ഭധാരണം എളുപ്പമാക്കും. ബീജത്തിന് 5-6 ദിവസം വരെ ആരോഗ്യത്തോടെ ഇരിയ്ക്കാന്‍ സാധിയ്ക്കും. ഇതേ സമയത്ത് അണ്ഡോല്‍പാദനം നടന്നാല്‍ ഗര്‍ഭധാരണവും സാധ്യമാകും. ആഴ്ചയില്‍ മൂന്നു നാലു തവണ ബന്ധപ്പെടുന്നുവെങ്കില്‍ ഇത്തരം സാധ്യത വര്‍ദ്ധിയ്ക്കുന്നു.

കൂടുതല്‍ തവണയുള്ള സ്ത്രീ പുരുഷ ബന്ധവും

കൂടുതല്‍ തവണയുള്ള സ്ത്രീ പുരുഷ ബന്ധവും

കൂടുതല്‍ തവണയുള്ള സ്ത്രീ പുരുഷ ബന്ധവും പ്രശ്‌നമാണ്. ഇത് ഇത് ബീജ ഗുണത്തെ കുറയ്ക്കുന്നു. ബീജങ്ങളുടെ എണ്ണക്കുറവിനും കാരണമാകുന്നു. ഒന്നിട വിട്ട ദിവസങ്ങളില്‍ ബന്ധപ്പെടുകയെന്നതാണ് ഗുണം നല്‍കുന്ന ഒന്ന്.ബീജാരോഗ്യം മെച്ചപ്പെടുത്തുവാന്‍ ഇതാണ് നല്ല വഴി.

അണ്ഡവിസര്‍ജനം

അണ്ഡവിസര്‍ജനം

അണ്ഡവിസര്‍ജനം അഥവാ ഓവുലേഷനോട് അടുത്തോ അണ്ഡവിസര്‍ജന സമയത്തോ ഉള്ള സ്ത്രീ പുരുഷ ബന്ധമാണ് ഗര്‍ഭധാരണ സാധ്യത പ്രധാനമായും വര്‍ദ്ധിപ്പിയ്ക്കുന്നത്. ബീജങ്ങള്‍ക്ക് അല്‍പദിവസം ജീവനോടെ സ്ത്രീ ശരീരത്തിലുണ്ടാകാന്‍ സാധിയ്ക്കുമെന്നതാണ് ഓവുലേഷനോട് അടുത്ത ദിവസമെന്നു പറയാന്‍ കാരണം. ഈ സമയം നോക്കി ബന്ധമാകാം.

ലുബ്രിക്കന്റുകള്‍

ലുബ്രിക്കന്റുകള്‍

ലുബ്രിക്കന്റുകള്‍ ഉപയോഗിയ്ക്കുന്നതാണു ഗര്‍ഭധാരണത്തിനു ശ്രമിയ്ക്കുന്ന ദമ്പതിമാര്‍ വരുത്തുന്ന മറ്റൊരു തെറ്റ്. ലൂബ്രിക്കന്റുകളിലെ കെമിക്കലുകള്‍ ബീജത്തെ നശിപ്പിയ്ക്കും. ഇത് സ്ത്രീയുടെ വജൈനല്‍ ഭാഗത്തെ സ്വാഭാവികമായ പിഎച്ച് തോതു നശിപ്പിയ്ക്കും. ഇത് ഗര്‍ഭധാരണത്തെ തടയും. ലൂബ്രിക്കന്റുകള്‍ കഴിവതും സ്വാഭാവികമായവ ഉപയോഗിയ്ക്കുക.

സ്ത്രീകളില്‍

സ്ത്രീകളില്‍

സ്ത്രീകളില്‍ മാസമുറ കൃത്യമെങ്കില്‍ തന്നെയും ചിലപ്പോള്‍ ഗര്‍ഭധാരണം നടക്കാതിരിയ്ക്കാം. ഓവുലേഷന്‍ നടന്നാലും അണ്ഡഗുണം കുറയുന്നതാകാം കാണം. ഇതിനു പുറമേ ഫെല്ലോപിയന്‍, യൂട്രസ് സംബന്ധമായ പ്രശ്‌നങ്ങളെല്ലാം തന്നെ ഇതിനു കരണമാകും.

പുരുഷന്മാരില്‍

പുരുഷന്മാരില്‍

പുരുഷന്മാരില്‍ ബീജങ്ങള്‍ വിസര്‍ജിയ്ക്കുമ്പോള്‍ കൃത്യ എണ്ണം, എണ്ണക്കൂടുതല്‍ പ്രധാനമാണ്. ഇതു പോലെ ഇവയ്ക്കു പെട്ടെന്നു തന്നെ സ്ത്രീ ശരീരത്തില്‍ എത്താനുള്ള ചലന ശേഷിയും ഇവയുടെ ഗുണവുമെല്ലാം പ്രധാനമാണ്. ഇവ ശരിയല്ലെങ്കില്‍ ഗര്‍ഭധാരണം നടക്കാതിരിയ്ക്കാം.

35 വയസിനു താഴെയുള്ള ദമ്പതിമാരെങ്കില്‍

35 വയസിനു താഴെയുള്ള ദമ്പതിമാരെങ്കില്‍

35 വയസിനു താഴെയുള്ള ദമ്പതിമാരെങ്കില്‍ ഒരു വര്‍ഷവും ഇതിലേറെ പ്രായമുള്ളവരെങ്കില്‍ ആറു മാസവും ശ്രമിച്ചിട്ടും ഗര്‍ഭധാരണം നടന്നില്ലെങ്കില്‍ മെഡിക്കല്‍ സഹായം തേടുന്നതാണ് നല്ലത്. പ്രശ്‌നം കണ്ടെത്തുവാനും പരിഹാരത്തിനും ഇതു സഹായിക്കുന്നു.

English summary

Mistakes That Leads To Infertility

Mistakes That Leads To Infertility, Read more to know about,
Story first published: Thursday, October 17, 2019, 22:47 [IST]
X
Desktop Bottom Promotion