For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണികളിലെ കരള്‍ രോഗം നിസ്സാരമല്ല: കാരണങ്ങളും ലക്ഷണങ്ങളും

|

ഗര്‍ഭകാലം എന്നത് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതും അസ്വസ്ഥത വര്‍ദ്ധിപ്പിക്കുന്നതുമായ ഒരു കാലഘട്ടമാണ്. എന്നാല്‍ ചിലരില്‍ വളരെ സുഖകരമായ ഗര്‍ഭകാലവും പ്രസവവും ഉണ്ടാവുന്നു. നല്ലൊരു ശതമാനം സ്ത്രീകളിലും പലപ്പോഴും ഗര്‍ഭകാലം അത്ര സുഖകരമായിരിക്കണം എന്നില്ല. ആഹ്ലാദകരമായ കാത്തിരിപ്പിന്റെ അവസാനമാണ് പലപ്പോഴും എല്ലാ കുഞ്ഞുമുഖം കാണുമ്പോഴും ഉണ്ടാവുന്നത്. പലപ്പോഴും ഓരോ മാസം നടത്തുന്ന പരിശോധനയും മറ്റും വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരം പരിശോധനയില്‍ ഉണ്ടാവാന്‍ ഇടയുള്ള അസ്വസ്ഥതകളെക്കുറിച്ചും അമ്മമാര്‍ ജാഗരൂകരായിരിക്കണം.

Liver Disease During Pregnancy

എന്നാല്‍ ഗര്‍ഭകാലത്ത് സ്ത്രീകളില്‍ കരള്‍ രോഗം വളരെ സാധാരണമാണ്. മൂന്ന് മുതല്‍ 10 ശതമാനം വരെ സ്ത്രീകള്‍ക്ക് അവരുടെ ഗര്‍ഭകാലത്ത് കരള്‍ രോഗങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത്. ഗര്‍ഭകാലത്ത് സ്ത്രീകളില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ നിസ്സാരമല്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ അല്‍പം ശ്രദ്ധിക്കണം. എന്തൊക്കെയാണ് ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാവുന്നതാണ്. കരള്‍ രോഗങ്ങള്‍ ഗര്‍ഭകാലത്തുണ്ടാവുന്ന അസ്വസ്ഥതകളെ മറച്ച് വെക്കുന്നു. എന്തൊക്കെയാണ് ലക്ഷണങ്ങള്‍ എന്ന് നോക്കാവുന്നതാണ്.

കരള്‍ രോഗവും ഗര്‍ഭധാരണവും

കരള്‍ രോഗവും ഗര്‍ഭധാരണവും

ചില കരള്‍ തകരാറുകള്‍ ഗര്‍ഭധാരണവുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്നു. ഗര്‍ഭകാലത്ത് വര്‍ദ്ധിച്ചുവരുന്ന നിലവിലുള്ള അവസ്ഥകള്‍ മൂലമാണ് ഇത്തരത്തില്‍ കരള്‍ രോഗങ്ങള്‍ ഉണ്ടാവുന്നത്. എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ ഉണ്ടാവുന്ന കരള്‍ രോഗങ്ങള്‍ക്ക് പിന്നില്‍ പല കാരണങ്ങള്‍ ഉണ്ട്. വൈറല്‍ ഹെപ്പറ്റൈറ്റിസ് പോലുള്ള കരള്‍ സംബന്ധമായ ചില പ്രശ്‌നങ്ങളും ഉണ്ടാവുന്നുണ്ട്. അവ ഗര്‍ഭധാരണവുമായി യാതൊരു വിധത്തിലും ബന്ധമില്ലാത്തതും എന്നാല്‍ ചില ഘട്ടങ്ങളില്‍ ഗര്‍ഭിണികളെ ബാധിക്കുന്നുമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ നമുക്ക് വായിക്കാം.

ഗര്‍ഭകാലത്ത് കരള്‍ പ്രശ്‌നങ്ങളുടെ കാരണം

ഗര്‍ഭകാലത്ത് കരള്‍ പ്രശ്‌നങ്ങളുടെ കാരണം

ഗര്‍ഭാവസ്ഥയില്‍ കരള്‍ പ്രശ്‌നങ്ങളുടെ കാരണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഗര്‍ഭാവസ്ഥയില്‍ കരള്‍ രോഗമുണ്ടാവുന്നതിന് പിന്നില്‍ ചില കാരണങ്ങള്‍ ഉണ്ട്.ഇതില്‍ ചില ലക്ഷണങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.കൈകാലുകളില്‍ കടുത്ത ചൊറിച്ചില്‍, ഓക്കാനം, വിശപ്പില്ലായ്മ, കടുത്ത ക്ഷീണം, ഇരുണ്ട മൂത്രം, വിഷാദം എന്നിവയും ഗര്‍ഭകാലത്ത് കരള്‍ രോഗത്തിന്റെ ചില ലക്ഷണങ്ങളുണ്ട്. ഗര്‍ഭാവസ്ഥയില്‍ ഉണ്ടാവുന്ന മറ്റ് കരള്‍ രോഗങ്ങള്‍ ഗര്‍ഭപാത്രത്തിലുള്ള കുഞ്ഞുങ്ങളെ ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. ഇതിന്റെ ഫലമായി ഗര്‍ഭസ്ഥശിശുവില്‍ പിത്തരസത്തിന്റെ അളവ് കൂടുന്നു. ഇത് കൂടാതെ അത് പലപ്പോഴും അകാലജനനത്തിലേക്കോമറ്റ് പ്രശ്‌നത്തിലേക്കോ എത്തിക്കാവുന്നതാണ്.

ഹെപ്പറ്റൈറ്റിസ്

ഹെപ്പറ്റൈറ്റിസ്

അക്യൂട്ട് വൈറല്‍ ഹെപ്പറ്റൈറ്റിസ് പലപ്പോഴും നിങ്ങളില്‍ ഗര്‍ഭകാലത്തിന് മുന്നേയുള്ള പ്രസവത്തിന് കാരണമാകുന്നു. ഇത് ഗര്‍ഭകാലത്ത് മഞ്ഞപ്പിത്തം പോലുള്ള അവസ്ഥയിലേക്ക് എത്തിക്കുന്നു. പക്ഷേ ഹെപ്പറ്റൈറ്റിസ് ഗര്‍ഭാവസ്ഥയില്‍ കഠിനമാവുകയും സങ്കീര്‍ണതകള്‍ ഉണ്ടാക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. ഇത്തരം അവസ്ഥയില്‍ പലപ്പോഴും കുഞ്ഞിന് വരെ ഹെപ്പറ്റൈറ്റിസ് ബി ബാധിക്കുന്നു. അതുകൊണ്ട് മൂന്നാം ട്രൈമസ്റ്ററില്‍ രോഗം ബാധിക്കാതിരിക്കുന്നതിനുള്ള ആന്റിവൈറല്‍ കുത്തിവെപ്പെടുക്കാവുന്നതാണ്. അതിലൂടെ ഗര്‍ഭസ്ഥശിശുവിന് രോഗം ബാധിക്കാനുള്ള സാധ്യത വളരെ കുറവായിരിക്കും.

ഗര്‍ഭകാലത്ത് ഫാറ്റി ലിവര്‍

ഗര്‍ഭകാലത്ത് ഫാറ്റി ലിവര്‍

പലരിലും ഗര്‍ഭാവസ്ഥയില്‍ അവസാന ഘട്ടത്തിലാണ് രോഗം ഗുരുതരമായി മാറുന്നത്. ഇത് രോഗം പെട്ടെന്ന് വഷളാവുകയും കരള്‍ തകരാറിലാകുകയും ചെയ്യുന്നു. എന്നാല്‍ എന്താണ് ഇതിന് പിന്നിലെ കാരണം എന്നത് പലര്‍ക്കും അറിയില്ല. ഗര്‍ഭകാലത്ത് ഫാറ്റി ലിവറിന്റെ ലക്ഷണങ്ങളില്‍ ഓക്കാനം, ഛര്‍ദ്ദി, വയറിലെ അസ്വസ്ഥത, മഞ്ഞപ്പിത്തം എന്നിവ ഉള്‍പ്പെടുന്നു. ഗര്‍ഭിണികളിലും ഗര്ഭസ്ഥശിശുക്കളിലും മരണനിരക്ക് ഉണ്ടാകാനുള്ള സാധ്യത ഈ അവസ്ഥയില്‍ അല്‍പം കൂടുതലാണ്. ഇവരില്‍ പലപ്പോഴും മാസം തികയുന്നതിന് മുന്‍പുള്ള പ്രസവത്തിലേക്കോ അല്ലെങ്കില്‍ ശിശുമരണത്തിലേക്കോ എത്തുന്നു.

രോഗനിര്‍ണയം

രോഗനിര്‍ണയം

ഗര്‍ഭകാലത്ത് എങ്ങനെ നിങ്ങളില്‍ കരള്‍ രോഗം ഉണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്. അതിലുപരി ചില ലക്ഷണങ്ങള്‍ ശരീരം കാണിക്കുന്നു. നിങ്ങളുടെ രോഗചരിത്രത്തെക്കുറിച്ച് മനസ്സിലാക്കുകയും അതിന് വേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുന്നു. കരള്‍ രോഗങ്ങള്‍ കണ്ടുപിടിക്കാന്‍ രക്തപരിശോധനയും കരള്‍ പ്രവര്‍ത്തന പരിശോധനയും ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ചിലരില്‍ രോഗാവസ്ഥ ഗുരുതരമെങ്കില്‍ അത് പലപ്പോഴും ആദ്യ മൂന്ന് മാസത്തില്‍ അബോര്‍ഷനിലേക്ക് നയിച്ചേക്കാം.

ഐവിഎഫ് എങ്കില്‍ കഴിക്കേണ്ടതും കഴിക്കരുതാത്തതുമായ ഭക്ഷണങ്ങള്‍ഐവിഎഫ് എങ്കില്‍ കഴിക്കേണ്ടതും കഴിക്കരുതാത്തതുമായ ഭക്ഷണങ്ങള്‍

എത്ര തടഞ്ഞാലും അമ്മക്ക് ഈ രോഗങ്ങളെങ്കിൽ മകൾക്കുംഎത്ര തടഞ്ഞാലും അമ്മക്ക് ഈ രോഗങ്ങളെങ്കിൽ മകൾക്കും

English summary

Liver Disease During Pregnancy: Know The Symptoms And Treatment In Malayalam

Here in this article we are sharing the symptoms and treatment of liver disease during pregnancy in malayalam. Take a look.
Story first published: Tuesday, August 16, 2022, 15:25 [IST]
X
Desktop Bottom Promotion