For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞാവ വയറ്റിലേ സ്മാർട്ടാവും അതിനായി ഇതെല്ലാം

|

ഗർഭകാലത്ത് പല വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാവുന്നുണ്ട്. ഇതിനെ ഒരു പരിധി വരെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് ഭക്ഷണങ്ങൾ. സ്ത്രീകള്‍ ആരോഗ്യത്തിന്റെ കാര്യത്തിൽ ഓരോ ദിവസം ചെല്ലുന്തോറും ശ്രദ്ധാലുക്കളാണ്. അതുകൊണ്ട് തന്നെ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ എല്ലാവർക്കും അത്യാവശ്യമാണ്.

ഗർഭധാരണ സമയത്തും ഇതെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകൾക്ക് വിറ്റാമിൻ വളരെ അത്യാവശ്യമുള്ള ഒന്നാണ്. ഇതിൽ തന്നെ വളരെയധികം പ്രധാനപ്പെട്ടതാണ് വിറ്റാമിൻ ഇ.വിറ്റാമിന്റെ കുറവ് ആരോഗ്യകരമായ പ്രതിസന്ധികൾക്ക് കാരണമാകുന്നതാണ്.

<strong>Most read: ആദ്യ അബോര്‍ഷൻ ഗർഭധാരണ സാധ്യത ഇരട്ടിയാക്കും?</strong>Most read: ആദ്യ അബോര്‍ഷൻ ഗർഭധാരണ സാധ്യത ഇരട്ടിയാക്കും?

വിറ്റാമിൻ ഇ കഴിക്കുന്നതിലൂടെ പ്രായമേറുന്നത് തടയാൻ വിറ്റാമിൻ ഇയെ കൂട്ടുപിടിക്കാം. പ്രായാധിക്യം മൂലം ചർമ്മത്തിനുണ്ടാകുന്ന ചുളിവുകളും മറ്റ് പല വിധത്തിലുള്ള അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് വിറ്റാമിൻ ഇ. കുഞ്ഞിന് ആരോഗ്യം നൽകുന്നതിനും മറ്റും എല്ലാം വിറ്റാമിന്‍ ഇ സഹായിക്കുന്നുണ്ട്. എന്തൊക്കെയാണ് വിറ്റാമിൻ ഇ ഗർഭകാലത്ത് കഴിക്കുന്നതിലൂടെ ഉണ്ടാവുന്ന ഗുണങ്ങൾ എന്ന് നമുക്ക് നോക്കാവുന്നതാണ്.

ബ്രോക്കോളി

ബ്രോക്കോളി

ബ്രോക്കോളി ദിവസവും കഴിക്കുന്നത് അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഏറ്റവും കൂടുതൽ വിറ്റാമിൻ ഇ അടങ്ങിയിരിക്കുന്നത് ബ്രോക്കോളിയിൽ ആണെന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്. ഇതിൽ 1.72 ആമ് അടങ്ങിയിരിക്കുന്ന വിറ്റാമിൻ ഇ. അതുകൊണ്ട് തന്നെ ഇത്തരം കാലത്ത് ബ്രോക്കോളി ഒഴിവാക്കരുത്.

തക്കാളി

തക്കാളി

തക്കാളി കഴിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. തക്കാളി കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ കുഞ്ഞിനും ലഭിക്കുന്നുണ്ട്. ഇതിൽ 0.89 ആണ് വിറ്റാമിൻ ഇ അടങ്ങിയിരിക്കുന്നത്. എന്നാൽ തക്കാളി കഴിക്കുമ്പോൾ അതിന്റെ കുരു കളഞ്ഞ് വേണം കഴിക്കുന്നതിന്. അല്ലെങ്കിൽ അത് കൂടുതൽ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. സംശയിക്കാതെ കഴിക്കേണ്ട പച്ചക്കറിയാണ് ഇത്.

മുട്ട പുഴുങ്ങിയത്

മുട്ട പുഴുങ്ങിയത്

ആരോഗ്യത്തിന്റെ കാര്യത്തിൽ വെല്ലുവിളി ഉയർത്തുന്ന ഒന്നാണ് പുഴുങ്ങിയ മുട്ട. ഇത് കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നു. ഗർഭിണികളിൽ പല വിധത്തിലുള്ള ഗുണങ്ങൾ നൽകുന്നുണ്ട്. കുഞ്ഞിന് കൂർമ്മ ബുദ്ധിക്കും നല്ല രീതിയിലുള്ള വളർച്ചക്കും എല്ലാം വിറ്റാമിൻ ഇ അടങ്ങിയ ഭക്ഷണം വളരെ മികച്ചതാണ്. അതുകൊണ്ട് സംശയിക്കാതെ കഴിക്കാം. എന്നാല്‍ മുട്ട പൂർണമായും വെന്തതാണ് എന്ന് ഉറപ്പാക്കേണ്ടതാണ്.

ബദാം

ബദാം

ബദാമിൽ ധാരാളം വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നതിലൂ‌ടെ അത് കുഞ്ഞിൻറെ ആരോഗ്യത്തിനും സഹായിക്കുന്നു. കോശങ്ങളുടെ ശരിയായ വളർച്ചക്കും വളരെയധികം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. വിറ്റാമിൻ ഇ കുഞ്ഞിന് ലഭിക്കുന്നതിലൂടെ അത് കുഞ്ഞിന്റെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. അതോടൊപ്പം തന്നെ കുഞ്ഞിന് കരുത്ത് നൽകുന്നതിനും ശരിയായ വളർച്ചക്കും സഹായിക്കുന്നു.

സൂര്യകാന്തി വിത്ത്

സൂര്യകാന്തി വിത്ത്

സൂര്യകാന്തി വിത്തിലും ധാരാളം വിറ്റാമിന്‍ ഇ അടങ്ങിയിട്ടുണ്ട്. ഇത് കുഞ്ഞിന്റെ വളര്‍ച്ചക്ക് സഹായിക്കുന്നതോടൊപ്പം തന്നെ കുഞ്ഞിനും അമ്മക്കും ആരോഗ്യം നൽകുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ഗർഭാലത്ത് സൂര്യകാന്തി വിത്ത് കഴിക്കാവുന്നതാണ്. എന്നാൽ എന്ത് പുതിയ ശൂലം ആരംഭിക്കുമ്പോഴും ഡോക്ടറെ കാണേണ്ടതും അത്യാവശ്യമാണ്.

English summary

List of vitamin e rich foods during pregnancy

Here in this article we have listed some of the vitamin e rich foods you should take during pregnancy. Take a look.
Story first published: Monday, August 19, 2019, 11:02 [IST]
X
Desktop Bottom Promotion