For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയറ്റിലെ കുഞ്ഞിന് കൂര്‍മ്മ ബുദ്ധിക്ക് നാടന്‍മത്തി

|

ഗര്‍ഭകാലത്ത് ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും നിങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് വയറ്റിലുള്ള കുഞ്ഞിന് കൂടി ആരോഗ്യം നല്‍കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നമുക്ക് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. പ്രത്യേകിച്ച് ഗര്‍ഭകാലത്ത്. ഇതില്‍ ഭക്ഷണം വളരെയധികം പ്രധാനപ്പെട്ടതാണ്. സാധാരണയായി കഴിക്കുന്ന മത്സ്യങ്ങളില്‍ ഭൂരിഭാഗവും ഗര്‍ഭകാലത്ത് സുരക്ഷിതമാണ്. ഒമേഗ -3 ഫാറ്റി ആസിഡുകള്‍, പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ അവ പോഷകഗുണമുള്ളവയാണ്. എന്നിരുന്നാലും, ഉയര്‍ന്ന അളവില്‍ മെര്‍ക്കുറി ഉള്ള മത്സ്യമാണ് പ്രശ്‌നം.

കുഞ്ഞരിപ്പല്ലുകളില്‍ പോട് ഉണ്ടോ, പരിഹാരം ഇതാകുഞ്ഞരിപ്പല്ലുകളില്‍ പോട് ഉണ്ടോ, പരിഹാരം ഇതാ

അതുകൊണ്ട് ഏതൊക്കെ മത്സ്യം കഴിക്കണം, ഏതൊക്കെ കഴിക്കരുത് എന്നുള്ളത് വളരെയധികം ശ്രദ്ധേയമായ കാര്യമാണ്. ഇത്തരം അവസ്ഥകളില്‍ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമ്മള്‍ കഴിക്കേണ്ട ഭക്ഷണങ്ങളില്‍ മത്സ്യങ്ങള്‍ ഏതൊക്കെയെന്നും എന്താണ് ഇതിന്റെ ഗുണം എന്നും നോക്കാം. നിങ്ങള്‍ക്ക് കഴിക്കാന്‍ കഴിയുന്ന മത്സ്യങ്ങളെക്കുറിച്ചും ഗര്‍ഭിണിയായിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് കഴിക്കാന്‍ കഴിയാത്ത തരങ്ങളെക്കുറിച്ചും നിങ്ങള്‍ അറിയേണ്ടതുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം. ഇവയുടെ ഗുണങ്ങളും.

ഒമേഗ 3 ഫാറ്റി ആസിഡ്

ഒമേഗ 3 ഫാറ്റി ആസിഡ്

മത്സ്യങ്ങളില്‍ എന്നും പ്രിയപ്പെട്ടത് തന്നെയാണ് മത്തി. മത്തി മാത്രമല്ല ഒമേഗ 3 ഫാറ്റി ആസിഡ് കൊണ്ട് സമ്പുഷ്ടമായ മത്സ്യം ധാരാളമുണ്ട്. എന്നാല്‍ മത്സ്യ വിഭവങ്ങള്‍ കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നുണ്ട്. നിങ്ങള്‍ക്ക് മാത്രമല്ല കുഞ്ഞിനും ഇത് നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ ചില്ലറയല്ല. ട്രൈഗ്ലിസറൈഡിന്റെ അളവും രക്തസമ്മര്‍ദ്ദത്തിന്റെ അളവും കുറയ്ക്കുന്നതിലൂടെ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ ഹൃദ്രോഗത്തിനുള്ള സാധ്യത കുറയ്ക്കും. രക്തം കട്ടപിടിക്കുന്നതും രക്തക്കുഴലുകളുടെ വീക്കം തടയുന്നതും ഗവേഷണ പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

മാനസിക സമ്മര്‍ദ്ദം കുറക്കും

മാനസിക സമ്മര്‍ദ്ദം കുറക്കും

ഒമേഗ -3 ഫാറ്റി ആസിഡ് ഡിഎച്ച്എ ഗര്‍ഭാവസ്ഥയുടെ അവസാനത്തില്‍ നിങ്ങള്‍ അനുഭവിച്ചേക്കാവുന്ന സമ്മര്‍ദ്ദത്തിനെ കുറക്കുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയെ സഹായിക്കുന്ന പ്രോട്ടീന്റെ നല്ല ഉറവിടമാണ് മത്സ്യം.

സാല്‍മണ്‍ പോലുള്ള കൊഴുപ്പ് മത്സ്യങ്ങള്‍ ധാരാളം ഒമേഗ 3 നല്‍കുന്നത് കുഞ്ഞിന്റെ തലച്ചോറിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. മസ്തിഷ്‌ക വികാസത്തിന് ഉപയോഗിക്കുന്ന കൊഴുപ്പുകളുടെ അളവ് മത്സ്യത്തില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

മാസം തികയാതെയുള്ള പ്രസവം

മാസം തികയാതെയുള്ള പ്രസവം

നിങ്ങളില്‍ ഉണ്ടാവുന്ന മാസം തികയാതെയുള്ള പ്രസവത്തിന് തടയിടുന്നതിനും മത്സ്യം കഴിക്കുന്നതിലൂടെ സാധിക്കുന്നുണ്ട്. ഇത് കൂടാതെ മാസം തികയാതെ പ്രസവിക്കുമ്പോള്‍ കുഞ്ഞിനുണ്ടാവുന്ന അസ്വസ്ഥതകള്‍ കുറക്കുന്നതിനും മത്സ്യം ഗര്‍ഭകാലത്ത് കഴിക്കാവുന്നതാണ.് എന്നാല്‍ കഴിക്കുന്ന മത്സ്യത്തില്‍ മെര്‍ക്കുറി അളവ് കുറവാണ് എന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നു. ഇത്തരം കാര്യങ്ങള്‍ തിരിച്ചറിയേണ്ടതാണ്.

 കുഞ്ഞിന്റെ ആരോഗ്യം

കുഞ്ഞിന്റെ ആരോഗ്യം

കുഞ്ഞിന്റെ ആരോഗ്യത്തിനും കരുത്തിനും എല്ലാം മത്സ്യവിഭവങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. ഇത് അമ്മ കഴിക്കുന്നതിലൂടെ അത് കുഞ്ഞിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ദിവസവും ഇത് ശീലമാക്കാവുന്നതാണ്. ഗര്‍ഭത്തില്‍ തന്നെ കുഞ്ഞിന് തൂക്കം വര്‍ദ്ധിപ്പിക്കുന്നതിനും അവയവങ്ങള്‍ എല്ലാം കൃത്യമായി വളരുന്നതിനും മത്സ്യവിഭവങ്ങള്‍ സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് മത്സ്യവിഭവം കഴിക്കാവുന്നതാണ്.

രക്തസമ്മര്‍ദ്ദം കൃത്യം

രക്തസമ്മര്‍ദ്ദം കൃത്യം

രക്തസമ്മര്‍ദ്ദം കൃത്യമാക്കുന്നതിനും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ഗര്‍ഭാവസ്ഥയില്‍ ഉണ്ടാവുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് മത്സ്യം കഴിക്കുന്നതിലൂടെ സാധിക്കുന്നുണ്ട്. അമിത രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ കുറവ് രക്തസമ്മര്‍ദ്ദം പലപ്പോഴും നിങ്ങളുടെ ഗര്‍ഭകാലം അസ്വസ്ഥതകളിലേക്ക് എത്തിക്കുന്നുണ്ട്. ഇത്തരം അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് മത്സ്യം കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ ചില്ലറയല്ല ബാധിക്കുന്നത്.

ഗര്‍ഭകാല അസ്വസ്ഥതകള്‍

ഗര്‍ഭകാല അസ്വസ്ഥതകള്‍

ഗര്‍ഭകാല അസ്വസ്ഥതകള്‍ ഓരോ ആഴ്ച കഴിയുമ്പോഴും കൂടിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ്. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക്് മത്സ്യവിഭവങ്ങള്‍ ശീലമാക്കാവുന്നതാണ്. ഇത് ഗര്‍ഭകാല അസ്വസ്ഥതകളെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊ

എതൊക്കെ മത്സ്യങ്ങള്‍ കഴിക്കാം

എതൊക്കെ മത്സ്യങ്ങള്‍ കഴിക്കാം

ക്യാറ്റ്ഫിഷ് (ഫാമില്‍ വളര്‍ത്തുന്നവ), കോഡ്, ഞണ്ട്, ഹെറിംഗ്, ഓയ്‌സ്റ്റേഴ്്‌സ്, സാല്‍മണ്‍, മത്തി, അയല, ചെമ്മീന്‍, തിലാപ്പിയ, മറ്റ് വാങ്ങിയ മത്സ്യങ്ങള്‍ എന്നിവ കഴിക്കാവുന്നതാണ്. ഇവയില്‍ മെര്‍ക്കുറിയുടെ അളവ് വളരെ കുറവാണ്. ഇത്തരം അവസ്ഥകളില്‍ കഴിക്കുന്ന മത്സ്യത്തിന്റെ അളവും കൂടി ഡോക്ടറോട് ചോദിച്ച് മനസ്സിലാക്കേണ്ടതാണ്. എന്തും അമിതമായാല്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ ചില്ലറയല്ല.

English summary

List Of Safe Fish To Eat During Pregnancy

Here in this article we are discussing about the list of safe fish to eat during pregnancy. Read on.
Story first published: Saturday, April 4, 2020, 17:09 [IST]
X
Desktop Bottom Promotion