For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗ്രാമ്പൂവിൽ ഉഷാറാക്കാം ഗർഭകാലം മുഴുവൻ

|

ഗർഭകാലത്ത് ആരോഗ്യം പല വിധത്തിലുള്ള പ്രശ്നങ്ങളേയും അഭിമുഖീകരിക്കേണ്ടതായി വരുന്നുണ്ട്. എന്നാൽ ഇതിനെ എങ്ങനെയെല്ലാം ഇല്ലാതാക്കാം എന്നത് എല്ലാ അമ്മമാരും ശ്രദ്ധിക്കേണ്ട കാര്യമാണ്. ഗർഭകാലത്ത് എന്താണ് ഇഷ്ടമെന്നു വെച്ചാൽ അത് കഴിക്കാം എന്ന കാര്യത്തിൽ സംശയം വേണ്ട.

എന്നാല്‍ ചില ഭക്ഷണങ്ങൾ എങ്കിലും പലപ്പോഴും കഴിക്കാതിരിക്കാൻ പാടില്ല എന്ന കാര്യമാണ് ഗർഭകാലത്ത് വളരെയധികം ശ്രദ്ധിക്കേണ്ടത്. ആരോഗ്യത്തിന്‍റെ കാര്യത്തിൽ പല വിധത്തിലുള്ള പ്രശ്നങ്ങൾ ഗർഭാവസ്ഥയിൽ നേരിടേണ്ടി വരുന്നുണ്ട്. എന്നാൽ ഇതിൽ ഒരു വിധത്തിലുള്ള പ്രതിസന്ധികൾക്ക് എല്ലാം തന്നെ നമുക്ക് ഗ്രാമ്പൂവിൽ പരിഹാരം കാണാവുന്നതാണ്.

Most read: ഗർഭധാരണം ഈ പ്രായത്തിന് ശേഷമെങ്കിൽ അപകടംMost read: ഗർഭധാരണം ഈ പ്രായത്തിന് ശേഷമെങ്കിൽ അപകടം

പലർക്കും സംശയമുണ്ടാവും എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കാം എന്നും എന്തൊക്കെ കഴിക്കാൻ പാടില്ല എന്നതും. എന്നാൽ നമ്മൾ ഉപയോഗിക്കുന്ന സ്പൈസസുകളിൽ ഏറ്റവും അധികം ഗുണമുള്ള ഒന്നാണ് ഗ്രാമ്പൂ. എന്നാൽ ഇത് ഗർഭകാലത്ത് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് എന്ന കാര്യം നിങ്ങൾക്കറിയുമോ?

എന്നാൽ ഗർഭകാലത്ത് എന്ത് പുതിയ ശീലം തുടങ്ങുന്നതിന് മുൻപും ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. കാരണം പുതിയ ശീലമായതു കൊണ്ട് തന്നെ ഇതിനെ പൊരുത്തപ്പെടുന്നതിന് വേണ്ടി നമുക്ക് അല്‍പം സമയം അത്യാവശ്യമാണ്. പക്ഷേ ഗ്രാമ്പൂ കഴിക്കുന്നതിലൂടെ അത് എന്തൊക്കെ ആരോഗ്യ ഗുണങ്ങൾ നമുക്ക് ഗർഭകാലത്ത് നൽകുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്.

ആന്‍റി ഓക്സിഡന്‍റ് കലവറ

ആന്‍റി ഓക്സിഡന്‍റ് കലവറ

ആന്‍റി ഓക്സിഡന്‍റിന്റെ കലവറയാണ് ഗ്രാമ്പൂ. ഗ്രാമ്പൂവിലെ ആന്റി ഓക്സിഡന്റ് ശരീരത്തിൽ ധാരാളം ആന്റി ഓക്സിഡന്റ് ഉണ്ടാക്കുന്നുണ്ട്. അതിന്റെ ഫലമായി ശരീരത്തിലെ കോശനാശങ്ങൾക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. ഇതിന്‍റെ ഫലമായി ആരോഗ്യത്തിന് വില്ലനാവുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. പ്രത്യേകിച്ച് ഗർഭകാലത്താണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ആന്റി ഓക്സിഡന്റ് അടങ്ങിയ ഗ്രാമ്പൂ ആരോഗ്യത്തിന് ഗുണങ്ങളാണ് നൽകുന്നത്.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വളരെയധികം കുറയുന്ന സമയമാണ് പലപ്പോഴും ഗർഭകാലം. ഈ സമയത്ത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് മികച്ചതാണ് ഗ്രാമ്പൂ. ഗ്രാമ്പൂവിൽ ഉള്ള ആന്‍റി ഓക്സിഡന്റ് പ്രോപ്പര്‍ട്ടികൾ ആണ് രോഗപ്രതിരോധ ശേഷി, വർദ്ധിപ്പിക്കുന്നത്. ഒരു തുള്ളി ഗ്രാമ്പൂ വെള്ളമാണെങ്കിൽ പോലും അത് ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങള്‍ ചില്ലറയല്ല.

ഉറക്കമില്ലായ്മക്ക് പരിഹാരം

ഉറക്കമില്ലായ്മക്ക് പരിഹാരം

ഉറക്കമില്ലായ്മ എന്ന അവസ്ഥ ഗർഭകാലത്ത് പ്രതിസന്ധികൾ ഉണ്ടാക്കുന്ന ഒന്നാണ്. പലപ്പോഴും ഗർഭത്തിന്റെ ആദ്യ മാസങ്ങളിലാണ് ഇത്തരം അവസ്ഥകള്‍ ഗുരുതരമാവുന്നത്. അതിന് പരിഹാരം കാണുന്നതിന് അൽപം മികച്ച് നിൽക്കുന്ന ഒന്നാണ് ഗ്രാമ്പൂ. ഇത് ഉറക്കമില്ലായ്മക്കുള്ള പരിഹാരം ആണ് എന്ന കാര്യത്തിൽ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം ഗർഭകാല പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്.

Most read: ഗർഭധാരണത്തിന് തടസ്സം നിൽക്കും പ്രധാന കാരണം ഇതാവാംMost read: ഗർഭധാരണത്തിന് തടസ്സം നിൽക്കും പ്രധാന കാരണം ഇതാവാം

ഗർഭസ്ഥശിശുവിന്‍റെ വളര്‍ച്ച

ഗർഭസ്ഥശിശുവിന്‍റെ വളര്‍ച്ച

ഗർഭസ്ഥശിശുവിൻറെ വളർച്ചക്ക് സഹായിക്കുന്ന ഒന്നാണ് ഗ്രാമ്പൂ. ഇതിൽ ധാരാളം സോഡിയം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇത് ഗർഭസ്ഥശിശുവിന്റെ വളർച്ചക്ക് വളരെയധികം സഹായിക്കുന്നുണ്ട്. ഇതിലുള്ള മിനറൽസ് എല്ലാം തന്നെ ആരോഗ്യ പ്രതിസന്ധികൾക്കും കുഞ്ഞിനുണ്ടാവുന്ന പല അസ്വസ്ഥതകളെ കുറക്കുന്നതിനും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചക്കും സഹായിക്കുന്നുണ്ട് ഗ്രാമ്പൂ.

നല്ല ദഹനത്തിന്

നല്ല ദഹനത്തിന്

ദഹന സംബന്ധമായ പ്രശ്നങ്ങൾ എന്നിവ പലപ്പോഴും ഗർഭകാലത്ത് സ്ഥിരമായി ഉണ്ടാവുന്ന ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഗ്രാമ്പൂ വെള്ളം ഉപയോഗിക്കാവുന്നതാണ്. ഇത് മലബന്ധം, ദഹന പ്രശ്നങ്ങൾ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് ഈ പ്രതിസന്ധികളെ എല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടി ഗ്രാമ്പൂ വെള്ളം അൽപം കഴിക്കാവുന്നതാണ്. ഇതിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുള്ളത് തന്നെയാണ് ഈ പ്രശ്നങ്ങൾക്ക് പരിഹാരം നൽകുന്നത്.

 തൊണ്ടവേദനക്ക് പരിഹാരം

തൊണ്ടവേദനക്ക് പരിഹാരം

ഗർഭകാലത്ത് തൊണ്ട വേദന ജലദോഷം എന്നിവയെല്ലാം സാധാരണമാണ്. എന്നാൽ ഇതിനെല്ലാം പരിഹാരം കാണുന്ന ഒന്നാണ് ഗ്രാമ്പൂ. ഗ്രാമ്പൂ ഇട്ട് തിളപ്പിച്ച വെള്ളം കഴിക്കുന്നതിലൂടെ അത് തൊണ്ട വേദന പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ വെള്ളം കുടിക്കാവുന്നതാണ്. ഇത് ജലദോഷം തൊണ്ട വേദന, ചുമ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഇത്.

 ഒമേഗ 3 ഫാറ്റി ആസിഡ്

ഒമേഗ 3 ഫാറ്റി ആസിഡ്

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട് ഗ്രാമ്പൂവിൽ. ഇത് ഗർഭസ്ഥശിശുവിന്റെ തലച്ചോറിന്‍റെ വളർച്ചക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത് കുഞ്ഞിന്‍റെ നെർവ് സിസ്റ്റങ്ങൾ എല്ലാം കൃത്യമായ രീതിയിൽ വളരുന്നതിന് സഹായിക്കുന്നുണ്ട്. മാത്രമല്ല ഗർഭകാലത്ത് ഉണ്ടാവുന്ന അമിത ക്ഷീണത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് ഒമേഗ 3 ഫാറ്റി ആസിഡ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്കെല്ലാം പെട്ടെന്നാണ് ഗ്രാമ്പൂവിൽ പരിഹാരം.

English summary

is it safe to use clove during pregnancy

Here are some health benefits of using cloves during pregnancy. Read on.
X
Desktop Bottom Promotion