For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇരട്ടക്കുട്ടികള്‍ക്ക് ഉറപ്പ് പറയും സാധ്യത ഇവരില്‍

|

ഇരട്ടക്കുട്ടികള്‍ പലപ്പോഴും നിങ്ങളില്‍ ഉണ്ടാക്കുന്ന സന്തോഷം ഒന്ന് വേറെ തന്നെയാണ്. ഇരട്ടക്കുട്ടികള്‍ വേണമെന്ന് ആഗ്രഹിക്കുന്നവരില്‍ പലപ്പോഴും അത്തരത്തില്‍ സംഭവിക്കുന്നില്ല. എന്നാല്‍ ഇരട്ടക്കുട്ടികളുടെ ആരോഗ്യത്തിനും ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിക്കുന്നതിനും വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ആരോഗ്യം മാത്രമല്ല ഇരട്ടക്കുട്ടികള്‍ ഉണ്ടാവുന്നതിന്റെ മാനദണ്ഡം. ആരോഗ്യത്തോടൊപ്പം മറ്റ് ചിലതും ശ്രദ്ധിച്ചാല്‍ മാത്രമേ അത് ഇരട്ടക്കുട്ടി സാധ്യത വര്‍ദ്ധിപ്പിക്കുന്നുള്ളൂ. ആരോഗ്യത്തിന് വേണ്ടി അല്‍പം ശ്രദ്ധിക്കേണ്ട ചിലതുണ്ട് അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും.

സെക്‌സ് ശേഷം 30 മിനിട്ട് ഈ കിടത്തം, ഗര്‍ഭം ഉറപ്പ്സെക്‌സ് ശേഷം 30 മിനിട്ട് ഈ കിടത്തം, ഗര്‍ഭം ഉറപ്പ്

എന്തൊക്കെയാണ് ഇരട്ടക്കുട്ടി സാധ്യത നിങ്ങളില്‍ വര്‍ദ്ധിപ്പിക്കുന്നത് എന്നുള്ള കാര്യം അറിഞ്ഞിരിക്കേണ്ടതാണ്. എന്നാല്‍ ഇരട്ടക്കുട്ടികളെ ആഗ്രഹിക്കുന്നവര്‍ക്ക് അതിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാവുന്നതാണ്. കുടുംബ ചരിത്രം, പാരമ്പര്യം, കഴിക്കുന്ന ഭക്ഷണം എന്നിവയെല്ലാം നിങ്ങളില്‍ ഇരട്ടക്കുട്ടി സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇത് കൂടാതെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ലേഖനം വായിക്കൂ.

ഐവിഎഫ് വഴി ഗര്‍ഭധാരണം

ഐവിഎഫ് വഴി ഗര്‍ഭധാരണം

ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐവിഎഫ്) വഴി എങ്ങനെ ഇരട്ടകുട്ടികളെ ഗര്‍ഭം ധരിക്കാം എന്നുള്ളത് പലരുടേയും സംശയമാണ്. കാരണം ഐവിഎഫ് ചികിത്സ തേടുന്നവരില്‍ പലപ്പോഴും ഇരട്ടക്കുട്ടികള്‍ക്കുള്ള സാധ്യത വളരെ കൂടുതലാവുന്നുണ്ട്. ഐവിഎഫ് ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് ഗര്‍ഭധാരണത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതിന് ഫെര്‍ട്ടിലിറ്റി മരുന്നുകള്‍ നല്‍കുന്നു. ഐവിഎഫിനെ സംബന്ധിച്ചിടത്തോളം, സ്ത്രീകളുടെ അണ്ഡവും പുരുഷന്റെ ബീജവും ബീജസങ്കലനത്തിനുമുമ്പ് നീക്കംചെയ്യുന്നു. ഭ്രൂണം രൂപപ്പെടുന്ന ലബോറട്ടറിയില്‍ വെച്ച് അവ ഒരുമിച്ച് ഇന്‍കുബേറ്റ് ചെയ്യുന്നു. ഒരു മെഡിക്കല്‍ നടപടിക്രമത്തിലൂടെ ഡോക്ടര്‍മാര്‍ ഭ്രൂണത്തെ സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നു. പിന്നീടുള്ള വളര്‍ച്ച ഗര്‍ഭപാത്രത്തില്‍ വെച്ചാണ്. ഈ സമയത്ത് ാെന്നിലധികം ഭ്രൂണങ്ങള്‍ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കപ്പെടാം. ഇത് ഇരട്ടക്കുട്ടികള്‍ ഉണ്ടാകാനുള്ള സാധ്യത ഉയര്‍ത്തുന്നു.

ഫെര്‍ട്ടിലിറ്റി മരുന്നുകള്‍ വഴി

ഫെര്‍ട്ടിലിറ്റി മരുന്നുകള്‍ വഴി

ഒരു സ്ത്രീയുടെ അണ്ഡാശയത്തില്‍ ഉല്‍പാദിപ്പിക്കുന്ന അണ്ഡത്തിന്റെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിലൂടെ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ചില മരുന്നുകള്‍ സാധാരണയായി പ്രവര്‍ത്തിക്കുന്നു. കൂടുതല്‍ അണ്ഡം ഉത്പാദിപ്പിക്കപ്പെടുകയാണെങ്കില്‍, ഒന്നില്‍ കൂടുതല്‍ അണ്ഡം പുറത്തേക്ക് വരുകയും ഇത് ഇരട്ടക്കുട്ടികള്‍ ഉണ്ടാവുന്നതിന് കാരണമാകുന്നു. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം ഇത്തരം മരുന്നുകള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അണ്ഡോത്പാദനത്തിന് കാരണമാകുന്ന ശരീരത്തിലെ ഹോര്‍മോണുകളെ ഉത്തേജിപ്പിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ വന്ധ്യത ചികിത്സ തേടുന്നവരോ അല്ലെങ്കില്‍ ഇരട്ടക്കുട്ടികളെ ആഗ്രഹിക്കുന്നവരോ മാത്രം നല്ല ഡോക്ടറെ സമീപിച്ച് ഇത്തരം കാര്യങ്ങള്‍ക്ക് മുതിരുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു എന്നുള്ളതാണ് സത്യം.

ബീജത്തെ നശിപ്പിച്ച്‌ ഗര്‍ഭമില്ലാതാക്കും കോപ്പര്‍ടിബീജത്തെ നശിപ്പിച്ച്‌ ഗര്‍ഭമില്ലാതാക്കും കോപ്പര്‍ടി

പാരമ്പര്യം

പാരമ്പര്യം

നിങ്ങള്‍ക്കും നിങ്ങളുടെ പങ്കാളിക്കും കുടുംബത്തില്‍ ഇരട്ടക്കുട്ടികളുടെ ചരിത്രം ഉണ്ടെങ്കില്‍, ഇരട്ടകളെ ഗര്‍ഭം ധരിക്കാനുള്ള സാധ്യത കൂടുതലാണ്. കുടുംബത്തില്‍ സാഹോദര്യമുള്ള ഇരട്ടകളുള്ള സ്ത്രീകള്‍ക്ക് ഇത് പ്രത്യേകിച്ചും സത്യമാണ്. ഒരു സമയം ഒന്നില്‍ കൂടുതല്‍ അണ്ഡം പുറത്തുവിടാന്‍ സഹായിക്കുന്ന ജീന്‍ പാരമ്പര്യമായി ലഭിക്കാന്‍ സാധ്യതയുള്ളതിനാലാണിത്. അമേരിക്കന്‍ സൊസൈറ്റി ഫോര്‍ റിപ്രൊഡക്ടീവ് മെഡിസിന്‍ പറയുന്നതനുസരിച്ച്, സാഹോദരികളായ ഇരട്ടകളായ സ്ത്രീകള്‍ക്ക് സ്വന്തമായി ഇരട്ടകള്‍ ഉണ്ടാകാനുള്ള സാധ്യത 60 ല്‍ 1 ആണ്. സാഹോദരന്‍മാരായ ഇരട്ടകളായ പുരുഷന്മാര്‍ക്ക് 125 ല്‍ 1 ഇരട്ടക്കുട്ടികളെ ജനിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് പാരമ്പര്യത്തിനും ഇതില്‍ വളരെയധികം സഹായിക്കുന്നുണ്ട് എന്നുള്ളതാണ് സത്യം.

വംശീയാടിസ്ഥാനത്തില്‍

വംശീയാടിസ്ഥാനത്തില്‍

നിങ്ങള്‍ക്ക് ഇരട്ടകള്‍ ഉണ്ടാവുന്നതിന് അത് നിങ്ങളുടെ വംശീയത സ്വാധീനിക്കുമോ? ഇത്പലപ്പോഴും പലരും ചോദിക്കുന്ന ഒരു ചോദ്യമാണ്. വംശീയ പശ്ചാത്തലത്തിലുള്ള വ്യത്യാസങ്ങള്‍ ഇരട്ടക്കുട്ടികളുണ്ടാകാനുള്ള സാധ്യതയെ ബാധിക്കുമെന്ന് ചില ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ഹിസ്പാനിക് സ്ത്രീകളേക്കാള്‍ കറുത്ത, ഹിസ്പാനിക് ഇതര വെളുത്ത സ്ത്രീകള്‍ക്ക് ഇരട്ടക്കുട്ടികള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. നൈജീരിയന്‍ സ്ത്രീകളിലാണ് ഇരട്ട ജനന നിരക്ക് ഏറ്റവും കൂടുതലുള്ളത്, ജാപ്പനീസ് സ്ത്രീകളാണ് ഏറ്റവും താഴ്ന്നത്.

പ്രായം ഒരു പ്രശ്‌നമോ?

പ്രായം ഒരു പ്രശ്‌നമോ?

30 ന് ശേഷം ഇരട്ടകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണോ അതോ കുറവാണോ എന്നുള്ളത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. 30 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്ക് പ്രത്യേകിച്ച് 30 വയസ് കഴിഞ്ഞ സ്ത്രീകള്‍ക്ക് ഇരട്ടകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പ്രായം കുറഞ്ഞ സ്ത്രീകളേക്കാള്‍ അണ്ഡോത്പാദന സമയത്ത് ഒന്നില്‍ കൂടുതല്‍ മുട്ടകള്‍ പുറത്തുവിടാനുള്ള സാധ്യത കൂടുതലാണ് എന്നതിനാലാണിത്. അതുകൊണ്ട് തന്നെ 35 നും 40 നും ഇടയില്‍ പ്രായമുള്ള അമ്മമാര്‍ക്ക് ഇരട്ടകളെ ഗര്‍ഭം ധരിക്കാനുള്ള സാധ്യത കൂടുതലാണ് എന്ന് തന്നെയാണ് പഠനങ്ങള്‍ പറയുന്നത്.

സ്ത്രീകളുടെ ഉയരം

സ്ത്രീകളുടെ ഉയരം

ഉയരമുള്ള അല്ലെങ്കില്‍ അമിതവണ്ണമുള്ള സ്ത്രീകള്‍ക്ക് ഇരട്ടകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണോ? എന്നാല്‍ ശാരീരികമായി വലിയ സ്ത്രീകളില്‍ ഇരട്ടകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത കൂടുതലായി കാണപ്പെടുന്നു. ഇതിനര്‍ത്ഥം ഉയരവും / അല്ലെങ്കില്‍ അമിതഭാരവും ഉള്ളവരില്‍ ഇരട്ടക്കുട്ടികള്‍ ഉണ്ടാവും എന്നല്ല. ആരോഗ്യവും വളരെ പ്രധാനപ്പെട്ട ഘടകം തന്നെയാണ് എന്നുള്ളതാണ്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് വിദഗ്ദ്ധര്‍ക്ക് ഉറപ്പില്ല, പക്ഷേ ഈ സ്ത്രീകള്‍ ചെറിയ സ്ത്രീകളേക്കാള്‍ കൂടുതല്‍ പോഷകങ്ങള്‍ കഴിക്കുന്നതിനാലാകാം ഇത്തരത്തില്‍ ഇരട്ടക്കുട്ടികളുടെ സാധ്യത വര്‍ദ്ധിക്കുന്നത് എന്നാണ് പറയുന്നത്.

സപ്ലിമെന്റുകളും ഇരട്ടക്കുട്ടി സാധ്യതയും

സപ്ലിമെന്റുകളും ഇരട്ടക്കുട്ടി സാധ്യതയും

നിങ്ങള്‍ സപ്ലിമെന്റുകള്‍ എടുക്കുകയാണെങ്കില്‍ ഇരട്ടകളെ ഗര്‍ഭം ധരിക്കുമോ? ഫോളിക് ആസിഡ് ഒരു ബി വിറ്റാമിനാണ്. ഗര്‍ഭാവസ്ഥയ്ക്ക് മുമ്പും ശേഷവും ഇത് കഴിക്കാന്‍ പല ഡോക്ടര്‍മാരും ശുപാര്‍ശ ചെയ്യുന്നു. ഗര്‍ഭിണിയാകുന്നതിന് മുമ്പ്, പ്രതിദിനം 400 മൈക്രോഗ്രാം ഫോളിക് ആസിഡ് എടുക്കാനും ഗര്‍ഭകാലത്ത് 600 മൈക്രോഗ്രാം ആയി വര്‍ദ്ധിപ്പിക്കാനും ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നു. ഫോളിക് ആസിഡ് ഗര്‍ഭം ധരിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് ചില ചെറിയ പഠനങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ഇത് ഇരട്ടക്കുട്ടികള്‍ക്കുള്ള നിങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്ന് സ്ഥിരീകരിക്കുന്നതിന് വലിയ തോതിലുള്ള പഠനങ്ങളൊന്നുമില്ല. നിങ്ങള്‍ ഗര്‍ഭിണിയാകാന്‍ ശ്രമിക്കുകയാണെങ്കില്‍, ഫോളിക് ആസിഡ് കഴിക്കുന്നത് നിങ്ങളുടെ കുഞ്ഞിന്റെ തലച്ചോറിന്റെ വികസനം സംരക്ഷിക്കാന്‍ സഹായിക്കും.

മുലയൂട്ടുന്ന സമയത്ത് ഇരട്ട ഗര്‍ഭധാരണം

മുലയൂട്ടുന്ന സമയത്ത് ഇരട്ട ഗര്‍ഭധാരണം

നിങ്ങള്‍ മുലയൂട്ടുകയാണെങ്കില്‍ ഇരട്ടകുട്ടികളെ ഗര്‍ഭം ധരിക്കുമോ? 2006 ല്‍, ജേണല്‍ ഓഫ് റിപ്രൊഡക്ടീവ് മെഡിസിനില്‍ ഒരു പഠനം പ്രസിദ്ധീകരിച്ചു, മുലയൂട്ടുന്നതും ഗര്‍ഭിണിയായതുമായ സ്ത്രീകള്‍ ഇരട്ടകളെ ഗര്‍ഭം ധരിക്കാനുള്ള സാധ്യത കൂടുതലാണെന്നതായിരുന്നു പഠനഫലം. എന്നാല്‍ ഈ വിവരങ്ങളെ പിന്തുണയ്ക്കുന്നതിന് അധിക പഠനങ്ങളൊന്നുമില്ല. ഇക്കാരണത്താല്‍, ഇരട്ടകളെ ഗര്‍ഭം ധരിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഒരു ഘടകമായി മുലയൂട്ടല്‍ കണക്കാക്കില്ല. ഇതോടൊപ്പം ഭക്ഷണം നിങ്ങളെ ബാധിക്കുന്നുണ്ടോ എന്നുള്ള കാര്യവും അറിഞ്ഞിരിക്കണം. എന്നാല്‍ ഭക്ഷണം ഇത്തരത്തിലുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പൂര്‍ണമായും തള്ളിക്കളയാനാവില്ല. എന്നാല്‍ ഗര്‍ഭധാരണത്തിനുശേഷം ഒരു കുഞ്ഞിന്റെ ആരോഗ്യത്തിന് വേണ്ടി ആരോഗ്യകരമായ ഭക്ഷണക്രമം സഹായിക്കും.

English summary

Is Family History Increases Your Chances Of Having Twins

Here in this article we are discussing about is family history increases your chances of having twins. Take a look.
Story first published: Wednesday, August 5, 2020, 14:27 [IST]
X
Desktop Bottom Promotion