Just In
Don't Miss
- News
വൈപ്പിനിൽ യുഡിഎഫ് സ്ഥാനാർത്ഥി?; ഒടുവിൽ പ്രതികരിച്ച് താരം.. മറുപടി ഇതാ ഇങ്ങനെ
- Finance
ഡിജിറ്റൽ പണമിടപാട്; തട്ടിപ്പുകൾ തടയും, പുതിയ നയരൂപീകരണത്തിന് റിസർവ്വ് ബാങ്ക്
- Sports
ISL 2020-21: മജുംദാര്‍ രക്ഷകനായി, ചെന്നൈയെ പിടിച്ചുകെട്ടി ഈസ്റ്റ് ബംഗാള്‍
- Movies
മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അമ്മയെ സഹായിച്ചേനേ, നടി മീനയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ
- Automobiles
ഈ വർഷം ഇന്ത്യയിൽ രണ്ട് പുതിയ എസ്യുവികൾ പുറത്തിറക്കാനൊരുങ്ങി ഫോക്സ്വാഗൺ
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പെട്ടെന്നു ഗര്‍ഭത്തിന് സ്ത്രീക്ക് ആവണക്കെണ്ണപായ്ക്
ഗര്‍ഭധാരണം ചില സ്ത്രീകള്‍ക്ക് എളുപ്പമാകും, ചില സ്ത്രീകള്‍ക്കു ബുദ്ധിമുട്ടും. ഏറെ ചികിത്സകള്‍ക്കു ശേഷവും ഈ ഭാഗ്യം ലഭിയ്ക്കാത്ത സ്ത്രീകളും ധാരാളമുണ്ട്.
സ്ത്രീകളിലെ വന്ധ്യതാ പ്രശ്നങ്ങള്‍ക്ക് പാരമ്പര്യം മുതല്‍ കഴിയ്ക്കുന്ന ഭക്ഷണങ്ങള്‍ വരെ ചിലപ്പോള്‍ വില്ലനാകാറുണ്ട്. ചില പ്രത്യേക രോഗങ്ങളും പ്രത്യുല്പാദന അവയവങ്ങള്‍ക്കുണ്ടാകുന്ന ചില പ്രശ്നങ്ങളുമെല്ലാം ഇതിനു കാരണമാകും.
ഈ രാശിക്കാരായ സ്ത്രീകളെ വിവാഹം കഴിയ്ക്കൂ, കാരണം...
സ്ത്രീകളിലെ പ്രത്യുല്പാദന ശേഷി വര്‍ദ്ധിപ്പിയ്ക്കുവാന്‍ നാടന്‍ മരുന്നു പ്രയോഗമുണ്ട്. ഇതിനായി ആവണക്കെണ്ണയാണ് ഉപയോഗിയ്ക്കുന്നത്. സ്ത്രീയിലെ പ്രത്യുല്പാദന ശേഷി വര്‍ദ്ധിപ്പിയ്ക്കുവാന്‍ ഇതെങ്ങനെ ഉപയോഗിയ്ക്കാമെന്നു നോക്കൂ.

ആവണക്കെണ്ണ
മൃദുവായ ഒരു ഫ്ളാനല്‍ ടവല്‍, ഇതു നനയാന്‍ പാകത്തിന് ആവണക്കെണ്ണ, ഒരു പാത്രം, ഹീറ്റിംഗ് പാഡോ ചൂടുവെള്ളം നിറച്ച വാട്ടര്‍ ബോട്ടിലോ അല്ലെങ്കില്‍ ബാഗോ ഇതിനായി വേണം. ബേക്കിംഗ് സോഡയും ഇതില്‍ ചേര്‍ക്കുന്നു.

പാത്രത്തില്‍
പാത്രത്തില്‍ ടവല്‍ വച്ച് ഇതില്‍ ആവണക്കെണ്ണ ഒഴിച്ചു കുതിര്‍ത്തുക. ഇത് വയറ്റില്‍, അതായത് അടിവയര്‍ ഉള്‍പ്പെടെ പൊതിഞ്ഞു കെട്ടുക. പിന്നീട് ഇതിനു മുകളില്‍ പതുക്കെ വാട്ടര്‍ ബാഗ് കൊണ്ടു ചൂടു വയ്ക്കണം. ഇത് ഒരു മണിക്കൂര്‍ മുതല്‍ ഒന്നര മണിക്കൂര്‍ വരെ ചുറ്റിക്കെട്ടി ചൂടു വച്ചു കിടക്കുക. പിന്നീട് ഇത് നീക്കി കഴുകാം.

ബേക്കിംഗ് സോഡയിട്ട വെള്ളത്തില്‍
ബേക്കിംഗ് സോഡയിട്ട വെള്ളത്തില്‍ കഴുകിയാല്‍ പെട്ടെന്നു വൃത്തിയായിക്കിട്ടും. നിലത്താകുന്ന കറ നീക്കാനും ഇതു സഹായിക്കും. ആഴ്ചയില്‍ നാലു തവണ വീതം ഇത് രണ്ടു മൂന്നു മാസം ചെയ്താല്‍ സ്ത്രീകളിലെ പ്രത്യുല്പാദന ക്ഷമത വര്‍ദ്ധിയ്ക്കും.

ഈ പായ്ക്ക്
പല തരത്തിലാണ് ഈ പായ്ക്ക് സഹായിക്കുന്നത്. സ്ത്രീകളിലെ ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. നാച്വറല്‍ ഡീ ടോക്സിഫിക്കേഷന്, അതായത് ശരീരത്തിലെ വിഷം നീക്കുന്ന ഒന്നാണ് ഇത്. ഇതും പ്രത്യുല്പാദന ശേഷി വര്‍ദ്ധിപ്പിയ്ക്കുന്നു.

ഫെല്ലോപിയന്‍ ട്യൂബിലുണ്ടാകുന്ന തടസങ്ങള്‍
ഫെല്ലോപിയന്‍ ട്യൂബിലുണ്ടാകുന്ന തടസങ്ങള്‍ ഗര്‍ഭധാരണത്തിനും തടസം നില്ക്കും.സ്ത്രീയുടെ ഓവം അഥവാ അണ്ഡം ഓവറിയില്‍ നിന്നും നിക്ഷേപിയ്ക്കപ്പെടുന്നതും ബീജങ്ങള്‍ സഞ്ചരിയ്ക്കുന്നതും ഫെല്ലോപിയന്‍ ട്യൂബിലൂടെയാണ്. ഇവിടെയാണ് അണ്ഡവുമായി ഇവയുടെ സംയോഗം നടക്കുന്നതും. ട്യൂബ് ആരോഗ്യത്തിനും ഈ പ്രത്യേക ആവണെക്കെണ്ണ പായ്ക്ക സഹായിക്കുന്നു.

യൂട്രസിന് ബലവും ആരോഗ്യവും
യൂട്രസിന് ബലവും ആരോഗ്യവും നല്കാന് സഹായിക്കുന്ന ഒന്നാണ് ആവണക്കെണ്ണ പായ്ക്ക്. സ്ത്രീയുടെ അണ്ഡാരോഗ്യവും ഗര്‍ഭധാരണത്തിന് അത്യാവശ്യമാണ്. ഈ പ്രത്യേക ആവണക്കെണ്ണ പായ്ക്ക് അണ്ഡത്തിന്റെ ആരോഗ്യവും ഉറപ്പു വരുത്തുന്ന ഒന്നാണ്