For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓവുലേഷന്‍ ദിനം കൃത്യമായി മനസ്സിലാക്കാം: പെട്ടെന്ന് ഗര്‍ഭധാരണവും നടക്കും

|

ഗര്‍ഭധാരണം എന്നത് സ്ത്രീകളില്‍ പല വിധത്തിലുള്ള ശാരീരിക മാനസിക മാറ്റങ്ങള്‍ ഉണ്ടാക്കുന്നതാണ്. എന്നാല്‍ ചില അവസ്ഥകളില്‍ നിങ്ങളില്‍ എത്രയൊക്കെ ശ്രമിച്ചാലും ഗര്‍ഭധാരണം സംഭവിക്കുന്നില്ല. എന്നാല്‍ എന്താണ് ഇതിന് കാരണം എന്ന് ചിന്തിച്ചിട്ടുണ്ടോ? നിങ്ങള്‍ വിചാരിക്കുന്നത് പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്തവരില്‍ ഓവുലേഷന്‍ ദിനം ബന്ധപ്പെടാത്തതാണ് ഗര്‍ഭധാരണത്തിന് സഹായിക്കാത്തത്. എന്നാല്‍ പലപ്പോഴും പല സ്ത്രീകള്‍ക്കും അവരുടെ ഓവുലേഷന്‍ ദിനം ഇപ്പോഴും കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നില്ല എന്നതാണ് സത്യം. നിങ്ങള്‍ ശാരീരികമായും മാനസികമായും ഗര്‍ഭധാരണത്തിന് തയ്യാറെടുത്തെങ്കില്‍ ഓവുലേഷന്‍ അഥവാ അണ്ഡോത്പാദനത്തെക്കുറിച്ച് മനസ്സിലാക്കാന്‍ ചില ടിപ്‌സ് ഉണ്ട്. ഇത് കൃത്യമായി ഫോളോ ചെയ്താല്‍ നിങ്ങള്‍ക്ക് ഗര്‍ഭധാരണം വെറും ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ തന്നെ സംഭവിക്കും.

ഓവുലേഷന്‍ മനസ്സിലാക്കാന്‍ പലരും പല മാര്‍ഗ്ഗങ്ങളും തേടുന്നുണ്ട്. എന്നാല്‍ അതിന് വേണ്ട ചില കൃത്യമായ വഴികള്‍ ഉണ്ട്. അണ്ഡോത്പാദനം എന്നത് ഗര്‍ഭധാരണത്തിന് അത്യാവശ്യം വേണ്ട ന്നാണ്. നിങ്ങള്‍ക്ക് അണ്ഡോത്പാദനം സംഭവിക്കാന്‍ പോവുന്നു എന്ന് മനസ്സിലാക്കുന്നതിന്റെ രണ്ട് മൂന്ന് ദിവസം മുന്‍പ് എങ്കിലും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം. ഇത് ഗര്‍ഭധാരണത്തിന് സഹായിക്കുന്നുണ്ട്. എന്നാല്‍ അണ്ഡോത്പാദനത്തെക്കുറിച്ചും അതിനെ എങ്ങനെ ട്രാക്ക് ചെയ്യണം എന്നതിനെക്കുറിച്ചും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്. അതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഇതാണ്.

കലണ്ടര്‍ രീതി

കലണ്ടര്‍ രീതി

കലണ്ടര്‍ രീതി പലരും ഫോളോ ചെയ്യുന്ന ഒന്നാണ്. ആര്‍ത്തവ ചക്രം 28 ദിവസം ഉള്ള ഒരു സ്ത്രീക്ക് അവരുടെ അണ്ഡോത്പാദനം പതിനാലാം ദിവസം നടക്കും എന്ന് ഉറപ്പിച്ച് പറയാം. എന്നാല്‍ ആര്‍ത്തവ ദിനത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ ഇത് മനസ്സിലാക്കാന്‍ കലണ്ടര്‍ രീതി നല്ലതാണ്. നിങ്ങള്‍ക്ക് 35 ദിവസത്തെ സൈക്കിള്‍ ഉണ്ടെങ്കില്‍, നിങ്ങള്‍ മിക്കവാറും 21-ാം ദിവസം അണ്ഡോത്പാദനം നടത്തും. ഇത് കൃത്യമായി എല്ലാ ദിവസവും കുറിച്ച് വെക്കുന്നതിന് കലണ്ടര്‍ ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് കൃത്യമായ ഓവുലേഷന്‍ മനസ്സിലാക്കുന്നതിന് സഹായിക്കും. എന്നാല്‍ നിങ്ങളുടെ ആര്‍ത്തവം എല്ലാ മാസവും മാറി മാറിയാണ് വരുന്നത് എന്നുണ്ടെങ്കില്‍ അത് പലപ്പോഴും ഓവുലേഷന്‍ കണ്ടെത്തുന്നതിന് കലണ്ടര്‍ രീതി വഴി സഹായിക്കണം എന്നില്ല. അതിന് മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടേണ്ടി വരും.

അടിസ്ഥാന ശരീര താപനില

അടിസ്ഥാന ശരീര താപനില

ശരീരത്തിന്റെ ബേസല്‍ ബോഡി ടെമ്പറേച്ചര്‍ ചാര്‍ട്ടിംഗ് രീതി വളരെ പ്രധാനപ്പെട്ടതാണ്. ഇതിലൂടെ ഓവുലേഷന്‍ ദിനങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു. രാവിലെ, നിങ്ങള്‍ കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുന്നതിന് മുമ്പ് നിങ്ങളുടെ ശരീര താപനില അളക്കുന്നതിന് ശ്രദ്ധിക്കണം. ഇത് വര്‍ദ്ധിച്ച് വരുകയാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങള്‍ അണ്ഡോത്പാദനം നടത്തിയതായാണ്. ആര്‍ത്തവത്തിന്റെ കലണ്ടര്‍ സൂക്ഷിക്കുന്നവര്‍ക്ക് ഈ താപനില കൂടി പരിശോധിച്ചാല്‍ കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്നു. ചിലപ്പോള്‍ നിങ്ങളില്‍ ഗര്‍ഭധാരണം സംഭവിച്ചിട്ടുണ്ടോ എന്ന് വരെ മനസ്സിലാക്കാന്‍ സാധിക്കുന്നു.

ഓവുലേഷന്‍ പ്രെഡിക്ടര്‍ കിറ്റുകള്‍

ഓവുലേഷന്‍ പ്രെഡിക്ടര്‍ കിറ്റുകള്‍

നിങ്ങളുടെ ല്യൂട്ടിനൈസിംഗ് ഹോര്‍മോണിന്റെ അളവ് വര്‍ദ്ധിക്കുന്നത് മനസ്സിലാക്കാന്‍ സഹായിക്കുന്നതാണ്. ഓവുലേഷന്‍ പ്രെഡിക്ടര്‍ കിറ്റുകള്‍. ഗര്‍ഭധാരണം വീട്ടില്‍ കാര്‍ഡ് വഴി ടെസ്റ്റ് ചെയ്യുന്നത് പോലെ തന്നെയാണ് ഈ കിറ്റും പ്രവര്‍ത്തിക്കുന്നത്. മൂത്രം ഉപയോഗിച്ചാണ് ഇതും ടെസ്റ്റ് ചെയ്യുക. ഈ സമയം രണ്ട് വരകള്‍ തെളിഞ്ഞാല്‍ ഓവുലേഷന്‍ സമയമാണ് എന്നാണ് സൂചിപ്പിക്കുന്നത്. നിങ്ങള്‍ അഞ്ച് ദിവസത്തിനുള്ളില്‍ പരിശോധന നടത്തുകയാണെങ്കില്‍, നിങ്ങള്‍ക്ക് അണ്ഡോത്പാദനം കൃത്യമായി മനസ്സിലാക്കുകയും അതിനുള്ള സാധ്യത 85%ത്തില്‍ കൂടുതലും ആയിരിക്കും. ഇവക്ക് കൃത്യതയുള്ളതിനാല്‍ ചില ദമ്പതികള്‍ ഗര്‍ഭധാരണം ഒഴിവാക്കുന്നതിനും ഗര്‍ഭധാരണ്ത്തിനും ഈ മാര്‍ഗ്ഗം തേടുന്നു.

ഉമിനീര്‍ ടെസ്റ്റ്

ഉമിനീര്‍ ടെസ്റ്റ്

ഉമിനീരിലൂടെയും ഇത് കണ്ടെത്താന്‍ സാധിക്കും. എന്നാല്‍ ഓവുലേഷന്‍ പ്രഡിക്ഷന്‍ കിറ്റുകള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ ചിലവ് കുറഞ്ഞതാണ് ഇത്. അണ്ഡോത്പാദന സമയത്ത് ഉമിനീരില്‍ സാധാരണയായി കാണപ്പെടുന്ന ക്രിസ്റ്റല്‍ ഉപയോഗിച്ചാണ് പരിശോധിക്കുന്നത്. ആര്‍ത്തവചക്രത്തിന് ശേഷം പ്രത്യുത്പാദന ശേഷി വര്‍ദ്ധിക്കുന്ന സമയത്ത് ഉമിനീരില്‍ രാസമാറ്റങ്ങള്‍ ഉണ്ടാകും. ഇത് വഴി നമുക്ക് ഓവുലേഷന്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു. ടെസ്റ്റ് കിറ്റില്‍ ഒരു ലെന്‍സ് ഉണ്ട്. അതില്‍ ഒരു തുള്ളി ഉമിനീര്‍ വെച്ച ശേഷം അഞ്ച് മിനിറ്റ് കഴിഞ്ഞ് ഇത് പരലുകള്‍ പോലെ കാണപ്പെടുന്നുണ്ടോ എന്ന് നോക്കാം. ഇത് ഉണ്ടെങ്കില്‍ നിങ്ങളില്‍ 24 മുതല്‍ 72 മണിക്കൂറിനുള്ളില്‍ അണ്ഡോത്പാദനം സംഭവിക്കാം എന്നാണ് സൂചിപ്പിക്കുന്നത്.

 സെര്‍വിക്കല്‍ മ്യൂക്കസ് മാറ്റങ്ങള്‍

സെര്‍വിക്കല്‍ മ്യൂക്കസ് മാറ്റങ്ങള്‍

ഇതാണ് സാധാരണ പല സ്ത്രീകളും പിന്തുടരുന്ന രീതി. ഇത് അണ്ഡോത്പാദനം നടക്കുമോ നടക്കാന്‍ സാധ്യതയുണ്ടോ എന്ന് കൃത്യമായി മനസ്സിലാക്കാന്‍ സഹായിക്കുന്നു. അണ്ഡോത്പാദനത്തോട് അനുബന്ധിച്ച ദിവസങ്ങളില്‍ സെര്‍വിക്കല്‍ മ്യൂക്കസ് നേര്‍ത്തതും ക്ലിയറുള്ളതുമായി മാറുന്നു. മുട്ടയുടെ വെള്ളയുടേതിന് സമാനമായിരിക്കും ഇത്. സെര്‍വിക്കല്‍ മ്യൂക്കസിന്റെ കട്ടി കുറഞ്ഞാല്‍ ബീജത്തിന് സെര്‍വിക്‌സിലൂടെ അകത്തേക്ക് എളുപ്പത്തില്‍ പ്രവേശിക്കാന്‍ സാധിക്കുന്നു. ഇത് ഗര്‍ഭധാരണത്തിന് സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല മ്യൂക്കസിലുള്ള ക്ഷാര ഗുണം അനുയോജ്യമായ അവസരം ഉണ്ടാക്കുന്നു.

ഗര്‍ഭിണിയാണോ, കുഞ്ഞിന്റെ വളര്‍ച്ചക്ക് ആദ്യ മൂന്ന് മാസത്തെ ഭക്ഷണം ശ്രദ്ധിക്കണംഗര്‍ഭിണിയാണോ, കുഞ്ഞിന്റെ വളര്‍ച്ചക്ക് ആദ്യ മൂന്ന് മാസത്തെ ഭക്ഷണം ശ്രദ്ധിക്കണം

സെര്‍വിക്‌സിന്റെ അപര്യാപ്തത: വയറുവേദനയോടെ തുടക്കം- വൈകിയുള്ള അബോര്‍ഷന് കാരണംസെര്‍വിക്‌സിന്റെ അപര്യാപ്തത: വയറുവേദനയോടെ തുടക്കം- വൈകിയുള്ള അബോര്‍ഷന് കാരണം

English summary

How to Track Ovulation When Trying to Get Pregnant In Malayalam

Here in this article we are sharing some ovulation trick help to get pregnant in malayalam. Take a look.
Story first published: Saturday, July 23, 2022, 17:34 [IST]
X
Desktop Bottom Promotion