For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്ത് സ്വകാര്യഭാഗത്തെ രോമം കളയേണ്ടതിന്റെ ആവശ്യകത

|

ഗര്‍ഭകാലം സ്ത്രീകളില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇനി ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ട ഓരോ സ്ത്രീകളും അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. ഗര്‍ഭിണികളായ സ്ത്രീകളില്‍ പലപ്പോഴും കാണുന്ന ഒന്നാണ് അണുബാധ. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ ചെയ്യണം എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. എന്നാല്‍ അണുബാധ പലപ്പോഴും ബിക്കിനി ഏരിയകളില്‍ ഉണ്ടാവുന്നത് സ്ത്രീകളെ ചില്ലറയല്ല ബുദ്ധിമുട്ടിപ്പിക്കുന്നത്. അതിന് പരിഹാരം കാണുന്നതിന് സ്വകാര്യ ഭാഗത്തെ രോമം നീക്കം ചെയ്യാവുന്നതാണ്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

എന്നാല്‍ 36 ആഴ്ച ഗര്‍ഭത്തിനു ശേഷം പലര്‍ക്കും ഇത് നീക്കം ചെയ്യുന്നതിന് ബുദ്ധിമുട്ടായിരിക്കും. ഇത് ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും ഓരോരുത്തരുടേയും ഇഷ്ടമാണ്. എന്നാല്‍ വളരെയധികം സുരക്ഷിതമായി നമുക്ക് ഈ പ്രശ്‌നത്തിന് പരിഹാരം കാണാവുന്നതാണ്. അതിന് വേണ്ടി എന്തൊക്കെയാണ് ചെയ്യേണ്ടത്, എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. സുരക്ഷിതമായ ചില തിരഞ്ഞെടുപ്പുകളിലൂടെ നമുക്ക് ഈ പ്രശ്‌നത്തിന് പരിഹാരം കാണാവുന്നതാണ്. എന്തൊക്കെയാണ് നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ എന്ന് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് നമുക്ക് നോക്കാം.

എന്തുകൊണ്ട് ഷേവ് ചെയ്യണം?

എന്തുകൊണ്ട് ഷേവ് ചെയ്യണം?

എന്തുകൊണ്ട് ഗര്‍ഭകാലത്ത് സ്വകാര്യഭാഗത്തെ രോമം നീക്കം ചെയ്യണം എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. കാരണം ഷേവ് ചെയ്യുന്നത് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. പ്രസവത്തിന് ബുദ്ധിമുട്ടുണ്ടെങ്കില്‍, പലപ്പോഴും സ്വകാര്യഭാഗത്ത് ചെറുതായി ഒരു കട്ട് ചെയ്യേണ്ട അവസ്ഥയുണ്ടാവുന്നുണ്ട്. ഈ പ്രക്രിയയെ എപ്പിസിയോടോമി എന്ന് വിളിക്കുന്നു, ഈ സാഹചര്യത്തില്‍ ഷേവിംഗ് ശുപാര്‍ശ ചെയ്യുന്നു, അതിനാല്‍ അണുബാധ ഉണ്ടാകാനുള്ള സാധ്യത ഇല്ലാതാക്കാന്‍ ഷേവ് ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്

സുരക്ഷിതമായി നീക്കം ചെയ്യാം

സുരക്ഷിതമായി നീക്കം ചെയ്യാം

സുരക്ഷിതമായി സ്വകാര്യഭാഗത്തെ രോമം നമുക്ക് നീക്കം ചെയ്യാവുന്നതാണ്. അതിന് വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. സ്ത്രീകള്‍ സാധാരണയായി കക്ഷം, ബിക്കിനി ലൈന്‍, അപ്പര്‍ ലിപ്, ബെല്ലി തുടങ്ങിയ ഭാഗത്തെ രോമം സ്ത്രീകള്‍ നീക്കം ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. സുരക്ഷിതമായി നമുക്ക് ഈ സ്വകാര്യ ഭാഗത്തെ രോമം നീക്കം ചെയ്യാവുന്നതാണ്. പ്രസവം കഴിഞ്ഞ് ആറുമാസത്തിനുശേഷം മുടി വളര്‍ച്ച സാധാരണ നിലയിലേക്ക് മാറുന്നുണ്ട്. എങ്ങനെ ഗര്‍ഭകാലത്ത് സുരക്ഷിതമായി സ്വകാര്യഭാഗത്തെ രോമം നീക്കം ചെയ്യാം എന്ന് നമുക്ക് നോക്കാവുന്നതാണ്.

വാക്‌സിംഗും ഷുഗറിംഗും

വാക്‌സിംഗും ഷുഗറിംഗും

ഈ രീതിയില്‍, ചൂടാക്കിയ മെഴുക് സിറപ്പ് ചര്‍മ്മത്തില്‍ പരത്തുകയും രോമം നീക്കംചെയ്യുന്നതിന് ശ്രമിക്കുകയും ചെയ്യുന്നുണ്ട്. രോമം നീക്കം ചെയ്യുന്നതിനുള്ള നിങ്ങളുടെ ഇഷ്ടപ്പെട്ട രീതിയാണ് വാക്‌സിംഗ് എങ്കില്‍, സുരക്ഷയ്ക്കായി ഒരു വിദഗ്ദ്ധനെ സന്ദര്‍ശിക്കുക, അത് സ്വയം ചെയ്യാന്‍ ശ്രമിക്കരുത്. കാരണം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് കൃത്യമായി ഇതിനെക്കുറിച്ച് അറിയുന്ന ഒരു വ്യക്തിയോട് ചോദിച്ച് മാത്രം ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് ശ്രമിക്കുക.

വിവിധ തരത്തിലുള്ള ക്രീമുകള്‍

വിവിധ തരത്തിലുള്ള ക്രീമുകള്‍

ഇത്തരം മാര്‍ഗ്ഗങ്ങളിലൂടെ നിങ്ങളുടെ രോമം മുന്‍പ് കളഞ്ഞിട്ടുണ്ടെങ്കില്‍ മാത്രം ഈ മാര്‍ഗ്ഗം സ്വീകരിക്കാവുന്നതാണ്. കാരണം പലപ്പോഴും ക്രീമില്‍ രാസ പദാര്‍ത്ഥങ്ങള്‍ ഉള്ളതിനാല്‍ നിങ്ങള്‍ക്ക് ചര്‍മ്മം സെന്‍സിറ്റീവ് ആണെങ്കില്‍ പ്രകോപിപ്പിക്കാം. ഈ ക്രീമുകള്‍ ഗര്‍ഭസ്ഥ ശിശുവിന് ദോഷം ചെയ്യും എന്നതിന് യഥാര്‍ത്ഥ തെളിവുകള്‍ ഇല്ലെങ്കിലും, ഈ രീതി ഉപയോഗിക്കുന്നതിന് മുമ്പ് നിങ്ങളുടെ ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്. എന്നാല്‍ മുന്‍പ് ഉപയോഗിച്ച് ശീലമുള്ള ആളുകള്‍ക്ക് ഇത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ല എന്നുള്ളതാണ് സത്യം.

മുലയൂട്ടുന്ന അമ്മമാര്‍ക്ക് 11 ഗ്ലാസ്സ് വെള്ളംമുലയൂട്ടുന്ന അമ്മമാര്‍ക്ക് 11 ഗ്ലാസ്സ് വെള്ളം

ഇലക്ട്രിക് ഷേവറുകള്‍

ഇലക്ട്രിക് ഷേവറുകള്‍

ഗര്‍ഭാവസ്ഥയിലുടനീളം ഇലക്ട്രിക് ഷേവറുകള്‍ ഉപയോഗിക്കാം. മുടി നീക്കംചെയ്യുമ്പോള്‍ അവ എളുപ്പമുള്ള ഓപ്ഷനുകളില്‍ ഒന്നാണ്. മറ്റുള്ള രീതികള്‍ പോലെ തന്നെ ഒരു ഇലക്ട്രിക് ഷേവര്‍ ഉപയോഗിക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കണം. വൃത്തിയുള്ളതും അണുവിമുക്തമാക്കിയതുമായ ബ്ലേഡുകള്‍ മാത്രം ഉപയോഗിക്കുക. അല്ലെങ്കില്‍ അത് അണുബാധയുണ്ടാക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇത്തരം അവസ്ഥയില്‍ വളരെയധികം ശ്രദ്ധയും നമ്മള്‍ നല്‍കേണ്ടതുണ്ട്.

ട്രിമ്മിംഗ് കത്രിക

ട്രിമ്മിംഗ് കത്രിക

ട്രിമ്മിംഗ് കത്രിക മുടി പൂര്‍ണ്ണമായും നീക്കം ചെയ്യുന്നില്ല, പക്ഷേ അവ മുടി ചെറുതാക്കുകയും പ്രദേശം താരതമ്യേന വൃത്തിയും വെടിപ്പുമുള്ളതുമാക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് വയറ് വലുതായതിനാല്‍ പലപ്പോഴും സ്വകാര്യഭാഗം കാണാന്‍ പറ്റില്ല. അതുകൊണ്ട് തന്നെ നിങ്ങളുടെ പങ്കാളിയോടോ അല്ലെങ്കില്‍ അടുത്ത് നില്‍ക്കുന്ന വ്യക്തിയോടെ കൃത്യമായി ചെയ്ത് തരുന്നതിന് പറയാവുന്നതാണ്. ഇത് നിങ്ങളില്‍ അണുബാധ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

എപ്പോള്‍ ഷേവ് ചെയ്യണം?

എപ്പോള്‍ ഷേവ് ചെയ്യണം?

ഗര്‍ഭാവസ്ഥയുടെ മുഴുവന്‍ കാലയളവിലും നിങ്ങള്‍ സാധാരണ രീതിയില്‍ ഷേവ് ചെയ്യുമ്പോള്‍, തികച്ചും വൃത്തിയുള്ളതും ശുചിത്വമുള്ളതുമായ ബ്ലേഡുകളും ഉപകരണങ്ങളും ഉപയോഗിക്കുന്നത് ഉറപ്പാക്കുക. എന്നിരുന്നാലും, രോമം നീക്കംചെയ്യുമ്പോള്‍ ഉണ്ടാകാവുന്ന ചെറിയ മുറിവുകളിലുണ്ടാകുന്ന അണുബാധകള്‍ ഒഴിവാക്കാന്‍, നിങ്ങളുടെ നിശ്ചിത തീയതിക്ക് ഒരാഴ്ച മുമ്പ് ഷേവ് ചെയ്യുകയോ വാക്‌സ് ചെയ്യുകയോ ചെയ്യാതിരിക്കുന്നതാണ് നല്ലത്.

ഗുണങ്ങള്‍

ഗുണങ്ങള്‍

നിങ്ങള്‍ ഗര്‍ഭകാലത്ത് പ്യൂബിക് ഹെയര്‍ ഷേവ് ചെയ്യുന്നതിന്റെ പ്രയോജനങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. പ്യൂബിക് രോമങ്ങളില്‍ സൂക്ഷ്മാണുക്കള്‍ വളരുന്നു, അവ കുഞ്ഞിലേക്ക് എത്തുമ്പോള്‍ കുഞ്ഞിന് അണുബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഈ ഭാഗം സുരക്ഷിതമായി ക്ലീന്‍ ചെയ്യുമ്പോള്‍ പലപ്പോഴും ഇത്തരം അണുബാധയില്‍ നിന്ന് പരിഹാരം കാണാവുന്നതാണ്. ഇത് കൂടാതെ ഗൈനക്കോളജിസ്റ്റിന് പ്രസവ സമയത്ത് കൃത്യമായി കാര്യങ്ങള്‍ മനസ്സിലാക്കുന്നതിന് സഹായിക്കുന്നുണ്ട്. പ്രസവശേഷം അമിതമായ രക്തസ്രാവം ഉണ്ടാകുകയും രക്തം ഇവ രോമത്തില്‍ പറ്റിപ്പിടിക്കുമ്പോള്‍ അത് കഴുകുന്നത് ബുദ്ധിമുട്ടായിത്തീരുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം.

 ശ്രദ്ധിക്കേണ്ട കാര്യം

ശ്രദ്ധിക്കേണ്ട കാര്യം

അണുവിമുക്തമാക്കിയ ഉപകരണങ്ങള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുകയുള്ളൂ. ശുചിത്വം തന്നെയാണ് ഇതില്‍ പ്രധാന കാര്യം. ഷേവ് ചെയ്ത മുടി വീണ്ടും വളരുമ്പോള്‍, പലപ്പോഴും ചൊറിച്ചിലും ചിലപ്പോള്‍ മുള്ളു പോലുള്ള സംവേദനവും ഉണ്ടാകുന്നു. എന്നാല്‍ ഇത് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം തന്നെ അപ്രത്യക്ഷമാകുന്നുണ്ട്. എന്നാല്‍ അപകട സാധ്യതയുള്ള ഒരു കാര്യവും ചെയ്യാന്‍ ശ്രമിക്കരുത്. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രമേ ഇതെല്ലാം ചെയ്യാന്‍ പാടുകയുള്ളൂ.

ഇങ്ങനെയാണ് സ്ത്രീശരീരമെങ്കില്‍ ഇരട്ടക്കുട്ടികള്‍ഇങ്ങനെയാണ് സ്ത്രീശരീരമെങ്കില്‍ ഇരട്ടക്കുട്ടികള്‍

English summary

How to Remove Hair From Private Parts During Pregnancy In Malayalam

Here in this article we are sharing different ways of removing pubic hair during pregnancy. Take a look.
Story first published: Wednesday, September 15, 2021, 16:40 [IST]
X
Desktop Bottom Promotion