For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ഹോര്‍മോണ്‍ കൂടിയാലും കുറഞ്ഞാലും ഗര്‍ഭതടസ്സം

|

നമ്മുടെ ശരീരത്തിലെ ഓരോ ഹോര്‍മോണിനും ഒരു പ്രത്യേക ലക്ഷ്യമുണ്ട്. സാധാരണയായി ഈ ഹോര്‍മോണുകള്‍ കൃത്യമായി പ്രവര്‍ത്തിക്കാതെ പോകുമ്പോഴാണ് നമ്മളില്‍ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നത്. ഒരു സ്ത്രീ ജീവിതത്തിലുടനീളം ഹോര്‍മോണ്‍ മാറ്റങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഇത് പലപ്പോഴും ആര്‍ത്തവ സമയത്താവാം ഗര്‍ഭധാരണ സമയത്താവാം. എന്നാല്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഗര്‍ഭാവസ്ഥയില്‍ അല്‍പം കൂടുതല്‍ തന്നെയായിരിക്കും എന്നുള്ളതാണ്. പ്രത്യുത്പാദന ശേഷിയിലും ഗര്‍ഭധാരണത്തിലും പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് പ്രോലാക്റ്റിന്‍ എന്ന ഹോര്‍മോണ്‍. നിങ്ങളുടെ പ്രോലാക്റ്റിന്റെ അളവ് അസാധാരണമാണെങ്കില്‍, നിങ്ങള്‍ക്ക് ഗര്‍ഭധാരണത്തില്‍ പ്രശ്നമുണ്ടാകാന്‍ സാധ്യതയുണ്ട്.

ഗര്‍ഭസമയം ഓരോ ആഴ്ചയും ഇങ്ങനെയാണ്ഗര്‍ഭസമയം ഓരോ ആഴ്ചയും ഇങ്ങനെയാണ്

എന്താണ് പ്രോലാക്റ്റിന്‍ ഹോര്‍മോണ്‍ എന്ന് പലര്‍ക്കും അറിയില്ല. പിറ്റിയൂട്ടറി ഗ്രന്ഥിയില്‍ നിന്ന് ഉത്ഭവിക്കുന്ന പ്രോലക്റ്റിന്‍ മുലപ്പാല്‍ ഉല്‍പാദിപ്പിക്കാന്‍ സഹായിക്കുന്ന ഒരു ഹോര്‍മോണാണ്. സ്ത്രീക്കും പുരുഷനും രക്തത്തില്‍ പ്രോലാക്റ്റിന്‍ ഉണ്ട്. സ്ത്രീകളില്‍, പ്രത്യുല്‍പാദനക്ഷമത, ആര്‍ത്തവവിരാമം, സെക്‌സ് ഡ്രൈവ് എന്നിവയില്‍ പ്രോലാക്റ്റിന്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. പുരുഷന്മാരില്‍, ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തില്‍ പ്രോലാക്റ്റിന്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു, ഇത് ബീജത്തിന്റെ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നു.

ഗര്‍ഭധാരണത്തിന് പ്രോലാക്റ്റിന്‍ അളവ്

ഗര്‍ഭധാരണത്തിന് പ്രോലാക്റ്റിന്‍ അളവ്

ഗര്‍ഭിണിയല്ലാത്ത സ്ത്രീകള്‍ക്ക് ശരാശരി പ്രോലാക്റ്റിന്റെ അളവ് 2 മുതല്‍ 29ng / ml വരെ ആയിരിക്കണം. ഈ അവസരത്തില്‍ പ്രോലാക്റ്റിന്റെ അളവ് കുറയുന്ന സ്ത്രീകള്‍ക്ക് ഗര്‍ഭം ധരിക്കാനുള്ള മികച്ച അവസരമുണ്ട്. കുറഞ്ഞ പ്രോലാക്റ്റിന്‍ അളവ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഗര്‍ഭം ധരിക്കാന്‍ സാധിക്കുമോ എന്നുള്ളത് പലപ്പോഴും അറിഞ്ഞിരിക്കേണ്ടതാണ്. നിങ്ങളുടെ പിറ്റിയൂട്ടറി ഗ്രന്ഥി ശരിയായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍, നിങ്ങളുടെ പ്രോലാക്റ്റിന്റെ അളവ് കുറവായിരിക്കും. ഇതിനെ ഹൈപ്പോപിറ്റിയൂട്ടറിസം എന്ന് വിളിക്കുന്നു. എന്നിരുന്നാലും, പ്രോലക്റ്റിന്‍ അളവ് കുറവാണെങ്കിലും ഒരു കുട്ടിയെ ഗര്‍ഭം ധരിക്കുന്നത് സാധ്യമാകുമെന്നതിനാല്‍ ഇത് ഒരു പ്രശ്‌നമായി കണക്കാക്കില്ല.

ഉയര്‍ന്ന് പ്രൊലാക്റ്റിന്‍ അളവ്

ഉയര്‍ന്ന് പ്രൊലാക്റ്റിന്‍ അളവ്

ഉയര്‍ന്ന പ്രോലാക്റ്റിന്‍ അളവ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഗര്‍ഭിണിയാകാമോ? ഉയര്‍ന്ന പ്രോലാക്റ്റിന്‍ അളവ് (ഹൈപ്പര്‍പ്രോളാക്റ്റിനെമിയ എന്നറിയപ്പെടുന്നു) ഗര്‍ഭം ധരിക്കുന്നത് ബുദ്ധിമുട്ടാക്കും. ചില ആളുകളില്‍ ഇത് പലപ്പോഴും വന്ധ്യതയ്ക്കും ഹൈപ്പര്‍പ്രോളാക്റ്റിനെമിയക്കും കാരണമാകുന്നു. ഒരു സ്ത്രീയുടെ ശരീരം കുഞ്ഞിന് വേണ്ടി കൂടുതല്‍ മുലപ്പാല്‍ ഉത്പാദിപ്പിക്കാന്‍ തുടങ്ങുമ്പോള്‍, അമ്മമാരില്‍ പ്രോലാക്റ്റിന്റെ അളവ് വര്‍ദ്ധിച്ചേക്കാം. എന്നിരുന്നാലും, മറ്റേതൊരു സമയത്തും ഉയര്‍ന്ന അളവില്‍ പ്രോലാക്റ്റിന്‍ അടങ്ങിയിരിക്കുന്നത് നല്ലതല്ല.

ഉയര്‍ന്ന പ്രോലാക്റ്റിന്‍ ലെവലിന്റെ ലക്ഷണങ്ങള്‍

ഉയര്‍ന്ന പ്രോലാക്റ്റിന്‍ ലെവലിന്റെ ലക്ഷണങ്ങള്‍

നിങ്ങള്‍ക്ക് ഇനിപ്പറയുന്നവ ഉണ്ടെങ്കില്‍ നിങ്ങളുടെ പ്രോലാക്റ്റിന്‍ അളവ് പരിശോധിക്കാന്‍ നിര്‍ദ്ദേശിക്കും. അതിനുള്ള സാഹചര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. നിങ്ങള്‍ ഗര്‍ഭിണിയോ പുതിയ അമ്മയോ അല്ലാത്തപ്പോള്‍ മുലപ്പാല്‍ ഉത്പാദിപ്പിക്കുന്നു, കുറഞ്ഞ സെക്‌സ് ഡ്രൈവ്, ബലഹീനത, വന്ധ്യത, ആര്‍ത്തവത്തിന്റെ അഭാവം അല്ലെങ്കില്‍ ക്രമരഹിതമായ ആര്‍ത്തവചക്രം, ശരീരഭാരം, കാഴ്ച പ്രശ്‌നങ്ങള്‍, തലവേദന, യോനിയിലെ വരള്‍ച്ച എന്നിവയാണ് പ്രൊലാക്റ്റിന്റെ അളവ് കൂടുതലുള്ളതിന്റെ ലക്ഷണങ്ങള്‍.

കാരണങ്ങള്‍ എന്തെല്ലാം?

കാരണങ്ങള്‍ എന്തെല്ലാം?

ഉയര്‍ന്ന അളവിലുള്ള പ്രോലാക്റ്റിന് കാരണമാകുന്ന നിരവധി കാര്യങ്ങളുണ്ട്. ഇവയില്‍ ചിലത് ഇവിടെ പറയുന്നു. ആന്റി കണ്‍വള്‍സന്റ്‌സ്, ഹൈപ്പര്‍ടെന്‍സിവ് മരുന്നുകള്‍, ഒപിയേറ്റ്‌സ് എന്നീ വിഭാഗങ്ങളില്‍ പെടുന്ന മരുന്നുകള്‍, ഹൈപ്പോതൈറോയിഡിസം, അനോറെക്‌സിയ (ഭക്ഷണ ക്രമക്കേട്), ഉറക്കക്കുറവ്, കടുത്ത സമ്മര്‍ദ്ദം, കഠിനമായ വ്യായാമം, പിറ്റിയൂട്ടറി ഗ്രന്ഥിയിലെ മുഴ, പോളിസിസ്റ്റിക് ഓവറിയന്‍ സിന്‍ഡ്രോം (പിസിഒഎസ്) എന്നിവയാണ്. ഇത്തരം അവസ്ഥകള്‍ ഉള്ളവരില്‍ പ്രൊലാക്റ്റിന്‍ അളവ് ഒന്ന് ശ്രദ്ധിക്കേണ്ടതാണ്.

ഹൈ പ്രോലാക്റ്റിന്‍ എങ്ങനെ നിര്‍ണ്ണയിക്കപ്പെടുന്നു?

ഹൈ പ്രോലാക്റ്റിന്‍ എങ്ങനെ നിര്‍ണ്ണയിക്കപ്പെടുന്നു?

മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ ഉയര്‍ന്ന പ്രോലാക്റ്റിന്റെ അളവ് ഉണ്ടോ ഇല്ലയോ എന്ന് രക്തപരിശോധനയ്ക്ക് നിര്‍ണ്ണയിക്കാനാകും. ഇല്ലെങ്കില്‍, ഈ ലക്ഷണങ്ങള്‍ പ്രോലാക്റ്റിനോമയുടെ ഫലമായിരിക്കാം (അതായത് ട്യൂമറിന്റെ സാന്നിധ്യം). പിറ്റിയൂട്ടറി ഗ്രന്ഥിയിലെ ഒരു ശൂന്യമായ ട്യൂമറാണ് പ്രോലാക്റ്റിനോമ. എന്നാല്‍ നിങ്ങള്‍ മരുന്ന് കഴിക്കുകയാണെങ്കില്‍ വന്ധ്യത പ്രശ്നങ്ങള്‍ അല്ലെങ്കില്‍ ആര്‍ത്തവചക്രത്തിലെ ക്രമക്കേട് എന്നിവയെക്കുറിച്ച് ഡോക്ടര്‍ നിങ്ങളോട് ആദ്യം ചോദിക്കും. ഇതിനൊപ്പം, നിങ്ങളുടെ തൈറോയ്ഡ് പ്രവര്‍ത്തനം പരിശോധിക്കും. ചില സാഹചര്യങ്ങളില്‍, പ്രശ്‌നം നിര്‍ണ്ണയിക്കാന്‍ ഒരു എംആര്‍ഐ അല്ലെങ്കില്‍ സിടി സ്‌കാന്‍ പരിശോധനയും നടത്താവുന്നതാണ്.

ചികിത്സ

ചികിത്സ

ഉയര്‍ന്ന പ്രോലക്റ്റിന്‍ അളവ് ചികിത്സിക്കാന്‍ ബ്രോമോക്രിപ്റ്റിന്‍ പോലുള്ള മരുന്നുകള്‍ സാധാരണയായി നിര്‍ദ്ദേശിക്കപ്പെടുന്നു, കാരണം ഇത് തലച്ചോറിനെ ഡോപാമൈന്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കും. പ്രോലക്റ്റിനോമ ട്യൂമറുകള്‍ ഉണ്ടെങ്കില്‍ ഇത് ചുരുക്കാനും കഴിയും. പ്രോലക്റ്റിനോമയ്ക്കുള്ള ഏറ്റവും പുതിയ മരുന്നാണ് കാബര്‍ഗോലിന്‍, ഇത് പാര്‍ശ്വഫലങ്ങള്‍ കുറവാണ്. മറ്റ് മരുന്നുകളുമായി നിങ്ങള്‍ സ്വയം സംവേദനക്ഷമതയുള്ളവരാണെന്ന് തോന്നുകയാണെങ്കില്‍, ഇത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കും. മറ്റ് സന്ദര്‍ഭങ്ങളില്‍, നിങ്ങളുടെ പ്രോലാക്റ്റിന്‍ അളവ് വര്‍ദ്ധിപ്പിക്കുന്നതിനോ പ്രോലക്റ്റിനോമ ചികിത്സിക്കുന്നതിനോ ഉള്ള മാര്‍ഗമായി റേഡിയോ തെറാപ്പി നിര്‍ദ്ദേശിക്കപ്പെടാം.

സ്വാഭാവിക ഗര്‍ഭധാരണത്തിന്

സ്വാഭാവിക ഗര്‍ഭധാരണത്തിന്

സ്വാഭാവികമായും ഗര്‍ഭിണിയാകാന്‍ പ്രോലാക്റ്റിന്‍ അളവ് എങ്ങനെ കുറയ്ക്കാം. ശരീരത്തിലെ പ്രോലാക്റ്റിന്റെ അളവ് കുറയ്ക്കുന്നതിന് ഔഷധ പരിഹാരങ്ങള്‍ ഉണ്ടെങ്കിലും, ഈ രീതിക്ക് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ചില സ്ത്രീകള്‍ക്ക് ചില പ്രത്യേക മരുന്നുകള്‍ പരിഹാരം നല്‍കുന്നുണ്ട്. എന്നാല്‍ ഇത് എല്ലാവര്‍ക്കും പ്രശ്‌നപരിഹാരമാകണം എന്നില്ല. ഇത് മാത്രമല്ല പലപ്പോഴും സ്ത്രീകളില്‍ കഴിക്കുന്ന മരുന്ന് നിര്‍ത്തിയാല്‍, അവളുടെ പ്രോലാക്റ്റിന്റെ അളവ് ഉയര്‍ന്ന നിലയിലേക്ക് മടങ്ങാം. അതിനാലാണ് പ്രോലാക്റ്റിന്‍ അളവ് ചികിത്സിക്കുന്നതിനുള്ള ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ നമുക്ക് നോക്കാവുന്നതാണ്.

ഹെര്‍ബല്‍ ടീ

ഹെര്‍ബല്‍ ടീ

ഹെര്‍ബല്‍ ടീ കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ദിവസവും കഴിക്കുന്നതിലൂടെ സ്ത്രീകളില്‍ ഹോര്‍മോണ്‍ സംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു. അത് കൂടാതെ ഇതിലുള്ള ഘടകങ്ങള്‍ സ്ത്രീകളുടെ ആര്‍ത്തവചക്രം നിയന്ത്രിക്കാന്‍ സഹായിക്കുന്നതിനാല്‍ അത് പ്രൊലാക്റ്റിന്‍ അളവില്‍ മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തിനും മികച്ച ഗുണങ്ങള്‍ നല്‍കുന്നുണ്ട്.

ജീവിതശൈലി മാറ്റങ്ങള്‍

ജീവിതശൈലി മാറ്റങ്ങള്‍

എല്ലായ്‌പ്പോഴും എന്നപോലെ, നിങ്ങളുടെ ശരീരം നന്നായി പ്രവര്‍ത്തിക്കാന്‍ നിങ്ങളുടെ ജീവിതശൈലിക്ക് വലിയ പങ്കുണ്ട്. പുകവലി ശീലങ്ങള്‍ മദ്യവും മതിയായ വ്യായാമവും ലഭിക്കാത്തതും എല്ലാം നിങ്ങളുടെ ഹോര്‍മോണുകളില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യകരമായ ഭക്ഷണക്രമം ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്, കാരണം ഇത് നിങ്ങളുടെ എല്ലാ അവയവങ്ങളുടെയും, പ്രത്യേകിച്ച് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ആരോഗ്യകരമായ ഭക്ഷണക്രമം പ്രോലാക്റ്റിന്‍ ഉള്‍പ്പെടെയുള്ള എല്ലാ ഹോര്‍മോണുകളും നിയന്ത്രിക്കാന്‍ സഹായിക്കും. നിങ്ങള്‍ക്ക് തൈറോയ്ഡ് ഉണ്ടെങ്കില്‍, അത് ഹൈപ്പര്‍പ്രോളാക്റ്റിനെമിയയ്ക്ക് കാരണമാകും.

വ്യായാമം ശ്രദ്ധിക്കണം

വ്യായാമം ശ്രദ്ധിക്കണം

പ്രോലാക്റ്റിന്റെ അളവ് കൂടുതലായതിനാല്‍ ഇന്ന് പല ദമ്പതികള്‍ക്കും ഗര്‍ഭം ധരിക്കുന്നതില്‍ പ്രശ്നമുണ്ടാവുന്നുണ്ട്. വ്യായാമം, സമ്മര്‍ദ്ദം, അമിത ജോലി, അനാരോഗ്യകരമായ ഭക്ഷണം എന്നിവയാണ് ഇതിന്റെ ഏറ്റവും വലിയ ഘടകം. പ്രോലാക്റ്റിന്‍ അളവില്‍ നേരിയ കുറവ് പോലും ദമ്പതികള്‍ കുട്ടിയെ ഗര്‍ഭം ധരിക്കാനുള്ള സാധ്യത മെച്ചപ്പെടുത്തും. നിങ്ങള്‍ക്ക് ഇവിടെ സൂചിപ്പിച്ച ഏതെങ്കിലും ലക്ഷണങ്ങളുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടാല്‍, ഒരു ഡോക്ടറെ സന്ദര്‍ശിക്കുന്നത് ഒരിക്കലും ഒഴിവാക്കരുത്. ഇതിനെ അവഗണിച്ചാല്‍ അത് പലപ്പോഴും കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

English summary

How to Lower Prolactin Levels To Get Pregnant Naturally

Here in this article we are discussing about how to lower prolactin levels to get pregnant naturally. Read on.
X
Desktop Bottom Promotion