For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏത് തടസ്സവും മാറി ഗർഭം ധരിക്കും 2 മാസത്തിനുള്ളിൽ

|

ഗർഭധാരണത്തിന് ബുദ്ധിമുട്ട് നേരിടുന്ന ദമ്പതികൾ ധാരാളമുണ്ട്. എന്നാൽ പലപ്പോഴും ഇത് പലരുടെ ജീവിതത്തിലും ഒരു വെല്ലുവിളിയായി മാറുന്നവരും ധാരാളമാണ്. എന്നാല്‍ പലരിലും കൃത്യമായി പ്ലാനിംഗ് ഉണ്ടെങ്കിൽ ഗർഭധാരണം വൈകാതെ തന്നെ സംഭവിക്കുന്നതാണ്. ആരോഗ്യപരമായി മറ്റ് പ്രശ്നങ്ങൾ ഒന്നുമില്ല എന്നുണ്ടെങ്കില്‍ പെട്ടെന്ന് തന്നെ ഗർഭധാരണം വേണ്ടവരാണ് പല ദമ്പതികളും. എന്നാൽ ഇതിന് എത്രത്തോളം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാവുന്നതാണ്. ഓരോ അവസ്ഥയിലും ഉണ്ടാവുന്ന മാറ്റങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്.

How To Get Pregnant Quickly And Naturally Within Two Months

Most read:നിരന്തരംബന്ധപ്പെട്ടിട്ടും ദമ്പതികളിൽ ഗർഭതടസ്സം ഇത്Most read:നിരന്തരംബന്ധപ്പെട്ടിട്ടും ദമ്പതികളിൽ ഗർഭതടസ്സം ഇത്

ഇന്നത്തെ കാലത്ത് പലരും വിവാഹം തന്നെ വളരെ വൈകി കഴിക്കുന്നവരാണ്. വിവാഹം കഴിഞ്ഞ് വീണ്ടും ഗർഭധാരണത്തിന് കാലതാമസം വെക്കുന്നുണ്ട് പലരും. എന്നാൽ ഈ അവസ്ഥകളിൽ അത് പിന്നീട് പല വിധത്തിലുള്ള കോംപ്ലിക്കേഷൻസും ഉണ്ടാക്കുന്നുണ്ട്. എന്നാൽ രണ്ട് മാസം ശ്രമിച്ചാൽ സ്വാഭാവിക ഗര്‍ഭധാരണം നടക്കുന്നുണ്ട്. പക്ഷേ അതിന് വേണ്ടി ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. ഇവ എന്തൊക്കയെന്ന് തിരിച്ചറിഞ്ഞ് ഗർഭധാരണത്തിന് ട്രൈ ചെയ്താൽ ഗർഭധാരണം നടക്കുന്നുണ്ട്. എന്തൊക്കെ കാര്യങ്ങളാണ് ഇതിന് വേണ്ടി ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. നിങ്ങളുടെ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ചില കാര്യങ്ങൾ നോക്കാം.

ഗൈനക്കോളജിസ്റ്റിനെ കാണാൻ

ഗൈനക്കോളജിസ്റ്റിനെ കാണാൻ

ഗൈനക്കോളജിസ്റ്റിനെ കാണാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. നിങ്ങൾ ഗർഭധാരണത്തിന് വേണ്ടി ശ്രമിക്കുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് ഒരു ഗൈനക്കോളജിസ്റ്റിനെ കാണാനാണ്. നിങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള ആര്‍ത്തവ പ്രശ്നങ്ങളോ മറ്റ് പ്രശ്നങ്ങളോ ഉണ്ടെങ്കിൽ അതെല്ലാം ഗർഭധാരണത്തിന് ശ്രമിക്കുന്നതിന് മുൻപ് പരിഹരിക്കേണ്ടതാണ്. നിങ്ങൾ ഗർഭം ധരിക്കാൻ ശാരീരികമായും മാനസികമായും ഫിറ്റ് ആണ് എന്ന് മനസ്സിലാക്കിയാൽ മാത്രമേ ഗർഭധാരണത്തിന് ശ്രമിക്കാവൂ. മാത്രമല്ല ഡോക്ടർ നിർദ്ദേശിക്കുന്ന പ്രിനറ്റാൽ വൈറ്റമിൻ ടാബ്ലറ്റുകൾ എല്ലാം കഴിക്കാന്‍ ശ്രദ്ധിക്കണം. ഇത് കുഞ്ഞിനെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.

ഓവുലേഷൻ ദിവസം മനസ്സിലാക്കുക

ഓവുലേഷൻ ദിവസം മനസ്സിലാക്കുക

ഓവുലേഷൻ ദിവസം മനസ്സിലാക്കി വേണം ബന്ധപ്പെടേണ്ടത്. ഇത് നിങ്ങളുടെ ഗർഭധാരണ സാധ്യത വർദ്ധിപ്പിക്കുന്നുണ്ട്. എല്ലാ മാസവും ആർത്തവം കഴിഞ്ഞ് എത്രാമത്തെ ദിവസമാണ് ഓവുലേഷൻ സംഭവിക്കുന്നത് എന്ന കാര്യം തിരിച്ചറിയേണ്ടതാണ്. ഗർഭധാരണത്തിന് ശ്രമിക്കുന്നതിന് മുൻപ് മൂന്ന് മാസം മുൻപെങ്കിലും ഓവുലേഷൻ ദിവസത്തെക്കുറിച്ച് അറിയേണ്ടതാണ്. എന്നിട്ട് ഗർഭധാരണത്തിന് ശ്രമിച്ചാൽ അത് നിങ്ങളുടെ ഗർഭധാരണം വിജയത്തിലേക്ക് എത്തുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് അൽപം ശ്രദ്ധിക്കേണ്ടതാണ്.

 മോശം സ്വഭാവങ്ങൾ വേണ്ട

മോശം സ്വഭാവങ്ങൾ വേണ്ട

നിങ്ങൾ മദ്യപിക്കുന്ന വ്യക്തിയാണോ, പങ്കാളിയാണെങ്കിലും മദ്യപിക്കുന്നതും പുകവലിക്കുന്നതും ഒരു ശീലമാണെങ്കിൽ അത് പൂർണമായും നിർത്തേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് ഒരു നിയന്ത്രണം കൊണ്ട് വന്നാൽ അത് നിങ്ങൾക്ക് നല്ല ആരോഗ്യമുള്ള ഗർഭകാലവും കുഞ്ഞും ഉണ്ടാവുന്നതിന് സഹായിക്കുന്നുണ്ട്. ഓരോ അവസ്ഥയിലും നിങ്ങള്‍ അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഗർഭകാലത്തിന് മുൻപ് തന്നെ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് എന്തുകൊണ്ടും ഗർഭകാലം ഉഷാറായി മുന്നോട്ട് കൊണ്ട് പോവുന്നതിന് സഹായിക്കുന്നുണ്ട്.

 ബാലൻസ്ഡ് ഡയറ്റ്

ബാലൻസ്ഡ് ഡയറ്റ്

ഡയറ്റ് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഓരോ ദിവസവും ശ്രദ്ധിച്ച് ഭക്ഷണ കാര്യത്തിൽ നിയന്ത്രണവും ആരോഗ്യവും വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ന്യൂട്രിയൻസും, പ്രോട്ടീനും എല്ലാം അടങ്ങിയ ഭക്ഷണം കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. അതിലുപരി ഇത് ഗർഭധാരണത്തിനും ആരോഗ്യമുള്ള കുഞ്ഞിനും സഹായിക്കുന്നുണ്ട്. ഇത് കുഞ്ഞിന്‍റെ ആരോഗ്യകരമായ വളർച്ചക്ക് വളരെയധികം സഹായിക്കുന്നുണ്ട്. പിസിഓഎസ് പോലുള്ള പ്രതിസന്ധികളെ തടയിടുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ബാലന്‍സ്ഡ് ഡയറ്റ്.

വ്യായാമം ചെയ്യുക

വ്യായാമം ചെയ്യുക

വ്യായാമം ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട്. അല്ലെങ്കിൽ പലപ്പോഴും ഗർഭധാരണത്തിന് ഈ അമിതവണ്ണം ബുദ്ധിമുട്ടായി മാറുന്നുണ്ട്. ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിച്ചാൽ നിങ്ങൾക്ക് പെട്ടെന്നും ഗർഭധാരണത്തിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് ശരീരഭാരം കൃത്യമാക്കുക വ്യായാമം ചെയ്യുക എന്നുള്ളതെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം ഗർഭധാരണത്തിന്‍റെ കാര്യത്തിൽ വളരെയധികം പ്രധാനപ്പെട്ട ഒരു കാര്യമാണ്.

ഫോളേറ്റ് സപ്ലിമെന്‍റുകൾ

ഫോളേറ്റ് സപ്ലിമെന്‍റുകൾ

ഫൊളേറ്റ് സപ്ലിമെന്‍റുകൾ ആണ് പിന്നീട് കഴിക്കേണ്ട ഒന്ന്. ഇത് നിങ്ങൾ കുഞ്ഞിന് വേണ്ടി ശ്രമിക്കുമ്പോൾ വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്. ഇത് കുഞ്ഞിന്‍റെ വളർച്ചക്കും ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. ഇത് നാഡീവളർച്ചക്കും ആരോഗ്യ സംരക്ഷണത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. ഫോളേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇലക്കറികള്‍ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി വളരെയധികം കഴിക്കാവുന്നതാണ്.

 നെഗറ്റീവ് റിസള്‍ട്ട് ആണെങ്കിൽ?

നെഗറ്റീവ് റിസള്‍ട്ട് ആണെങ്കിൽ?

ഇതൊക്കെ ചെയ്തിട്ടി നെഗറ്റീവ് റിസള്‍ട്ട് ആണ് നിങ്ങളെ കാത്തിരിക്കുന്നത് എന്നുണ്ടെങ്കിൽ നിരാശരാവേണ്ടതില്ല. അടുത്ത തവണയും ആത്മവിശ്വാസത്തോടെ തന്നെ ഗർഭധാരണത്തിന് വേണ്ടി ശ്രമിക്കുക. ആദ്യ പ്രാവശ്യം ഗർഭധാരണത്തിനുള്ള സാധ്യത ദമ്പതികളിൽ വെറും 20 % മാത്രമാണ്. ആറുമാസത്തിനുള്ളിൽ തന്നെ 80%സ്ത്രീകളിലും ഗർഭധാരണം വിജയകരമാവുന്നുണ്ട്. അതുകൊണ്ട് ടെൻഷനടിക്കാതെ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുകയാണ് ശ്രദ്ധിക്കേണ്ട കാര്യം.

English summary

How To Get Pregnant Quickly And Naturally Within Two Months

Here in this article we are discussing about how to get pregnant quickly and naturally within two months. Read on.
X
Desktop Bottom Promotion